america

സമ്പൂർണ്ണ ക്‌നാനായ കുടുംബത്തെ കെട്ടിപ്പടുത്തതിന്റെ സന്തോഷത്തിൽ ജോസഫ് ഏലിയാമ്മ ദമ്പതികൾ

Saju Kannampally  ,  2018-11-29 03:56:10amm സിനു മുളയാനിക്കൽ

ചുങ്കം ഇടവകയിൽ പെട്ട ആലപ്പാട്ട് എൻ. എം ജോസഫിനും (ഏപ്പുസാർ, റിട്ടയേർഡ് അധ്യാപകൻ തട്ടാരത്തട്ട സ്കൂൾ) ഏലിയാമ്മ ജോസഫിനും (Mrala ഇല്ലിക്കൽ കുടുംബാഗം) നവംബർ 24 അഭിമാനം മുഹൂർത്തം. 
ദൈവം അനുഗ്രഹമായിതന്ന പത്തു മക്കളും അതുപോലെ പത്തു മരുമക്കളും 29 കൊച്ചുമക്കൾ അവരുടെ ജീവിത പങ്കാളികൾ, നാലു പേരക്കുട്ടികളുമായി ഇന്ന് ദാമ്പ്യത്യത്തിന്റെ  അറുപതാം വാർഷികത്തിൽ 60  പേരടങ്ങുന്ന  ഒരു വടവൃക്ഷമായി ഈ ക്നാനായ കുടുംബം വളർന്നു വലുതായിരിക്കുന്നു.
 ഈ അറുപതാം വാർഷികത്തിൽ അറുപതുപേർ അടങ്ങിയ ഞങ്ങളുടെ കുടുംബത്തിൽ പൂർണ്ണമായും ക്നാനായ പാരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും നിലനിൽക്കൊണ്ട് പോകുവാൻ സാധിച്ച ഘടകങ്ങൾ 
1). ക്നാനായ തനിമയിൽ അഭിമാനിക്കുകയും അത് മക്കൾക്ക് പകർന്നു പകർന്നു നൽകുകയും ചെയ്തുകൊണ്ട് ഉത്തമ മാതൃകയായി നിലകൊണ്ടു. ക്നാനായ സമുദായത്തിൽ നിന്നും മാറി, ക്നാനായ ഇതര പങ്കാളികളെ സ്വീകരിക്കുന്നവരുടെ വിവാഹങ്ങളിൽ നിന്ന് വിട്ടുനിന്നുകൊണ്ട് സ്വവംശവിവാഹനിഷ്ഠ സ്വജീവിതത്തിൽ പകർത്തിയതിനോടൊപ്പം അതിന് വിരുദ്ധമായ നടപടികളെ നിരുത്സാഹപ്പെടുത്തുവാൻ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് മക്കളെ സ്വവംശവിവാഹ നിഷ്ഠയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.  
2). മാതാപിതാക്കൾ മക്കളെയും കൊച്ചുമക്കളെയും സാധ്യമായിരുന്നിടത്തെല്ലാം നിർബന്ധമായും ക്നാനായ പള്ളികളിൽ അയച്ചുകൊണ്ടു ക്നാനായ സഭാ സമൂഹത്തിന്റെ ഭാഗമായി വളരുവാൻ പഠിപ്പിച്ചു.  ഇത് മാതൃകയാക്കികൊണ്ടാണ് യു.കെയിലും കാനഡയിലും യു. എസിലും കുടിയേറിയ മക്കളും കൊച്ചു മക്കളും ഇന്ന് ക്നാനായ പള്ളികളിലും  ക്നാനായ കൂട്ടായ്മകളിലും ഏറെ താലപര്യത്തോടെ പങ്കെടുത്തുകൊണ്ട്  ക്നാനായ വ്യതിരക്തത അടുത്ത തലമുറയ്ക്ക് പകർന്നു നൽകികൊണ്ട് മാതാപിതാക്കൾ തെളിച്ച വഴിയേ മുന്നോട്ട് പോകുന്നത്. 
3). ക്നാനായ തനിമയിൽ അഭിമാനിക്കുന്ന ഞങ്ങളെ നമ്മുടേതായ കോട്ടയം രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ മാത്രമാണ് ചേർത്തത്. വിദ്യാഭ്യാസത്തിന്റെ സമയങ്ങളിൽ പോലും പരമാവധി ക്നാനായ സുഹൃത്തുക്കൾക്കൊപ്പം വളരുവാനും അതിരൂപതയുടെ സംരംഭങ്ങൾക്ക് പിന്തുണ നൽകുവാനും പഠിപ്പിച്ചു.
4). മക്കളെ ക്നാനായ സമുദായ അവബോധത്തിൽ വളർത്തിയതിനൊപ്പം തന്നെ കത്തോലിക്കാ വിശ്വാസത്തിലും ആദ്ധ്യാത്മിക ഉന്നമനത്തിലും ശ്രദ്ധക്കൊടുത്തു വളർത്തുവാൻ തന്നെക്കൊണ്ടാവുന്ന വിധത്തിലെല്ലാം ശ്രമിക്കുകയും മറ്റുള്ളവർക്ക് ഈ കാര്യത്തിൽ മാതൃകയാവുകയും ചെയ്തു.. 
5.) ക്നാനായക്കാരായ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വ്യക്തിപരമായും സാമൂഹികമായും ശക്തമായ പിന്തുണ നൽകികൊണ്ട് ക്നാനായ സഹോദരങ്ങൾ സ്വന്തം സഹോദരങ്ങളാണ് എന്ന മാതൃക പകർന്നു നൽകി. ക്നാനായ സംരംഭങ്ങൾക്ക് ലാഭ നഷ്ടം നോക്കാതെ പിന്തുണ നൽകികൊണ്ട് ക്നാനായ സാഹോദര്യം എന്താണ് എന്ന് മക്കൾക്ക് മാതൃകകാട്ടി.
ചുരുക്കി പറഞ്ഞാൽ ദൈവം അനുഗ്രഹമായിതന്ന പത്തു മക്കളിലൂടെയും കൊച്ചുമക്കളിലൂടെയും
സ്വവംശവിവാഹനിഷ്ഠ കർശനമായി കുടുംബത്തിൽ നടപ്പാക്കി മാറി കെട്ടുന്നവരുടെ വിവാഹങ്ങളിൽ ഒരിക്കലും പങ്കെടുക്കാതെ ശക്തമായ നിലപാടുകൾ സ്വീകരിച്ച് മക്കളെ ക്നാനായ പള്ളികളിൽ മാത്രം പറഞ്ഞയച്ച് ക്നാനായത്ത്വത്തിന്റെ മഹത്വം മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും പേരക്കുട്ടികൾക്കും പകർന്നു നൽകിയ മഹത്തായ ക്നാനായ പാരമ്പര്യം, അതിൽ മക്കളായ ഞങ്ങൾഅഭിമാനിക്കുന്നു 
നാലു തലമുറയോടൊപ്പം ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച കൃപാവരത്തിന്  സർവ്വശക്തനായ ദൈവത്തിന് സ്തുതി

Latest

Copyrights@2016.