america

ആത്മീയ ചൈതന്യ നിറവിൽ ആയിരങ്ങൾ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂർണമായി.

Editor  ,  2018-11-30 09:59:39pmm സ്റ്റീഫൻ ചൊള്ളംമ്പേൽ

 

ആത്മീയ ചൈതന്യ നിറവിൽ  ആയിരങ്ങൾ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂർണമായി.
ചിക്കാഗോ: 
 മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ   ദേവാലയത്തിന്റെ നേതൃത്വത്തിൽ അണക്കര മരീയൻ റിട്രീറ്റ്  സെൻറ്റർ  രക്ഷാധികാരി  റവ .ഫാ.ഡോമിനിക് വാള് മനാൽ  നയിച്ച കൃപാഭിഷേക ധ്യാനത്തിലും വിടുതൽ ശ്രുശ്രുഷയിലും  ആയിരക്കണക്കിന്  ജനങ്ങൾ പങ്കെടുത്തു . ചിക്കാഗോ നോർത്ത് സബർബനിലുളള വെസ്റ്റിൻ ഹോട്ടലിൽ വച്ച് നാല് ദിവസങ്ങളിലായി നടത്തിയ റസിഡൻഷ്യൽ ബൈബിൾ കൺവെൻഷൻ ധ്യാനത്തിന്റെ പ്രാരംഭ ദിനമായ നവംബർ 23 തിങ്കളാഴ്ചയിൽ നടന്ന വി. ബലിയിൽ മുഖ്യകാർമികത്വം വഹിച്ച ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് വചനസന്ദേശം നൽകി കൃപാഭിഷേകം ഉദ്ഘാടനം ചെയ്തു . അന്നു നടന്ന വി.ബലിയിൽ  ഇടവക വികാരി ഫാ. തോമസ് മുളവനാൽ, ഫാ. ഡൊമിനിക് വളന്മനാൽ , ഫാ.ബിൻസ് ചേത്തലിൽ, ഫാ.പോൾ ചാലിശ്ശേരി, ഫാ. ജോർജ് മാളിയേക്കൽ, ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ സഹ കാർമ്മികരായിരുന്നു. വെള്ളി, ശനി, ഞായർ, തിങ്കൾ ദിനങ്ങളിൽ രാവിലെ 7 മണിക്കാരംഭിച്ച് വൈകിട്ട് 8 മണിവരെ ധ്യാനം തുടർന്നു. നോർത്ത് അമേരിക്കയിലെ  വിവിധ ദേശങ്ങളിൽ നിന്നും കാനഡായിൽ നിന്നും  നിരവധി ജനങ്ങൾ   വാളംമ്നാൽ  അച്ചന്റെ കൃപാഭിഷേക ധ്യാനത്തിൽ  പങ്കെടുക്കുവാനായി  എത്തിയിരുന്നു.   ഏറെനാളത്തെ പ്രാർത്ഥന ഒരുക്കത്തോടെ  അടുക്കും, ചിട്ടയോടെ നടത്തപ്പെട്ട  ധ്യാനത്തിന് ചർച്ച് പ്രയർ ഗ്രൂപ്പ് അംഗങ്ങൾ വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. നവംബർ 26    തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടു കൂടി ധ്യാനം സമാപിച്ചു.                                                                                                                                                                                                     
                      സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ.)

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ   ദേവാലയത്തിന്റെ നേതൃത്വത്തിൽ അണക്കര മരീയൻ റിട്രീറ്റ്  സെൻറ്റർ  രക്ഷാധികാരി  റവ .ഫാ.ഡോമിനിക് വാള് മനാൽ  നയിച്ച കൃപാഭിഷേക ധ്യാനത്തിലും വിടുതൽ ശ്രുശ്രുഷയിലും  ആയിരക്കണക്കിന്  ജനങ്ങൾ പങ്കെടുത്തു . ചിക്കാഗോ നോർത്ത് സബർബനിലുളള വെസ്റ്റിൻ ഹോട്ടലിൽ വച്ച് നാല് ദിവസങ്ങളിലായി നടത്തിയ റസിഡൻഷ്യൽ ബൈബിൾ കൺവെൻഷൻ ധ്യാനത്തിന്റെ പ്രാരംഭ ദിനമായ നവംബർ 23 തിങ്കളാഴ്ചയിൽ നടന്ന വി. ബലിയിൽ മുഖ്യകാർമികത്വം വഹിച്ച ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് വചനസന്ദേശം നൽകി കൃപാഭിഷേകം ഉദ്ഘാടനം ചെയ്തു . അന്നു നടന്ന വി.ബലിയിൽ  ഇടവക വികാരി ഫാ. തോമസ് മുളവനാൽ, ഫാ. ഡൊമിനിക് വളന്മനാൽ , ഫാ.ബിൻസ് ചേത്തലിൽ, ഫാ.പോൾ ചാലിശ്ശേരി, ഫാ. ജോർജ് മാളിയേക്കൽ, ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ സഹ കാർമ്മികരായിരുന്നു. വെള്ളി, ശനി, ഞായർ, തിങ്കൾ ദിനങ്ങളിൽ രാവിലെ 7 മണിക്കാരംഭിച്ച് വൈകിട്ട് 8 മണിവരെ ധ്യാനം തുടർന്നു. നോർത്ത് അമേരിക്കയിലെ  വിവിധ ദേശങ്ങളിൽ നിന്നും കാനഡായിൽ നിന്നും  നിരവധി ജനങ്ങൾ   വാളംമ്നാൽ  അച്ചന്റെ കൃപാഭിഷേക ധ്യാനത്തിൽ  പങ്കെടുക്കുവാനായി  എത്തിയിരുന്നു.   ഏറെനാളത്തെ പ്രാർത്ഥന ഒരുക്കത്തോടെ  അടുക്കും, ചിട്ടയോടെ നടത്തപ്പെട്ട  ധ്യാനത്തിന് ചർച്ച് പ്രയർ ഗ്രൂപ്പ് അംഗങ്ങൾ വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. നവംബർ 26    തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടു കൂടി ധ്യാനം സമാപിച്ചു.                                                                                                                                                                                                     

 

 



Latest

Copyrights@2016.