india

കൊട്ടോടി സെന്റ്‌ ആന്‍സ്‌ ഇംഗ്ലീസ്‌ മീഡിയം സ്‌കൂളില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-09-13 10:45:17pmm

കൊട്ടോടി സെന്റ്.‌ ആന്‍സ്‌ സ്‌കൂളില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ നടത്തി
കൊട്ടോടി : അന്താരാഷ്‌ട്ര ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേയോട്‌ അനുബന്ധിച്ച്‌ കൊട്ടോടി സെന്റ്‌ ആന്‍സ്‌ ഇംഗ്ലീസ്‌ മീഡിയം സ്‌കൂളില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ സംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ആണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. 150 ഓളം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ അവര്‍ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും അധ്യാപകരുമായി ഇന്‍ട്രാക്ഷന്‍ നടത്തുകയും ചെയ്‌തത്‌ വ്യത്യസ്‌തമായ അനുഭവമായി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജി മേക്കര, പി.റ്റി.എ. പ്രസിഡന്റ്‌ റെജീന, വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ മുയല്‍ക്കല്ലുങ്കല്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. കൊച്ചുമകളുടെ കലാപരിപാടികള്‍ ആസ്വദിക്കാനുള്ള അവസരവും ഗ്രാന്‍ഡ്‌ പേരന്റ്‌സിനുണ്ടായിരുന്നു.

Latest

Copyrights@2016.