europe

മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷ്യനിൽ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ഒക്ടോബർ 6ന്.

Tiju Kannampally  ,  2018-09-26 02:24:47amm

മാഞ്ചസ്റ്റർ:- യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഒക്ടോബർ 6 ശനിയാഴ്ച കൊണ്ടാടും.കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തിരുനാളാഘോഷങ്ങൾ ഏറ്റവും ലളിതമായും ചിലവ് ചുരുക്കിയുമാണ് നടത്തുന്നത്. മാതാവിന്റെ വിമല ഹൃദയത്തിൽ പ്രത്യേകം പ്രതിഷ്ടിച്ചിരിക്കുന്ന മാഞ്ചസ്റ്റർ ക്‌നാനായ ചാപ്ലിയൻസി രൂപീകൃതമായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തിരുനാളാഘോഷമാണ് ഒക്ടോബർ ആറിന് നടക്കുന്നത്. ഇത്തവണത്തെ തിരുനാളാഘോഷങ്ങൾ ചിലവ് ചുരുക്കി ലഭിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനാണ് ഇടവക പൊതുയോഗം തീരുമാനിച്ചിരിക്കുന്നത്.

 

രാവിലെ 10 മണിക്ക് വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയത്തിൽ പ്രസുദേന്തി വാഴ്ചയോടെ തിരുനാളിന് തുടക്കമാകും. തുടർന്ന് വിശ്വാസികൾ പ്രദക്ഷിണമായി വൈദികരെ സ്വീകരിച്ചാനയിച്ച് ദേവാലയത്തിലേക്ക്  പ്രവേശിക്കുന്നതോടെ തിരുനാൾ റാസക്ക്  തുടക്കമാകും. ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാളുമായ മോൺസിഞ്ഞോർ. സജി മലയിൽ പുത്തൻപുരയിൽ എല്ലാവരേയും സ്വാഗതം ചെയ്യും. തുടർന്ന് റവ. ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ മുഖ്യ കാർമികത്വത്തിൽ ഭക്തിപൂർവ്വമായ തിരുനാൾ പാട്ട് കുർബ്ബാനയിൽ ഫാ.ജോസ് അഞ്ചാനിക്കൽ, ഫാ.നിക്ക് കേൻ, ഫാ.സജി തോട്ടത്തിൽ, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കുനില്‍ക്കുന്നതില്‍, ഫാ.ജസ്റ്റിൻ കാരക്കാട്ട്, ഫാ.ഷൻജു കൊച്ചുപറമ്പിൽ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരാകും. ജോസ് പടപുരയ്ക്കലിന്റെയും, റോയ് മാത്യുവിന്റേയും നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങൾ ആലപിക്കും.തിരുനാൾ കുർബാനക്ക് ശേഷം പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാൾ ദിവസം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പാച്ചോർ നേർച്ചയോട് കൂടി തിരുനാളാഘോഷങ്ങൾ സമാപിക്കും.

 

കഴിഞ്ഞ ദിവസം കൂടിയ ഇടവക പൊതുയോഗം തിരുനാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. തിരുനാൾ കമ്മിറ്റി ജനറൾ കൺവീനറായി റെജി മടത്തിലേട്ടിനെ തിരഞ്ഞെടുത്തു. ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടേയും നേതൃത്വത്തിൽ   തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു. ജയ്മോൻ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റർജി കമ്മിറ്റി കുർബ്ബാനയ്ക്ക് വേണ്ട ഒരുക്കങ്ങളും അൾത്താര ശുശ്രൂഷികളുടെയും കാര്യങ്ങളുടെ ചുമതല വഹിക്കുന്നു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉൾപ്പെടെ മുഴുവൻ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ച പ്രവർത്തനമാണ് തിരുനാളിന്റെ വിജയത്തിനായി നടന്നു വരുന്നത്. തിരുനാളാഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക് ചേർന്ന് ദൈവാനുഗ്രഹവും പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹവും പ്രാപിക്കുവാൻ ഏവരേയും ഫാ.സജി മലയിൽ പുത്തൻപുരയിൽ സ്വാഗതം ചെയ്യുന്നു.

 

മൂന്നാം വർഷവും തുടർച്ചയായി മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷ്യനിൽ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ഒക്ടോബർ ആറിന് ഭക്തിയോടെ കൊണ്ടാടുന്നു. 
യുകെയിലെ ആദ്യത്തെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ പ്രിതിഷ്ഠിച്ചിരിക്കുന്നതുമായ  മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനിൽ മൂന്നാം വർഷവും ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ഒക്ടോബർ മാസം ആറാം തിയതി കൊണ്ടാടുവാൻ ഉള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 
വർഷങ്ങളായി പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥം നിരന്തരം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന സെൻറ്മേരീസ് ക്‌നാനായ മിഷനിലേക്കും അമ്മയുടെ തിരുന്നാളിലേക്കും ഏവരേയും ഹൃദയപൂർവ്വം സ്നേഹത്തോടെ സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു. 
പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്വസ്ഥം  വഴിയായി നമ്മുടെ അർഥനകൾ ദൈവസന്നിധിയിലേക്ക് നമ്മുക്ക് സമർപ്പിക്കാം.     
വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ രാവിലെ 10ന് പ്രസുദേന്തി വാഴ്ചയോടെ  തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കുന്നതും നമ്മുടെ ക്നാനായ പാരബര്യങ്ങളെ അനുസ്മരിക്കും വിധം വിശുദ്ധ കുർബാനയും(റാസ) പ്രതിക്ഷണവും  തിരുന്നാൾ വാഴ്‌വും ഉണ്ടായിരിക്കും.
 കേരളത്തിലെ പ്രകൃതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സാന്ത്വാനമേകുവാൻ വേണ്ടി, ബാഹ്യമായ എല്ലാ ആഘോഷങ്ങളും മാറ്റി വച്ചു കൊണ്ട് മിച്ചം വരുന്ന തുക നമ്മുടെ സഹോദങ്ങളുടെ പുനരധിവാസത്തിനായി വിനിയോഗിക്കുവാനാണ് ഇടവകയുടെ കൂട്ടായ തീരുമാനും. ആയതിനാൽ എല്ലാവരും തങ്ങളാൽ കഴിയുന്ന സഹകരങ്ങൾ നല്കണം എന്നു കൂടി ഓർമ്മിപ്പിക്കുന്നു.                   എല്ലാവരേയും ഒരിക്കൽ കൂടി ഒക്ടോബർ 6 ലെ ഇടവക തിരുന്നാളിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.                    തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി                  വികാരി Fr. Saji Malayil Puthenpurayil.

 

 Latest

Copyrights@2016.