india

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു

Tiju Kannampally  ,  2018-08-08 04:41:47amm

രാജപുരം: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ ആഘോഷിച്ചു. സുഡാക്കോ സസാക്കിയുടെ സ്വപ്‌നസാക്ഷാത്‌കാരമായ 1000 കൊക്കുകളെ നിര്‍മ്മിച്ച്‌ കുട്ടികള്‍ ലോകത്തിന്‌ സമാധാന സന്ദേശം കൈമാറി. ഹിരോഷിമ  നാഗസാക്കി ദിനങ്ങളിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി, വീഡിയോ പ്രസന്റേഷന്‍, പ്ലക്കാര്‍ഡ്‌ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടി കുട്ടികള്‍ക്ക്‌ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.റ്റി.എ. പ്രസിഡന്റ്‌ റ്റി.യു. മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സി. ബെസി എസ്‌.ജെ.സി, അധ്യാപകരായ അബ്രഹാം ഒ.എ, തോമസ്‌ പാറയില്‍, ജയ്‌സ്‌ ജേക്കബ്‌, സ്‌നേഹ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.`യുദ്ധം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമോ എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി പ്രസംഗമത്സരവും സംഘടിപ്പിച്ചു.

 

ഹിരോഷിമ ദിനം ആചരിച്ചു

 

 



Latest

Copyrights@2016.