india

കെ.ആര്‍ നാരയണന്‍ മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ പബ്ളിക്ക് സ്കൂള്‍ ഒന്നാം സ്ഥാനം നേടി

Tiju Kannampally  ,  2018-10-19 12:14:10amm

ഉഴവൂര്‍: ഒ.എല്‍.എല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന 11ാം മത് കെ.ആര്‍ നാരയണന്‍ മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ പബ്ളിക്ക് സ്കൂള്‍ ഒന്നാം സ്ഥാനം നേടി. സെന്‍റ അഗസ്റ്റിന്‍സ് എച്ച് .എസ്.എസ് രാമപുരം രണ്ടാംസ്ഥനവും സെന്‍റ് ആന്‍റണീസ് എച്ച്.എസ്.എസ് പ്ളാശനാല്‍ മൂന്നാംസ്ഥനവും നേടി. ഒന്നാംസ്ഥനത്തിനുള്ള ട്രോഫി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉഴവൂരൂം രണ്ടാംസ്ഥനത്തിനുള്ള ട്രോഫി സീസര്‍ വെട്ടുകല്ളേല്‍ ഉഴവൂരും മൂന്നാം സ്ഥനത്തിനുള്ള ട്രോഫി റെജി തോമസ് കുന്നൂപ്പറമ്പില്‍ മാഞ്ഞൂരുമാണ് സ്പോണ്‍സര്‍ ചെയ്തത്. കൂടാതെ ഒന്നും രണ്ടും മൂന്നും സ്ഥനക്കാര്‍ക്ക് യഥാക്രമം 7001,5001,3001 രൂപ കാഷ് അവാര്‍ഡും നല്‍കി. മുന്‍ പ്രിന്‍സിപ്പല്‍ എന്‍.എം കുര്യന്‍ നെല്ലാമറ്റത്തില്‍ അരീക്കരയാണ് കാഷ് അവര്‍ഡ് സ്പോണ്‍സര്‍ ചെയ്തത്. നാലും അഞ്ചും സ്ഥാനക്കാരായ സെന്‍റ് മേരീസ് എച്ച്.എസ്.എസ് ഭരണങ്ങാനത്തിനും അഞ്ചാം സ്ഥാനം നേടിയ സെന്‍റ് അഗസ്റ്റിന്‍സ് രാമപുരത്തിനും ആയിരം രൂപ വീതം റെജി തോമസ് കുന്നൂപ്പറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത കാഷ ്അവാര്‍ഡ് നല്‍കി. പാല ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനേജര്‍ ഫാ. തോമസ് പ്രാലേല്‍, പ്രിന്‍സിപ്പല്‍ സാബു മാത്യു കോയിത്തറ, മുന്‍ പ്രിന്‍സിപ്പല്‍ കുര്യന്‍ നെല്ലാമറ്റം, പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി രാജു ,ഫാ. വിന്‍സണ്‍ പുളിവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഒ.എല്‍.എല്‍ സ്കൂളിലെ മാത്സ ് അധ്യാപകനായ ജോബി ജോസഫ് കൊച്ചുപറമ്പിലായിരുന്നു ക്വിസ് മാസ്റ്റര്‍.



Latest

Copyrights@2016.