india

ക്‌നാനായ സമുദായ അംഗത്വം : അതിരൂപതാ നിലപാടുകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

Tiju Kannampally  ,  2018-07-15 02:01:50amm

ക്‌നാനായ സമുദായ അംഗത്വം : അതിരൂപതാ നിലപാടുകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍
കോട്ടയം: ക്‌നാനായ സമുദായ അംഗത്വത്തെ സംബന്ധിച്ചുള്ള കോട്ടയം അതിരൂപതയുടെ നിലപാടുകള്‍ക്ക് കോട്ടയം അതിരൂപതയുടെ പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സില്‍ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ക്‌നാനായ സമുദായത്തിന്റെ അംഗത്വത്തെ സംബന്ധിച്ച 2000 ലെ എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ ഉണ്ടായ നിര്‍വ്വചനത്തില്‍ നിന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ലായെന്നും സമുദായത്തിന്റെ മഹത്തായ പാരമ്പര്യം തുടരുന്നതിനാവശ്യമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെപ്രഥമ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.  ക്‌നാനായ സമുദായ അസ്തിത്വത്തെ സംബന്ധിച്ച് കാലാകാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുന്‍മേലദ്ധ്യക്ഷന്മാര്‍ സ്വീകരിച്ച അതേ നയവും കാഴ്ചപ്പാടുകളും തന്നെയാണ് തുടര്‍ന്നുവരുന്നതെന്നും പിതാവ് പറഞ്ഞു. സഭയുടെ പ്രബോധനങ്ങള്‍ മനസ്സിലാക്കുവാനും സത്യവിരുദ്ധ പ്രചരണങ്ങളെ അതിജീവിക്കുവാനും അതിരൂപതയുടെ നിലപാടുകള്‍ എല്ലാ സമുദായ അംഗങ്ങളിലും എത്തിക്കുവാനും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സഭയോടും സഭാ നേതൃത്വത്തോടും ചേര്‍ന്നു നിന്ന് രൂപതയുടെ വളര്‍ച്ചയ്ക്കായി കൂട്ടായി പ്രവര്‍ത്തിക്കുവാനുള്ള ശുശ്രൂഷ ദൗത്യമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇടയനോട് ചേര്‍ന്നു നിന്ന് സഭയുടെ വിശുദ്ധി പരിപോഷിപ്പിക്കുവാനും യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യം വഹിക്കുവാനും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സ്വാഗത സന്ദേശത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു.  ദീര്‍ഘവീക്ഷണത്തോടുകൂടി ക്‌നാനായ സമുദായത്തിന് ഒരു കോട്ടവും വരാതെ സംരക്ഷിക്കുന്നതിന് ഉചിതമായ നേതൃത്വവും തീരുമാനങ്ങളുമാണ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് സ്വീകരിക്കുന്നതെന്ന തിരിച്ചറിവോടുകൂടി രൂപതാ നേതൃത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുവാന്‍ കഴിയുമ്പോഴാണ് രൂപതയുടെയും സമുദായത്തിന്റെയും വളര്‍ച്ച സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഫാ. തോമസ് പ്രാലേല്‍, ഡോ. ജോസ് ജെയിംസ് എന്നിവരെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി യോഗം തെരഞ്ഞെടുത്തു. പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തോമസ് ചാഴികാടന്‍ എക്‌സ് എം.എല്‍.എ, പ്രൊഫ. മേഴ്‌സി സ്റ്റീഫന്‍ എന്നിവരെയും കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധിയായി ഡോ. സാജന്‍ ചാഴികാട്ടിനെയും യോഗം തെരഞ്ഞെടുത്തു.

Latest

Copyrights@2016.