india

ചെറുപുഷ്‌പ മിഷന്‍ലീഗ്‌ കണ്ണൂര്‍ റീജണിന്റെ നേതൃത്വത്തില്‍ മാര്‍ തോമസ്‌ തറയില്‍ അനുസ്മരണം നടത്തി.

Tiju Kannampally  ,  2018-08-10 05:36:01amm

അയറോഡ്‌: മാര്‍ തോമസ്‌ തറയില്‍ പിതാവിന്റെ ചരമദിനാചരണ പരിപാടികള്‍ അയറോഡ്‌ ശാഖയില്‍ വച്ച്‌ ചെറുപുഷ്‌പ മിഷന്‍ലീഗ്‌ കണ്ണൂര്‍ റീജണിന്റെ നേതൃത്വത്തില്‍ നടത്തി. ദിവ്യബലിക്കുശേഷം നടന്ന അനുസ്‌മരണ സമ്മേളനത്തില്‍ റീജണല്‍ പ്രസിഡന്റ്‌ ജിതിന്‍ ജോസഫ്‌ മുതുകാട്ടില്‍ അധ്യക്ഷത വഹിച്ചു. റീജണല്‍ ഡയറക്‌ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ഉത്‌ഘാടനം ചെയ്‌തു. സി. ജെസി അനുസ്‌മരണ പ്രസംഗം നടത്തി. അയറോഡ്‌ ശാഖാ ഡയറക്‌ടര്‍ ഫാ. അരുണ്‍ മുയല്‍ക്കല്ലുങ്കല്‍ സ്വാഗതം പറഞ്ഞു. എജ്യുക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടിയ സി. ജെസിയെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. മേഖല പ്രസിഡന്റ്‌ ആഷിഷ്‌ റ്റോജി, ശാഖാ പ്രസിഡന്റ്‌ ജോഫിന്‍ അലക്‌സ്‌, റീജണല്‍ സെക്രട്ടറി റിയ മേരി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.