america

ചിക്കാഗോ സെന്റെ മേരിസ് ഇടവകയിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു.

Editor  ,  2019-02-03 03:32:45pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ).

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റെ മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടത്.പുതിയ കൈക്കാരന്മാരായി തെരഞ്ഞെടുക്കപ്പെട്ട സാബു നടുവീട്ടിൽ(ട്രസ്റ്റി കോർഡിനേറ്റർ ), ജോമോൻ തെക്കേപ്പറമ്പിൽ ,സണ്ണി മേലേടത്ത്, സിനി നെടുന്തുരുത്തിയിൽ, ക്രസ്സ് കട്ടപ്പുറം( യൂത്ത് പ്രതിനിധി) എന്നിവർക്കൊപ്പം പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളും ഇടവകവികാരി മോൺ. തോമസ് മുളവനാലിന്റെ മുമ്പാകെ സത്യവാചകം ഏറ്റുചൊല്ലി അധികാരമേറ്റെടുത്തു. വികാരി ഫാ. തോമസ് മുളവനാൽ പുതിയ കൈക്കാരന്മാർക്ക് താക്കോൽ കൂട്ടവും പ്രമാണ ബുക്കും തദവസരത്തിൽ കൈമാറി. നിലവിൽ സേവനം ചെയ്തു കൊണ്ടിരിക്കുന്ന പബ്ലിക് റിലേഷൻ ഓഫീസർ സ്റ്റീഫൻ ചൊള്ളമ്പേൽ, അക്കൗണ്ടൻസ് ജെയിംസ് മന്നാകുളം എന്നിവരുടെ സേവനം വീണ്ടും തുടരുമെന്നും അദ്ദേഹം അറിയിച്ചു.



Latest

Copyrights@2016.