india

കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന വനിതാദിനാഘോഷം നടത്തി.

Tiju Kannampally  ,  2019-03-14 04:03:43amm

മാറിക: കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന വനിതാദിനാഘോഷം മാറിക സെന്റ്‌ ആന്റണീസ്‌ യൂണിറ്റില്‍ നടത്തി. ഫൊറോന പ്രസിഡന്റ്‌ ഷീല തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി 2019 ക്‌നാനായ മങ്ക വിജയി ലിന്‍സി ജോസ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.ഡബ്ല്യു.എ ഫൊറോന ചാപ്ലയിന്‍ ഫാ. തോമസ്‌ ആദോപ്പിള്ളില്‍, മാറിക യൂണിറ്റ്‌ ചാപ്ലയിന്‍ ഫാ.വിന്‍സണ്‍ കുരുട്ടുപറമ്പില്‍ എന്നിവര്‍ സന്ദേശം നല്‍കി. സി. ഷൈന എസ്‌.വി.എം സെമിനാര്‍ നയിച്ചു. ഫൊറോന സെക്രട്ടറി ബിജി റെജി സ്വാഗതവും റ്റെസി തോമസ്‌ നന്ദിയും പറഞ്ഞു. ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. ഷാന്റി എസ്‌.വി.എം, ഫൊറോന ട്രഷറര്‍ ജീനമ്മ എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.