europe

യുകെ.കെ.സി.വൈ.എല്‍ ക്നാനായ യുവജന ക്യാമ്പ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

Tiju Kannampally  ,  2018-09-04 03:13:58amm

യുകെയിലെ ക്നാനായ യുവജനങ്ങളെ ഒറ്റച്ചരടിൽ കോർത്തിണക്കുന്ന യുകെ കെ സി വൈ എൽ  യുവജനങ്ങൾക്കായി 18+ ക്യാമ്പ് ഒരുക്കുന്നു. ക്നാനായ യുവജനങ്ങളെ വിശ്വാസ ചൈതന്യത്തിലും സാമൂഹിക ബോധത്തിലും വാർത്തെടുക്കുന്ന കെ സി വൈ എൽ  എന്നത്തെയും ജീവനാഡിയായ യു.കെ കെ സി വൈ എൽ (18+)ക്യാമ്പ് ഈ വർഷം സെപ്റ്റംബർ 28, 29, 30 തീയതികളിൽ midവെയില്‍സിലുളള Cafen Lea പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.ക്നാനായ തനിമയും അതിൻറെ അർത്ഥങ്ങളും വിശ്വാസ ചൈതന്യവും അതിൻറെ പ്രാധാന്യവും പേഴ്സണാലിറ്റി ഡെവലപ്മെൻറ് എല്ലാം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാൻ ഉതുകുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന  ക്യാമ്പിൽ ക്ലാസുകൾ നയിക്കുന്നത് നാട്ടിലും യുകെയിലും ഉള്ള പ്രഗത്ഭരാണ് എന്ന് കെ സി വൈ എൽ പ്രസിഡൻറ് ശ്രീ. ജോണി മലേമുക്കന്‍ അറിയിച്ചു. സെപ്റ്റംബർ 28-) തീയതി വൈകുന്നേരം ആരംഭിക്കുന്ന ക്യാമ്പിൽ വിശുദ്ധ കുർബാനയും, ആരാധനയും,ക്ലാസുകളും, ഗെയിമുകളും, ഡിസ്കഷനുകളും, സ്പോർട്സും,കൂട്ടിക്കലർത്തിയ മൂന്നുദിവസത്തെ വിരുന്നാണ് ഈ വർഷം സെൻട്രൽ കമ്മിറ്റി കനാനായ യുവജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.  ഈ യുവജന ക്യാമ്പിലേക്ക് യുകെയിലെ എല്ലാ കനാനായ യുവജനങ്ങളെയും സീറോ മലബാർ ക്നാനായ വികാരി ജനറാളും യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലയിനുമായ ഫാ.സജി മലയില്‍പുത്തന്‍പുരയിലും ഡയറക്ടേഴ്‌സ് ആയ ശ്രീ.സിന്റോ പെട്ടകല്ലേലും, ജോമോള്‍ സന്തോഷും, കമ്മറ്റി അംഗങ്ങളായ ജോണി മലേമുണ്ടക്കല്‍, സ്റ്റീഫന്‍ ടോം, സ്റ്റ്ഫിന്‍ ഫിലിപ്പ്, നീന ബാബു, നവീന തോമസ് എന്നിവര്‍ അടങ്ങുന്ന യുകെ.കെ.സി.വൈ.എല്‍ സെന്‍ട്രല്‍ കമ്മറ്റി സ്വാഗതം ചെയ്യുന്നു.   രജിസ്ട്രേഷൻ അവസാനദിവസം  സെപ്റ്റംബർ 10ന്.

 

18+ midവെയില്‍സിലുളള Cafen Lea പാര്‍ക്കില്‍ വച്ച്  മലേമുക്കന്‍ ചാപ്ലയിനുമായ ഫാ.സജി മലയില്‍പുത്തന്‍പുരയിലും ഡയറക്ടേഴ്‌സ് ആയ ശ്രീ.സിന്റോ പെട്ടകല്ലേലും, ജോമോള്‍ സന്തോഷും, കമ്മറ്റി അംഗങ്ങളായ ജോണി മലേമുണ്ടക്കല്‍, സ്റ്റീഫന്‍ ടോം, സ്റ്റ്ഫിന്‍ ഫിലിപ്പ്, നീന ബാബു, നവീന തോമസ് എന്നിവര്‍ അടങ്ങുന്ന യുകെ.കെ.സി.വൈ.എല്‍ സെന്‍ട്രല്‍ കമ്മറ്റി സ്വാഗതം ചെയ്യുന്നു. 10ന് 

 

 



Latest

Copyrights@2016.