europe

ഫാ.ഷഞ്ചു കൊച്ചുപറമ്പിലിന് ബിർമിങ്ഹാം എയർപോർട്ടിൽ ആവേശകരമായ സ്വീകരണം

Saju Kannampally  ,  2018-09-28 07:05:32amm അഭിലാഷ് മയിലപ്പറമ്പിൽ

ഫാ.ഷഞ്ചു കൊച്ചുപറമ്പിലിന് യു.കെ -ൽ ക്നാനായ മക്കളുടെ ആവേശകരമായ സ്വീകരണം

ബെർമിംഗ്ഹാം: യു.കെ ക്നാനായ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് നേതൃത്വം നല്കാൻ എത്തിച്ചേർന്ന ഫാ ഷഞ്ചു കൊച്ചുപറമ്പിലിന് ബിർമിങ്ഹാം എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.

 


വികാരി ജനറാൾ ഫാ സജി മലയിൽപുത്തൻപുര ബിർമിംഗ്ഹാം . വോർസെസ്റ്റർ, എന്നീ യൂണിറ്റിലെ ഭാരവാഗികൾ, യു.കെ.കെ.സി എയുടെ മുൻ ഭാരവാഹികൾ എന്നിവർ ചേർന്ന് അച്ചനെ എയർപോർട്ടിൽ സ്വീകരിച്ചു.യു.കെ ക്നാനായ മിഷന്റെ കീഴിലുള്ള ബെർമിംഗ്ഹാം, ത്രീ കൗണ്ടി മിഷനുകളുടെ ചുമതലയായിരിക്കും ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന്. ഫാ.ഷഞ്ചു കൊച്ചുപറമ്പിൽ കല്ലറ പുത്തൻ പള്ളി ഇടവകാംഗമാണ്.



Latest

Copyrights@2016.