india

ശുചിത്വ ബോധവല്‍ക്കരണ തെരുവ് നാടകവുമായി കെ.എസ്.എസ്.എസ്

Tiju Kannampally  ,  2019-02-12 05:06:48amm

ശുചിത്വ ബോധവല്‍ക്കരണ
തെരുവ് നാടകവുമായി കെ.എസ്.എസ്.എസ്
കോട്ടയം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് ശുചിത്വ ബോധവല്‍ക്കണ സന്ദേശം പകര്‍ന്ന് നല്‍കുന്ന തെരുവ് നാടകം സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ വെളിയനാട്, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് എന്നീ സ്ഥലങ്ങളിലും പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്രാ, നെടുംമ്പ്രം, പെരിങ്ങറ, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളിലുമാണ് ശുചിത്വ ബോധവല്‍ക്കരണ തെരുവ് നാടകങ്ങള്‍ സംഘടിപ്പിച്ചത്. ശുചിത്വ ബോധവല്‍ക്കരണത്തോടൊപ്പം ആരോഗ്യ ശീലനങ്ങളെക്കുറിച്ചും ഭക്ഷ്യ സുരക്ഷിതത്വത്തെക്കുറിച്ചും മാലിന്യ സംസ്‌ക്കരണത്തെക്കുറിച്ചും അവബോധം നല്‍കുന്ന വിഷയങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് വനിതാ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് തെരുവ് നാടകങ്ങള്‍ സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ശിങ്കാരിമേളം ടീമിലെ അംഗങ്ങളാണ് തെരുവ് നാടകം അവതരിപ്പിച്ചത്. കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങളും ഓക്‌സ് ഫാം പ്രതിനിധികളും നേതൃത്വം നല്‍കി.

Latest

Copyrights@2016.