india

കെ സി വൈ എൽ മലബാർ റീജിയൻ ഡയറക്ടർസ് - സിസ്റ്റർ അഡ്വൈസേർസ് മീറ്റ് സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-03-18 10:45:32pmm

കെ സി വൈ എൽ മലബാർ റീജിയൻ ഡയറക്ടർസ് - സിസ്റ്റർ അഡ്വൈസേർസ് മീറ്റ് സംഘടിപ്പിച്ചു
കണ്ണൂർ : കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ചു അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ മലബാർ റീജിയണിലെ ഡയറക്ടർസ് - സിസ്റ്റർ അഡ്വൈസേർസ് മീറ്റ് കണ്ണൂർ ബെറുമറിയം പാസ്റ്ററൽ സെന്ററിൽ വച്ചു നടത്തപ്പെട്ടു. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ് ഓലിക്കമുറിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ അതിരൂപതാ വൈസ് പ്രസിഡന്റ്‌ ജോബിഷ് സ്വാഗതം ആശംസിക്കുകയും അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത് ആമുഖസന്ദേശം നൽകുകയും ചെയ്തു. ഫാ. ജോസ് നെടുങ്ങാട്ട് ഉൽഘാടനകർമം നിർവഹിക്കുകയും ചെയ്തു. ജുബിലീ വർഷ പരിപാടികളുടെ അവതരണവും നടത്തപ്പെട്ടു.മലബാർ റീജിയൻ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത് ആശംസകൾ അർപ്പിക്കുകയും അതിരൂപതാ ജോയിന്റ് സെക്രട്ടറി ആൽബർട്ട് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. യുവജനങ്ങളുടെ ആത്മീയവും ഭൗതികവുമായ എല്ലാ കാര്യങ്ങൾക്കും യൂണിറ്റ് തലങ്ങളിൽ നേതൃത്വം കൊടുക്കുന്ന അവർക്കു വേണ്ടി ശ്രീ. അലക്സ്‌ കാവുക്കാട്ട് ക്ലാസ്സ്‌ നയിക്കുകയും ചെയ്തു. കെ സി വൈ എൽ മലബാർ റീജിയൻ അതിരൂപതാസമിതി പരിപാടികൾക്ക് നേതൃത്വം നൽകി.

Latest

Copyrights@2016.