india

അതിരൂപതയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് കെ.സി.സി കണ്ണങ്കര യൂണിറ്റ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

Tiju Kannampally  ,  2018-09-14 12:31:31amm

കോട്ടയം: അതിരൂപതാ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ക്‌നാനായ കാത്തോലിക്ക കോൺഗ്രസ്സ് കണ്ണങ്കര യൂണിറ്റ് രണ്ട് ലക്ഷത്തി അയ്യായിരം രൂപ ലഭ്യമാക്കി. കണ്ണങ്കര പള്ളി വികാരി ഫാ. റെജി കൊച്ചുപറമ്പിൽ, കെ.സി.സി പ്രസിഡന്റ് ചാക്കോ ജോസ് പനങ്ങാട്ട്, സെക്രട്ടറി മാത്യു നെല്ലിശ്ശേരി, വൈസ് പ്രസിഡന്റ് ബേബി കൊല്ലംപറമ്പിൽ, ജോയിന്റെ സെക്രട്ടറി ജോസ് തയ്യിൽ, ട്രഷറർ ലെജൻ പനങ്ങാട്ടുതറയിൽ എന്നിവർ കെ.സി.സി അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ സാന്നിദ്ധ്യത്തിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന് ചെക്ക് കൈമാറി.  512 കുടുംബങ്ങളിൽ നിന്നുള്ള 2220 പേർക്ക് അഭയം നൽകി അതിരൂപതയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയ കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും കരുത്തുമായി നിലകൊണ്ട കെ.സി.സി പ്രവർത്തകരാണ് തുടർന്നും തങ്ങളുടെ സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്. പ്രളയ ബാധിത മേഖലയായ ചേർത്തല താലൂക്കിലെ 5 ക്യാമ്പുകൾ സന്ദർശിച്ച് ഒരുലക്ഷത്തിലധികം രൂപയുടെ സഹായങ്ങളും യൂണിറ്റംഗങ്ങൾ ലഭ്യമാക്കി. കൂടാതെ കോട്ടയം അതിരൂപതയിലെ ഇടവകകളായ വെളിയനാട്, തിരുവൻവണ്ടൂർ, തെങ്ങേലി മേഖലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കും  കണ്ണങ്കര കെ.സി.സി അംഗങ്ങൾ മുന്നിട്ടിറങ്ങി. 

 

അതിരൂപതയുടെ ലക്ഷം രൂപയുടെ

 

 



Latest

Copyrights@2016.