oceana

മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സിന് (MKCC) നവ സാരഥികൾ

Editor  ,  2018-09-10 06:03:06amm

 

മെൽബണിലെ ക്നാനായ കാത്തലിക് സംഘടനയായ MKCC യുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 
 സോളമൻ പാലക്കാട്ട് (പ്രസിഡന്റ്), ഷിനു ജോൺ (സെക്രട്ടറി) ജിജോ മാറികവീട്ടിൽ (വൈസ് പ്രസിഡന്റ്), ജേക്കബ് മാനുവൽ (ജോയിന്റ് സെക്രട്ടറി), സിജോ മൈക്കുഴിയിൽ (ട്രെഷറർ) സജി ഇല്ലിപ്പറമ്പിൽ (അഡ്വൈസറി ബോർഡ്) ജോ മുരിയാന്മ്യാലിൽ (അഡ്വൈസറി ബോർഡ്) എന്നിവരാണ് ഭാരവാഹികൾ.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിക്കുകയും കഴിഞ്ഞ മൂന്നു വർഷമായി സംഘടനക്ക് നേതൃത്വം നല്കിയ സജി ഇല്ലിപ്പറമ്പിൽ (പ്രസിഡന്റ്), ജോ മുരിയാന്മ്യാലിൽ (സെക്രട്ടറി), ജോജി പത്തുപറയിൽ (വൈസ് പ്രസിഡന്റ്), ജോസ്‌മോൻ കുന്നംപടവിൽ (ജോയിന്റ് സെക്രട്ടറി) സിജോ ചാലയിൽ (ട്രെഷറർ) ബിനോജി ജോർജ്, ഫിലിപ്പ് മാത്യു, ജോബി ജോസഫ്, കുരിയൻ സി. ചാക്കോ, ആന്റണി സ്റ്റീഫൻ എന്നിവരെ നന്ദി അറിയിക്കുകയും ചെയ്തു. സ്പിരിച്യുൽ അഡ്വൈസർ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എല്ലാവർക്കും ആശംസകൾ നേർന്നു.
MKCC യുടെയും MKCWA യുടെയും സംയുക്ത പ്രവർത്തനോത്ഘാടനം സെപ്റ്റംബർ 15 ശനിയാഴ്ച സെന്റ് ആഗ്നസ് ചർച് ഹയത്തിൽ വെച്ച് നടത്തപ്പെടും.

 

 



Latest

Copyrights@2016.