america

വെസ്റ്റ്ചെസ്റ്റർ - ബ്രോങ്ക്സ് സെൻറ് ജോസഫ് ക്‌നാനായ മിഷനിൽ എല്ലാ ശനിയാഴ്ചയും വിശുദ്ധ കുർബാന ആരംഭിച്ചു.

Tiju Kannampally  ,  2019-03-06 11:15:00pmm തോമസ് പാലച്ചേരിൽ

 

വെസ്റ്റ്ചെസ്റ്റർ - ബ്രോങ്ക്സ് സെൻറ്  ജോസഫ്  ക്‌നാനായ  മിഷനിൽ എല്ലാ ശനിയാഴ്ചയും  വിശുദ്ധ കുർബാന ആരംഭിച്ചു .
                                                           തോമസ് പാലച്ചേരിൽ 
യോങ്കേഴ്‌സ് : അമേരിക്കയിലെ ക്‌നാനായ  റീജിയണിലെ  -വെസ്റ്റ്ചെസ്റ്റർ - ബ്രോങ്ക്സ് ക്‌നാനായ  കത്തോലിക്ക മിഷനിൽ  പുത്തനുണർവ്  പകർന്നുകൊണ്ട് എല്ലാ ആഴ്ചയും വിശുദ്ധ  കുർബാന ആരംഭിച്ചു . ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ , ക്വീൻസ് , റോക്‌ലാൻഡ് ഭാഗങ്ങളിൽ  മിഷനുകൾ ആരംഭിച്ചപ്പോൾ മുതൽ ഈ  മിഷനിൽ മാസത്തിൽ ഒരു കുർബാന മാത്രം അർപ്പിച് വരുകയായിരുന്നു . എന്നാൽ കാലത്തിന്റെ  മാറ്റത്തിനൊപ്പോം  പുതിയ സ്വപ്നങ്ങളുമായി ഈ മിഷൻ സജീവമാവുകയാണ് . യോങ്കേഴ്സിലെ സെൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ എല്ലാ ശനിയാഴ്ചയും വൈകുന്നേരം നാല്‌  മുപ്പതിന് ഈ മിഷന്റെ  വിശുദ്ധ  കുർബാന ആരംഭിച്ചു . മിഷനെ  കൂടുതൽ സജീവമാക്കുവാൻ കൂടാരയോഗം , ബിൽഡിങ് കമ്മിറ്റി  , പാരിഷ് കൗൺസിൽ എന്നിവയ്ക്ക്  രൂപം കൊടുത്തു . പുതിയ കൈകാരന്മാരായ ജോയി വാഴമാലയിൽ , ചാക്കോമാൻ  മൂലേപ്പറമ്പിൽ എന്നിവർക്ക് നാളിതുവരെ കൈക്കാരന്മാരായിരുന്ന  എബ്രഹാം പുലിയലാകുന്നേൽ, റെജി  ഒഴുങ്ങാലിൽ എന്നിവർ  ചാർജ്  കൈമാറി . ലിറ്റർജി കോ-ഓർഡിനേറ്റർ  ആയി അലക്സ് പൂത്രക്കടവിൽ , മിഷൻ  സെക്രട്ടറി  ആയി തോമസ് പാലച്ചേരിൽ , ഓഡിറ്ററായി രാജു വാലേമഠത്തിൽ  എന്നിവരെ തിരഞ്ഞെടുത്തു. .മിഷന്റെ ശനിയാഴ്ചകളിലെ   ആദ്യത്തെ വിശുദ്ധ  കുർബാന മിഷന്റെ ഡയറക്ടർ ഫാ .ജോസഫ് ആദോപ്പിള്ളിൽ മാർച്ച് രണ്ടാം തിയതി  അർപ്പിച്ചു. അതോടോപ്പോംതന്നെ  പുതിയ  ഒരു ദേവാലയത്തെ സ്വപ്നം  കണ്ടുകൊണ്ടു  പ്രാർത്ഥനയും  ആരംഭിച്ചു  . വിശുദ്ധ കുർബാനക്കിടയിൽ   സെൻറ്  മേരീസ് മലങ്കര  ഇടവക വികാരി ഫാ . ലിജു തുണ്ടിയിൽ മിഷൻ അംഗങ്ങളെ ഈ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്‌തു. ക്‌നാനായ  റീജിയൻ വികാരി ജനറൽ ഫാ .തോമസ് മുളവനാൽ  മിഷന് അംഗങ്ങൾക്ക് ആശംസകൾ നേർന്നു . 

യോങ്കേഴ്‌സ് : അമേരിക്കയിലെ ക്‌നാനായ റീജിയണിലെ-വെസ്റ്റ്ചെസ്റ്റർ-ബ്രോങ്ക്സ് ക്‌നാനായ  കത്തോലിക്ക മിഷനിൽ  പുത്തനുണർവ്  പകർന്നുകൊണ്ട് എല്ലാ ആഴ്ചയും വിശുദ്ധ  കുർബാന ആരംഭിച്ചു.ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ,ക്വീൻസ് , റോക്‌ലാൻഡ് ഭാഗങ്ങളിൽ  മിഷനുകൾ ആരംഭിച്ചപ്പോൾ മുതൽ ഈ  മിഷനിൽ മാസത്തിൽ ഒരു കുർബാന മാത്രം അർപ്പിച് വരുകയായിരുന്നു . എന്നാൽ കാലത്തിന്റെ  മാറ്റത്തിനൊപ്പോം  പുതിയ സ്വപ്നങ്ങളുമായി ഈ മിഷൻ സജീവമാവുകയാണ് . യോങ്കേഴ്സിലെ സെൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ എല്ലാ ശനിയാഴ്ചയും വൈകുന്നേരം നാല്‌  മുപ്പതിന് ഈ മിഷന്റെ  വിശുദ്ധ  കുർബാന ആരംഭിച്ചു . മിഷനെ  കൂടുതൽ സജീവമാക്കുവാൻ കൂടാരയോഗം ,ബിൽഡിങ് കമ്മിറ്റി,പാരിഷ് കൗൺസിൽ എന്നിവയ്ക്ക്  രൂപം കൊടുത്തു.പുതിയ കൈകാരന്മാരായ ജോയി വാഴമാലയിൽ,ചാക്കോമാൻ  മൂലേപ്പറമ്പിൽ എന്നിവർക്ക് നാളിതുവരെ കൈക്കാരന്മാരായിരുന്ന  എബ്രഹാം പുലിയലാകുന്നേൽ, റെജി  ഒഴുങ്ങാലിൽ എന്നിവർ  ചാർജ്  കൈമാറി.ലിറ്റർജി കോ-ഓർഡിനേറ്റർ  ആയി അലക്സ് പൂത്രക്കടവിൽ , മിഷൻ  സെക്രട്ടറി  ആയി തോമസ് പാലച്ചേരിൽ,ഓഡിറ്ററായി രാജു വാലേമഠത്തിൽ  എന്നിവരെ തിരഞ്ഞെടുത്തു. .മിഷന്റെ ശനിയാഴ്ചകളിലെ  ആദ്യത്തെ വിശുദ്ധ  കുർബാന മിഷന്റെ ഡയറക്ടർ ഫാ .ജോസഫ് ആദോപ്പിള്ളിൽ മാർച്ച് രണ്ടാം തിയതി  അർപ്പിച്ചു. അതോടോപ്പോംതന്നെ  പുതിയ  ഒരു ദേവാലയത്തെ സ്വപ്നം  കണ്ടുകൊണ്ടു  പ്രാർത്ഥനയും  ആരംഭിച്ചു.വിശുദ്ധ കുർബാനക്കിടയിൽ  സെൻറ്  മേരീസ് മലങ്കര  ഇടവക വികാരി ഫാ . ലിജു തുണ്ടിയിൽ മിഷൻ അംഗങ്ങളെ ഈ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്‌തു. ക്‌നാനായ  റീജിയൻ വികാരി ജനറൽ ഫാ .തോമസ് മുളവനാൽ  മിഷന് അംഗങ്ങൾക്ക് ആശംസകൾ നേർന്നു . 

 



Latest

Copyrights@2016.