india

ദുരിതബാധിതര്‍ക്ക് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

Tiju Kannampally  ,  2018-09-14 05:23:27amm

ദുരിതബാധിതര്‍ക്ക് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍
ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു 
കോട്ടയം: പ്രളയ ദുരന്തമനുഭവിച്ച പ്രദേശത്തെ ആളുകള്‍ക്ക് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. പിറവം, നീറിക്കാട്, ഏറ്റുമാനൂര്‍, പുന്നത്തുറ, കട്ടച്ചിറ, വെളിയനാട്, പാച്ചിറ, സംക്രാന്തി, മള്ളൂശ്ശേരി, കണ്ണങ്കര, ചെങ്ങളം, വെച്ചൂര്‍, പേരൂര്‍, കുമരകം, പഴയ കല്ലറ, പുതിയ കല്ലറ, മാന്നാനം എന്നീ സ്ഥലങ്ങളിലും കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗങ്ങള്‍ക്കുമായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. അരി, പഞ്ചസാര, തേയിലപൊടി, പയര്‍ എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് ഗ്രാമവികസന സമിതി പ്രസിഡന്റുമാരായ ഫാ. ഷാജി മുകളേല്‍, ഫാ. ഷിജോ കുഴിപ്പിള്ളില്‍, ഫാ. മത്യു മണക്കാട്, ഫാ. മാത്യു ഏറ്റിയപ്പള്ളി, ഫാ. മാത്യു കണ്ണാല, ഫാ. സജി കൊച്ചുപറമ്പില്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. സൈജു പുത്തന്‍പറമ്പില്‍, ഫാ. റെജി കൊച്ചുപറമ്പില്‍, ഫാ. ജെയിംസ് പൊങ്ങാനയില്‍, ലോക്കല്‍ കെ.എസ്.എസ്.എസ് അംഗങ്ങള്‍, കെ.എസ്.എസ്.എസ് അനിമേറ്റേഴ്‌സ്, കോര്‍ഡിനേറ്റേഴ്‌സ്, സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.