india

കോട്ടയം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ജൂലൈ 14 ന് ചൈതന്യയില്‍

Tiju Kannampally  ,  2018-07-10 08:04:28amm

കോട്ടയം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം 
ജൂലൈ 14 ന് ചൈതന്യയില്‍
കോട്ടയം: പുതുതായി രൂപീകരിച്ച കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആദ്യ യോഗം ജൂലൈ 14-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേരുന്നതാണ്.  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്  പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആദ്യയോഗം ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആമുഖസന്ദേശം നല്‍കും.  ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ "പാസ്റ്ററല്‍ കൗണ്‍സില്‍- ദര്‍ശനവും ദൗത്യങ്ങളും" എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. 1966 മെയ് 3-ാം തീയതി അഭിവന്ദ്യ തോമസ് തറയില്‍ പിതാവാണ് കോട്ടയം അതിരൂപതയിലെ ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിന് രൂപം നല്‍കിയത്.

Latest

Copyrights@2016.