oceana live Broadcasting

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍ അനുശോചിച്ചു

മെല്‍ബണ്‍: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ചാപ്ലിന്‍ ഫാ. തോമസ് കുന്പുക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കൈക്കാരന്മാരായ കുര്യന്‍ ചാക്കോ, ജിജോ മാറികവീട്ടില്‍ മെല്‍ബണ്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറന്പില്‍ എന്നിവര്‍ അനുശോചിച്ചു.

 പിതാവിന്റെ ആത്മശാന്തിക്കായി ജൂണ്‍ 16ന് (വെള്ളി) വൈകുന്നേരം ഏഴിന് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലയിറ്റനില്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും നടക്കും.

Read more

ക്നാനായ യുവജന സംഗമം - ഒരുക്കങ്ങൾ പൂർത്തിയായി

ക്നാനായ യുവജന സംഗമം - ഒരുക്കങ്ങൾ പൂർത്തിയായി 
ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഷ്യാനയുടെയും (KCCO) ക്നാനായ കത്തോലിക്ക യൂത്ത് ലീഗ് ഓഷ്യനേയും (KCYLO) സംയുക്തമായി അണിയിച്ചൊരുക്കുന്ന, ക്നാനായ യൂവജന സംഗമം, ക്നാനായ അസോസിയേഷൻ സൗത്ത് ഓസ്‌ട്രേലിയയുടെ ആഥിതേയത്തിൽ, അഡ്‌ലെയ്‌ഡിയിൽ വച്ച് ജൂലൈ 7 മുതൽ 9  വരെ നടത്തപ്പെടും. പൈതൃകം 2016 എന്ന ക്നാനായ മാമാങ്കത്തിന്റെ ചരിത്ര വിജയത്തിന് ശേഷം, KCCO/KCYLO മുൻകൈയെടുത്തു നടത്തുന്ന യുവജന സംഗമത്തിന്, ഓസ്‌ട്രേലിയയുടെ നാനാഭാഗത്തുനിന്നുമുള്ള 120 ഓളം യുവജനങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ക്നാനായ തനിമയും പൈതൃകവും വരുംതലമുറക്ക് പകർന്നുനൽകാനുള്ള KCCOയുടെ പ്രവർത്തനങ്ങളെ ഓസ്‌ട്രേലിയൻ ക്നാനായ യുവത്വം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിന് തെളിവാണ് UNITY 2017  എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിക്കുള്ള കുട്ടികളുടെ പങ്കാളിത്തം. ക്നാനായ യുവജനങ്ങളിലെ സൗഹൃദം ഊട്ടിയുറപ്പിക്കുവാനും, ക്നാനായ പാരമ്പര്യങ്ങളും, തനിമയും കുട്ടികൾക്ക് പകർന്നുനൽകാൻ ഉതകുന്നതുമായ വിവിധങ്ങളായ പരിപാടികളാണ് ഈ മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നതെന്നു KCYLO നേതൃത്വം അറിയിച്ചു. ജൂലൈ 7 നു വൈകിട്ട് നടവിളിയുടെ അകമ്ബടിയോടെ സംഗമത്തിന് കൊടിയേറുമ്പോൾ, വരും നാളെകളിൽ ഓസ്‌ട്രേലിയൻ ക്നാനായ സമുദായത്തെ മുന്നിൽനിന്നു നയിക്കാൻ പ്രാപ്തരായ നമ്മുടെ യുവതിയുവാക്കളിലുള്ള നമ്മുടെ പ്രതീക്ഷകളും വാനോളം  ഉയരുകയാണ്

ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഷ്യാനയുടെയും (KCCO) ക്നാനായ കത്തോലിക്ക യൂത്ത് ലീഗ് ഓഷ്യനേയും (KCYLO) സംയുക്തമായി അണിയിച്ചൊരുക്കുന്ന, ക്നാനായ യൂവജന സംഗമം, ക്നാനായ അസോസിയേഷൻ സൗത്ത് ഓസ്‌ട്രേലിയയുടെ ആഥിതേയത്തിൽ, അഡ്‌ലെയ്‌ഡിയിൽ വച്ച് ജൂലൈ 7 മുതൽ 9  വരെ നടത്തപ്പെടും. പൈതൃകം 2016 എന്ന ക്നാനായ മാമാങ്കത്തിന്റെ ചരിത്ര വിജയത്തിന് ശേഷം, KCCO/KCYLO മുൻകൈയെടുത്തു നടത്തുന്ന യുവജന സംഗമത്തിന്, ഓസ്‌ട്രേലിയയുടെ നാനാഭാഗത്തുനിന്നുമുള്ള 120 ഓളം യുവജനങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ക്നാനായ തനിമയും പൈതൃകവും വരുംതലമുറക്ക് പകർന്നുനൽകാനുള്ള KCCOയുടെ പ്രവർത്തനങ്ങളെ ഓസ്‌ട്രേലിയൻ ക്നാനായ യുവത്വം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിന് തെളിവാണ് UNITY 2017  എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിക്കുള്ള കുട്ടികളുടെ പങ്കാളിത്തം. ക്നാനായ യുവജനങ്ങളിലെ സൗഹൃദം ഊട്ടിയുറപ്പിക്കുവാനും, ക്നാനായ പാരമ്പര്യങ്ങളും, തനിമയും കുട്ടികൾക്ക് പകർന്നുനൽകാൻ ഉതകുന്നതുമായ വിവിധങ്ങളായ പരിപാടികളാണ് ഈ മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നതെന്നു KCYLO നേതൃത്വം അറിയിച്ചു. ജൂലൈ 7 നു വൈകിട്ട് നടവിളിയുടെ അകമ്ബടിയോടെ സംഗമത്തിന് കൊടിയേറുമ്പോൾ, വരും നാളെകളിൽ ഓസ്‌ട്രേലിയൻ ക്നാനായ സമുദായത്തെ മുന്നിൽനിന്നു നയിക്കാൻ പ്രാപ്തരായ നമ്മുടെ യുവതിയുവാക്കളിലുള്ള നമ്മുടെ പ്രതീക്ഷകളും വാനോളം  ഉയരുകയാണ്

Read more

കെ.സി.സി.ബി ക്ക് നവനേതൃത്വം

 ബ്രിസ്ബണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ബ്രിസ്ബണ്‍ (കെ.സി.സി.ബി.) ന് നവനേതൃത്വം. ജെയിംസ് മാത്യു മണ്ണത്തുമാക്കില്‍ (കൂടല്ലൂര്‍ ഇടവക) ലിജോ ജോസഫ് കൊണ്ടാണ്ടംപടവില്‍ (അരീക്കര ഇടവക), സിജോ കുര്യന്‍ വഞ്ചിപ്പുരയ്ക്കല്‍ (അയഗോട്ട് ഇടവക), സിബി ജോണ്‍ ഫിലിപ്പ് അഞ്ചംകുന്നത്ത് (ഉഴവൂര്‍ ഇടവക), ബിന്ദു ബിനു താന്നിതടത്തില്‍ (കുറുപ്പുംതറ ഇടവക), മിനി മാത്യു വഞ്ചിപ്പുരയ്ക്കല്‍ (കല്ലറ പഴയപള്ളി ഇടവക), ഷൈബി ഫിലിപ്പ് തയ്യില്‍ (കൂടല്ലൂര്‍ ഇടവക) എന്നിവരെ കെ.സി.സി.ബി. യുടെ പുതിയ ഭാരവാഹികളായി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ക്ലീവ്‌ലാന്‍ഡില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് ഏകകണ്ഠമായി തിരഞ്ഞെടുത്തു. അതോടൊപ്പം സൈജു സൈമണ്‍ കാരത്തിനാട് (ഉഴവൂര്‍ ഇടവക) അ്‌ഡൈ്വസറി മെമ്പറായിട്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായ ഷാജി താഴത്ത്മുത്തുമുള്ളറമ്പില്‍, സൈജു സൈമണ്‍, കുഞ്ഞുമോന്‍ എബ്രഹാം, ഫിലിപ്പ് ചാക്കോ,അനിതാ ജൈമോന്‍, റെജാ റെജി എന്നിവരുടെ നിര്‍ലോഭമായ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യോഗം നന്ദി പ്രകാശിപ്പിച്ചു.

Read more

ടൊറോണ്ടോ ക്നാനായ കാത്തലിക്ക് മിഷ്യനിൽ ആദ്യകുർബാന സ്വീകരണവും തൈലാഭിഷേകവും

കാനഡാ (ടോറോണ്ടോ): സെൻറ് മേരീസ് ക്നാനായ കാത്തലിക്ക് മിഷ്യനിൽ ജൂൺ 17- ) തിയതി കുട്ടികളുടെ ആഘോഷമായ ആദ്യകുർബാന സ്വീകരണവും തൈലാഭിഷേകവും മാമ്മോദീസായും നടത്തപ്പെടുന്നു. തദവസരത്തിൽ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. പൗരസ്ത്യ സഭയുടെ തനതായ പാരമ്പര്യം അനുസരിച്ചു പ്രാരംഭ കുദാശകളായ മാമ്മോദിസായും സ്ഫര്യലേപനവും വിശുദ്ധ കുർബാനയും പന്ത്രണ്ടു കുട്ടികൾക്കായി പരികർമ്മം ചെയ്യുന്നതാണ്. എറ്റോബികോക്കിലുള്ള കർത്താവിന്റെ രൂപാന്തിരികരണ ദേവാലയത്തിൽവച്ച് വൈകുന്നേരം 7.00 മണിക്ക് ഭക്തി നിർഭരമായ വിശുദ്ധ കുർബാനയോടുകൂടി തിരുകർമ്മങ്ങൾ ആരംഭിക്കുന്നതാണ്. തുടർന്നു പാരിഷ് ഹാളിൽവച്ച് സ്നേഹ വിരുന്നും നടത്തപെടുന്നതാണ്. അഭിവന്ദ്യ കൊച്ചു പിതാവിൻ്റെ മിഷ്യൻ സന്ദർശനവും തിരുകർമ്മങ്ങളും കൊണ്ടാടുവാനായി മിഷ്യൻ ചാപ്ലയിൻ റവ ഫാ പത്രോസ് ചമ്പക്കരയുടെയും കൈക്കാരന്മാരായ ജോബി ജോസഫ് വലിയപുത്തൻപുരയിൽ, ജോൺ കുരുവിള അരയത്ത്, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂദാശാർത്ഥികളുടെ മാതാപിതാക്കളടങ്ങുന്ന സംയുക്ത കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

Read more

മെൽബണിൽ വനിതാ സംഗമം നാളെ (ജൂൺ 10).

മെൽബൺ: മെൽബണിലെ ക്നാനായ വനിതകളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായമായ MKWF ന്റെ ഈ വർഷത്തെ രണ്ടാമത്തെ സ്നേഹകൂട്ടായ്‍മ ജൂൺ 10 ശനിയാഴ്ച്ച നോബിൾ പാർക്കിലെ സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് ആഘോഷിക്കുകയാണ്. രാവിലെ 10 മണിക്ക് ജപമാലയോടു കൂടി ആരംഭിക്കുന്ന കൂട്ടായ്‌മയിൽ വച്ച് വിവിധ കലാ പരിപാടികളും, അമ്മമാരെയും വല്യമ്മമാരെയും ആദരിക്കുന്ന Mothers Day Celebrations ഉം അതോടൊപ്പം Dr. Gauri Rantnavela MBBS, FRACA DRANZCOA DIP Ven നേതൃത്വം നൽകുന്ന Womens Health എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിജ്ഞാന ദായകമായ ചർച്ചാ ക്ലാസ്സും നടത്തപ്പെടുന്നു. നൂറിൽ പരം ക്നാനായ വനിതകൾ പങ്കെടുക്കുന്ന ഈ സമ്മേളനം ഒരു വൻ വിജയം ആകുമെന്നകാര്യത്തിൽ ഇതിന്റെ സംഘാടകർ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിമല തച്ചേട്ട് (പ്രസിഡണ്ട്) 0431840451, ലിസി സൈമൺ വെളുപ്പറമ്പിൽ (സെക്രട്ടറി) - 0431441585, ജോമിനി സോബൻ (ട്രഷറർ) - 0431109291.

Read more

ബ്രിസ്ബണില്‍ കെ.സി.വൈ.എല്‍. നിലവിൽ വന്നു

ബ്രിസ്ബൺ: ബ്രിസ്ബണില്‍ കെ.സി.വൈ.എല്‍. ഉദ്ഘാടനം ചെയ്തു. കോട്ടയം രൂപതയുടെ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എല്‍. ന്റെ ശാഖ ബ്രിസ്ബണില്‍ നിലവിൽ വന്നു. ഓസ്‌ട്രേലിയയിലെ മികച്ച ക്‌നാനായ കൂട്ടായ്മയായ കെ.സി.ബി.സി. യിലെ യുവജനങ്ങള്‍ വളരെ ആഘോഷത്തോടെ ക്‌നായിത്തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്നു കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും എന്ന് … ഏറ്റ് ചൊല്ലിയപ്പോള്‍ കരഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ നടവിളികളോടെ ഈ യുവജന പ്രസ്ഥാനം ആരംഭിച്ചു.തനിമയില്‍ ഒരുമയില്‍ സഭയോടൊപ്പം എന്ന ആപ്തവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ബ്രിസ്ബണ്‍ എന്ന സംഘടനയുടെ നെറുകയില്‍ ഒരു സ്വര്‍ണ്ണ തൂവലാണ് കെ.സി.വൈ.എല്‍. എന്ന ഈ യുവജന സംഘടന.

തലമുറകളായി പിതാമഹന്മാര്‍ കൈമുതലായി പകര്‍ന്നു തന്ന പൈതൃകവും, പാരമ്പര്യങ്ങളും, അനുഷ്ഠാനങ്ങളും, ആചാരങ്ങളും, സഭാസ്‌നേഹവും, ക്രൈസ്തവ വിശ്വാസവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും കെ.സി.വൈ.എല്‍. ന്റെ വരുംകാല പരിപാടികള്‍ക്ക് ഉണ്ടായിരിക്കും എന്ന് കെ.സി.വൈ.എല്‍. ന്റെ അഡൈ്വസേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ജൈമോന്‍ മുരിയന്‍ മ്യാലിലും റോസമ്മ മുണ്ടക്കന്‍ പറമ്പിലും അഭിപ്രായപ്പെട്ടു. കട്ടച്ചിറ ഇടവകയില്‍ കെ.സി.വൈ.എല്‍. പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുടെ വളര്‍ന്നു ആസ്‌ട്രേലിയയിലെ ഇതര ക്‌നാനായ സംഘടനയില്‍ പ്രവര്‍ത്തിച്ച മികച്ച സംഘടനാ പാടവത്തിലൂടെ കഴിവ് തെളിയിച്ച വ്യക്തിയാണ് ജൈമോന്‍ മുരിയന്‍മ്യാലില്‍ അതുപോലെ തന്നെ കരിപ്പാടം ഇടവകയില്‍ നിന്നും കെ.സി.വൈ.എല്‍. പ്രവര്‍ത്തനത്തിലൂടെ സമുദായ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ത്രേസ്യാമ്മ മുണ്ടക്കന്‍ പറമ്പിലും, ബ്രിസ്ബണ്‍ കെ.സി.വൈ.എല്‍. ന്റെ അഡൈ്വസേഴ്‌സായി പ്രവര്‍ത്തിക്കുമ്പോള്‍ ക്‌നാനായ യുവജനങ്ങള്‍ ബ്രിസ്ബണില്‍ സഭാപരമായും വിശ്വാസപരമായും സമുദായ സ്‌നേഹത്തിലും നേതൃത്വപാടവത്തിലും വളര്‍ന്നുവരാന്‍ സാഹചര്യമൊരുക്കുന്നു.

ബ്രിസ്ബണ്‍ കെ.സി.വൈ.എല്‍.എന്റെ പുതിയ ഭാരവാഹികളായി സിറിള്‍ മാത്യു വെട്ടിക്കാട്, ജെസറ്റ്‌സി ജെയിംസ്, ട്രിസ്സ് ജൈമോന്‍ തോമസ്, ജെയ്‌സ് ജെയിംസ് എന്നിവരെ യോഗം ഏകകണ്‌ഠേന തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്ന സംഘഠന ബ്രിസ്ബണില്‍ യുവജനങ്ങള്‍ക്കിടയില്‍ ഭാവിപരിപാടികള്‍ക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

Read more

ക്നാനായ കൂട്ടായ്മയിലെ വിത്യസ്തതയുമായി ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി.

ബ്രിസ്‌ബേൻ: ക്നാനായ കൂട്ടായ്മയിലെ വിത്യസ്തതയുമായി ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി. ഡി കെ സി സി യുടെയും കെ സി സി യുടെയും ഭാഗമായ ബ്രിസ്‌ബേനിലെ ഔദ്യോഗിക ക്നാനായ സംഘടനയായ ബി കെ സി സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ നാഥന്മാർക്കായുള്ള സായാന്ഹ കൂട്ടായ്മ വലിയ പങ്കാളിത്തം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും വ്യത്യസ്തമായി മാറി. മെയ് 20 നു ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് സൺഷൈൻ കോസ്റ്റിലുള്ള റിസോർട്ടിൽ ക്രിക്കറ്റ് കളിയോടെ ആരംഭിച്ച ക്നാനായ പുരുഷാരുടെ കൂട്ടായ്മ വൈകുന്നേരമായപ്പോൾ ഒരു സമ്മേളനത്തിന്റെയും ഉത്സവത്തിന്റെയും പ്രതീതി ജനിപ്പിക്കുന്നതായി മാറി. ഒരു ഭാഗത്ത് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കുക്കിങ് നടക്കുമ്പോൾ വരുവശത്തു വാശിയേറിയ വോളി ബോൾ മത്സരം നടക്കുന്നു. മറ്റൊരു വശത്ത് വെടിവട്ടമെങ്കിൽ എതിര്വശത്തു ടേബിൾ ടെന്നീസ്. സന്ധ്യാ പ്രാർഥനക്കുശേഷം ക്നാനായ പാട്ടുകളുമായി പുരുഷന്മാർ സംഗീത സദസ്സ് ആരംഭിച്ചു. അപ്പോഴും ഗോൾഡ്‌കോസ്റ് , ടൂവൂമ്പ പ്രദേശങ്ങളിൽ നിന്നും ക്നാനായ സുഹൃത്തുക്കൾ വന്നു കൊണ്ടേയിരുന്നു. രാത്രി അത്തഴത്തിനു ശേഷം നടന്ന തീകായൽ തമാശകളുടെ ആളിക്കത്തലായിരുന്നു. ബ്രിസ്‌ബേൻ ക്നാനായ പുരുഷ കൂട്ടായ്മ ഒരിക്കലും മറക്കാത്ത സായാഹ്നമാക്കി മാറ്റിയ മെൻസ് നൈറ്റ് ഔട്ട് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷമാണ് പിരിഞ്ഞത്.

Read more

ഫിബിൻ പുത്തൻപുരയിലിന്‍റെ സംസ്കാരം മേയ് 26ന്

വിയന്ന: മെയ് 13ന് വിയന്നയില്‍ അപകടത്തില്‍ നിര്യാതനായ ഫിബിന്‍ പുത്തന്‍പുരയിലിന്റെ (28) സംസ്‌കാരം മെയ് 26ന് ആസ്പേണ്‍ സെമിത്തേരിയിൽ നടക്കും. വെള്ളിയാഴ്ച 26 ന് ഉച്ചകഴിഞ്ഞ് മുന്നിനു വിയന്നയിലെ 22 മത്തെ ജില്ലയിലുള്ള ആസ്പേണ്‍ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം വിയന്നയിലെ സെന്‍റ് മാര്‍ട്ടിന്‍ പള്ളിയില്‍ മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പിക്കും.

ആസ്പേണ്‍ പള്ളിയിൽ എത്തിച്ചേരാൻ , പൊതുഗതാഗത സൗകര്യങ്ങളായ 25 ട്രാം , ബസ് / / 86 A ,87 A, 95 A ,96 A ( U2 ) എന്നിവയിൽ ആസ്പേണ്‍ സെന്‍റ് മാർട്ടിൻ ദേവാലയത്തിൽ ഇറങ്ങാവുന്നതാണ് . സംസ്കാര ശുശ്രുഷകൾ നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്. മെയ് 13ന് രാവിലെയാണ് കാർ അപകടത്തെ തുടർന്ന് ഫെബിൻ മരണമടഞ്ഞത്.

അനുസ്മരണ ശുശ്രൂക്ഷ വെള്ളിയാഴ്ച രാവിലെ എട്ടിന് കൂടല്ലൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍. കോട്ടയം കൂടല്ലൂർ സ്വദേശിയായ ഫെലിക്സിന്േ‍റയും മാർട്ടിനയുടെയും (കടുത്തുരുത്തി) മൂത്ത മകനാണ് ഫെബിൻ. ഫ്ലെമിങ്ങാണ് ഏക സഹോദരൻ.

Read more

ക്നാനായ സമുദായത്തിന് ഒരു പോറല്‍ പോലും അനുവദിക്കില്ല | DKCC

മെല്‍ബണ്‍ :ക്നാനായ സമുദായത്തിന് ഒരു പോറല്‍ പോലും അനുവദിക്കില്ല എന്ന് മെയ്‌ 13ന് ചേര്‍ന്ന DKCC ജനറല്‍ കൌണ്‍സില്‍ പ്രമേയത്തില്‍ അറിയിച്ചു. 

ചെയര്‍മാന്‍ ബിനു തുരുത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സാജു കണ്ണമ്പള്ളി സ്വാഗതം അറിയിച്ചു. സെക്രട്ടറി വിനോദ് മാണി, ജോയിന്റ് സെക്രട്ടറി വിന്സെന്റ് വലിയവീട്ടില്‍ ട്രുഷര്ര്‍ മനോജ്‌ താനത്ത് എന്നിവര്‍  ജനറല്‍ കൌണ്‍സിലിന് നേതൃത്വം നല്‍കി. 

ക്നാനായ സമുദായം നൂറ്റാണ്ടുകളായി കാത്തുപരിപാലിച്ചു , തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറിവരുന്ന തനതു പാരമ്പര്യവും സംസ്കാരവും , യാതൊരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കും എന്ന ഉറച്ച ക്നാനായ പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ടു കോട്ടയം ക്നാനായഅതിരൂപതയുടെ ഔദ്യോഗിക പ്രവാസി അൽമായ സംഘടനയായ ഡി കെ സി സി ( ഡിയസ്പോറ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് ) ഈ മാസം 13 ആം തീയതി ( 13 / 05 / 2017 ) നടത്തിയ ജനറൽ കൗൺസിൽ മീറ്റിംഗിൽ ഡി കെ സി സി ചെയര്മാന് ശ്രീ ബിനു തുരുത്തിയിൽ അവതരിപ്പിച്ചു ഐക്യകണ്ടേന പാസ്സാക്കിയ പ്രമേയം.                                            

"ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലും അധിവസിക്കുന്ന ക്നാനായ സമുദായഅംഗങ്ങൾക്കു  തങ്ങളുടെ പാരമ്പര്യവും പൈതൃകവും തനതു സംസ്കാരവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്നതിനും അത് വരും തലമുറകളിലേക്കു പകർന്നു നൽകുന്നതിനും കോട്ടയം ക്നാനായ അതിരൂപതയുടെ ആത്മീയ അജപാലന പരിധി ലോകം മുഴുവൻ വ്യാപിപ്പിക്കണമെന്നും, നിലവിലുള്ളതും ഭാവിയിൽ വരാവുന്നതുമായ എല്ലാ ക്നാനായ മിഷനുകളിലും പള്ളികളിലും , അംഗത്വം ക്നാനായ മാതാപിതാക്കൾക്ക് ജനിച്ചവർക്ക് മാത്രവും , അവർ വിവാഹിതരെങ്കിൽ ക്നാനായ മാതാപിതാക്കൾക്ക് ജനിച്ചവരെ   മാത്രം വിവാഹം കഴിച്ചവർക്കു ( സ്വവംശ വിവാഹനിഷ്ഠ  പാലിക്കുന്നവർക്കു ) മാത്രമായിരിക്കണമെന്നു  ഡി കെ സി സി 13 / 05 / 2017  കൂടിയ ജനറൽ കൗൺസിൽ ഐക്യകണ്ടേനെ ബന്ധപ്പെട്ട ആത്മീയ അധികാരികളോട് അഭ്യർത്ഥിക്കുന്നു".
Read more

മെല്‍ബണില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു

മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലും ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയിലും വിപുലമായ പരിപാടികളോടെ മദേഴ്സ് ഡേ ആഘോഷിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം എല്ലാ അമ്മമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുകയും വൈദികരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചും സമ്മാനങ്ങള്‍ വിതരണം ചെയ്തും അമ്മമാരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്തു.അതോടൊപ്പം മെല്‍ബണ്‍ കെ.സി.വൈ.എല്‍ അംഗങ്ങള്‍ എല്ലാവര്‍ക്കും സോസേജ് സിസിലും ചായയും മറ്റു സ്നാക്ക്സ്കളും തയാറാക്കി വിതരണം ചെയ്ത് അമ്മമാരോടുള്ള അവരുടെ കടപ്പാടും സ്നേഹവും അറിയിക്കുകയും ചെയ്തു.

Read more

കാന്‍ബെറയില്‍ രണ്ടാമത് ഉഴവൂര്‍ സംഗമം

കാന്‍ബെറ: ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയില്‍ ഉഴവൂര്‍ നിവാസികളുടെ രണ്ടാമത് സംഗമം മേയ് 26,27,28 തീയതികളില്‍ ഹില്‍വ്യൂ റിസോര്‍ട്ടില്‍ വച്ച് നടത്തപെടുന്നു. സംഗമത്തിന്‍റ നടത്തിപ്പിനായി പല കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കാന്‍ബെറയില്‍ താമസിക്കുന്ന എല്ലാ ഉഴവൂര്‍ നിവസികളെയും ഈ സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സന്തോഷ്‌ : 0448430351

പ്രിന്‍സ് : 0406160808

ജെക്സന്‍ : 0451120015

രാജു : 0451428239

Read more

ആർച് ബിഷപ്പ് മാർ കുരിയൻ മാത്യു വയലുങ്കൽ ഓസ്ട്രേലിയ സന്ദർശിക്കുന്നു

മെല്‍ബൺ‌: പാപുവ ന്യൂ ഗിനിയയുടെയും സോളമൻ ഐലന്റിലെയും അപ്പസ്തോലിക ന്യൂൺഷിയോ (അംബാസിഡർ ടു പോപ്പ് ) ആർച് ബിഷപ്പ് മാർ കുരിയൻ മാത്യു വയലുങ്കൽ ഓസ്ട്രേലിയ സന്ദർശിക്കുന്നു. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ 2017 ഒക്ടോബർ മാസം ഒന്നാം തീയതി നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിൽ അദ്ദേഹം മുഖ്യ കാർമ്മികൻ ആയിരിക്കും. 2016 ജൂലൈ 25ന് ആർച് ബിഷപ്പ് ആയതിന് ശേഷം ആദ്യമായി ഓസ്ട്രേലിയ സന്ദർശിക്കുന്ന അദ്ദേഹത്തിന് മിഷനിലെ എല്ലാ അംഗങ്ങളും ചേർന്ന് ഊഷ്മള സ്വീകരണം നൽകും. കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണവും അതോടൊപ്പം നടത്തപ്പെടും.

കോട്ടയം നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എം.സി മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ വയലുങ്കല്‍ പിതാവ് തിരുഹൃദയക്കുന്ന് സെന്‍റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കി. 1991 ഡിസംബര്‍ 27-ാം തീയതി കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ വച്ച് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം രാജപുരം, കള്ളാര്‍, എന്‍.ആര്‍.സിറ്റി, സേനാപതി പള്ളികളില്‍ അജപാലനശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുണ്ട്.

റോമിലെ "സാന്താക്രോചെ" യൂണിവേഴ്സിറ്റിയില്‍ നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും വത്തിക്കാന്‍ നയതന്ത്ര അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്ത അദ്ദേഹം ഗിനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്തു. 2001 ല്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2011 ല്‍ "പ്രിലേറ്റ് ഓഫ് ഓണര്‍" പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാര്‍പ്പാപ്പ അദ്ദേഹത്തെ 2016 ൽ വത്തിക്കാന്‍ സ്ഥാനപതിയായി ഉയര്‍ത്തിയത്.

ക്നാനായക്കാരുടെ അഭിമാനമായ ആർച് ബിഷപ്പ് മാർ കുരിയൻ മാത്യു വയലുങ്കലിന്റെ വരവിനെ ഒരു ഉത്സവമായി മാറ്റാനുള്ള തയാറെടുപ്പിലാണ് മെൽബണിലെ ക്നാനായ മക്കൾ.

Read more

ന്യൂസീലൻഡ് ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം.

വെല്ലിംഗ്ടൺ: ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ന്യൂസിലൻഡിന് (KCANZ) പുതിയ നേതൃത്വം. ഓഷ്യാനയുടെ പൊതുവായ ക്നാനായ സംഘടനയായ കെ സി സി ഓ യുടെ ഭാഗമായുള്ള KCANZ നെ നയിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടത് സാജു കുര്യൻ പാറയിലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്. സാജു കുര്യൻ പ്രസിഡണ്ട് ആയുള്ള കമ്മറ്റിയിലേക്ക് സബിമോൻ അലക്സ് തൊട്ടിയിൽ വൈസ് പ്രസിഡണ്ട് ആയും, ഡോൺ ജോൺസ് സെക്രട്ടറിയായും, ഷിന്റു ജോൺ ജോയിന്റ് സെക്രട്ടറിയായും, മിലൻ എബ്രഹാം ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ജോൺ തോമസ്, ജോബിറ്റ് കിഴക്കേക്കുറ്റ്, ബിജോമോൻ ചേന്നാത്ത്, മിൽസൺ മാത്യു എന്നിവർ കമ്മറ്റി അംഗങ്ങൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. അനീഷ് ജോസ് സംഘടനയുടെ ഓഡിറ്ററായും, എബിൻ പി കെ സ്പോർട്സ് കോർഡിനേറ്റർ ആയും, അനിത ജിജോ വിമൻസ് ഫോറം കോർഡിനേറ്റർ ആയും, ജോൺസൻ സാജു, ടീൻ മരിയ ജേക്കബ് എന്നിവർ കെ സി വൈ എൽ കോർഡിനേറ്റർ ആയും, സ്റ്റീഫൻ സാജൻ കിഡ്സ് ക്ലബ്ബ് കോർഡിനേറ്റർ ആയും, മാത്യു കാവനാല്‍ കള്‍ച്ചറല്‍ കോർഡിനേറ്റർ ആയും പ്രവർത്തിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച്ച വരെ കാമ്പെൽ ക്രിസ്ത്യൻ ക്യാംപിൽ വച്ച് നടത്തപ്പെട്ട KCANZയുടെ വാർഷിക ക്യാമ്പിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

മൂന്നു ദിവസം നീണ്ടു നിന്ന ക്യാംപിൽ ന്യൂസീലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ക്നാനായ കുടുംബങ്ങളാണ് പങ്കെടുത്തത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കുവാൻ സാധിക്കുന്ന വിധത്തിൽ നിരവധി പരിപാടികളാണ് ജിമ്മി പുളിക്കലിന്റെ നേതൃത്വത്തിലുള്ള KCANZ യുടെ ഭരണസമിതി ആസൂത്രണം ചെയ്തിരുന്നത്. ക്നാനായ സമുദായംഗങ്ങൾ തമ്മിലുള്ള ആത്മബന്ധങ്ങൾ ദൃഢമാക്കുവാനും, തനിമയിലും ഒരുമയിലും വളരുവാനും സാധിക്കത്തക്ക വിധത്തിൽ നടത്തപ്പെട്ട ഈ ക്യാംപിൽ പങ്കെടുത്ത എല്ലാവരെയും മുൻ പ്രസിഡണ്ട് ജിമ്മി പുളിക്കൽ അഭിനന്ദിച്ചു. സംഘടനയെ മുന്നോട്ടു നയിക്കുവാനായി നിയുക്തരായ പുതിയ ഭരണ സമിതിയെ അദ്ദേഹം അഭിനന്ദിക്കുകയും എല്ലാ വിധ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ജിമ്മി പുളിക്കലിന്റെ നേതൃത്വത്തിൽ, സംഘടനയെ മുന്നോട്ടു നയിച്ച എല്ലാ കമ്മറ്റി അംഗങ്ങളെയും പുതിയ പ്രസിഡണ്ട് സാജു പാറയിൽ അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്തു. ന്യൂസിലാണ്ടിലെ ക്നാനായ സമൂഹത്തെ ഒരുമയിലും തനിമയിലും, കെ സി സി ഓ യുടെ സഹകരണത്തോടെ മുന്നോട്ടു കൊണ്ട് പോകുക എന്നുള്ളതാന് തങ്ങളുടെ ദൗത്യം എന്ന് അദ്ദേഹം അനുസ്മരിച്ചു. നൂറ്റാണ്ടുകളായി ക്നാനായ സമുദായം കാത്തുസൂക്ഷിച്ച പൈതൃകവും സംസ്കാരവും, ഒട്ടും കറ പുരളാതെ കാത്ത് സൂക്ഷിക്കുവാൻ ലോകമെമ്പാടുമുള്ള ക്നാനായ സംഘടനകളോടും സഭാ നേതൃത്വത്തോടും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ ന്യൂസിലാണ്ടിലെ ക്നാനായ സമൂഹവും എന്നും മുന്നിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read more

പാരമ്പര്യ തനിമയോടെ കെസിസിബി ക്നാനായ ഈസ്റ്റർ ആഘോഷങ്ങൾ ബ്രിസ്ബെയ്നിൽ

മനുഷ്യ രാശിയുടെ പാപത്തിന് പരിഹാമായി ക്രൂശിലേറിയ യേശുക്രിസ്തുവിന്റെ ഉദ്ധാനത്തിന്റെ ഓർമ്മ പുതുക്കുവാൻ ബ്രിസ്‌ബേനിലെ ക്നാനായക്കാർ കെ സി സി ബി യുടെ ആഭിമുഖ്യത്തിൽ ഒരുമിച്ച് കൂടുന്നു. മെയ് ആറാം തിയതി വൈകുന്നേരം അഞ്ചുമണിക്ക് ക്ളീവ്ലാൻഡിൽ തുടങ്ങുന്ന ആഘോഷ പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. പൗരാണിക കാലം മുതലേ ക്നാനായക്കാരുടെ പ്രത്യേക വിരുന്നു ഭക്ഷണമായ പിടിയും കോഴിക്കറിയും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകതായിരിക്കും. ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ ക്നാനായക്കാർ ഒരുമിച്ചുകൂടി പിടിയുരുട്ടുമ്പോൾ നമ്മുടെ തനതായ പാരമ്പര്യം കെ സി സി ബി ഉയർത്തിക്കാട്ടുന്നു. എല്ലാവരും തന്നെ, പ്രത്യേകിച്ച് കുട്ടികൾ വളരെ ആവേശത്തോടെ ഇതിനെ നോക്കി കാണുന്നു. വിപുലമായ കലാ പരിപാടികളും പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കലും പൊതു ചർച്ചയും അന്ന് വൈകുന്നേരം ക്ളീവ്ലാൻഡ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ബ്രിസ്‌ബേൻ എന്ന കോട്ടയം രൂപതാ അല്മായ സംഘടന തനിമയിൽ ഒരുമയിൽ സഭയോടപ്പം എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് ക്നാനായ പാരമ്പര്യങ്ങളും പൈതൃകവും സ്വവംശവിവാഹ അനുഷ്ഠാനങ്ങളും കൈമുതലാക്കി ക്രൈസ്തവ വിശ്വാസത്തിൽ കോട്ടയം രൂപതയിൽ സഭയോടൊപ്പം ഉറച്ച് നിൽക്കുന്നു. സഭാ പിതാക്കന്മാർക്കും വൈദീകർക്കും എതിരായി ചില കോണുകളിൽ നിന്നും ഉയർന്നു വരുന്ന പരസ്യ പ്രസ്താവനകൾക്കും അവഹേളനങ്ങൾക്കും സഭാ വിരുദ്ധ ചിന്താഗതികൾക്കും എതിരെ ലോകത്തെമ്പാടുമുള്ള ക്നാനായക്കാർ ഒന്നിച്ച് നിൽക്കണം എന്ന് കെ സി സി ബി ആഹ്വാനം ചെയ്യുന്നു. കെ സി സി ബി എന്ന രൂപതാ അല്മായ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ബ്രിസ്ബെയ്നിൽ നിന്ന് എന്നല്ല ഓസ്‌ട്രേലിയയിൽ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഭാ നേതൃത്വത്തിന്റെയും ഓസ്‌ട്രേലിയയിലെ എല്ലാ ക്നാനായ വൈദീകരുടെയും അനുഗ്രഹ ആശുസ്സുകളോടുകൂടി ബ്രിസ്‌ബേനിലെ അഭി. മെത്രാൻ ഉദ്ഘാടനം നിർവ്വഹിച്ച ഈ അല്മായ സംഘടനാ, ആഗോള തലത്തിൽ ക്നാനായക്കാർ വെറും വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന സഭാ വിരുദ്ധ ചിന്താഗതികൾക്ക് എതിരെ ഒരു മുന്നേറ്റമായി ബ്രിസ്‌ബേനിലെ മഹാ ഭൂരിപക്ഷ ക്നാനായക്കാർ ഏറ്റെടുത്തിരിക്കുന്നു. ഈ പ്രസ്ഥാനം ഉടനെ തന്നെ ഓസ്‌ട്രേലിയ മുഴുവൻ വ്യാപിക്കുന്നതിന്റെ മാറ്റൊലി മുഴങ്ങിക്കഴിഞ്ഞു. 

Read more

ആഗോള ക്നാനായ സമൂഹം ഒരേ ആശയത്തിൽ മുന്നേറണം | ബിനു തുരുത്തിയിൽ

ഓസ്ട്രേലിയ : ആഗോള ക്നാനായ സമൂഹം ഒരേ ആശയത്തിൽ മുന്നേറണം, ഒരേ ലക്ഷ്യത്തിൽ അൽമായ ആൽമിയ നേതൃത്വം ഒരുമിക്കണം, സമുദായത്തിന്റെ നിലനിൽപ്പിനും പാരമ്പര്യങ്ങളിൽ മുറുകെ പിടിക്കാനും ഏതറ്റം വരെ പോകാനും ഏവരും തയാറാകണം എന്നെ പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബിനു തുരുത്തിയിൽ അഭിപ്രായപ്പെട്ടു. പ്രെസിഡന്റായതിനു ശേഷം ക്നാനായ സമുദായത്തിലെ ആദ്യത്തെ ഓൺലൈൻ പത്രമായ ക്നാനായവോയിസ് ഏക  ചാനലായ കെ വി ടി വി യോടും സംയുക്തമായി സംസാരിക്കുക യായിരുന്നു അദ്ദേഹം. 

കൂടുതൽ വിശേഷങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ഇന്റർവ്യൂ വിലൂടെ കാണാവുന്നതാണ്. 

Read more

ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയയുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്വലമായി

മെല്‍ബണ്‍ :ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയയുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍  ഏപ്രിൽ 17ആം തിയതി തിങ്കളാഴ്ച വൈകുന്നേരം 5മണിയോടെ ആരംഭിച്ച. ഫാദർ ജെയിംസ്‌ അരിയിച്ചിറ( SVD) ഉത്കടനകര്മം നിർവഹിക്കുകയും,മുന്‍ പ്രവാസി ക്നാനായ കാതോലിക് കോണ്‍ഗ്രസ്‌ ലീഡര്‍ സിറിയക്‌ പുത്തൻപുരയിൽ കലാ സന്ധ്യ ഉല്‍ഘാടനവും   ആശംസകൾ അർപ്പിക്കുകയും ചെയ്തു. ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയ പ്രസിഡന്റ്‌ ശ്രി ജോബിൻ മാണി സ്വാഗതം അർപ്പിച്ചു. 

വർണശബളമായ ഒരു സായാഹ്നം വിക്ടോറിയയിലെ ക്നാനായ മക്കൾ ഒരുമിച്ചുചിലവഴിച്ചു. നാനൂറില്പരം അംഗങ്ങൾ പങ്കെടുത്ത കലാസന്ധ്യ മേന്മ നിറഞ്ഞ കലാപരിപാടികൾകൊണ്ട് ശ്രദ്ദേയമായി. വനിതകൾക്കായി ഹെയർസ്റ്റൈൽ കോംപറ്റീഷൻ നടത്തുകയും കുമാരി തെരേസാ പീൽസി കിരീടം ചൂടുകയും ചെയ്തു. പുതിയ ക്നാനായ കുടുംബങ്ങളെ ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയ യിലേക്ക് സ്വാഗതം ചെയ്യുകയും അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. 

വിവിധ ഏരിയയിൽ നിന്നും നിരവധി അംഗങ്ങൾ കലാപരിപാടികളിൽ പങ്കെടുത്തു. കലാപരിപാടികളുടെ മേന്മ കൊണ്ട് ശ്രദ്ദേയമായ ഒരു സായാന്ഹമെന്നു അംഗങ്ങൾ ഒന്നടങ്കം വിലയിരുത്തി. സ്വാദിഷ്ടമായ ഡിന്നറോടുകൂടി ഒൻപതരയോടെ പരിപാടികൾ അവസാനിച്ചു.  ക്നാനായ കാത്തോലിക് കോൺഗ്രസ്‌ ഓഫ്‌ വിക്ടോറിയ  സെക്രട്ടറി ശ്രി  ജിനു ചാറവേലിൽ KCCVA എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി നിന്ദി അർപ്പിച്ചു.

Read more

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ വിശുദ്ധ വാരാചരണ ങ്ങൾക്ക് തുടക്കം

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ കുരിശോല തിരുന്നാളോടോടുകൂടി വിശുദ്ധ വാരാചരണങ്ങൾക്ക് തുടക്കം കുറിച്ചു. ഓശാന ഞായറാഴ്ച വൈകിട്ട് 4.30 ന് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കലും സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ ഫാ.ടോമി കളത്തൂരും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

രണ്ട് സെന്ററുകളിലും വ്യാഴാഴിച്ച വൈകിട്ട് 9 മണിക്ക് പെസഹാ തിരുക്കർമ്മങ്ങളും ശനിയാഴ്ച വൈകിട്ട് 9 മണിക്ക് ഉയിർപ്പ് തിരുന്നാൽക്കർമ്മങ്ങളും ദുഃഖ വെള്ളിയാഴ്ച്ച ബക്കസ് മാഷ് മലയിൽ എല്ലാ സിറോമലബാർ അംഗങ്ങളും ഒത്തുകൂടി കുരിശിന്റെ വഴിയും പതിനേഴാം തീയതി തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ക്ലെയ്ടണിൽ വെച്ച് ക്നാനായ മിഷന്റെ ഈസ്‌റ്റർ സെലിബ്രേഷനുംഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബൈജു ഓണിശ്ശേരിൽ അറിയിച്ചു.

കൈക്കാരന്മാരായ ജിജോ മാറികവീട്ടിൽ കുരിയൻ ചാക്കോ മറ്റു പാരിഷ് കൌൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നു.

Read more

മെൽബൺ ക്നാനായ മിഷന്റെ ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് പ്രൗഡോജ്ജലമായി പരിസമാപിച്ചു.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും സംയുക്തമായി നടത്തപ്പെട്ട ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ അത്യന്തം ആവേശകരമായി പരിസമാപിച്ചു. ഏപ്രിൽ ഒന്ന് ശെനിയാഴ്ച ബന്ദൂര ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റ് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ ഉത്ഘാടനം ചെയ്തു. MKCC പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട ടൂർണമെന്റിൽ സിജു അലക്സ് വടക്കേക്കരയും ജോ മുരിയന്മ്യാലിലും ഒന്നാം സമ്മാനമായ ട്രോഫിയും അഞ്ഞൂറ്റൊന്നു ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും ഇരുന്നൂറ്റിയമ്പത്തൊന്നു ഡോളറും കരസ്ഥമാക്കിയത് ജിനോ കുടിലിൽ ജോമോൻ കളരിക്കൽ ടീമും മൂന്നാം സമ്മാനമായ മറിയക്കുട്ടി ഒക്കാട്ടു മെമ്മോറിയൽ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കിയത് ലാൻസ് വരിക്കാശ്ശേരിയും അലൻ ജോസഫ് ടീമുമാണ്. ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസോഴ്സായ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ബൈജു ഓണിശ്ശേരിയിൽ , സ്റ്റെബിൻ ഒക്കാട്ട് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓസ്‌ട്രേലിയൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് പ്രേത്യേകമായി നടത്തപ്പെട്ട ടൂർണമെന്റിൽ ജെറിൻ എലിസബത്തും മീനു പീറ്ററും ഒന്നാം സമ്മാനമായ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനർഹരായ അനു - ജിക്‌സി കുന്നംപടവിൽ സഹോദരികൾ അത്യന്തം വാശിയേറിയ മത്സരം കാഴ്ചവെച് സമ്മാനമായ ട്രോഫിയും അമ്പത്തിയൊന്നു ഡോളറും കരസ്ഥമാക്കി. സ്പോൺസേർസായ അലൻ - സോജി , ജിബു - സ്‌റ്റേനി ദമ്പതികൾ വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓസ്‌ടേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപത്തിയഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കുട്ടികൾക്കു വേണ്ടി ജമ്പിങ് കാസിൽ , ഫേസ് പെയിന്റിംഗ് മറ്റു കളികളും ഒരുക്കിയ ഈ ടൂർണമെന്റെ ജന പങ്കാളിത്തം കൊണ്ട് പ്രേത്യേക പ്രശംസ നേടി.

"മൈ ലോൺസ് " മോർട്ടഗേജ് അഡ്വൈസർസ് മെഗാ സ്പോൺസറായ ഈ ഇവന്റിൽ നിന്ന് ലഭിച്ച എല്ലാ ലാഭവും മിഷ്യന്റെ ചാരിറ്റി പ്രൊജക്റ്റായ "ഹോം ഫോർ ദി പൂവർ " ന് പോകും എന്ന് സംഘാടകർ അറിയിച്ചു. ഒപ്പം ഒന്നാം സമ്മാന ജേതാക്കളും മൂന്നാം സമ്മാന ജേതാക്കളും അവരുടെ സമ്മാന തുകയും ഈ പ്രോജക്ടിന് സംഭാവന നൽകുകയും ചെയ്തു.

ഈ ടൂർണമെന്റിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബാഡ്മിന്റൺ കമ്മിറ്റയുടെ കോർഡിനേറ്റർ ഷിനു ജോൺ പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതൽ ഫോട്ടോകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://www.knanayacatholicsmelbourne.org/index.php/Gallery/List_GalleryPhotos/60/Badminton%202017

Read more

പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസിന് (DKCC) പുതു നേതൃത്വം.

ചിക്കാഗോ: ആഗോള ക്നാനായ കത്തോലിക്കാ സമൂഹത്തിലെ വിവിധ റീജിയണുകളെയും സംഘടനകളെയും കോർത്തിണക്കികൊണ്ട് പ്രവർത്തിക്കുന്ന , DKCC അഥവാ ദയസ്പറ ഓഫ് ക്നാനായ കാത്തലിക്ക് കോൺഗ്രസ് എന്നപേരിൽ അറിയപ്പെടുന്ന പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസിന് പുതിയ നേതൃത്വം. നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്, ഓഷ്യാന എന്നീ റീജിയണുകളിലെ പ്രതിനിധികൾ ചേർന്നാണ് ബിനു തുരുത്തിയിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള പ്രവാസി ക്നാനായ സംഘടനകളെ ഒരുകുടക്കീഴിൽ അണിനിരത്തികൊണ്ട്, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുവാൻ രൂപീകൃതമായ അല്മായ സംഘടനയായ DKCCയുടെ നാലാമത്തെ ഭരണ സമിതാണ് കഴിഞ്ഞ ദിവസം നിലവിൽ വന്നത്.

DKCC ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ബിനു തുരുത്തിയിൽ ഒരു ദശാബ്ദക്കാലമായി ഓസ്‌ട്രേലിയയിലെ ക്നാനായ സംഘടനകളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന വ്യക്തിയാണ്. ഓഷ്യാനയിലെ ക്നാനായ സംഘടനകളുടെ സംഘടനയായ കെ സി സി ഓ യുടെ മുൻ പ്രസിഡണ്ട് കൂടിയായ ബിനു തുരുത്തിയിൽ, മികച്ച സംഘടനാ പാടവത്തോടെ കെ സി സി ഓ യെ കഴിഞ്ഞ രണ്ടു വർഷക്കാലമായി നയിച്ചു വരികയായിരുന്നു. ശക്തമായ നിലപാടുകളിലൂടെ ക്നാനായ സംഘടനാ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര ചാർത്തികൊണ്ട്, ഓഷ്യാനയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്നാനാനായ സമൂഹത്തിന്റെ പ്രശംസ പിടിച്ച് പറ്റിയിട്ടുള്ള ബിനു തുരുത്തിയിൽ ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിലാണ് സ്ഥിരതാമസം. കരിപ്പാടം ഇടവകാംഗമാണ്.

DKCC വൈസ് ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെട്ട സാജു കണ്ണമ്പള്ളി, കെ സി വൈ എൽ അതിരൂപതാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, അതിരമ്പുഴ പഞ്ചായത്ത് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ക്നാനായവോയിസ് & കെവിടിവി യുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറും കൂടിയായ സാജു, ഇപ്പോൾ നോർത്ത് അമേരിക്കയിലെ ക്നാനായ തലസ്ഥാനം എന്നറിയപ്പെടുന്ന ചിക്കാഗോയിലെ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുന്നു. കുറുമുള്ളൂർ ഇടവകാംഗമാണ്.

DKCC സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട വിനോദ് മാണി കിഴക്കനടി, യു കെ കെ സി എ യുടെ മുൻ ജോയിന്റ് സെക്രട്ടറി, യു കെ കെ സി എ മുൻ അഡ്വൈസഎന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ക്നാനായ സംഘടനകളിലും മറ്റ് മലയാളി സംഘടനകളിലും നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിക്കുന്ന വിനോദ് മാണി, യു കെ സി സി എ ഉൾപ്പെടുന്ന യൂറോപ്പിലെ ക്നാനായ സംഘടനകളുടെ സംഘടനയായ കെ സി സി ഈ (ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് യൂറോപ്പ്) യുടെ പ്രതിനിധിയായാണ് ഡി കെ സി സി യിൽ എത്തിയിരിക്കുന്നത്. കാരിത്താസ് ഇടവകാംഗമാണ്.

DKCC ജോയിന്റ് സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട വിൻസന്റ് വലിയ വീട്ടിൽ, ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ അവിഭാജ്യ ഘടകമായി നിരവധി വര്ഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. കുടുംബയോഗത്തിന്റെ മുൻ പ്രസിഡണ്ട് കൂടിയായ വിൻസന്റ് ഗൾഫ് രാജ്യങ്ങളിലെ ക്നാനായ സംഘടനകളുടെ ഏകോപനസമിതിയായ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് മിഡിൽ ഈസ്റ്റിന്റെ (KCCME) പ്രതിനിധിയായാണ് ഡികെസിസിയിൽ എത്തിയിരിക്കുന്നത്. സംഘടനാ പാടവം കൊണ്ടും, വൈധ്യമാർന്ന പ്രവർത്തനം കൊണ്ടും ദുബായ് കുടുംബയോഗത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിൻസന്റ്, വർഷങ്ങളായി കെ സി സി എം ഈ യുടെയും ഡി കെ സി സി യുടെയും പ്രവർത്തനങ്ങളിൽ സജീവമാണ്. അരീക്കര ഇടവകാംഗമാണ്.

DKCC ട്രെഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മനോജ് താനത്ത് മയാമി ക്നാനായ അസ്സോസ്സിയേഷന്‍ ജന. സെക്രട്ടറിയും കഴിഞ്ഞ 15 വര്‍ഷത്തോളമായി മയാമിയിലെ ക്നാനായ സംഘടനാ പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന വ്യക്തിത്വമായി വളർന്നിരുന്ന മനോജ്, നോർത്ത് അമേരിക്കയിലെ ക്നാനായ അസോസിയേഷനായ കെ സി സി എൻ എ യാണ് ഡി കെ സി സി യിൽ പ്രതിനിധീകരിക്കുന്നത്. ഇടുക്കി എൻ ആർ സിറ്റി ഇടവകയിൽ ജനിച്ചു വളർന്ന മനോജ് ഇപ്പോൾ ചുങ്കം ഇടവകാംഗമാണ്.

DKCC യുടെ റീജിയണൽ വൈസ് ചെയർമാൻമാരായി ബേബി മണക്കുന്നേൽ (KCC North America പ്രസിഡണ്ട് - പിറവം ഇടവക), ബിനീഷ് പെരുമാപ്പടം (KCC Europe President - നീണ്ടൂർ ഇടവക ), ടോമി പ്രാലടിയിൽ (KCC Middle East President - ഇരവിമംഗലം ഇടവക ) ,ബേബി പാറ്റാകുടിലിൽ (KCC Oceania President - അലക്സ് നഗർ ഇടവക ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച (25/03 /17)കൂടിയ DKCC ജനറൽ കൌൺസിൽ ആരോഗ്യപരമായ ചർച്ചയിലൂടെയും നമ്മൾ ഒന്നാണെന്ന് പൂർണ്ണ വിശ്വാസത്തോട്കൂടെയും ഓരോ റീജിയനും വഹിക്കേണ്ടതായിട്ടുള്ള പദവികൾക്കു മാർഗ്ഗ നിർദേശം കൊടുക്കുകയും ആ മാർഗ്ഗ നിർദേശം അനുസരിച്ചു ഓരോ റീജിയനുകളും അനുയോജ്യരായ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമായിരുന്നു. ക്നാനായ സമുദായം ആഗോള തലത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനായി, ലോകമെമ്പാടുമുള്ള ക്നാനായ അസോസിയേഷനുകൾ ഒറ്റ കെട്ടായി പ്രവർത്തിക്കേണ്ടത് ഏറ്റവും അനിവാര്യമായ സമയമാണ് ഇത് എന്ന് പുതിയ ചെയർമാൻ ബിനു തുരുത്തിയിൽ ഡികെസിസിയുടെ ജനറൽ കൗൺസിലിനെ അതിസംബോധന ചെയ്തുകൊണ്ട് ഓർമ്മിപ്പിച്ചു. ക്നാനായ സമുദായത്തിന് വെളിയിൽ നിന്ന് മാത്രമല്ല, ക്നാനായ സമുദായത്തിന്റെ ഉള്ളിൽ നിന്ന് പോലും,ക്നാനായ സമുദായത്തിന്റെ പ്രാണവായുവായ സ്വവംശ വിവാഹ നിഷ്ഠക്കെതിരെ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന യാഥാർഥ്യം ഏറെ വേദനാജനകമായ കാര്യമാണ് എന്ന് അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ക്നാനായ മക്കൾ ഒരുമിക്കേണ്ടത് ക്നാനായ സമുദായത്തിന്റെ ചരിത്രപരമായ ആവശ്യമാണ് എന്നും, ഈ ലക്ഷ്യത്തിനായി എല്ലാ റീജിയണുകളെയും കോർത്തിണക്കികൊണ്ടു, സമഗ്രമായ പരിപാടികൾ ആസൂത്രണം ചെയ്യുവാനും, ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാനും ഡി കെ സി സി മുന്നിട്ടറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

2011 ലാണ് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മുൻകൈ എടുത്ത് ഡി കെ സി സി രൂപീകരിച്ചത്. സ്ഥാപക പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത് മുൻ കെ സി സി എൻ എ പ്രസിഡണ്ട് ആയിരുന്ന ജോർജ്ജ് നെല്ലാമറ്റം ആയിരുന്നു. പിന്നീട് 2013 ൽ മുൻ കെ സി സി എൻ എ പ്രസിഡണ്ട് ആയിരുന്ന ഷീൻസ് ആകശാല ഡി കെ സി സി നേതൃത്വം ഏറ്റെടുത്തു. ഈ കാലയളവിലാണ് ഡി കെ സി സി യെ ഒരു കോർഡിനേറ്റിംഗ് കൗൺസിൽ എന്ന രീതിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് ഡി കെ സി സി പ്രസിഡണ്ട് സ്ഥാനത്തിനെ  ചെയർമാൻ സ്ഥാനമാക്കി മാറ്റുകയും ചെയ്തത്. 2015 ൽ വിവിധ കാരണങ്ങളാൽ തെരെഞ്ഞെടുപ്പ് നടക്കാതെ പോയ സാഹചര്യത്തിൽ, ഡി കെ സി സി യുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിറിയക്ക് പുത്തെൻപുരയുടെ നേതൃത്വത്തിൽ ഒരു കോർഡിനേറ്റിങ് കമ്മറ്റി പ്രവർത്തിച്ചു വരികയായിരുന്നു. പുതിയ ഭരണ സമിതിയെ, ഡി കെ സി സി യുടെ സ്ഥാപക പ്രസിഡണ്ട് ജോർജ്ജ് നെല്ലാമറ്റം, മുൻ ചെയർമാൻ ഷീൻസ് ആകശാല, മുൻ കോർഡിനേറ്റിങ് ലീഡർ സിറിയക്ക് പുത്തെൻപുരയിൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ അതിരൂപതാ പ്രസിഡണ്ട് സ്റ്റീഫൻ ജോർജ്ജ് എന്നിവർ അഭിനന്ദിച്ചു.

Read more

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ കളർ ഫെസ്റ്റിവൽ വർണ്ണാഭമായി

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ കെ.സി.വൈ.എൽ (M K C Y L ) ഹോളി 2017 എന്ന നാമധേയത്തിൽ കളർ ഫെസ്റ്റിവൽ ആഘോഷിച്ചു. മാർച്ച് 25 ശനിയാഴ്ച ക്ലയിറ്റനിലെ നമത്ജിര പാർക്കിൽ വെച്ചു നടത്തപ്പെട്ട ഫെസ്റ്റിവൽ വിവിധ തരം കളികൾകൊണ്ടും കളർ വാട്ടർ ഫൈറ്റിങ്, ഡാൻസ്, മ്യൂസിക് , ബാർബെക്യു തുടങ്ങി യുവജനങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന ഒരുപാട് പരിപാടികൾ കൊണ്ടും വർണ്ണശബളമായി.

MKCYL പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ഡെൻസിൽ ഡൊമിനിക് മറ്റു ഭാരവാഹികളായ ആഷ്‌ന ഷാജൻ, ജെറിൻ എലിസബത്ത്, ജോയൽ ജിജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

KCYL ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ , KCYL ഡയറക്ടർസായ അനൂപ് ജോസഫ്, സോജി അലൻ എന്നിവരുടെ സാന്നിധ്യം യുവജനങ്ങൾക്ക്‌ വളരെയധികം ഉണർവ് നൽകി.

Read more

Copyrights@2016.