india

സൗജന്യ രക്തഗ്രൂപ്പ്‌ നിര്‍ണയവും രക്തദാന സേനയിലേക്ക്‌ പുതിയ അംഗത്വം സ്വീകരിക്കലും നടത്തി.

Tiju Kannampally  ,  2018-12-05 04:26:03amm

കുടിയാന്മല: പയ്യാവൂര്‍ കാരിത്താസ്‌ മേഴ്‌സി ആശുപത്രിയുടെ സഹകരണത്തോടെ രക്തദാനം മഹാദാനം എന്ന സന്ദേശമുയര്‍ത്തി അഖില കേരളാ കത്തോലിക്കാ കോണ്‍ഗ്രസ്‌ (എ.കെ.സി.സി), ദിയാക്കോണിയ കുടിയാന്മല യൂണിറ്റിന്റെയും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ്‌ റൈറ്റിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ രക്തഗ്രൂപ്പ്‌ നിര്‍ണയവും രക്തദാന സേനയിലേക്ക്‌ പുതിയ അംഗത്വം സ്വീകരിക്കലും നടത്തി. കുടിയാന്മല ഫാത്തിമമാതാ ഇടവക വികാരി ഫാ. ലാസര്‍ വരമ്പകത്തിന്റെ അധ്യക്ഷതയില്‍ കാരിത്താസ്‌ മേഴ്‌സി ആശുപത്രി ഡയറക്‌ടര്‍ ഫാ.ജോണ്‍ പൂച്ചക്കാട്ടില്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. എ.കെ.സി.സി. പ്രസിഡന്റ്‌ ജിമ്മി ഐത്തമറ്റം, സോജന്‍ ഇരുപ്പക്കാട്ട്‌, സാജു വെട്ടിക്കുഴി, ബിജു മണ്‌ഡപത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഏകദേശം ആയിരത്തഞ്ഞൂറോളം പേര്‍ രക്തദാന സേനയില്‍ പുതുതായി അംഗങ്ങളായതായി സംഘാടകര്‍ അറിയിച്ചു



Latest

Copyrights@2016.