india

ബി.സി.എം കോളേജില്‍ സാമൂഹിക പ്രവര്‍ത്തക വിഭാഗത്തിന്റെ നേത്യത്വത്തില്‍ മേരി ഇ റിച്ച്‌മണ്ട്‌ സോഷ്യല്‍ വര്‍ക്ക്‌ ലക്‌ച്ചര്‍ സീരീസ്‌ നടത്തപ്പെട്ടു.

Tiju Kannampally  ,  2018-09-13 11:04:02pmm

കോട്ടയം:  ബി.സി.എം കോളേജ്‌ സാമൂഹിക പ്രവര്‍ത്തക വിഭാഗത്തിന്റെ നേത്യത്വത്തില്‍ മേരി ഇ റിച്ച്‌മണ്ട്‌ സോഷ്യല്‍ വര്‍ക്ക്‌ ലക്‌ച്ചര്‍ സീരീസ്‌ നടത്തപ്പെട്ടു. ബാംഗ്ലൂര്‍ NIMHANS ലെ സോഷ്യല്‍ വര്‍ക്ക്‌ വിഭാഗം മേധാവി പ്രൊഫ. ഡോ. കെ. ശേഖര്‍ ഉദ്‌ഘാടനം ചെയ്യപ്പെടുകയും സോഷ്യല്‍ കേസ്‌ വര്‍ക്ക്‌ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാര്‍ നയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ സാമൂഹിക പ്രവര്‍ത്തക മേഘലയിലെ വിവിധ പ്രമുഖരുടെ നേത്യത്വത്തില്‍ ചര്‍ച്ചകള്‍ നടത്തപ്പെട്ടു. ബി.സി.എം കോളേജ്‌ പ്രിന്‍സിപ്പാള്‍ പ്രഫ. ജേസഫീനാ സൈമണ്‍, ഡോ. സുശീല്‍ സാമൂവേല്‍ (Former,Water & Sanitation specialist World Bank), ഫാ.ഫില്‍മോന്‍ കളത്ര, ഡോ. ഐപ്പ്‌ വര്‍ഗ്ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. അനീഷ്‌ കെ. ആര്‍ (രാജഗിരി കോളേജ്‌ ), ഡോ. സി. ലീസാ svm ( ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌), സോമി ജോസഫ്‌, സ്‌കൂള്‍ കൗണ്‍സിലര്‍ എന്നിവര്‍ പങ്കെടുത്തു.

 

കോളേജില്‍

 

 



Latest

Copyrights@2016.