india

കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്കൂളിൽ സൈക്കിൾ റാലിയും ഓസോൺ സംരക്ഷണ സെമിനാറും നടത്തി.

Tiju Kannampally  ,  2018-09-20 04:10:39amm

കണ്ണങ്കര സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് സെന്റ് മാത്യൂസ് ഹൈസ്കൂളിൽ സൈക്കിൾ റാലിയും ഓസോൺ സംരക്ഷണ സെമിനാറും നടത്തി. ഹെഡ്മാസ്റ്റർ ഓ എം മാത്യു സാർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യസംരക്ഷണത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും. ഖനിജ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയാണ് റാലിയുടെ ലക്ഷ്യം. കാർഷിക ക്ലബ്ബ് രൂപീകരിച്ച ശാസ്ത്രീയമായി ജൈവവളവും ജൈവ കീടനാശിനികളും നിർമ്മിച്ച ജൈവകൃഷി നടത്തുന്നതിന് ബോധവൽക്കരണ ക്ലാസ്സ് എസ്എൽ പുരം ഗാന്ധിസ്മാരക കേന്ദ്രത്തിലെ കൃഷിയുടെ ചുമതലയുള്ള ശ്രീ മനു  ക്ലാസുകൾ നയിച്ചു.



Latest

Copyrights@2016.