america

ടൊറൊന്റോ സോഷ്യൽ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം കുറിച്ചു

Tiju Kannampally  ,  2018-07-07 06:18:21amm

ടൊറൊന്റോ സോഷ്യൽ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം കുറിച്ചു* 
ടൊറന്റോ : ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ ഒരു കൂട്ടം മലയാളികൾ അവരുടെ തനിമയും സാംസ്‌കാരിക പാരമ്പര്യങ്ങളും ഉയർത്തി പിടിച്ചുകൊണ്ടു പുതിയതായി ആരംഭിച്ച ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉത്ഘാടനം മുൻ പൊതുമരാമത്തു മന്ത്രിയും ,കടുത്തുരുത്തി എം .എൽ .എ . യുമായ അഡ്വ . മോൻസ് ജോസഫ് നിർവഹിച്ചു .ഇത്തരത്തിലുള്ള കൂട്ടായ്‌മകൾ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ,സമൂഹത്തിന്റെയും സുസ്ഥിര വളർച്ചക്ക് പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നു ഉത്ഘാടന പ്രസംഗത്തിൽ മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു .യോഗത്തിൽ വെച്ച് ക്ലബ് അംഗമായിരുന്ന ശ്രീ . ബൈജു കാനാപുഴയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു .പ്രസിഡന്റ് ശ്രീ സിനു മുളയാനിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ . ജോസഫ് വാഴക്കൻ എക്സ് എം . എൽ .എ .,കൺസർവേറ്റീവ് പാർട്ടി ലീഡർ ശ്രീ . പാട്രിക് ബ്രൗൺ എന്നിവർ മുഖ്യ അതിഥികളായിരുന്നു .ടൊറന്റൊ സെന്റ് . മേരീസ് ക്നാനായ ഇടവക വികാരി ഫാ .പത്രോസ് ചമ്പക്കരയുടെയും ,സെന്റ് .ഇഗ്നാത്തിയോസ് ക്നാനായ യാക്കോബായ ഇടവക വികാരി ഫാ . ജിബി പ്ലാംതോട്ടത്തിന്റെയും അനുഗ്രഹാശിർവാദത്തോടെ ആരംഭിച്ച സമ്മേളനത്തിൽ കാനഡയിലെ പ്രധാന മലയാളി സംഘടനകളുടെയും , രാഷ്ട്രീയ കക്ഷികളുടെയും നേതാക്കന്മാരായ ജോബ്‌സൺ ഈശോ ,ടോം വർഗീസ് ,തോമസ് കെ തോമസ് ,ടോമി കൊക്കാടൻ ,മനോജ് കരാത്ത ,പ്രസാദ് നായർ ,കുര്യൻ പ്രക്കാനം എന്നിവർ ആശംസകൾ അർപ്പിച്ചു .സെക്രട്ടറി മോൻസി തോമസ് കുന്നുംപുറത്തു സ്വാഗതവും ,ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ നന്ദിയും രേഖപെടുത്തിയ ഉത്ഘാടന ചടങ്ങുകൾക്ക് റിജോ മങ്ങാട്ട് ,ഷിബു എബ്രഹാം ,ഷെല്ലി ജോയ് ,വരുൺ രാജൻ എന്നിവർ നേതൃത്വത്തം വഹിച്ചു .

Latest

Copyrights@2016.