india

സ്വയംസുരക്ഷാ പരിശീലന പരിപാടി കരിങ്കുന്നം സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി.

Tiju Kannampally  ,  2018-12-05 04:13:03amm

കരിങ്കുന്നം: കേരള സര്‍ക്കാരും ജനമൈത്രി പോലീസും സംയുക്തമായി നടത്തിവരുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സ്വയംസുരക്ഷാ പരിശീലന പരിപാടി കരിങ്കുന്നം സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. ഹെഡ്‌മിസ്‌ട്രസ്‌ സി. ലിന്റാ എസ്‌.ജെ.സി സ്വാഗതമാശംസിച്ചു. കരിങ്കുന്നം എസ്‌.ഐ. നാസര്‍ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പോലീസ്‌ കൗണ്‍സിലര്‍ മഹേഷ്‌ കൃഷ്‌ണന്‍ ക്ലാസ്‌ നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു.കെ. സ്റ്റീഫന്‍ നന്ദി പറഞ്ഞു. പെണ്‍കുട്ടികള്‍ക്കുള്ള പരിശീലനപരിപാടിക്ക്‌ സിവില്‍ പോലീസ്‌ ഓഫീസര്‍ സരിത നേതൃത്വം നല്‌കി. വിവിധ അടിയന്തര സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക്‌ പ്രതികരിക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ്‌ പരിപാടിയുടെ ഭാഗമായി നല്‌കിയത്‌. മദ്യം, മയക്കുമരുന്ന്‌ മുതലായ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണമാണ്‌ ആണ്‍കുട്ടികള്‍ക്ക്‌ നല്‌കിയത്‌.



Latest

Copyrights@2016.