america

ചിക്കാഗോ മോർട്ടൺഗ്രോവ് സെ.മേരീസിൽ ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

Tiju Kannampally  ,  2018-11-25 09:32:56pmm സ്റ്റീഫൻ ചൊള്ളമ്പേൽ

 

സെ. മേരീസിൽ ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു.    ചിക്കാഗോ : മോർട്ടൺഗ്രോവ്  സെ .മേരീസ് ക്നാനായ  കത്തോലിക്ക  ദൈവാലയത്തിൽ  ഈ വർഷത്തെ ക്രിസ്തുമസ്സ് കരോൾ  ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ  ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ  വെഞ്ചരിപ്പുകർമ്മം   ഇടവക അസി. വികാരി  റവ.ഫാ.  ബിൻസ് ചേത്തലിൽ നിർവഹിച്ചു. നവംബർ 25 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയർപ്പണത്തിന് ശേഷം   സെ .മേരീസ് ഇടവകയിൽ നിലവിലുള്ള പത്ത്  കൂടാര യോഗങ്ങളുടെ  പ്രതിനിധികൾക്കും , ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ  കരോൾ കമ്മിറ്റി ഭാരവാഹികൾക്കും  ഉണ്ണിയേശുവിന്റെ തിരു സൊരുപം വെഞ്ചെരിച്ച്   വിതരണം ചെയ്യതു . സ്നേഹദൂത് എന്ന പേരിൽ അറിയപ്പെടുന്ന ഈ വർഷത്തെ കരോൾ ഗായകസംഘം ഡിസംബർ ആദ്യവാരത്തിൽ തന്നെ എല്ലാ ഭവനങ്ങളും സന്ദർശിക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കും.  ദേവാലയത്തിലെ അൾത്താരയുടെ മുൻഭാഗത്ത് സുരക്ഷിത നിലവാരത്തിലുള്ള  പുനർ നിർമ്മാണത്തിനായി ഈവർഷം സമാഹരിക്കുന്ന കരോൾ ഫണ്ട് വിനിയോഗിക്കുമെന്ന് ഇടവകവികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു. 
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ  ഈ വർഷത്തെ ക്രിസ്തുമസ്സ് കരോൾ  ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ  ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ  വെഞ്ചരിപ്പുകർമ്മം   ഇടവക അസി. വികാരി റവ.ഫാ.ബിൻസ് ചേത്തലിൽ നിർവഹിച്ചു. നവംബർ 25 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയർപ്പണത്തിന് ശേഷം സെ.മേരീസ് ഇടവകയിൽ നിലവിലുള്ള പത്ത്  കൂടാര യോഗങ്ങളുടെ  പ്രതിനിധികൾക്കും,ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ  കരോൾ കമ്മിറ്റി ഭാരവാഹികൾക്കും  ഉണ്ണിയേശുവിന്റെ തിരു സൊരുപം വെഞ്ചെരിച്ച്  വിതരണം ചെയ്യതു.സ്നേഹദൂത് എന്ന പേരിൽ അറിയപ്പെടുന്ന ഈ വർഷത്തെ കരോൾ ഗായകസംഘം ഡിസംബർ ആദ്യവാരത്തിൽ തന്നെ എല്ലാ ഭവനങ്ങളും സന്ദർശിക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ദേവാലയത്തിലെ അൾത്താരയുടെ മുൻഭാഗത്ത് സുരക്ഷിത നിലവാരത്തിലുള്ള  പുനർ നിർമ്മാണത്തിനായി ഈവർഷം സമാഹരിക്കുന്ന കരോൾ ഫണ്ട് വിനിയോഗിക്കുമെന്ന് ഇടവകവികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു. 

 

 



Latest

Copyrights@2016.