india

ലോക വൃക്കദിനം കാരിത്താസ്‌ ആശുപത്രി സമുചിതമായി ആചരിച്ചു.

Tiju Kannampally  ,  2019-03-18 05:29:33amm

കാരിത്താസ്‌:ലോക വൃക്കദിനം കാരിത്താസ്‌ ആശുപത്രി സമുചിതമായി ആചരിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന പൊതുസമ്മേളനം ഡയറക്‌ടര്‍ ഫാ. തോമസ്‌ ആനിമൂട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. ഡയാലിസിസ്‌ പേഷ്യന്റ്‌സ്‌ സംഗമം, ആശുപത്രി ജീവനക്കാര്‍ക്കായി കാരിത്താസ്‌ കിഡ്‌നി ട്രീ കോമ്പറ്റിഷന്‍, നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍ കോളേജിയറ്റ്‌ നഴ്‌സിംഗ്‌ കോളജ്‌ ക്വിസ്‌ മത്സരം എന്നിവ നടത്തി. 300-ല്‍ അധികം രോഗികളും കുടുംബങ്ങളും പങ്കെടുത്തു.



Latest

Copyrights@2016.