india

ശുചിത്വ അവബോധ സെമിനാറും ശുചീകരണ കിറ്റുകളുടെ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-03-15 04:25:10amm

 

ശുചിത്വ അവബോധ സെമിനാറും ശുചീകരണ കിറ്റുകളുടെ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു
കോട്ടയം: ആരോഗ്യസുരക്ഷ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് ശുചിത്വ അവബോധ സെമിനാറും ശുചീകരണ കിറ്റുകളുടെ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഓക്‌സ്ഫാം പബ്ലിക് ഹെല്‍ത്ത് പ്രമോഷന്‍ മേധാവി മമത പ്രദാന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  പി.എച്ച്.പി അസിസ്റ്റന്‍ഡ് ഷൈനി ലാലു, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീനിധി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിനോടനുബന്ധിച്ച് നടത്തപ്പെട്ട ശുചീകരണ കിറ്റുകളുടെ നിര്‍മ്മാണ പരിശീലനത്തിന് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് നേതൃത്വം നല്‍കി. ആലപ്പുഴ ജില്ലയിലെ രാമങ്കരി പഞ്ചായത്തിലെ ആശാവര്‍ക്കേഴ്‌സും അങ്കന്‍വാടി ടീച്ചേഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തു. കൂടാതെ ശുചീകരണ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു

കോട്ടയം: ആരോഗ്യസുരക്ഷ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് ശുചിത്വ അവബോധ സെമിനാറും ശുചീകരണ കിറ്റുകളുടെ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഓക്‌സ്ഫാം പബ്ലിക് ഹെല്‍ത്ത് പ്രമോഷന്‍ മേധാവി മമത പ്രദാന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  പി.എച്ച്.പി അസിസ്റ്റന്‍ഡ് ഷൈനി ലാലു, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീനിധി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിനോടനുബന്ധിച്ച് നടത്തപ്പെട്ട ശുചീകരണ കിറ്റുകളുടെ നിര്‍മ്മാണ പരിശീലനത്തിന് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് നേതൃത്വം നല്‍കി. ആലപ്പുഴ ജില്ലയിലെ രാമങ്കരി പഞ്ചായത്തിലെ ആശാവര്‍ക്കേഴ്‌സും അങ്കന്‍വാടി ടീച്ചേഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തു. കൂടാതെ ശുചീകരണ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു.

 



Latest

Copyrights@2016.