gulf

ഖത്തര്‍ കെ.സി.വൈ.എല്‍ അംഗങ്ങള്‍ കോട്ടയം നവജീവന്‍ ട്രസ്റ്റ്‌ സന്ദര്‍ശിച്ചു.

Tiju Kannampally  ,  2018-09-04 04:08:17amm

ഖത്തര്‍ കെ.സി.വൈ.എല്‍ ജീവകാരുണ്യ പ്രവര്‍ത്തനമായ "കരുതല്‍ "ന്റെ ഭാഗമായി കോട്ടയം നവജീവന്‍ ട്രസ്റ്റ്‌ ഖത്തര്‍ കെ.സി.വൈ.എല്‍. അംഗങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ താമസിക്കുന്ന മൂന്നൂറിലധികം ആളുകളുമായി കുറച്ചുസമയം ചെലവിടുകയും അവര്‍ക്ക്‌ ആഹാരം കൊടുക്കുകയും ചെയ്‌തതിലൂടെ യുവജനങ്ങള്‍ക്ക്‌ ക്രൈസ്‌തവ മൂല്യങ്ങളെ സ്വജീവിതത്തില്‍ സ്വാംശീകരിക്കുന്ന മാതൃകയാകാന്‍ ഖത്തര്‍ .കെ.സി.വൈ.എല്ലിന്‌ കഴിഞ്ഞു. കൂടാതെ ഈ വര്‍ഷത്തെ ഓണത്തോട്‌ അനുബന്ധിച്ച്‌ രണ്ടു വീല്‍ചെയറുകള്‍ ഖത്തര്‍ .കെ.സി.വൈ.എല്‍. സംഭാവന ചെയ്‌തു. വരും നാളുകളില്‍ കൂടുതലായി ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്‌ മുന്‍ഗണന നല്‍കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ്‌ ടോം മടപ്പള്ളിക്കുന്നേല്‍, ജോയിന്റ്‌ സെക്രട്ടറി അലക്‌സ്‌ ജോര്‍ജ്‌, മുന്‍ പ്രസിഡന്റ്‌ ചാക്കോ പി. ജോണി എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

 

 "കരുതല്‍ "ന്റെ

 

 



Latest

Copyrights@2016.