oceana

ക്നായിതോമ്മായുടെ ചിത്രം ക്നാനായ ഭവനങ്ങളിലും സ്ഥാപനങ്ങളിലും നിർബന്ധമായും ഉണ്ടായിരിക്കണം DKCC

Saju Kannampally  ,  2018-09-10 09:10:33amm

ഡി കെ സി സി യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി സെപ്തംബര് 9 നു ചേരുകയും ക്നാനായ സമുദായങ്ങങ്ങൾ നാളുകളായി ആഗ്രഹിക്കുന്ന ഒരു വിഷയം ഏറ്റെടുത്തു വലിയ ക്യാമ്പയിൻ നടത്തുവാനും നിർദ്ദേശിക്കുകയുണ്ടായി. നമ്മുടെ പൂര്വപിതാവും , ചരിത്ര പുരുഷനുമായ ക്നായി തൊമ്മന്റെ ചിത്രം ലോകത്തിലെ മുഴുവൻ ക്നാനായ ഭവനങ്ങളിലും എന്ന വലിയ കാമ്പയിൻ നാം ഏറ്റെടുത്തു വിജയിപ്പിക്കുക.

ക്നായി തൊമ്മൻ നമ്മുടെ പൂര്വപിതാവ് എന്ന സത്യം കുടുംബത്തിലും സമൂഹത്തിലും വിളിച്ചു പറഞ്ഞു എ ഡി 345 ലെ വലിയ അൽമായ കുടിയേറ്റം നെഞ്ചോടു ചേർത്തുവെച്ചു പിച്ച വെച്ച് നടക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും കുടുംബത്തിൽ വച്ച് തന്നെ പറഞ്ഞുകൊടുക്കണം ആ കുടിയേറ്റത്തിന്റെ കഥ. നമ്മുടെ പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ, പൈതൃകത്തിന്റെ കാരണക്കാരന്റെ കഥ. ലോക ക്നാനായ സമൂഹം നെഞ്ചോടു ചേർത്ത് സ്വീകരിക്കട്ടെ ഡി കെ സി സി ഏറ്റെടുക്കുന്ന “ ക്നായി തൊമ്മൻ ഫോട്ടോ ചലഞ്ചു”. 

 

പ്രസിഡന്റ് ബിനു തുരുത്തിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിനോദ് മാണി, മനോജ്  താനത്ത്, വിൻസെൻറ് വലിയവീട്ടിൽ എന്നിവർ സന്നിഹതരായിരുന്നു . 
റിപ്പോർട്ട് : സാജു കണ്ണമ്പള്ളി 

പ്രസിഡന്റ് ബിനു തുരുത്തിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിനോദ് മാണി, മനോജ്  താനത്ത്, വിൻസെൻറ് വലിയവീട്ടിൽ എന്നിവർ സന്നിഹതരായിരുന്നു . 

റിപ്പോർട്ട് : സാജു കണ്ണമ്പള്ളി 

 



Latest

Copyrights@2016.