oceana live Broadcasting

ന്യൂസീലൻഡ് ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം.

വെല്ലിംഗ്ടൺ: ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ന്യൂസിലൻഡിന് (KCANZ) പുതിയ നേതൃത്വം. ഓഷ്യാനയുടെ പൊതുവായ ക്നാനായ സംഘടനയായ കെ സി സി ഓ യുടെ ഭാഗമായുള്ള KCANZ നെ നയിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടത് സാജു കുര്യൻ പാറയിലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്. സാജു കുര്യൻ പ്രസിഡണ്ട് ആയുള്ള കമ്മറ്റിയിലേക്ക് സബിമോൻ അലക്സ് തൊട്ടിയിൽ വൈസ് പ്രസിഡണ്ട് ആയും, ഡോൺ ജോൺസ് സെക്രട്ടറിയായും, ഷിന്റു ജോൺ ജോയിന്റ് സെക്രട്ടറിയായും, മിലൻ എബ്രഹാം ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ജോൺ തോമസ്, ജോബിറ്റ് കിഴക്കേക്കുറ്റ്, ബിജോമോൻ ചേന്നാത്ത്, മിൽസൺ മാത്യു എന്നിവർ കമ്മറ്റി അംഗങ്ങൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. അനീഷ് ജോസ് സംഘടനയുടെ ഓഡിറ്ററായും, എബിൻ പി കെ സ്പോർട്സ് കോർഡിനേറ്റർ ആയും, അനിത ജിജോ വിമൻസ് ഫോറം കോർഡിനേറ്റർ ആയും, ജോൺസൻ സാജു, ടീൻ മരിയ ജേക്കബ് എന്നിവർ കെ സി വൈ എൽ കോർഡിനേറ്റർ ആയും, സ്റ്റീഫൻ സാജൻ കിഡ്സ് ക്ലബ്ബ് കോർഡിനേറ്റർ ആയും, മാത്യു കാവനാല്‍ കള്‍ച്ചറല്‍ കോർഡിനേറ്റർ ആയും പ്രവർത്തിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച്ച വരെ കാമ്പെൽ ക്രിസ്ത്യൻ ക്യാംപിൽ വച്ച് നടത്തപ്പെട്ട KCANZയുടെ വാർഷിക ക്യാമ്പിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

മൂന്നു ദിവസം നീണ്ടു നിന്ന ക്യാംപിൽ ന്യൂസീലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ക്നാനായ കുടുംബങ്ങളാണ് പങ്കെടുത്തത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കുവാൻ സാധിക്കുന്ന വിധത്തിൽ നിരവധി പരിപാടികളാണ് ജിമ്മി പുളിക്കലിന്റെ നേതൃത്വത്തിലുള്ള KCANZ യുടെ ഭരണസമിതി ആസൂത്രണം ചെയ്തിരുന്നത്. ക്നാനായ സമുദായംഗങ്ങൾ തമ്മിലുള്ള ആത്മബന്ധങ്ങൾ ദൃഢമാക്കുവാനും, തനിമയിലും ഒരുമയിലും വളരുവാനും സാധിക്കത്തക്ക വിധത്തിൽ നടത്തപ്പെട്ട ഈ ക്യാംപിൽ പങ്കെടുത്ത എല്ലാവരെയും മുൻ പ്രസിഡണ്ട് ജിമ്മി പുളിക്കൽ അഭിനന്ദിച്ചു. സംഘടനയെ മുന്നോട്ടു നയിക്കുവാനായി നിയുക്തരായ പുതിയ ഭരണ സമിതിയെ അദ്ദേഹം അഭിനന്ദിക്കുകയും എല്ലാ വിധ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ജിമ്മി പുളിക്കലിന്റെ നേതൃത്വത്തിൽ, സംഘടനയെ മുന്നോട്ടു നയിച്ച എല്ലാ കമ്മറ്റി അംഗങ്ങളെയും പുതിയ പ്രസിഡണ്ട് സാജു പാറയിൽ അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്തു. ന്യൂസിലാണ്ടിലെ ക്നാനായ സമൂഹത്തെ ഒരുമയിലും തനിമയിലും, കെ സി സി ഓ യുടെ സഹകരണത്തോടെ മുന്നോട്ടു കൊണ്ട് പോകുക എന്നുള്ളതാന് തങ്ങളുടെ ദൗത്യം എന്ന് അദ്ദേഹം അനുസ്മരിച്ചു. നൂറ്റാണ്ടുകളായി ക്നാനായ സമുദായം കാത്തുസൂക്ഷിച്ച പൈതൃകവും സംസ്കാരവും, ഒട്ടും കറ പുരളാതെ കാത്ത് സൂക്ഷിക്കുവാൻ ലോകമെമ്പാടുമുള്ള ക്നാനായ സംഘടനകളോടും സഭാ നേതൃത്വത്തോടും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ ന്യൂസിലാണ്ടിലെ ക്നാനായ സമൂഹവും എന്നും മുന്നിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read more

പാരമ്പര്യ തനിമയോടെ കെസിസിബി ക്നാനായ ഈസ്റ്റർ ആഘോഷങ്ങൾ ബ്രിസ്ബെയ്നിൽ

മനുഷ്യ രാശിയുടെ പാപത്തിന് പരിഹാമായി ക്രൂശിലേറിയ യേശുക്രിസ്തുവിന്റെ ഉദ്ധാനത്തിന്റെ ഓർമ്മ പുതുക്കുവാൻ ബ്രിസ്‌ബേനിലെ ക്നാനായക്കാർ കെ സി സി ബി യുടെ ആഭിമുഖ്യത്തിൽ ഒരുമിച്ച് കൂടുന്നു. മെയ് ആറാം തിയതി വൈകുന്നേരം അഞ്ചുമണിക്ക് ക്ളീവ്ലാൻഡിൽ തുടങ്ങുന്ന ആഘോഷ പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. പൗരാണിക കാലം മുതലേ ക്നാനായക്കാരുടെ പ്രത്യേക വിരുന്നു ഭക്ഷണമായ പിടിയും കോഴിക്കറിയും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകതായിരിക്കും. ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ ക്നാനായക്കാർ ഒരുമിച്ചുകൂടി പിടിയുരുട്ടുമ്പോൾ നമ്മുടെ തനതായ പാരമ്പര്യം കെ സി സി ബി ഉയർത്തിക്കാട്ടുന്നു. എല്ലാവരും തന്നെ, പ്രത്യേകിച്ച് കുട്ടികൾ വളരെ ആവേശത്തോടെ ഇതിനെ നോക്കി കാണുന്നു. വിപുലമായ കലാ പരിപാടികളും പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കലും പൊതു ചർച്ചയും അന്ന് വൈകുന്നേരം ക്ളീവ്ലാൻഡ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ബ്രിസ്‌ബേൻ എന്ന കോട്ടയം രൂപതാ അല്മായ സംഘടന തനിമയിൽ ഒരുമയിൽ സഭയോടപ്പം എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് ക്നാനായ പാരമ്പര്യങ്ങളും പൈതൃകവും സ്വവംശവിവാഹ അനുഷ്ഠാനങ്ങളും കൈമുതലാക്കി ക്രൈസ്തവ വിശ്വാസത്തിൽ കോട്ടയം രൂപതയിൽ സഭയോടൊപ്പം ഉറച്ച് നിൽക്കുന്നു. സഭാ പിതാക്കന്മാർക്കും വൈദീകർക്കും എതിരായി ചില കോണുകളിൽ നിന്നും ഉയർന്നു വരുന്ന പരസ്യ പ്രസ്താവനകൾക്കും അവഹേളനങ്ങൾക്കും സഭാ വിരുദ്ധ ചിന്താഗതികൾക്കും എതിരെ ലോകത്തെമ്പാടുമുള്ള ക്നാനായക്കാർ ഒന്നിച്ച് നിൽക്കണം എന്ന് കെ സി സി ബി ആഹ്വാനം ചെയ്യുന്നു. കെ സി സി ബി എന്ന രൂപതാ അല്മായ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ബ്രിസ്ബെയ്നിൽ നിന്ന് എന്നല്ല ഓസ്‌ട്രേലിയയിൽ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഭാ നേതൃത്വത്തിന്റെയും ഓസ്‌ട്രേലിയയിലെ എല്ലാ ക്നാനായ വൈദീകരുടെയും അനുഗ്രഹ ആശുസ്സുകളോടുകൂടി ബ്രിസ്‌ബേനിലെ അഭി. മെത്രാൻ ഉദ്ഘാടനം നിർവ്വഹിച്ച ഈ അല്മായ സംഘടനാ, ആഗോള തലത്തിൽ ക്നാനായക്കാർ വെറും വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന സഭാ വിരുദ്ധ ചിന്താഗതികൾക്ക് എതിരെ ഒരു മുന്നേറ്റമായി ബ്രിസ്‌ബേനിലെ മഹാ ഭൂരിപക്ഷ ക്നാനായക്കാർ ഏറ്റെടുത്തിരിക്കുന്നു. ഈ പ്രസ്ഥാനം ഉടനെ തന്നെ ഓസ്‌ട്രേലിയ മുഴുവൻ വ്യാപിക്കുന്നതിന്റെ മാറ്റൊലി മുഴങ്ങിക്കഴിഞ്ഞു. 

Read more

ആഗോള ക്നാനായ സമൂഹം ഒരേ ആശയത്തിൽ മുന്നേറണം | ബിനു തുരുത്തിയിൽ

ഓസ്ട്രേലിയ : ആഗോള ക്നാനായ സമൂഹം ഒരേ ആശയത്തിൽ മുന്നേറണം, ഒരേ ലക്ഷ്യത്തിൽ അൽമായ ആൽമിയ നേതൃത്വം ഒരുമിക്കണം, സമുദായത്തിന്റെ നിലനിൽപ്പിനും പാരമ്പര്യങ്ങളിൽ മുറുകെ പിടിക്കാനും ഏതറ്റം വരെ പോകാനും ഏവരും തയാറാകണം എന്നെ പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബിനു തുരുത്തിയിൽ അഭിപ്രായപ്പെട്ടു. പ്രെസിഡന്റായതിനു ശേഷം ക്നാനായ സമുദായത്തിലെ ആദ്യത്തെ ഓൺലൈൻ പത്രമായ ക്നാനായവോയിസ് ഏക  ചാനലായ കെ വി ടി വി യോടും സംയുക്തമായി സംസാരിക്കുക യായിരുന്നു അദ്ദേഹം. 

കൂടുതൽ വിശേഷങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ഇന്റർവ്യൂ വിലൂടെ കാണാവുന്നതാണ്. 

Read more

ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയയുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്വലമായി

മെല്‍ബണ്‍ :ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയയുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍  ഏപ്രിൽ 17ആം തിയതി തിങ്കളാഴ്ച വൈകുന്നേരം 5മണിയോടെ ആരംഭിച്ച. ഫാദർ ജെയിംസ്‌ അരിയിച്ചിറ( SVD) ഉത്കടനകര്മം നിർവഹിക്കുകയും,മുന്‍ പ്രവാസി ക്നാനായ കാതോലിക് കോണ്‍ഗ്രസ്‌ ലീഡര്‍ സിറിയക്‌ പുത്തൻപുരയിൽ കലാ സന്ധ്യ ഉല്‍ഘാടനവും   ആശംസകൾ അർപ്പിക്കുകയും ചെയ്തു. ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയ പ്രസിഡന്റ്‌ ശ്രി ജോബിൻ മാണി സ്വാഗതം അർപ്പിച്ചു. 

വർണശബളമായ ഒരു സായാഹ്നം വിക്ടോറിയയിലെ ക്നാനായ മക്കൾ ഒരുമിച്ചുചിലവഴിച്ചു. നാനൂറില്പരം അംഗങ്ങൾ പങ്കെടുത്ത കലാസന്ധ്യ മേന്മ നിറഞ്ഞ കലാപരിപാടികൾകൊണ്ട് ശ്രദ്ദേയമായി. വനിതകൾക്കായി ഹെയർസ്റ്റൈൽ കോംപറ്റീഷൻ നടത്തുകയും കുമാരി തെരേസാ പീൽസി കിരീടം ചൂടുകയും ചെയ്തു. പുതിയ ക്നാനായ കുടുംബങ്ങളെ ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയ യിലേക്ക് സ്വാഗതം ചെയ്യുകയും അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. 

വിവിധ ഏരിയയിൽ നിന്നും നിരവധി അംഗങ്ങൾ കലാപരിപാടികളിൽ പങ്കെടുത്തു. കലാപരിപാടികളുടെ മേന്മ കൊണ്ട് ശ്രദ്ദേയമായ ഒരു സായാന്ഹമെന്നു അംഗങ്ങൾ ഒന്നടങ്കം വിലയിരുത്തി. സ്വാദിഷ്ടമായ ഡിന്നറോടുകൂടി ഒൻപതരയോടെ പരിപാടികൾ അവസാനിച്ചു.  ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയ  സെക്രട്ടറി ശ്രി  ജിനു ചാറവേലിൽ KCCVA എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി നിന്ദി അർപ്പിച്ചു.

Read more

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ വിശുദ്ധ വാരാചരണ ങ്ങൾക്ക് തുടക്കം

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ കുരിശോല തിരുന്നാളോടോടുകൂടി വിശുദ്ധ വാരാചരണങ്ങൾക്ക് തുടക്കം കുറിച്ചു. ഓശാന ഞായറാഴ്ച വൈകിട്ട് 4.30 ന് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കലും സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ ഫാ.ടോമി കളത്തൂരും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

രണ്ട് സെന്ററുകളിലും വ്യാഴാഴിച്ച വൈകിട്ട് 9 മണിക്ക് പെസഹാ തിരുക്കർമ്മങ്ങളും ശനിയാഴ്ച വൈകിട്ട് 9 മണിക്ക് ഉയിർപ്പ് തിരുന്നാൽക്കർമ്മങ്ങളും ദുഃഖ വെള്ളിയാഴ്ച്ച ബക്കസ് മാഷ് മലയിൽ എല്ലാ സിറോമലബാർ അംഗങ്ങളും ഒത്തുകൂടി കുരിശിന്റെ വഴിയും പതിനേഴാം തീയതി തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ക്ലെയ്ടണിൽ വെച്ച് ക്നാനായ മിഷന്റെ ഈസ്‌റ്റർ സെലിബ്രേഷനുംഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബൈജു ഓണിശ്ശേരിൽ അറിയിച്ചു.

കൈക്കാരന്മാരായ ജിജോ മാറികവീട്ടിൽ കുരിയൻ ചാക്കോ മറ്റു പാരിഷ് കൌൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നു.

Read more

മെൽബൺ ക്നാനായ മിഷന്റെ ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് പ്രൗഡോജ്ജലമായി പരിസമാപിച്ചു.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും സംയുക്തമായി നടത്തപ്പെട്ട ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ അത്യന്തം ആവേശകരമായി പരിസമാപിച്ചു. ഏപ്രിൽ ഒന്ന് ശെനിയാഴ്ച ബന്ദൂര ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റ് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ ഉത്ഘാടനം ചെയ്തു. MKCC പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട ടൂർണമെന്റിൽ സിജു അലക്സ് വടക്കേക്കരയും ജോ മുരിയന്മ്യാലിലും ഒന്നാം സമ്മാനമായ ട്രോഫിയും അഞ്ഞൂറ്റൊന്നു ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും ഇരുന്നൂറ്റിയമ്പത്തൊന്നു ഡോളറും കരസ്ഥമാക്കിയത് ജിനോ കുടിലിൽ ജോമോൻ കളരിക്കൽ ടീമും മൂന്നാം സമ്മാനമായ മറിയക്കുട്ടി ഒക്കാട്ടു മെമ്മോറിയൽ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കിയത് ലാൻസ് വരിക്കാശ്ശേരിയും അലൻ ജോസഫ് ടീമുമാണ്. ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസോഴ്സായ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ബൈജു ഓണിശ്ശേരിയിൽ , സ്റ്റെബിൻ ഒക്കാട്ട് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓസ്‌ട്രേലിയൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് പ്രേത്യേകമായി നടത്തപ്പെട്ട ടൂർണമെന്റിൽ ജെറിൻ എലിസബത്തും മീനു പീറ്ററും ഒന്നാം സമ്മാനമായ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനർഹരായ അനു - ജിക്‌സി കുന്നംപടവിൽ സഹോദരികൾ അത്യന്തം വാശിയേറിയ മത്സരം കാഴ്ചവെച് സമ്മാനമായ ട്രോഫിയും അമ്പത്തിയൊന്നു ഡോളറും കരസ്ഥമാക്കി. സ്പോൺസേർസായ അലൻ - സോജി , ജിബു - സ്‌റ്റേനി ദമ്പതികൾ വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓസ്‌ടേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപത്തിയഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കുട്ടികൾക്കു വേണ്ടി ജമ്പിങ് കാസിൽ , ഫേസ് പെയിന്റിംഗ് മറ്റു കളികളും ഒരുക്കിയ ഈ ടൂർണമെന്റെ ജന പങ്കാളിത്തം കൊണ്ട് പ്രേത്യേക പ്രശംസ നേടി.

"മൈ ലോൺസ് " മോർട്ടഗേജ് അഡ്വൈസർസ് മെഗാ സ്പോൺസറായ ഈ ഇവന്റിൽ നിന്ന് ലഭിച്ച എല്ലാ ലാഭവും മിഷ്യന്റെ ചാരിറ്റി പ്രൊജക്റ്റായ "ഹോം ഫോർ ദി പൂവർ " ന് പോകും എന്ന് സംഘാടകർ അറിയിച്ചു. ഒപ്പം ഒന്നാം സമ്മാന ജേതാക്കളും മൂന്നാം സമ്മാന ജേതാക്കളും അവരുടെ സമ്മാന തുകയും ഈ പ്രോജക്ടിന് സംഭാവന നൽകുകയും ചെയ്തു.

ഈ ടൂർണമെന്റിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബാഡ്മിന്റൺ കമ്മിറ്റയുടെ കോർഡിനേറ്റർ ഷിനു ജോൺ പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതൽ ഫോട്ടോകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://www.knanayacatholicsmelbourne.org/index.php/Gallery/List_GalleryPhotos/60/Badminton%202017

Read more

മെൽബൺ ക്നാനായ മിഷന്റെ ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് പ്രൗഡോജ്ജലമായി പരിസമാപിച്ചു.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും സംയുക്തമായി നടത്തപ്പെട്ട ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ അത്യന്തം ആവേശകരമായി പരിസമാപിച്ചു. ഏപ്രിൽ ഒന്ന് ശെനിയാഴ്ച ബന്ദൂര ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റ് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ ഉത്ഘാടനം ചെയ്തു. MKCC പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട ടൂർണമെന്റിൽ സിജു അലക്സ് വടക്കേക്കരയും ജോ മുരിയന്മ്യാലിലും ഒന്നാം സമ്മാനമായ ട്രോഫിയും അഞ്ഞൂറ്റൊന്നു ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും ഇരുന്നൂറ്റിയമ്പത്തൊന്നു ഡോളറും കരസ്ഥമാക്കിയത് ജിനോ കുടിലിൽ ജോമോൻ കളരിക്കൽ ടീമും മൂന്നാം സമ്മാനമായ മറിയക്കുട്ടി ഒക്കാട്ടു മെമ്മോറിയൽ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കിയത് ലാൻസ് വരിക്കാശ്ശേരിയും അലൻ ജോസഫ് ടീമുമാണ്. ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസോഴ്സായ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ബൈജു ഓണിശ്ശേരിയിൽ , സ്റ്റെബിൻ ഒക്കാട്ട് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓസ്‌ട്രേലിയൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് പ്രേത്യേകമായി നടത്തപ്പെട്ട ടൂർണമെന്റിൽ ജെറിൻ എലിസബത്തും മീനു പീറ്ററും ഒന്നാം സമ്മാനമായ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനർഹരായ അനു - ജിക്‌സി കുന്നംപടവിൽ സഹോദരികൾ അത്യന്തം വാശിയേറിയ മത്സരം കാഴ്ചവെച് സമ്മാനമായ ട്രോഫിയും അമ്പത്തിയൊന്നു ഡോളറും കരസ്ഥമാക്കി. സ്പോൺസേർസായ അലൻ - സോജി , ജിബു - സ്‌റ്റേനി ദമ്പതികൾ വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓസ്‌ടേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപത്തിയഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കുട്ടികൾക്കു വേണ്ടി ജമ്പിങ് കാസിൽ , ഫേസ് പെയിന്റിംഗ് മറ്റു കളികളും ഒരുക്കിയ ഈ ടൂർണമെന്റെ ജന പങ്കാളിത്തം കൊണ്ട് പ്രേത്യേക പ്രശംസ നേടി.

"മൈ ലോൺസ് " മോർട്ടഗേജ് അഡ്വൈസർസ് മെഗാ സ്പോൺസറായ ഈ ഇവന്റിൽ നിന്ന് ലഭിച്ച എല്ലാ ലാഭവും മിഷ്യന്റെ ചാരിറ്റി പ്രൊജക്റ്റായ "ഹോം ഫോർ ദി പൂവർ " ന് പോകും എന്ന് സംഘാടകർ അറിയിച്ചു. ഒപ്പം ഒന്നാം സമ്മാന ജേതാക്കളും മൂന്നാം സമ്മാന ജേതാക്കളും അവരുടെ സമ്മാന തുകയും ഈ പ്രോജക്ടിന് സംഭാവന നൽകുകയും ചെയ്തു.

ഈ ടൂർണമെന്റിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബാഡ്മിന്റൺ കമ്മിറ്റയുടെ കോർഡിനേറ്റർ ഷിനു ജോൺ പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതൽ ഫോട്ടോകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://www.knanayacatholicsmelbourne.org/index.php/Gallery/List_GalleryPhotos/60/Badminton%202017

Read more

പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസിന് (DKCC) പുതു നേതൃത്വം.

ചിക്കാഗോ: ആഗോള ക്നാനായ കത്തോലിക്കാ സമൂഹത്തിലെ വിവിധ റീജിയണുകളെയും സംഘടനകളെയും കോർത്തിണക്കികൊണ്ട് പ്രവർത്തിക്കുന്ന , DKCC അഥവാ ദയസ്പറ ഓഫ് ക്നാനായ കാത്തലിക്ക് കോൺഗ്രസ് എന്നപേരിൽ അറിയപ്പെടുന്ന പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസിന് പുതിയ നേതൃത്വം. നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്, ഓഷ്യാന എന്നീ റീജിയണുകളിലെ പ്രതിനിധികൾ ചേർന്നാണ് ബിനു തുരുത്തിയിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള പ്രവാസി ക്നാനായ സംഘടനകളെ ഒരുകുടക്കീഴിൽ അണിനിരത്തികൊണ്ട്, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുവാൻ രൂപീകൃതമായ അല്മായ സംഘടനയായ DKCCയുടെ നാലാമത്തെ ഭരണ സമിതാണ് കഴിഞ്ഞ ദിവസം നിലവിൽ വന്നത്.

DKCC ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ബിനു തുരുത്തിയിൽ ഒരു ദശാബ്ദക്കാലമായി ഓസ്‌ട്രേലിയയിലെ ക്നാനായ സംഘടനകളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന വ്യക്തിയാണ്. ഓഷ്യാനയിലെ ക്നാനായ സംഘടനകളുടെ സംഘടനയായ കെ സി സി ഓ യുടെ മുൻ പ്രസിഡണ്ട് കൂടിയായ ബിനു തുരുത്തിയിൽ, മികച്ച സംഘടനാ പാടവത്തോടെ കെ സി സി ഓ യെ കഴിഞ്ഞ രണ്ടു വർഷക്കാലമായി നയിച്ചു വരികയായിരുന്നു. ശക്തമായ നിലപാടുകളിലൂടെ ക്നാനായ സംഘടനാ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര ചാർത്തികൊണ്ട്, ഓഷ്യാനയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്നാനാനായ സമൂഹത്തിന്റെ പ്രശംസ പിടിച്ച് പറ്റിയിട്ടുള്ള ബിനു തുരുത്തിയിൽ ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിലാണ് സ്ഥിരതാമസം. കരിപ്പാടം ഇടവകാംഗമാണ്.

DKCC വൈസ് ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെട്ട സാജു കണ്ണമ്പള്ളി, കെ സി വൈ എൽ അതിരൂപതാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, അതിരമ്പുഴ പഞ്ചായത്ത് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ക്നാനായവോയിസ് & കെവിടിവി യുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറും കൂടിയായ സാജു, ഇപ്പോൾ നോർത്ത് അമേരിക്കയിലെ ക്നാനായ തലസ്ഥാനം എന്നറിയപ്പെടുന്ന ചിക്കാഗോയിലെ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുന്നു. കുറുമുള്ളൂർ ഇടവകാംഗമാണ്.

DKCC സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട വിനോദ് മാണി കിഴക്കനടി, യു കെ കെ സി എ യുടെ മുൻ ജോയിന്റ് സെക്രട്ടറി, യു കെ കെ സി എ മുൻ അഡ്വൈസഎന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ക്നാനായ സംഘടനകളിലും മറ്റ് മലയാളി സംഘടനകളിലും നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിക്കുന്ന വിനോദ് മാണി, യു കെ സി സി എ ഉൾപ്പെടുന്ന യൂറോപ്പിലെ ക്നാനായ സംഘടനകളുടെ സംഘടനയായ കെ സി സി ഈ (ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് യൂറോപ്പ്) യുടെ പ്രതിനിധിയായാണ് ഡി കെ സി സി യിൽ എത്തിയിരിക്കുന്നത്. കാരിത്താസ് ഇടവകാംഗമാണ്.

DKCC ജോയിന്റ് സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട വിൻസന്റ് വലിയ വീട്ടിൽ, ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ അവിഭാജ്യ ഘടകമായി നിരവധി വര്ഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. കുടുംബയോഗത്തിന്റെ മുൻ പ്രസിഡണ്ട് കൂടിയായ വിൻസന്റ് ഗൾഫ് രാജ്യങ്ങളിലെ ക്നാനായ സംഘടനകളുടെ ഏകോപനസമിതിയായ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് മിഡിൽ ഈസ്റ്റിന്റെ (KCCME) പ്രതിനിധിയായാണ് ഡികെസിസിയിൽ എത്തിയിരിക്കുന്നത്. സംഘടനാ പാടവം കൊണ്ടും, വൈധ്യമാർന്ന പ്രവർത്തനം കൊണ്ടും ദുബായ് കുടുംബയോഗത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിൻസന്റ്, വർഷങ്ങളായി കെ സി സി എം ഈ യുടെയും ഡി കെ സി സി യുടെയും പ്രവർത്തനങ്ങളിൽ സജീവമാണ്. അരീക്കര ഇടവകാംഗമാണ്.

DKCC ട്രെഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മനോജ് താനത്ത് മയാമി ക്നാനായ അസ്സോസ്സിയേഷന്‍ ജന. സെക്രട്ടറിയും കഴിഞ്ഞ 15 വര്‍ഷത്തോളമായി മയാമിയിലെ ക്നാനായ സംഘടനാ പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന വ്യക്തിത്വമായി വളർന്നിരുന്ന മനോജ്, നോർത്ത് അമേരിക്കയിലെ ക്നാനായ അസോസിയേഷനായ കെ സി സി എൻ എ യാണ് ഡി കെ സി സി യിൽ പ്രതിനിധീകരിക്കുന്നത്. ഇടുക്കി എൻ ആർ സിറ്റി ഇടവകയിൽ ജനിച്ചു വളർന്ന മനോജ് ഇപ്പോൾ ചുങ്കം ഇടവകാംഗമാണ്.

DKCC യുടെ റീജിയണൽ വൈസ് ചെയർമാൻമാരായി ബേബി മണക്കുന്നേൽ (KCC North America പ്രസിഡണ്ട് - പിറവം ഇടവക), ബിനീഷ് പെരുമാപ്പടം (KCC Europe President - നീണ്ടൂർ ഇടവക ), ടോമി പ്രാലടിയിൽ (KCC Middle East President - ഇരവിമംഗലം ഇടവക ) ,ബേബി പാറ്റാകുടിലിൽ (KCC Oceania President - അലക്സ് നഗർ ഇടവക ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച (25/03 /17)കൂടിയ DKCC ജനറൽ കൌൺസിൽ ആരോഗ്യപരമായ ചർച്ചയിലൂടെയും നമ്മൾ ഒന്നാണെന്ന് പൂർണ്ണ വിശ്വാസത്തോട്കൂടെയും ഓരോ റീജിയനും വഹിക്കേണ്ടതായിട്ടുള്ള പദവികൾക്കു മാർഗ്ഗ നിർദേശം കൊടുക്കുകയും ആ മാർഗ്ഗ നിർദേശം അനുസരിച്ചു ഓരോ റീജിയനുകളും അനുയോജ്യരായ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമായിരുന്നു. ക്നാനായ സമുദായം ആഗോള തലത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനായി, ലോകമെമ്പാടുമുള്ള ക്നാനായ അസോസിയേഷനുകൾ ഒറ്റ കെട്ടായി പ്രവർത്തിക്കേണ്ടത് ഏറ്റവും അനിവാര്യമായ സമയമാണ് ഇത് എന്ന് പുതിയ ചെയർമാൻ ബിനു തുരുത്തിയിൽ ഡികെസിസിയുടെ ജനറൽ കൗൺസിലിനെ അതിസംബോധന ചെയ്തുകൊണ്ട് ഓർമ്മിപ്പിച്ചു. ക്നാനായ സമുദായത്തിന് വെളിയിൽ നിന്ന് മാത്രമല്ല, ക്നാനായ സമുദായത്തിന്റെ ഉള്ളിൽ നിന്ന് പോലും,ക്നാനായ സമുദായത്തിന്റെ പ്രാണവായുവായ സ്വവംശ വിവാഹ നിഷ്ഠക്കെതിരെ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന യാഥാർഥ്യം ഏറെ വേദനാജനകമായ കാര്യമാണ് എന്ന് അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ക്നാനായ മക്കൾ ഒരുമിക്കേണ്ടത് ക്നാനായ സമുദായത്തിന്റെ ചരിത്രപരമായ ആവശ്യമാണ് എന്നും, ഈ ലക്ഷ്യത്തിനായി എല്ലാ റീജിയണുകളെയും കോർത്തിണക്കികൊണ്ടു, സമഗ്രമായ പരിപാടികൾ ആസൂത്രണം ചെയ്യുവാനും, ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാനും ഡി കെ സി സി മുന്നിട്ടറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

2011 ലാണ് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മുൻകൈ എടുത്ത് ഡി കെ സി സി രൂപീകരിച്ചത്. സ്ഥാപക പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത് മുൻ കെ സി സി എൻ എ പ്രസിഡണ്ട് ആയിരുന്ന ജോർജ്ജ് നെല്ലാമറ്റം ആയിരുന്നു. പിന്നീട് 2013 ൽ മുൻ കെ സി സി എൻ എ പ്രസിഡണ്ട് ആയിരുന്ന ഷീൻസ് ആകശാല ഡി കെ സി സി നേതൃത്വം ഏറ്റെടുത്തു. ഈ കാലയളവിലാണ് ഡി കെ സി സി യെ ഒരു കോർഡിനേറ്റിംഗ് കൗൺസിൽ എന്ന രീതിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് ഡി കെ സി സി പ്രസിഡണ്ട് സ്ഥാനത്തിനെ  ചെയർമാൻ സ്ഥാനമാക്കി മാറ്റുകയും ചെയ്തത്. 2015 ൽ വിവിധ കാരണങ്ങളാൽ തെരെഞ്ഞെടുപ്പ് നടക്കാതെ പോയ സാഹചര്യത്തിൽ, ഡി കെ സി സി യുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിറിയക്ക് പുത്തെൻപുരയുടെ നേതൃത്വത്തിൽ ഒരു കോർഡിനേറ്റിങ് കമ്മറ്റി പ്രവർത്തിച്ചു വരികയായിരുന്നു. പുതിയ ഭരണ സമിതിയെ, ഡി കെ സി സി യുടെ സ്ഥാപക പ്രസിഡണ്ട് ജോർജ്ജ് നെല്ലാമറ്റം, മുൻ ചെയർമാൻ ഷീൻസ് ആകശാല, മുൻ കോർഡിനേറ്റിങ് ലീഡർ സിറിയക്ക് പുത്തെൻപുരയിൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ അതിരൂപതാ പ്രസിഡണ്ട് സ്റ്റീഫൻ ജോർജ്ജ് എന്നിവർ അഭിനന്ദിച്ചു.

Read more

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ കളർ ഫെസ്റ്റിവൽ വർണ്ണാഭമായി

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ കെ.സി.വൈ.എൽ (M K C Y L ) ഹോളി 2017 എന്ന നാമധേയത്തിൽ കളർ ഫെസ്റ്റിവൽ ആഘോഷിച്ചു. മാർച്ച് 25 ശനിയാഴ്ച ക്ലയിറ്റനിലെ നമത്ജിര പാർക്കിൽ വെച്ചു നടത്തപ്പെട്ട ഫെസ്റ്റിവൽ വിവിധ തരം കളികൾകൊണ്ടും കളർ വാട്ടർ ഫൈറ്റിങ്, ഡാൻസ്, മ്യൂസിക് , ബാർബെക്യു തുടങ്ങി യുവജനങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന ഒരുപാട് പരിപാടികൾ കൊണ്ടും വർണ്ണശബളമായി.

MKCYL പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ഡെൻസിൽ ഡൊമിനിക് മറ്റു ഭാരവാഹികളായ ആഷ്‌ന ഷാജൻ, ജെറിൻ എലിസബത്ത്, ജോയൽ ജിജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

KCYL ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ , KCYL ഡയറക്ടർസായ അനൂപ് ജോസഫ്, സോജി അലൻ എന്നിവരുടെ സാന്നിധ്യം യുവജനങ്ങൾക്ക്‌ വളരെയധികം ഉണർവ് നൽകി.

Read more

മെൽബണിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാൾ ആചരിച്ചു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാൾ മാർച്ച് 19 ഞായറാഴ്ച അത്യാദരപൂർവം കൊണ്ടാടി. സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ വെച്ച് നടത്തിയ തിരുക്കർമ്മങ്ങൾക്ക് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം എല്ലാ ജോസഫ് നാമധേയർക്കും തിരുന്നാളിന്റെ എല്ലാവിധ ഭാവുകങ്ങൾ നേരുകയും പാച്ചോറ് നേർച്ചകൾ വിതരണം ചെയ്യുകയും ചെയ്തു. 

Read more

KCYLO യൂത്ത് ക്യാമ്പ് - യൂണിറ്റി 2017 - ജൂലൈ 7 മുതൽ

അഡലൈഡ്: ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് ഓഷ്യാനയുടെ മൂന്നാമത് നേതൃത്വ പരിശീലന ക്യാമ്പും യുവജന സംഗമവും സൗത്ത് ഓസ്‌ട്രേലിയയിലെ മൈലോ ക്യാം റിസോർട്ടിൽ വച്ച് നടത്തപ്പെടും. ജൂലൈ 7,8,9 തിയ്യതികളിൽ നടത്തപെടുന്ന ക്യാമ്പിനായി വിജ്ഞാനത്തിനും വിനോദത്തിനും സാമുദായിക വളർച്ചക്കും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകികൊണ്ടുള്ള നിരവധി പരിപാടികളാണ് അണിയറിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത് എന്ന് കെ സി വൈ എൽ ഓ പ്രസിഡണ്ട് ബ്ലസ് ടി കണ്ണച്ചാംപറമ്പിൽ ക്നാനായവോയിസിനോട് പറഞ്ഞു. കെ സി വൈ എൽ ഓ അംഗങ്ങൾക്ക് പുറമെ ആഗോള ക്നാനായ സമൂഹത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്നായി നൂറ്റി അൻപതോളം ക്നാനായ യുവജനങ്ങളും ക്യാംപിൽ പങ്കെടുക്കും എന്ന് കെ സി സി ഓ പ്രസിഡണ്ടും കെ സി വൈ എൽ ഓ ഡയറക്ടറുമായ ബേബി പാറ്റാകുടിലില്‍ അറിയിച്ചു.കെ സി സി ഓ എക്സിക്യൂട്ടീവ് കമ്മറ്റിയും ക്നാനായ അസോസിയേഷൻ സൗത്ത് ഓസ്‌ട്രേലിയാ (കാസാ) യുടെ എക്സിക്യൂട്ടീവുമാണ് ക്യാമ്പിന് ആതിഥേയത്വം വഹിക്കുകയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നത്. വിജ്ഞാന പ്രദമായ ക്ളാസുകൾ, സെമിനാറുകൾ, കായിക വിനോദങ്ങൾ എന്നീ പരിപാടികൾക്ക് പുറമെ, പുതുമ നിറഞ്ഞതും സാഹസികവുമായ പരിപാടികളും ക്യാംമ്പിൽ ഉൾപ്പെടുത്തുന്നതാണ്. മൂന്നാമത് കെ സി വൈ എൽ ഓ യുവജന സംഗമത്തിനു നേതൃത്വ പരിശീലന ക്യാമ്പിനും അഭി. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ആശംസകൾ നേർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കെ സി വൈ എൽ ഓ പ്രസിഡണ്ട് ബ്ലെസ് ടി കണ്ണച്ചാംപറമ്പിൽ അഡലൈഡ് കേദ്രമായി പ്രവർത്തിക്കുന്ന കാസായുടെ പ്രസിഡണ്ട് ജോബി മള്ളിയിൽ, കെ സി സി ഓ പ്രസിഡണ്ടും കെ സി വൈ എൽ ഓ ഡയറക്ടറുമായ ബേബി പാട്ടാർകുഴിയിൽ എന്നിവരുമായി ബന്ധപ്പെടുക. 

Read more

യുകെ ചാമക്കാലാ - മാഞ്ഞൂർ സംഗമം മെയ് 6 ന്

ബർമിംഗ്ഹാം: യുകെയിലെ ചാമക്കാല - മാഞ്ഞൂർ സംഗമം മെയ് ആറിന് നടത്തപ്പെടും. യു കെ കെ സി എ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപെടുന്ന സംഗമം രാവിലെ 11 മണിക്ക് ആരംഭിക്കും. സംഗമത്തിൽ പങ്കെടുത്ത് സ്നേഹവും സാഹോദര്യവും പങ്കെവെയ്ക്കുവാനായി മാഞ്ഞൂർ - ചാമക്കാലാ നിവാസികളായ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Read more

സെന്റ് ജോസഫ് ഡേ സിങ്കപ്പൂർ ക്നാനായ കമ്മ്യൂണിറ്റി ആഘോഷിച്ചു

സിംഗപ്പുർ: സിംഗപ്പൂരിലെ ക്നാനായ കമ്മ്യൂണിറ്റി മാര്‍ച്ച് 19ാ൦ തിയതി സിംഗപ്പൂരിലെ സെന്റ് ജോസഫ് പള്ളിയിൽ ഒത്തു ചേർന്ന് സെന്റ് ജോസഫ് ഡേ ആഘോഷിച്ചു. വിശുദ്ധ കുർബാനയും അതെ തുടർന്ന് കുരിശിന്റെ വഴിയോടും ആണ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത്. സിംഗപ്പൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ഓളം ആൾക്കാർ വിശുദ്ധ കുർബാനയിലും കുരിശിന്റെ വഴിയിലും പങ്കെടുക്കുകയും തുടർന്നുള്ള ആഘോഷങ്ങളിൽ പങ്കു കൊള്ളുകയും ചെയ്തു .ആഘോഷങ്ങളിൽ പങ്കെടുത്തവർക്ക് ആല്മീയമായി ഉണർവ് ഉണ്ടാകുവാനും സമുദായികപരമായ ഒരു കുട്ടായ്മക്കും സെന്റ് ജോസഫ് ഡേ കാരണമായി.

Read more

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയക്ക് പുതിയ നേതൃത്വം

അഡലൈഡ്: കഴിഞ്ഞ ഒൻപത് വര്ഷങ്ങളായി ഓസ്‌ട്രേലിയയിലെ അഡലൈഡ് കേന്ദ്രമായി സജീവമായി പ്രവർത്തിച്ചു വരുന്ന ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയ (കാസ ) യുടെ 2017 -19 പുതിയ ഭരണസമിതി ഫെബ്രുവരി 11 നു അധികാരമേറ്റു . ജോബി ഫിലിപ്പ് മള്ളിയിൽ ( പ്രസിഡന്റ് ), ലിനി സ്റ്റാൻലി തൊണ്ണംകുഴിയിൽ ( വൈസ്പ്രസിഡന്റ് ), ജിജോമോൻ ജോസ് പൂഴിക്കുന്നേൽ ( സെക്രട്ടറി ), ജോയ് ജോസഫ് മൈലാടുംപാറയിൽ (ജോയിന്റ് സെക്രട്ടറി ),ജെയ്‌സ് ജേക്കബ് താഴത്തുപറമ്പിൽ ട്രഷറർ ),സ്മിത സ്റ്റീഫൻ കോരപ്പിള്ളിൽ , പ്രീതി സിറിയക് കവലക്കൽ (പ്രോഗ്രാം കോർഡിനേറ്റർസ് ) ബിബിൻ പുന്നൂസ് മാക്കിൽ കീച്ചേരിൽ ( kcyl കോഓർഡിനേറ്റർ ) ജെയിംസ് എബ്രഹാം വെളിയത്തു ( നാഷണൽ കൌൺസിൽ മെമ്പർ ) എന്നിവരാണ് തെരഞ്ഞെടുക്കപെട്ടതു .സമുദായത്തിന്റെയും സമുദായ അംഗങ്ങളുടെയും സർവ പുരോഗതിക്കും വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ജോബി ഫിലിപ്പ് പറഞ്ഞു. അറുപതോളം ക്നാനായ കുടുംബങ്ങൾ അംഗങ്ങളായ അസോസിയേഷനെ പ്രതിനിധീകരിച്ച് കെ സി സി ഓ യിലേക്ക് നാഷണൽ കൗൺസിൽ അംഗമായി എത്തിയ ജെയിംസ് വെളിയത്ത് കെ സി സി ഓ യുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ ഭാരവാഹികൾക്ക് കാസയുടെ മുൻ പ്രസിഡണ്ട് റെജി ജോസഫ്, കെ സി സി ഓ പ്രസിഡണ്ട് ബേബി പട്ടക്കുടിലിൽ എന്നിവർ ആശംസകൾ നേർന്നു.

Read more

ക്രിക്കറ്റിൽ അത്ഭുതമായി ഓസ്‌ട്രേലിയൻ ക്നാനായ യുവാവ്.

ന്യു സൗത്ത്‌ വെയിൽസ്: ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം ക്നാനായ സമുദായത്തിന്റെ അഭിമാനമായി സിജോമോൻ ജോസഫ് ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങിയ വാർത്തക്ക് ശേഷം ഇതാ വീണ്ടും ക്നാനായ വിജയഗാഥ. ഇത്തവണ വാർത്ത എത്തുന്നത് ക്രിക്കറ്റിന്റെ വിളഭൂമിയായ ഓസ്‌ട്രേലിയയിൽ നിന്നാണ്. ഓറഞ്ചു ഡിസ്ട്രിക് ക്രിക്കറ്റ് മത്സരത്തിൽ 32 ബോളിൽ നിന്നും 100 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് ഡെന്നിസ് സിറിയക് എന്ന ക്നാനായ യുവാവ് ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. 16 സിക്സുകളും 4 ഫോറുമായി 131 റൺസുകളാണ് ബൗണ്ടറികളായി തന്നെ വാരിക്കൂട്ടിയത് അദ്ദേഹം വാരിക്കൂട്ടിയത്. ഓറഞ്ചിലെ വരാത്ത ക്രിക്കറ്റ് ക്ളബ്ബിന്റെ ഓൾറൗണ്ടർ കൂടിയാണ് അദ്ദേഹം. ഓറഞ്ചിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ഡെന്നിസ്. കോട്ടയം പുന്നത്തുറ സെന്റ് തോമസ് ക്നാനായ പള്ളി ഇടവകാംഗം ആണ്. ഭാര്യ ടീനുവും ഓറഞ്ചിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഡെന്നിസിന്റെ ഈ മികച്ച പ്രകടനം ന്യൂ സൗത്ത്‌ വെയിൽസിലെ പത്രങ്ങൾ പ്രധാന വാർത്ത ആക്കിയിരിക്കുകയാണ്. ഓഷ്യാന ക്നാനായ സമൂഹത്തിനു അഭിമാനമായ ഡെന്നിസിനു KCCO എല്ലാ ആശംസകളും നേരുന്നതായി കെ സി സി ഓ പ്രസിഡണ്ട് ബേബി പട്ടക്കുടിലിൽ , മുൻ പ്രസിഡണ്ട് ബിനു തുരുത്തിയിൽ എന്നിവർ അറിയിച്ചു..

Read more

മെൽബണിൽ നോയമ്പാ ചരണങ്ങൾക്ക് തുടക്കം

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഈ വർഷത്തെ നോയമ്പാചരണങ്ങൾ ഫെബ്രുവരി 27 തിങ്കളാഴ്ച നടത്തപ്പെട്ട കുരിശുവര തിരുന്നാളോടുകൂടി ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് നടത്തപ്പെട്ട വിശുദ്ധ ബലിയിൽ ചാപ്ളിൻ ഫാ.തോമസ് കുമ്പുക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി സന്നിഹിതനായിരുന്നു.

മിഷ്യന്റെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും ഓരോ കുടുംബങ്ങളിലും കുരിശിന്റെ വഴിയും വിശുദ്ധ യൗസേഫ് പിതാവിന്റെ വണക്കമാസവും നടത്തിവരുന്നു.

മറ്റു വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഈ വർഷം നോയമ്പാചരണത്തിന്റെ ഭാഗമായി മിഷ്യനിലെ ഓരോ കുടുംബങ്ങളും ചേർന്ന് അഞ്ചു ലക്ഷം രൂപ ധനശേഖരണം നടത്തി നാട്ടിലെ ഭവന രഹിതരായ ഏതെങ്കിലും ഒരു കുടുംബത്തിന് ഒരു വീട് വെച്ച് നൽകുവാനും തീരുമാനിച്ചു.

Read more

ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ഡേ ഔട്ട് നടത്തി

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ഡേ ഔട്ട് നടത്തുകയുണ്ടായി. വിനോദസഞ്ചാരികളുടെ പറുദീസയായ ഗോൾഡ്‌കോസ്റ്റിൽ നിന്നും കോപ് ഐലണ്ടിലേക്കു കുടിയേറ്റ യാത്രയെ അനുസ്മരിക്കുംവിധം ക്രൂയിസ് യാത്ര നടത്തുകയുണ്ടായി. മാർത്തോമൻ പാടി ആരംഭിച്ച പ്രസ്തുത പരിപാടിയിൽ, യാത്രയിലുടനീളം വിവിധ കലാപരിപാടികളിൽ വനിതാ സമൂഹം പങ്കെടുക്കുകയും ചെയ്തു. BKCC വനിതാ പ്രതിനിധി ശ്രീമതി ബിന്ദു ടിബി നേതൃത്വം നൽികിയ പരിപാടി വൻ വിജയമായിരുന്നു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾ മാറ്റിവച്ചു സൗഹൃദവും സഹോദര്യത്വവും പങ്കുവയ്ക്കാൻ കിട്ടിയ അവസരം തികഞ്ഞ ആവേശത്തോടെയാണ് BKCC യുടെ വനിതാഅംഗങ്ങൾ സ്വീകരിച്ചത്.

Read more

മെൽബണിൽ ക്രിക്കറ്റ് ടൂർണമെന്റ് ആവേശോജ്ജ്വലമായി

മെൽബൺ: KCCVA യുടെ ആഭിമുഖ്യത്തിൽ മെൽബണിൽ നടത്തപ്പെട്ട അഞ്ചാമത് മേരി സൈമൺ മംഗലത്ത് മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെന്റ് ഉജ്ജ്വലമായി പര്യവസാനിച്ചു. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത് ഫാ. ജെയിംസ് അറീച്ചിറയും കെ സി സി ഓ യുടെ നിയുക്ത ട്രഷറർ ബെഞ്ചമിൻ മേച്ചേരിയിലും കൂടിയാണ്. മാർച്ച് 5 ഞായറാഴ്ച രാവിലെ 9 മാണി മുതൽ Clyde North ലെ ഹിൽക്രെസ്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ട ടൂർണമെന്റിൽ മെൽബണിലെ വിവിധ ഏരിയകളെ പ്രതിനിധികരിച്ച് നാല് ടീമുകളും കെ സി വൈ എൽ ന്റെ ടീമും പങ്കെടുത്തു. മെൽബിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള കെ സി വൈ എൽ ടീമും ടോബി കുമാരകത്തിന്റെ നേതൃത്വത്തിലുള്ള സൗത്ത് ടീമും ടോണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുകയും ആവേശം കൊടുമുടിയോളം എത്തിയ മത്സരത്തിനൊടുവിൽ കെ സി വൈ എൽ ടീമിനെ സൗത്ത് തീം പരാജയപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആദ്യമായാണ് സൗത്ത് ടീം ക്നാനായ അസോസിയേഷന്റെ ക്രിക്കറ്റ് മത്സരത്തിൽ ചാമ്പ്യൻ പട്ടം അണിയുന്നത്. ജോബിൻ മാണിയുടെയും ജിനു ചാരുവേലിയുടെയും നേതൃത്വത്തിലുള്ള കെ സി വൈ എൽ കമ്മറ്റി ടൂര്ണമെന്റിനായുള്ള ഒരുക്കങ്ങൾക്ക് ചിട്ടയായ നേതൃത്വം നൽകി. ഒന്നാനാം സമ്മാനവും ട്രോഫിയും സ്പോൺസർ ചെയ്തത് ടിനു സൈമൺ മംഗലത്ത് ആണ്.

Read more

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാനയ്ക്ക് പുതിയ സാരഥികൾ

മെൽബൺ: ഓഷ്യാനയിലെ കേന്ദ്ര ക്നാനായ സംഘടനയായ കെ സി സി ഓ യുടെ 2017 - 2018 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബേബി ജോസഫ് പട്ടക്കുടിലിൽ പ്രസിഡണ്ട് ആയുള്ള പുതിയ ഭരണ സമിതിയെ ഫെബ്രുവരി 28 നു സിഡ്‌നിയിൽ നടന്ന നാഷണൽ കൗൺസിലിൽ വച്ച് തെരഞ്ഞെടുക്കുകയായിരുന്നു. ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം നാഷണൽ കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ സജിമോൻ വയലുങ്കലും സജിമോൻ വരകുകാലായും പ്രിസൈഡിങ് ഓഫിസസേഴ്സ് ആയിരുന്നു.

നേതൃസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ ഇവർ

പ്രസിഡണ്ട് : ബേബി ജോസഫ് പട്ടക്കുടിലിൽ (അലക്സ് നഗർ ), സിഡ്‌നി

സെക്രട്ടറി: ജെയിംസ് വെളിയത്ത് (താമരക്കാട്), അഡലൈഡ്

വൈസ് പ്രസിഡണ്ട്: ഡെന്നിസ് കുടിലിൽ (കൈപ്പുഴ), പെർത്ത്

ജോ. സെക്രട്ടറി : ടോംജി കുന്നുംതൊട്ടിയിൽ (സംക്രാന്തി), ക്യാൻബെറ

ട്രഷറർ: ബെഞ്ചമിൻ മെച്ചെരിൽ (കുറുമുള്ളൂർ), മെൽബൺ

എക്സിക്യൂട്ടീവ് അംഗങ്ങൾ: ഷിബി ബേബി കണ്ടാരപ്പള്ളിൽ (കുറുപ്പുന്തറ), മെൽബൺ, പ്രസാദ് പീറ്റർ തോട്ടപ്ലാക്കിൽ (പന്നിയാൽ), ബ്രിസ്‌ബേൺ .

പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവരെ കൂടാതെ മുൻ പ്രസിഡണ്ട് ബിനു തുരുത്തിയിൽ, മുൻ സെക്രട്ടറി സൈമൺ വെളിപ്പറമ്പിൽ എന്നിവർ കെ സി സി ഓ യെ ഡി കെ സി സി യിൽ പ്രതിനിധീകരിക്കും.

ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കെ സി സി ഓ യുടെ കീഴിൽ 13 യൂണിറ്റുകളിലായി 800 ഓളം കുടുംബങ്ങൾ ഉണ്ട്. ലോക ക്നാനായ സംഘടനകളിൽ സംഘടനാ മികവിനും സാമുദായിക നിലപാടിനും കൃത്യത കാത്ത് സൂക്ഷിക്കുന്ന കെ സി സി ഓ മറ്റ് ക്നാനായ സംഘടനകൾക്ക് എന്നും മാതൃകയാണ്. നിയുക്ത ഭാരവാഹികൾക്ക് മുൻ കെ സി സി സി ഓ എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മുൻ പ്രസിഡണ്ട് ബിനു തുരുത്തിയിൽ ആശംസകൾ നേർന്നു.

Read more

KNOX ക്നാനായ കൂട്ടായ്മ 10 ാം വാർഷികം നടത്തി

കഴിഞ്ഞ പത്തു വർഷമായി 15ൽ പരം കുടുബങ്ങൾ ഒത്തുചേരുന്ന KNOX ക്നാനായ കൂട്ടായ്മ അതിന്റെ പത്തു വർഷം ഗംഭീരമായി ആഘോഷിച്ചു .തങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുവാനായി ഉപരി പഠനത്തിനായി മെൽബണിലുള്ള തങ്ങളുടെ സ്വന്തം ഫാ ജെയിംസ് അരിച്ചറയുടെ സാന്നിധ്യം തങ്ങളെ കൂടുതൽ ഊർജ്വസ്വലരാക്കി എന്ന് സാജൻ കൊച്ചുവരാക്കുടിലിൽ പറഞ്ഞു .ഈ ആഘോഷം ഫെബ്രുവരി 28 ന് സജിമോൻ പുളിമൂട്ടിലിന്റെ ഭവനത്തിൽ വച്ചാണ് നടത്തിയത് .തുടങ്ങിയ കാലം മുതലുള്ള കുരിശുവരയോടെ തുടങ്ങിയ കൂട്ടായ്മക്കു ശേഷം ബൈബിൾ ക്വിസ് നടന്നു ജോർജ് സജീവിന്‌ ഫാ ജെയിംസ് സമ്മാനം നൽകി .തുടർന്ന് ജോയിസ് ജോസ് ബെഞ്ചമിൻ മേച്ചേരിൽ എന്നിവരുടെ നേതൃത്വത്തിൽ വൂവിധ കലാ പരിപാടികൾ അരങ്ങേറി .ഇങ്ങനെയുള്ള കൂട്ടായ്‍മകളാണ് തങ്ങളുടെ ബന്ധങ്ങളെ ദൃഡപ്പെടുത്തുന്നുവെന്ന് ഫാ ജെയിംസ് പറഞ്ഞു .തുടർന്ന് അദ്ദേഹം വിദേശ രാജ്യങ്ങളിൽ കുടുബത്തിന്റെ സ്‌ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി ഹൃസ്വവും രസകരവുമായ രീതിയിൽ ക്ലാസ് നടത്തി .തുടർന്ന് എല്ലാവർക്കും ഡിന്നർ നൽകി .10 മത് വാർഷികം പ്രമാണിച്ചു നാട്ടിലുള്ള കഷ്ടതകൾ അനുഭവിക്കുന്ന ഒരു കുടുബത്തിനു 50000 രൂപാ നൽകുവാൻ തീരുമാനിച്ചു .തുടർന്ന് സജീവ് സൈമൺ എല്ലാവർക്കും നന്ദി പറഞ്ഞു .ഇനിയും ഈ കൂട്ടായ്മ വളരെക്കാലം മുന്നോട്ടു തടസങ്ങളില്ലാതെ പോകുവാൻ ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന വിശ്വാസത്തിൽ അടുത്തമാസം കാണാം എന്ന പ്രീതീക്ഷയിൽ പിരിഞ്ഞു.

Read more

Copyrights@2016.