america

കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ പ്രവർത്തനപരിപാടി ഉദ്ഘാടനം വൻ വിജയം.

Saju Kannampally  ,  2019-03-13 07:38:03amm ടോംസ് മാത്യു,

കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ പ്രവർത്തന പരിപാടി ഉദ്ഘാടനം മാർച്ച് 9 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വാറൻ സിറ്റിയിലുള്ള സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തി. വിമൻസ് ഫോറം അംഗങ്ങൾ മാർത്തോമൻ നന്മയാൽ എന്ന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡിട്രോയിറ്റ് കെസിഎസ് പ്രസിഡൻറ് ബിജു ഫ്രാൻസിസ് ഡിട്രോയിറ്റ് വിൻഡ്സർലെ ക്നായിതൊമ്മൻ വംശാവലിയിൽ പിറന്ന KCS ഡിട്രോയിറ്റ് വിൻഡ്സർ കുടുംബത്തിലെ അംഗങ്ങൾ,നമ്മുടെ കാർന്നോന്മാർ തലമുറകളായി പകർന്നു കൊടുത്ത ക്നാനായത്വം പുതിയ തലമുറയിലേയ്ക്ക് പകർന്നു കൊടുക്കേണ്ട ആവശ്യകതയെ കുറിച്ച് വിശദമായി സംസാരിച്ചു ,കൂടാതെ തനിമയിൽ ഒരുമയിൽ കഴിഞ്ഞ മുപ്പത് വർഷകാലം ഡിട്രോയിറ്റ് വിൻഡ്സർ പരിസരത്ത് കെ സി എസ് കുടകിഴിൽ അണിനിരന്നത് സമുദായത്തിലുള്ള തങ്ങളുടെ സ്നേഹത്തിന്റെയും 
വിശ്വസത്തിന്റെയും പേരിൽ ആണെന്നും ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തന പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

തുടർന്ന്  വുമൻസ് ഫോറം പ്രസിഡണ്ട് ഷാന്റി കോട്ടൂർ.  കെ.സി.വൈ.എൽ പ്രസിഡൻറ് സാറ മാത്യു. കിഡ്സ് ക്ലബ് കോ-ഓർഡിനേറ്റർ  ക്രിസ്റ്റൽ ഇലക്കാട്ട്  എന്നിവർ അവരുടെ പ്രവർത്തന പരിപാടികളെ കുറിച്ച് വിശദമായി സംസാരിച്ചു. ഡിട്രോയിറ്റ് വിൻഡ്സർ നിവാസികൾആയ തെക്കുംഭാഗരുടെ തനിമയിലും ഒരുമയിലും മുപ്പതുവര്ഷമായി പ്രവർത്തിച്ചുപോരുന്ന കെ സി എസ്‌ ഇനിയും അഭങ്കുരം ക്നായി തൊമ്മൻ കൊടുങ്ങലൂരിൽ അന്ന് തെളിച്ച ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കുമെന്ന് കെ സി എസ്‌ ഡിട്രോയിറ്റ് വിൻഡ്സർ എസ്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.തുടർന്ന് കെ.സി.എസ്‌ എക്സിക്യൂട്ടീവ് കമ്മറ്റി  മെംബേർസ് എല്ലാവരുംകൂടി  ഐശ്വര്യത്തിന്ടെ പ്രതീകമായ ഭദ്രദീപം തെളിച്ചുകൊണ്ട് പരിപാടികൾക്ക്  തുടക്കമിട്ടു. 

സാറാ മാത്യു,  ഷാനോൻ പുന്നൂസ്, ആഷ്‌ന എബ്രഹാം.ആഷ്‌ലി മാത്യു. മക്കന ചെമ്പോല എന്നിവർ അവതരിപ്പിച്ച വെൽക്കം ഡാൻസും, നാറ്റാലിയ താനത്ത്,  നാറ്റാഷെ താനത്,  ലിലിയൻ കവണാൻ.മരിയം കവണാൻ, എവെലിൻ ഏടത്തിപറമ്പിൽ,മിഷാൽ കണ്ണച്ചാംപറമ്പിൽ എന്നിവർ അവതരിപ്പിച്ച ബാർബി ഡോൾ ഡാൻസും,  നസിയ തോമസ് ,ടെന്നിസ തോമസ്, സെറീന കണ്ണച്ചാംപറമ്പിൽ,  ആനിയ പൊക്കെന്താനം, ഏവ പൊക്കെന്താനം എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും. സ്നേഹ മരങ്ങാട്ടിൽ ക്രിസ്റ്റീൻ മംഗലത്തെട്ടു. നെയ്‌ലാ തോമസ്, സിന്ധ്യ മാത്യു , റ്റാവിൻ തോമസ് , കെവിൻ മാത്യു,ലോയിഡ് ബിജു  എന്നിവർ അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ ഡാൻസും, സെറീന കണ്ണച്ചാംപറമ്പിൽ, ക്രിസ്റ്റീൻ മഗലത്തെട്ടു,  മേഗൻ മഗലത്തെട്ടു , ഹെലൻ മഗലത്തെട്ടു. ജാസ്മിൻ  ലൂക്കോസ് , സ്റ്റെല്ല  എബ്രഹാം , ജെയ്ന ഇലകാട്ടു , ജസ്റ്റിൻ അച്ചിറതാലക്കൽ,ജോസ് ലൂക്കോസ്,മാക്സിൻ എടത്തിപ്പറമ്പിൽ എന്നിവർ കാഴ്ചവച്ച  ഇമ്പമാർന്ന ഗാനമേളയും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി  ഗംഭീരമാക്കി.

സെൻറ് മേരീസ് ചർച്ച് ടീമിൻറെ ചെണ്ടമേളവും  എംസി ആയിരുന്ന ടീന  പൊക്കംതാനത്തിന്റെ അവതരണശൈലിയും ,സൗണ്ട് എൻജിനീയർ ജോമോൻ  പള്ളികിഴക്കേത്തലിന്റെ സൗണ്ട്  സിസ്റ്റവും പരിപാടികൾക്ക് കൊഴുപ്പേകി.

പരിപാടിയിൽ പങ്കെടുത്ത ഏകദേശം നൂറ്റി അറുപതോളം  ക്നാനായ മക്കൾക്ക് കെ.സി.എസ്‌ ജനറൽ സെക്രട്ടറി ടോംസ് മാത്യു കിഴക്കേകാട്ടിൽ  പ്രത്യേകം നന്ദി അർപ്പിച്ചു. സ്നേഹവിരുന്നിനു ശേഷം ഏകദേശം 10 മണിയോടുകൂടി പരിപാടികൾ പര്യവസാനിച്ചു.

കെ.സി.വൈ.എൽ അംഗങ്ങൾ ഓഡിറ്റോറിയത്തിൽ നടത്തിയ മാംഗോ ലസി ഫണ്ട് റൈസിംഗ് വളരെ ശ്രദ്ധേയമായി. കെ.സി.വൈ.എൽ അംഗങ്ങളുടെ അർപ്പണബോധത്തെയും സമുദായ സ്നേഹത്തെയും ഏവരും  അഭിനന്ദിച്ചു.കെ.സി .എസ്‌ പ്രസിഡൻറ് ബിജു ഫ്രാൻസിസ്  , വൈസ് പ്രസിഡൻറ് ആശ പുല്ലുകാട്ട് , സെക്രട്ടറി ടോംസ്  മാത്യു, ജോയിൻ സെക്രട്ടറി ജീൻസ് താനത്, നാഷണൽ കൗൺസിൽ മെംബേർസ് , സിറിൽ വാലിമറ്റം, മിനി കോട്ടൂർ, കമ്മിറ്റി മെമ്പർമാരായ  എബ്രഹാം ചക്കുങ്കൽ, സുനിൽ മാത്യു, ജിത്തു പൊക്കത്താനം, ട്രഷറർ ബോബി ഇതുംകാട്ടിൽ, വിമൻസ് ഫോറം പ്രസിഡണ്ട് ഷാന്റി കോട്ടൂർ , കെസിവൈ എൽ  പ്രസിഡണ്ട് സാറ മാത്യു, കിഡ്സ് ക്ലബ് കോ-ഓർഡിനേറ്റർ ക്രിസ്റ്റൽ ഏലക്കാട്ട് എന്നിവർ എല്ലാ പരിപാടിക്കും നേതൃത്വംനൽകി.Latest

Copyrights@2016.