india

അതിരൂപതാതല വടംവലി മത്സരം ഫെബ്രുവരി 17ന് ഒളശ്ശയില്‍ Live Telecast Available.

Tiju Kannampally  ,  2019-02-12 12:50:46amm

ഒളശ്ശ കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 4-ാമത് അതിരൂപതാതല വടംവലി മത്സരവും 3-ാമത്  അതിരൂപതാതല വോളിബോള്‍ മത്സരത്തിന്റെ ഫൈനലും 2019 ഫെബ്രുവരി 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒളശ്ശ സെന്റ് ആന്റണീസ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടും.വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് കളപ്പുരത്തട്ടേല്‍ ഇട്ടി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും- കളപ്പുരത്തട്ടേല്‍ ഫാമിലി നല്‍കുന്ന 15001 രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് പുതിയടത്തുശ്ശേരില്‍ പാച്ചി-മറിയം മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും സുനില്‍ ജോസഫ് പുതിയിടത്തുശ്ശേരി നല്‍കുന്ന 10001 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് ഐക്കരമണലേല്‍ എസ്തപ്പാന്‍- മേരി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ഐക്കരമണലേല്‍ ഫാമിലി നല്‍കുന്ന 5001 രൂപയും, നാലാം സ്ഥാനം നേടുന്ന ടീമിന് മുളയക്കണ്ടത്തില്‍ ചുമ്മാര്‍ മത്തായി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും-മുളയക്കണ്ടത്തില്‍ ഫാമിലി നല്‍കുന്ന 3001രൂപ ക്യാഷ് അവാര്‍ഡും നല്‍കും. കൂടാതെ ആകര്‍ഷകമായ ഒട്ടനവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

മത്സരങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.  

 

മത്സരം മത്സരത്തിന്റെ 17ന് ഒളശ്ശയില്‍

 



Latest

Copyrights@2016.