india

പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉപജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

Tiju Kannampally  ,  2018-07-18 03:24:01amm

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ഉപജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഭാരതത്തിൻറെ അഭിമാനമായ മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൽ കലാമിൻറെ ചരമദിനത്തോടനുബന്ധിച്ച് ജൂലൈ 28 ശനിയാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. ഇരിക്കൂർ ഉപജില്ലയിലെ യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ നിന്നും ഇരു വിഭാഗങ്ങളിലും രണ്ടു പേർ അടങ്ങുന്ന ഓരോ ടീമുകൾക്ക് മത്സരിക്കാം. ഓഡിയോ വിഷ്വൽ അടങ്ങുന്ന റൗണ്ടുകൾ ഉണ്ടായിരിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രങ്ങളും നൽകപ്പെടും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 8281560690 , 9446268658



Latest

Copyrights@2016.