gulf

ഫാ മാത്യു കുഴിപ്പള്ളി കെ സി സി ജന്മദിനാഘോഷ കമ്മറ്റി ചെയര്മാൻ

Saju Kannampally  ,  2019-02-06 11:23:35amm റിപ്പോർട്ട് : ഷൈജി ഓട്ടപ്പള്ളി

കൈപ്പുഴ : ക്നാനായ കത്തോലിക്ക കോൺഗ്രസ് 80 മത് ജന്മദിനാഘോഷങ്ങളുടെ കമ്മറ്റി ചെയർമാനായി കൈപ്പുഴ ഫോറോനാ പള്ളിവികാരി ഫാ മാത്യു കുഴിപ്പള്ളിയെ തെരെഞ്ഞെടുത്തു. ചരിത്രം ഉറങ്ങുന്ന കൈപ്പുഴയിൽ മൂന്നു ദിവസമായി നടക്കുന്ന ജന്മദിനാഘോഷങ്ങൾക്ക് കേരള മുഖ്യമന്ത്രി അടക്കം സമുദായ അൽമിയ അലമായ നേതൃത്വം പങ്കെടുക്കുകയും , ആയിരക്കണക്കിന് ക്നാനായ മക്കൾ ജനസമുദ്രമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദീകനും ചെറുപുഷ്‌പ മിഷൻ ലീഗിൻറെ മുൻ രൂപത ഡയറക്‌ടറും , ഒട്ടനവധി മേഖലകളിൽ സംഘാടക മികവ് തെളിയിച്ചിട്ടുള്ള ഫാ മാത്യു കുഴിപ്പള്ളിയുടെ കൈപ്പുഴയിലെ സാനിധ്യവും നേതൃത്വും ഈ ജന്മദിനത്തിന്റെ ഒരുക്കങ്ങൾക്ക് ഏറെ മുതല്കൂട്ടാണ് എന്ന് കെ സി സി ചാപ്ലൈൻ ഫാ മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.

വിവിധ കമ്മറ്റികളുടെ നേത്രത്വത്തിൽ 80 മാത് ജന്മദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ നടന്നുവരുന്നു എന്ന് പ്രെസിഡൻറ് സ്റ്റീഫൻ ജോർജ് ക്നാനായവോയിസിനോട് പറഞ്ഞു.



Latest

Copyrights@2016.