india

ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ആറാമത്‌ വാര്‍ഷികപൊതുയോഗം നടത്തി.

Tiju Kannampally  ,  2018-09-13 06:24:26amm

തെള്ളകം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ആറാമത്‌ വാര്‍ഷികപൊതുയോഗം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ നടത്തി. സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌. എം.എല്‍.എ. അധ്യക്ഷനായിരുന്നു. വൈസ്‌ ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍, ഡയറക്‌ടര്‍ തോമസ്‌ പീടികയില്‍, മാനേജിംഗ്‌ ഡയറക്‌ടര്‍ കുരുവിളക്കുഞ്ഞ്‌ പി. ജെയിംസ്‌ പന്നിവേലില്‍, ഓഡിറ്റര്‍ ജോസ്‌ മാവേലില്‍, ജനറല്‍ മാനേജര്‍ ജോസ്‌ പി. ജോര്‍ജ്‌ പാറടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയറക്‌ടര്‍മാരായ ജോയി തോമസ്‌ പുല്ലാനപ്പള്ളില്‍, ജില്‍മോന്‍ മഠത്തില്‍, തൊമ്മിക്കുഞ്ഞ്‌ വെട്ടിക്കാട്ട്‌, റ്റോമി കൊച്ചാനയില്‍, സൈമണ്‍ മണപ്പള്ളില്‍, സൈമണ്‍ ആറുപറ, ബേബി മുളവേലിപ്പുറത്ത്‌, സാബു കൂവക്കാട്ടില്‍, ജെയിംസ്‌ മലേപ്പറമ്പില്‍, ജോസ്‌ തൊട്ടിയില്‍, തോമസ്‌ ഇലയ്‌ക്കാട്ട്‌, റ്റോം കീപ്പാറയില്‍, മത്തച്ചന്‍ തറയില്‍, സൈമണ്‍ പാഴുക്കുന്നേല്‍, സ്റ്റീഫന്‍ മൂരിക്കുന്നേല്‍, ലൂക്കോസ്‌ കെ. ചാക്കോ കുടകുത്തിയില്‍, പ്രൊഫ. ആലി ജോര്‍ജ്‌ മണിമല എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവും മികച്ച ബ്രാഞ്ച്‌ അഡൈ്വസറി കമ്മറ്റിയായ മാലക്കല്ല്‌ ബ്രാഞ്ചിനും മികച്ച ശാഖയ്‌ക്കുള്ള അവാര്‍ഡുകള്‍ നേടിയ മാലക്കല്ല്‌, ഇരവിമംഗലം, നീണ്ടൂര്‍, കണ്ണങ്കര ശാഖകള്‍ക്കും ട്രോഫിയും ഉപഹാരങ്ങളും സമ്മാനിച്ചു. കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌, എ വണ്‍ ഗ്രേഡ്‌ നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്ക്‌ കാഷ്‌ അവാര്‍ഡും ഉപഹാരങ്ങളും സമ്മാനിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ തുടര്‍ പഠനത്തിന്‌ സഹായധനം വിതരണം ചെയ്‌തു.



Latest

Copyrights@2016.