india

പയ്യാവൂർ:സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളില്‍ പഠന പരിപോഷണ യജ്ഞം ഉണർവ് 2018 ആരംഭിച്ചു

Tiju Kannampally  ,  2018-08-11 04:39:45amm

പയ്യാവൂർ:സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിലെ 5 മുതൽ 9 വരെ ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം വിഷയങ്ങളിൽ പഠന പരിപോഷണ യജ്ഞം ഉണർവ് 2018 ആരംഭിച്ചു. കോട്ടയം തിരുഹൃദയദാസ വൈദിക സമൂഹത്തിൻറെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി റവ. ഫാ. മാത്യു ചേന്നാത്ത് ഉദ്ഘാടനം ചെയ്തു. ഫാ. ബോബി ചേരിയിൽ രക്ഷിതാക്കൾക്കായി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പ്രധാനാധ്യാപകൻ ബെന്നി പി എം, ഫാ. ജോപ്പൻ ചെത്തിക്കുന്നേൽ, ഫാ. റെജി പുല്ലുവെട്ടം, സി. ഉദയ SVM , ജോസ് ജെയിംസ് എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും പതിവ് ക്ലാസ് സമയത്തിന് പുറമെ അധികസമയം കണ്ടെത്തിയാണ് ഈ പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

 

സ്‌കൂളില്‍

 

 



Latest

Copyrights@2016.