india

കോട്ടയം ബി.സി.എം. കോളജ്‌ കൊമേഴ്‌സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര നടത്തി.

Tiju Kannampally  ,  2018-09-15 05:57:55amm

കോട്ടയം: ബി.സി.എം. കോളജ്‌ കൊമേഴ്‌സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. കരുണയുടെ ബഹുമാനാര്‍ത്ഥം `മാറുന്ന ഇന്ത്യ രാഷ്‌ട്രീയ സാമൂഹിക അവബോധം പെണ്‍കുട്ടികളില്‍" എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള 5-ാമത്‌ പ്രഭാഷണ പരമ്പര മനോരമ ചീഫ്‌ ന്യൂസ്‌ പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസഫിന സൈമണ്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. കരുണ എസ്‌.വി.എം, ഫാ. ഫില്‍മോന്‍ കളത്ര, ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവി പ്രൊഫ. ജിപിന്‍ വി ജിമ്മി, അസോസിയേഷന്‍ സെക്രട്ടറിമാരായ അഥീന അനില്‍, ഫര്‍ഹാന ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

നടത്തി

 

 



Latest

Copyrights@2016.