india

പയ്യാവൂർ കാരിത്താസ് മേഴ്‌സി ആശുപ​ത്രിയിലെ നവീകരിച്ച മെഡിക്കൽ ലാബ്‌ ഉദ്‌ഘാടനം ചെയ്തു.

Tiju Kannampally  ,  2018-09-14 12:50:12amm

പയ്യാവൂർ: കാരിത്താസ് മേഴ്‌സി ആശുപ​ത്രിയിൽ  നവീകരിച്ച മെഡിക്കൽ ലാബിൻറെ  വെഞ്ചിരിപ്പ് കർമ്മവും  ഉദ്‌ഘാടനവും  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു.  ആശുപത്രി ജോയിൻറ് ഡയറക്ടർ ഫാ.ജോൺ പൂച്ചക്കാട്ടിൽ, ആശുപത്രി ചാപ്ലയിൻ ഫാ.ജോഷി കൂട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. തദവസരത്തിൽ അതിരൂപതയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആശുപത്രി ജീവനക്കാർ തങ്ങളുടെ രണ്ടു ദിവസത്തെ വേതനം നൽകികൊണ്ട് സമാഹരിച്ച തുകയായ 75000/- രൂപ അഭിവന്ദ്യ പിതാവിനെ ഏല്പിച്ചു.

 

യിലെ ടനം ചെയ്തു  ലാബ്‌

 

 



Latest

Copyrights@2016.