india

പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍-സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സൈക്കോ സോഷ്യല്‍ പരിശീലനം സംഘടിപ്പിച്ചു

Tiju Kannampally  ,  2018-10-10 01:56:55amm

പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍-സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സൈക്കോ സോഷ്യല്‍ പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി  സൈക്കോ സോഷ്യല്‍ പരിശീലനം സംഘടിപ്പിച്ചു. ഇമ്മാനുവല്‍ ഹോസ്പിറ്റല്‍ അസോസിയേഷനുമായി സഹകരിച്ച് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് 2 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചത്. ബാംഗ്ലൂര്‍ നിംഹാന്‍സ് പ്രൊജക്ട് ഹെഡ് ഡോ. കവിത പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രളയബാധിത മേഖലയിലെ ആളുകള്‍ക്ക് മാനസിക പ്രചോദനം നല്‍കുന്നതോടൊപ്പം പ്രാഥമിക സുരക്ഷ പ്രവര്‍ത്തനങ്ങളിലുമാണ് പരിശീലനം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ്. പ്രവര്‍ത്തന ഗ്രാമത്തില്‍ നിന്നായി 80 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

Latest

Copyrights@2016.