oceana live Broadcasting

മെല്‍ബണില്‍ KCCVA യുടെ ഓണാഘോഷം ഓഗസ്റ്റ് 28ന്

മെല്‍ബണ്‍: ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ഓഫ് വിക്ടോറിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷം നോബിള്‍ പാര്‍ക്ക് സെന്റ്‌ ആന്റണീസ് പാരീഷ് ഹാളില്‍ വച്ച് വി. കുര്‍ബ്ബാനയ്ക്ക് ശേഷം അത്തപൂക്കളത്തോട് കൂടി ആരംഭിക്കും. വ്യത്യസ്തങ്ങളായ വിവിധ പരിപാടികളാണ് സംഘാടകര്‍ ഓണാഘോഷത്തിന് അണിയിച്ചോരുക്കിയിരിക്കുന്നത്. ഏരിയാ തിരിച്ചുള്ള വടം വലി മത്സരം, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കായിക മത്സരങ്ങള്‍, ക്നാനായ മങ്ക, ക്നാനായ കേസരി മത്സരം തുടങ്ങിയ പരിപാടികള്‍ ഓണാഘോഷത്തിന് മാറ്റു കൂട്ടും. മുന്നൂറില്‍ പരം ക്നാനായ അംഗങ്ങള്‍ പങ്കെടുക്കുന്ന ഓണാഘോഷത്തിന് സദ്യ തയ്യാറാക്കുന്നത് മെല്‍ബണിലെ പ്രശസ്ത മലയാളി റേസ്റ്റോറന്റ്കളില്‍ ഒന്നായ കോക്കനട്ട് ലഗൂണ്‍ ആണ്. പ്രസിഡണ്ട്‌ സുനു സൈമന്റെ നേതൃത്വത്തിലുള്ള കെ സി സി വി എ ഭാരവാഹികള്‍ ഓണാഘോഷത്തിന് നേതൃത്വം വഹിക്കും.

Read more

മെൽബൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ എട്ടുനോയമ്പ് ആചരണവും പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാൾ ആഘോഷവും

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാളും എട്ടുനോയമ്പ് ആചരണവും പൂർവ്വാധികം ഭംഗിയായി ആചരിക്കുന്നു. മെൽബണിന്റെ ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സെപ്റ്റംബർ 1 മുതൽ 8 വരെ വൈകിട്ട് 7 മണി മുതലും ഞായറാഴ്ചകളിൽ വൈകിട്ട് 4.30 നും ആയിരിക്കും ജപമാല ആരംഭിക്കുക. വിശുദ്ധ കുർബാന, നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വിശ്വാസികൾക്ക് പാച്ചോർ നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കൽ, പ്രസുദേന്തിമാർ എന്നിവർ നേതൃത്വം നൽകുമെന്ന് കൈക്കാരന്മാരായ സ്റ്റീഫൻ ഓക്കാട്, സോളമൻ ജോർജ് എന്നിവർ അറിയിച്ചു.

Read more

മെല്‍ബന്‍ ഇടവക ദിനത്തിലെ ഒപ്പന സോഷ്യല്‍മീഡിയയില്‍ വൈറലായി

മെല്‍ബന്‍:സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ ഇടവക ദിനത്തില്‍ അവതരിപ്പിച്ച ഒപ്പന സോഷ്യല്‍ മീഡിയയില്‍ വൈറലായി.വേഷവിധാനം കൊണ്ടും അവതരണ ശൈലികൊണ്ടും ഒപ്പന വിസ്മയമായിരുന്നു.ഗെദ്സമയ കൂടാരയോഗമാണ് ഒപ്പന അവതരിപ്പിച്ചത്. സ്റ്റീഫന്‍ ഒക്കാടിന്‍െറ നേതൃത്വത്തിലുള്ള ടീമില്‍ ഡൊമനിക്ക് താന്നിമൂട്ടില്‍,ബിജി ഒക്കാട് ,ബിനോയി ജോര്‍ജ്, സ്റ്റെബിന്‍ ഒക്കാട് ,ലയാ പയസ് ,മഹിമാ സ്റ്റീഫന്‍, സെസ്സില്‍, ബനിറ്റ ബിനോജി, മറിയ ബിജി,സയോന ഡൊമനിക്, സിയോണ ബിജി, ബനില്‍ ബിനോജി എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

Read more

മെൽബണിൽ കൂടാരയോഗ വാർഷികവും ഇടവക ദിനവും സമുചിതമായി ആഘോഷിച്ചു.

മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തിൽ കൂടാര യോഗ വാർഷികവും ഇടവക ദിനവും നിറഞ്ഞ സദസ്സിൽ ആഘോഷിച്ചു. പാലക്കാട്ട് ജെഫ്രി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടുകൂടി പരിപാടികൾ ആരംഭിച്ചു. വിവിധ കൂടാര യോഗങ്ങൾ തമ്മിലുള്ള സോക്കർ മത്സരത്തിൽ ഒന്നാം സ്ഥാനം കാൽവരി കൂടാര യോഗവും രണ്ടാം സ്ഥാനം സെഹിയോൻ കൂടാര യോഗവും കരസ്ഥമാക്കി. ആവേശം വിതറിയ നാടവിലി മത്സരത്തിൽ ഒന്നാം സ്ഥാനം സെഹിയോൻ കൂടാര യോഗവും രണ്ടാം സ്ഥാനം ബദലഹേം കൂടാര യോഗവും കരസ്ഥമാക്കി. പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നസ്രത്ത്‌ കൂടാര യോഗവും നേടി. തുടർന്ന് സൗത്ത് ഈസ്റ്റ് സെന്ററിലെ പെൺകുട്ടികളുടെ മാർഗ്ഗംകളി അരങ്ങേറ്റം നടത്തപ്പെട്ടു. തുടർന്ന് വിവിധ കൂടാര യോഗങ്ങളുടെ കലാ പരിപാടികളും സദസ്സിനു വിസ്മയമായി. ബീറ്റ്‌സ് ബൈ സെന്റ് മേരീസ് ചെണ്ടമേളത്തിന്റെയും ശാസിക്ക ഡോളിന്റെയും അരങ്ങേറ്റവും ആവേശം വിതറിയ സ്റ്റേജിൽ നടത്തപ്പെട്ടു. കഴിഞ്ഞ കായിക ദിനത്തിൽ വിജയികളായവർക്ക് സെന്റ് മേരീസ് മിഷന്റെ ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റിഫൻ ഒക്കാട്ട്, സോളമൻ പാലക്കാട്ട്,മെൽബൺ ക്നാനായ കാത്തലിക്ക് കോൺഗ്രസ് പ്രസിഡണ്ട് സജി ഇല്ലിപ്പറമ്പിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടവകാംഗങ്ങൾ ഒത്തു ചേർന്ന് നടത്തിയ കലാ പരിപാടികളും കലാ മത്സരങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. വിവിധ കൂടാരയോഗങ്ങളുടെ സെക്രട്ടറിമാർ, കോർഡിനേറ്റേഴ്‌സ് എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. ഫാ. സ്റ്റിഫൻ കണ്ടാരപ്പള്ളിൽ, ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈകിട്ട് 9 മാണിയോട് കൂടി സ്‌നേഹവിരുന്നോടെ കൂടാരയോഗ വാർഷികവും ഇടവക ദിനവും വാൻ വിജയമായി അവസാനിച്ചു.

Read more

മെല്‍ബണില്‍ കൂടാരയോഗ വാര്‍ഷികവും ഇടവകദിനവും

മെല്‍ബണ്‍: സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്നാനായ കൂടാരയോഗത്ത്തിന്റെ വാര്‍ഷികവും ഇടവക ദിനവും സമുചിതമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 6 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സോക്കര്‍ ടൂര്‍ണമെന്റോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ്‌ പീറ്റേഴ്സ് ദൈവാലയ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. സോക്കര്‍ ടൂര്‍ണമെന്റിന് ശേഷം വിവിധ കൂടാര യോഗങ്ങളുടെ പുരാതനപ്പാട്ട് മത്സരം, നടവിളി മത്സരം, മറ്റ് കലാ പരിപാടികള്‍ എന്നിവ നടത്തപെടും. പെണ്‍കുട്ടികളുടെ മാര്‍ഗ്ഗം കളി അരങ്ങേറ്റവും, മുപ്പത്തി അഞ്ചോളം യുവാക്കളുടെ ചെണ്ടാമെലത്ത്തിന്റെ അരങ്ങേറ്റവും കൂടാര യോഗ വാര്‍ഷികത്തിനോടനുബന്ധിച്ച് സ്ടീജില്‍ അവതരിപ്പിക്കും. മെല്‍ബണിലെ വിവിധ കൂടാര യോഗങ്ങളുടെ വ്യത്യസ്ഥമായ കലാ പരിപാടികള്‍ക്ക് കൂടാര യോഗങ്ങളുടെ സെക്രട്ടറിമാര്‍ നേതൃത്വം നല്‍കും. കൂടാതെ പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, പോക്ഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സ്നേറ്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ചാപ്ലെയിന്‍ ഫാ. തോമസ്‌ കുമ്പുക്കല്‍, ട്രസീമാരായ സ്റ്റീഫന്‍ ഒക്കാട്ട്, സോളമന്‍ പാലക്കാട്ട് എന്നിവര്‍ അറിയിച്ചു.

Read more

മെൽബൺ ബൈബിൾ കലോൽസവം 2016 ആദ്ധ്യാത്മിക ഉണർവ് നൽകി.

മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന  ബൈബിൾ കലോൽസവം 2016 കുട്ടികൾക്ക് ആദ്ധ്യാത്മിമിക ഉണർവും ചൈതന്യവും നൽകി. മെൽബണിലെ ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് ഹാളിൽ നടത്തപ്പെട്ട ബൈബിൾ അധിഷ്ടിത കലാമൽസരങ്ങളുടെ ഉൽഘാടനം മെൽബൺ ക്നാനയ കാത്തലിക്ക്  കോൺഗ്രസിന്റെ പ്രസിഡന്റ് സജി  ഇല്ലിപ്പറമ്പിൽ നിർവ്വഹിച്ചു. ബൈബിൾ കലോൽസവം പോലെയുള്ള പരിപാടികൾ ക്രിസ്തുവിനെ കുറിച്ചും ബൈബിളിനെ കുറിച്ചും ഉള്ള അറിവുകൾ മനസ്സിലാക്കി സഭയോടും സമുദായത്തോടും ചേർന്ന് വളരുവാൻ സഹായിക്കുമെന്ന് ഉൽഘാടന പ്രസ്ഗത്തിൽ സജി ഇല്ലിപ്പറമ്പിൽ പറഞ്ഞു. മതാദ്ധ്യാപക കോർഡിനേറ്റർമാരായ ജോർജ്  പൗവ്വത്തേൽ, സിജോ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാവിലെ പത്തുമണിക്ക് ആരംഭിച്ച ബൈബിൾ കലോൽസവത്തിൽ വിവിധ ഇനം  ബൈബിൾ അധിഷ്ടിത പരിപാടികൾ ഒരുക്കിയിരുന്നു.  പരിപാടികൾ മികവുറ്റതാക്കീതീർത്ത മതാദ്യാപകർ, പാരീഷ്  കൗൺസിൽ അംഗങ്ങൾ, മാതാപിതാക്കൾ എന്നിവരെ ഫാദർ തോമസ് കുസുക്കൽ അഭിനന്ദിച്ചു. മിഷന്റെ പ്രഥമ ചാപ്ളിയൻ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളി കലോൽസവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നു. മിഷ്യൻലീഗ് ഡയറക്ടർ സജീമോൾ അനിൽ ഏവർക്കും നന്ദി പറഞ്ഞു. വിജയികൾക്കായുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ജോസ്- സ്മിത,  സജീവ്- മിനി ദമ്പതികളായിരുന്നു.

Read more

ഡാരിൻ ലൂക്ക് എരുമത്തറയും റ്റിബി തോമസ് കോനത്താട്ടും മികച്ച ക്യാമ്പർമാർ

മെൽബൺ: ജൂലൈ 1,2,3 തീയതികളിൽ മെൽബൺ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ നടന്ന അഞ്ചാമത് നേതൃത്വ പരിശീലന ക്യാമ്പ് - Faith, Fun, Friendship 16- ൽ മികച്ച ക്യാമ്പർമാരായി ഡാരിൻ ലൂക്ക് എരുമത്തറയും റ്റിബി തോമസ് കോനത്താട്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു ദിവസങ്ങളിലായി നാൽപ്പത്തിയൊന്നു കെ സി വൈ എൽ അംഗങ്ങൾ പങ്കെടുത്ത പ്രസ്തുത ക്യാമ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് മികച്ച ക്യാമ്പർമാരെ തെരെഞ്ഞെടുത്തത്.  സംക്റാന്തി ഇടവകാംഗമായ എരുമത്തറ ലൂക്ക് മിനി ദമ്പതികളുടെ പുത്രനായ ഡാരിൻ ലൂക്ക് ബി ടെക്ക് വിദ്യാർത്ഥിയാണ്. കുമരകം ഇടവകാംഗമായ കോനത്തോട് തോമസ് റെജി ദമ്പതികളുടെ പുത്രി റ്റിബിയുടെ പ്രഥമ കെ സി വൈ എൽ ക്യാമ്പായിരുന്നു ഇത്തവണ നടന്നത്. മികച്ച എന്റർടൈനർ ആയി ജെർളിൻ ജിജോ മേക്കരയും തെരഞ്ഞെടുക്കപ്പെട്ടു.

Read more

ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര 2016 പ്രവർത്തനങ്ങൾ വിലയിരുത്തി

മെൽബൺ -സെപ്റ്റംബർ 17,18,19,,20 തിയതികളിൽ മെൽബണിൽ നിന്നും  താസ്മേനിയായിലേക്ക് നടത്തുന്നക്നാനായ കുടിയേറ്റ അനുസ്മരണ  കപ്പൽ യാത്രയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി കമ്മിറ്റി ഭാരവാഗികൾ താസ്മേനിയായിയിലെ വിവിധ സ്‌ഥലങ്ങൾ സന്ദർശിച്ചു.താസ്മേനിയായിയിലെ പ്രശസ്തമായ താമർവാലിയിൽ ആണ്   കപ്പൽ യാത്രയിൽ പങ്കെടുക്കുന്നവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത് .വിശാലമായ റിസോർട്ടിൽ വിവിധ തരത്തിലുള്ള ഗയിമുകൾക്കും സ്പോർട്സിനും കലാ പരിപാടികൾക്കും ഉള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് ആസ്വദിക്കാൻ പറ്റുന്ന വിവിധ തരത്തിലുള്ള കളിക്കോപ്പുകൾ വരെ  താമർവാലി റിസോർട്ടിൽ ഒരുക്ക്കിയിട്ടുണ്ട് .വാട്ടർ ഫ്രണ്ട് വില്ലാസ് ഇവിടുത്തെ പ്രെത്യേകത ആണ് .ഏകദേശം അഞ്ചുറിൽ പരം ആൾക്കാർക്ക് ഇരിക്കാവുന്ന കോൺഫെറെൻസ് ഹാൾ മറ്റൊരു പ്രെത്യേകത ആണ് .താമർവാലി റിസോർട്ടിൽ താമസിക്കുന്ന മുഴുവൻ ആൾക്കാർക്കും കേരളീയ ഭക്ഷണം ഉൾപ്പെടെ വിളമ്പുന്നതിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .താസ്മേനിയായിയിലെ ഹോബോട്ടിലെ വിവിധ ആകർ ഷകങ്ങളായ സ്‌ഥലങ്ങൾ കാണുന്നതിനും ഈ യാത്ര വഴി സാധിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു . ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ വിവിധ ഭാരവാഗികളായ അലൻ ജോസഫ്‌ ,സ്റ്റീഫൻ ഓക്കാട്ട് ,ജോ ചാക്കോ ,സിജോ ചാലയിൽ ,ജോബി ജോസ് ,സജി ഇല്ലിപ്പറബിൽ,ബേബി കരിശ്ശെരിക്കൽ ,റെജി പാറക്കൻ  എന്നിവർ താസ്മേനിയായിയിലെ ഒരു ദിവസത്തെ പരിപാടികൾക്ക് നേതൃത്വം നൽകി . ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് പൂർണ്ണമായ പിന്തുണ ഇതിനോടകം ഉറപ്പാക്കിക്കഴിഞ്ഞു .കേരളത്തിന് വെളിയിൽ ആദ്യമായിട്ടാണ് ഓസ്‌ട്രേലിയായിൽ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര നടത്തപ്പെടുന്നത് 

Read more

KCYL മെല്‍ബണ്‍ ന്റെ നേതൃത്വ പരിശീലന ക്യാമ്പിന് ആവേശകരമായ പരിസമാപ്തി.

മെല്‍ബണ്‍: ഒഷ്യാനയിലെ പ്രഥമ കെ സി വൈ എല്‍ യൂണിറ്റായ മെല്‍ബണ്‍ കെ സി വൈ എല്‍ ന്റെ അഞ്ചാമത് നേതൃത്വ പരിശീലന ക്യാമ്പ് - Faith Fun Friendship - ന് ആവേശകരമായ പരിസമാപ്തി. മെല്‍ബണിന്റെ വിവിധ ഭാഗ്നഗ്ലില്‍ നിന്നായി 41 യുവജനങ്ങള്‍ പങ്കെടുത്തു. മെല്‍ബണില്‍നിന്നും 200 കി.മി അകലെ ശാന്ത സുന്ദരമായ Neerim South ലെ CYC സെന്ററില്‍ ആയിരുന്നു പ്രസ്തുത ക്യാമ്പ്. മെല്‍ബണ്‍ കെ സി വൈ എല്‍ ന്റെ പ്രഥമ ഭാരവാഹിയായിരുന്ന ബഞ്ചമിന്‍ മേച്ചെരില്‍ നേതൃത്വം നല്ക്യ Ice Breaking ക്യാമ്പിന്റെ ആവേശം തുടക്കത്തില്‍ തന്നെ വാനോളം എത്തിച്ചു. വിദേശ രാജ്യങ്ങളും കെ സി വൈ എല്‍ ഉം എന്ന വിഷയത്തെ ആസ്പദമാക്കി മുന്‍ എസ് എച്ച് മൌണ്ട് സ്കൂള്‍ അദ്ധ്യാപകന്‍ പ്രസാദ് പീറ്റര്‍ നയിച്ച ക്ലാസ്സ് കെ സി വൈ എല്‍ അംഗങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. മുന്‍ ബാഗ്ലൂര്‍ കെ സി വൈ എല്‍ പ്രസിഡണ്ട്‌ ജോബിന്‍ മാണി നേതൃത്വം നല്‍കിയ ക്യാമ്പ് ഒരു നവ്യാനുഭവം ആയിരുന്നു. വ്യത്യസ്ഥമായ പരിപാടികളാല്‍ സമ്പന്നമായിരുന്ന ക്യാമ്പില്‍ Sale രൂപതാ വികാരി ജെനറാള്‍ Youth and Faith എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് Neering East ഇടവകാംഗങ്ങളെ സന്ദര്‍ശിച്ച് സെന്റ്‌ ഇഗ്നേഷ്യസ് പള്ളിയിലെ കുര്‍ബ്ബാനയില്‍ പങ്കുചേരുകയും ചെയ്തു. ഞായറാഴ്ച്ച ഉച്ചയോടെ തിരശ്ശീല വീണ ക്യാമ്പ്, വ്യതസ്തമായ പരിപാടികള്‍ കൊണ്ട് ഏവര്‍ക്കും ഒരു പുത്തെന്‍ ഉണര്‍വ്വായിരുന്നു. കെ സി വൈ എല്‍ മെല്‍ബണ്‍ ഭാരവാഹികളായ മെബിന്‍ കുഴിയം പറമ്പില്‍, പോള്‍ കായിപ്പുറത്ത്, മെല്‍വിന്‍ കുന്നുംപുറം, റ്റീന കോതാത്തോട്, ഷാരോണ്‍ നിരപ്പേല്‍, മെല്‍വിന്‍ വരിക്കമാന്‍തൊട്ടിയില്‍, ഡയറക്ടര്‍ സുനു സൈമണ്‍ ഉറവക്കുഴിയില്‍, ജോസി ജിനൂ എന്നിവരും കെ സി സി വി എ ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നല്‍കി

Read more

KCYL മെല്‍ബണിന്റെ ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ്

മെല്‍ബണ്‍: ഒഷ്യാനയിലെ പ്രഥമ KCYL യൂണിറ്റായ മെല്‍ബണ്‍ KCYL ന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന നേതൃത്വ പരിശീലന ക്യാമ്പ് "Fun Faith Friendship 16"ജൂലൈ 1,2,3 തിയതികളില്‍ Neerim East ലുള്ള CYC ക്യാമ്പ് സെന്ററില്‍ വച്ച് നടത്തപെടും. തുടര്‍ച്ചയായി അഞ്ചാം തവണയാണ് KCYL മെല്‍ബണ്‍ പ്രസ്തുത ക്യാമ്പ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് വി. കുര്‍ബ്ബാനയോട് കൂടി ആരംഭിക്കുന്ന ക്യാമ്പില്‍ വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഐസ് ബ്രേക്കിംഗ്, ക്യാമ്പ് ഫയര്‍, സംവാദം, കായിക മത്സരങ്ങള്‍, Social Awareness ക്ലാസ്സുകള്‍ തുടങ്ങി നിരവധി പരിപാടികളാല്‍ സമ്പന്നമായിരിക്കും ക്യാമ്പ്. മെല്‍ബണിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 43 അംഗങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പിന് ഞായറാഴ്ച്ച ഉച്ചയോടുകൂടി തിരശ്ശീല വീഴും. KCYL മെല്‍ബണ്‍ ഭാരവാഹികളായ മെബിന്‍ കുഴിയംപറമ്പില്‍, പോള്‍ കായിപ്പുറം, മെല്‍വിന്‍ കുന്നുംപുറം, ഷാരോണ്‍ നിരപ്പേല്‍, റ്റീനാ കോറത്തേട്ട്, മെല്‍വിന്‍ വരിക്കമാന്‍തൊട്ടിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Read more

സമുദായസ്നേഹം ആഘോഷവും ആവേശവുമാക്കി ബ്രിസ്‌ബേൻ ക്നാനായ കമ്മ്യൂണിറ്റി

സമുദായസ്നേഹം ആഘോഷവും ആവേശവുമാക്കി ബ്രിസ്‌ബേൻ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റി:-

 ഓസ്‌ട്രേലിയയിലെ ബ്രിസ്ബെനിൽ കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിക്കുന്ന ബി കെ സി സി പതിവായി നടത്തുന്ന family meeting ജൂൺ 25 ന്  ബ്രിസ്‌ബേനിലെ സാലിസ്ബറി പയസ് ടെൻത്‌ ഹാളിൽ അതിഗംഭീരമായി ആഘോഷിച്ചു. കോട്ടയം രൂപതയുടെ ആല്മീയ സംഘടനകളായ KCC  യുടെയും DKCC യുടെയും ഭാഗമായ KCCO യുടെ ബ്രിസ്‌ബേൻ യൂണിറ്റായ BKCC Inc കഴിഞ്ഞ കുറെ  നാളുകളായുള്ള ചിട്ടയും സമുദായ നന്മയിൽ ഉറച്ച് നിന്നുമുള്ള പ്രവർത്തനങ്ങൾ മൂലം ഓഷ്യാനയിലെ മികച്ച ക്നാനായ സംഘടനകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. 2015 ജനുവരിയിൽ BKCC ഏറ്റെടുത്ത് നടത്തിയ മൂന്നു ദിവസത്തെ ഓഷ്യാന ക്നാനായ യൂത്ത് ക്യാംപിൽ ഓഷ്യാനയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 100 ൽ ഏറെ യുവജനങ്ങൾ  ആണ് പങ്കെടുത്തത്. ബ്രിസ്‌ബേനിലെ ക്നാനായ സമൂഹത്തിന്റെ അതിവേഗത്തിലുള്ള  വളർച്ചയിൽ അസൂയ പൂണ്ട സമുദായ വിരുദ്ധ ശക്തികൾക്കെതിരെയുള്ള ശക്തമായ താക്കീതു കൂടിയായിരുന്നു ജൂൺ 25 നു നടന്ന കുടുംബ സംഗമം. വൈകുന്നേരം സാലിസ്ബറി പയസ് ടെൻത് ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷം ക്നാനായ സമുദായത്തിന്റെ തനത് പ്രാർഥനയായ മാർത്തോമ്മൻ പാടി  പരിപാടികൾക്ക് തുടക്കം കുറിച്ചു. BKCC അദ്ധ്യക്ഷൻ ശ്രീ ജിജോ ചേരുവൻകാല KCCO കൺവെൻഷൻ " പൈതൃകം 2016" ന്റെ വിജയത്തിനായുള്ള പ്രാർത്ഥന ചൊല്ലി.വിവിധ പ്രായത്തിലുള്ള കുട്ടികൾ അവതരിപ്പിച്ച 10 ഓളം കലാപരിപാടികൾ കുടുംബ സംഗമത്തിന് കൂടുതൽ മാധുര്യമേറ്റി. ജൂൺ മാസം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവരും ചേർന്നു കേക്ക് മുറിച്ച് ക്നാനായ സമൂഹം ഒന്നടങ്കം പിറന്നാൾ മധുരം പങ്കുവെച്ചു . പുതുതായി ബ്രിസ്ബേനിൽ എത്തിയ കുടുംബങ്ങളെ സമൂഹത്തിനു പരിചയപ്പെടുത്തി. അടുത്തിടെ വിവാഹിതരായ നവദമ്പതികൾക്ക് മധുരം കൊടുക്കുകയും കാരണവന്മാരുടെ അനുഗ്രഹമായ വാഴ്വ് പിടുത്തം നടത്തുകയും ചെയ്തു.വാഴ്വ് പിടുത്തത്തിനു ശേഷം നടവിളിച്ചു പുരാതനപ്പാട്ടു പാടി നവദമ്പതികളെ ഹാളിലേക്ക് ആനയിച്ചു. KCYL പ്രവർത്തകരായ  ജോർജ്‌ തുരുത്തിയിൽ, ഗ്ലാഡ്‌വിൻ വെളിയത്ത്  എന്നിവരാണ് സ്റ്റേജ് നിയന്ത്രിച്ചത്. BKCC സെക്രട്ടറി സ്റ്റീഫൻ നെടുംചിറയിൽ, വൈസ് പ്രെസിഡെന്റ് പിപ്‌സ് വേലികെട്ടേൽ , ജോയിന്റ്‌ സെക്രട്ടറി ബിനോയ്‌ കണിയാകുന്നേൽ ,ട്രെഷറർ ഫെനിൽ നെല്ലൂർ, കമ്മിറ്റി അംഗങ്ങളായ ജോബി കിഴക്കേക്കാട്ടിൽ , ഷാജി പടവെട്ടുംകാലായിൽ തുടങ്ങിയവർ നേതൃത്വം കൊടുത്ത പരിപാടിയിൽ 60 നു മേൽ  ക്നാനായ കുടുംബങ്ങൾ പങ്കെടുത്തു. BKCC യുടെ "പൈതൃകം 2016"" കൺവെൻഷൻ പരിപാടികളുടെ പ്രാക്റ്റീസ് ഈ മാസം ആരംഭിക്കും. BKCC WOMANS DAY OUT ജൂലായ് 23 നും MENS NIGHT OUT ജൂലായ് 30 നും നടക്കും. ഓഗസ്റ്റ് 28 ന് നടക്കുന്ന ക്നാ ഡേ , ഓണം ആഘോഷങ്ങൾക്കായി വലിയ ഒരുക്കങ്ങളാണ് BKCC നടത്തുന്നത്.

Read more

മെല്‍ബണില്‍ ക്രിസ്റ്റീന്‍ ധ്യാനം ജൂണ്‍ 27, 28 തീയതികളില്‍

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി ധ്യാനം നടത്തുന്നു. 

മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ജൂണ്‍ 27നു (തിങ്കള്‍) ആരംഭിച്ച് 28നു (ചൊവ്വ) വൈകുന്നേരം സമാപിക്കും. രണ്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ധ്യാനം. കിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. അനൂപ്, മേരിക്കുട്ടി ടീച്ചര്‍ എന്നിവരാണ് ധ്യാനം നയിക്കുന്നത്. 

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കല്‍, വിശ്വാസ പരിശീലന അധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവരും ധ്യാനദിവസങ്ങളില്‍ കുട്ടികളോടൊപ്പം ധ്യാനത്തില്‍ പങ്കെടുക്കും. 

Read more

മെൽബണിൽ KCCVA ജനറൽ ബോഡി മീറ്റിങ്ങും പൈതൃകം കൾച്ചറൽ മത്സരങ്ങളും

മെൽബൺ: ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയ ഓസ്‌ട്രേലിയായുടെ കൾച്ചറൽ മത്സരങ്ങളും ജനറൽ ബോഡി മീറ്റിങ്ങും ജോൺ 25 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ഗ്രീൻസ്ബേയിലുള്ള സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടും. അന്നേ ദിവസം നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവരായിരിക്കും പൈതൃകം 16 ഒഷ്യാനാ കൺവൻഷനിൽ മാറ്റുരക്കുന്നത്. തുടർന്നു നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ KCCVAയുടെ പ്രവർത്തനങ്ങളെകുറിച്ചും ആസന്നമായിരിക്കുന്ന ഒഷ്യാനാ കൺവൻഷനെ കുറിച്ചും വിശദമായ ചർച്ചകൾ നടത്തുകയും പുരോഗതികളും ഒരുക്കങ്ങളും വിലയിരുത്തുകയും ചെയ്യും.

Read more

മെൽബണിൽ ഇൻഡോർ സ്പോർട്സ് ഡേ സമാപിച്ചു

മെൽബൺ – മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ക്ലയിറ്റൺ സെന്റ് പീറ്റേഴ്‌സ് ഹാളിൽ നടത്തപ്പെട്ട ഇൻഡോർ സ്പോർട്സ് ഡേ വൻ വിജയമായി .മെൽബണിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ അംഗങ്ങളെ സാക്ഷിയാക്കി സെന്റ് മേരീസ്‌ ക്നാനായ കാത്തോലിക് മിഷന്റെ പ്രഥമ ചാപ്ലയിൻ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളി  ഇൻഡോർ സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു.ചാപ്ലയിൻ ,ഫാ തോമസ് കുമ്പുക്കൽ  പ്രസിഡന്റ്‌ സജി ഇല്ലിപ്പറബിൽ എന്നിവർ വേദിയിൽ സന്നിഹിതാരായിരുന്നു .ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന വിവിധ പരിപാടികൾ ചടങ്ങിന് കൊഴുപ്പേകി .ടേബിൾ ടെന്നീസ് ,ചീട്ടുകളി ,ചെസ്സ് ,ക്യാരംസ് എന്നിവയിൽ മത്സരങ്ങൾ നടന്നു .ലിസ്സി ജോസ്മോൻ ,സീനാ ജോയി എന്നിവർ കുട്ടികളുടെ ഗെയിമുകൾക്ക് നേതൃത്വം നൽകി .ജോ ദീപാ ദമ്പതികളാണ് ഒരു ദിവസത്തെ വിവിധ ഗെയിമുകൾക്കു നേതൃത്വം നൽകിയത് . സെന്റ് മേരീസ്‌ ക്നാനായ കാത്തോലിക് മിഷന്റെയും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെ ഭാരവാഗികൾ ഇൻഡോർ സ്പോർട്സ് ഡേയ്‌ക്ക്‌ നേതൃത്വം നൽകി .രാവിലെ പത്തുമണിക്ക് ആരംഭിച്ച വിവിധ പരിപാടികൾ വൈകുന്നേരം അഞ്ചുമണിയോട് കൂടി സമാപിച്ചു .ജോജി ,ജോ ചാക്കോ ,സിജോ ചാലായിൽ ,ജോസ്സ്മോൻ കുന്നംപടവിൽ ,ഷാജൻ ജോർജ് ,ജോബി ജോസഫ് സ്റ്റീഫൻ കുര്യൻ ,ബിനോയി ,മോനായി ചാക്കോ ,സോണിയാ ,സോളമൻ ജോർജ് ,സിബു അലക്സ് ,ബിനോജി ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി 

Read more

KCCVA ക്ക് പുതിയ മൊബൈല്‍ ആപ്പ്ളിക്കേഷന്‍

KCCVA ക്ക് പുതിയ മൊബൈല്‍ ആപ്പ്ളിക്കേഷന്‍
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രഥമ ക്നാനായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് ഓഫ് വിക്ടോറിയാ ഓസ്ട്രേലിയാ (കെ സി സി വി എ) ആധുനിക മാറ്റത്തിനനുസരിച്ച് പുത്തെന്‍ ചുവടുകള്‍ വെയ്ക്കുന്നു. കെ സി സി വി എ യുടെ പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിക്കുന്നതിനും  അംഗങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതിനും വേണ്ടിയാണ് വെബ് സൈറ്റിന്റെ മറ്റൊരു രൂപമായ മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെ സി സി വി എ അംഗവും നീണ്ടൂര്‍ ഇടവകാംഗവുമായ റിജു ഫിലിപ്പ് എം ഡി ആയ ക്രച്ചര്‍ കൂ കമ്പനിയാണ് കെ സി സി വി എ ക്ക് വേണ്ടി മൊബൈല്‍ അപ്പ ഡിസൈന്‍ ചെയ്യുന്നത്. സോഷ്യല്‍ ഗാലറി, ഗ്രീറ്റിങ്ങ്സ്, പ്രാര്‍ഥനകള്‍, ക്നാനായ വാര്‍ത്തകള്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസ്തുത ആപ്പ്. ജൂണ്‍ അവസാന വാരത്തോടെ ആപ്പ് പുറത്തിറക്കുമെന്ന് റിജു ഫിലിപ്പ് അറിയിച്ചു.

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രഥമ ക്നാനായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് ഓഫ് വിക്ടോറിയാ ഓസ്ട്രേലിയാ (കെ സി സി വി എ) ആധുനിക മാറ്റത്തിനനുസരിച്ച് പുത്തെന്‍ ചുവടുകള്‍ വെയ്ക്കുന്നു. കെ സി സി വി എ യുടെ പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിക്കുന്നതിനും  അംഗങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതിനും വേണ്ടിയാണ് വെബ് സൈറ്റിന്റെ മറ്റൊരു രൂപമായ മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെ സി സി വി എ അംഗവും നീണ്ടൂര്‍ ഇടവകാംഗവുമായ റിജു ഫിലിപ്പ് എം ഡി ആയ ക്രച്ചര്‍ കൂ കമ്പനിയാണ് കെ സി സി വി എ ക്ക് വേണ്ടി മൊബൈല്‍ അപ്പ ഡിസൈന്‍ ചെയ്യുന്നത്. സോഷ്യല്‍ ഗാലറി, ഗ്രീറ്റിങ്ങ്സ്, പ്രാര്‍ഥനകള്‍, ക്നാനായ വാര്‍ത്തകള്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസ്തുത ആപ്പ്. ജൂണ്‍ അവസാന വാരത്തോടെ ആപ്പ് പുറത്തിറക്കുമെന്ന് റിജു ഫിലിപ്പ് അറിയിച്ചു.

Read more

ഡോ:ഫിലിപ്പ് കടുതോടി പാപ്പുവാ ന്യൂ ഗിനിയയിലെ ഗോര്‍ക സര്‍വകലാശാല ഡീന്‍

ഡോ:ഫിലിപ്പ് കടുതോടി പാപ്പുവാ ന്യൂ ഗിനിയയിലെ ഗോര്‍ക സര്‍വകലാശാല ഡീന്‍ ആയി നിയമിതനായി. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ സര്‍വകലാശാലയുടെ Education Management Head ആയി സേവനം അനുഷ്ടിച്ച ഇദേഹത്തിന് ഒരു ക്നാനായ/ ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ്‌ു ലഭിച്ചിരിക്കുന്നത്.

" കിടങ്ങൂര്‍ കടുതോടില്‍ കുടുംബന്ഗം, ഭാര്യ മൂണി, മകള്‍ ലിയ. 

ഏറണാകുളം മഹാരാജാസ്‌ കോളേജ്, മുംബൈ സെന്റ്‌ സേവിയര്‍ കോളേജ്, മദ്രാസ്‌ യുണിവേര്സിറ്റി എന്ന്നിവടങ്ങളില്‍ നിന്നും ഉന്നത ബിരുതം നേടിയ ഡോ: കടുതോടി, മടമ്പം PKM കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പാള്‍ ആയും,ന്യ്ജീര്യ, എരിട്ര,പാപ്പുവാ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലെ  സര്‍വകലാശാലകളില്‍ അധ്യപകനയും സേവനം ച്യ്തിട്ടുണ്ട്. 

Read more

ബ്രിസ്ബേനില്‍ ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ബ്രിസ്ബെന്‍ (KCCB) ഉദ്ഘാടനം ചെയ്തു.

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്നാനായ മക്കളെ സഭയോടൊപ്പം വിശ്വാസത്തില്‍ വളരണമെന്ന സന്ദേശം വിളിച്ചോതികൊണ്ട് ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ബ്രിസ്ബെന്‍ (KCCB) എന്ന കൂട്ടായ്മ ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഉദ്ഘാടനം ചെയ്യപെട്ടു. ബ്രിസ്ബേനിലെ ബഹുഭൂരിപക്ഷം ക്നാനായക്കാരുടെ ഒരേ സ്വരത്തിലുള്ള നടവിളി ശബ്ദത്തിന്റെ മാറ്റൊലികൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ബ്രിസ്ബേന്‍ രൂപതയുടെ പിതാവ്. Bishop Joseph Oudeman, സ്പ്രിംഗ്ഫീല്‍ഡ് സെന്റ്‌ ആഗസ്റ്റിന്‍ ഇടവക വികാരി Fr. Manro Conte യുടെ സാന്നിധ്യത്തില്‍ ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ന് തിരികൊളുത്തി. ക്രൈസ്തവ സംഘടനകള്‍ ക്രിസ്തീയ വിശ്വാസത്തിന്റെ വാഹകരാകണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പിതാവ് സൂചിപ്പിച്ചു. ക്രിതവ വിശ്വാസം അല്‍മായ സംഘടനയുടെ മുഖമുദ്രയാകുന്നത് സഭയുടെ വളര്‍ച്ചക്കും ക്നാനായ സമുദായത്തിന്റെ സഭാത്മകമായ വളര്‍ച്ചക്കും കാരണമാകട്ടെ എന്ന് Fr. Manro ആശംസിച്ചു.

തനിമയി ഒരുമയില്‍ സഭയോടൊപ്പം എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ബ്രിസ്ബേനിലെ ക്നാനായ കുടുംബങ്ങള്‍ ഒന്നിക്കുമ്പോള്‍ കേരളത്തിന് പുറത്ത് ക്നാനായക്കാരില്‍ ഈയിടെ വളരുന്ന പുരോഗമന ചിന്താഗതിക്കും സഭാ വിരിധത്തിനും ആത്മീയ നേതൃത്വത്തിനെതിരെയുള്ള പരസ്യ അവഹേളനത്തിനും എതിരെ ചിന്തിക്കുന്ന മഹാ ഭൂരിപക്ഷ ക്നാനായ ജനത്തിന്റെ സഭാ സ്നേഹത്തിന് ഉദാത്ത മാതൃകയായി.

പതിനൊന്നാം തിയതി ശനിയാഴ്ച വൈകുന്നേരം 6.30 ന് സെന്റ്‌ അഗസ്റ്റിന്‍ ചാപ്പലില്‍ അരമണിക്കൂര്‍ പ്രാര്‍ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മാത്യൂ വെട്ടിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ക്നാനായ തനിമയുടെ മാര്‍ത്തോമന്‍ പ്രാര്‍ഥനാഗാനത്തോട്‌ കൂടി ആരംഭിച്ചു. ജെയിംസ് മണ്ണത്ത്മാക്കിയിലിന്റെ സ്വാഗത പ്രസംഗത്തോട് കൂടി പിതാവിനെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് KCCB യുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. വികാരി Fr. Manro ആശംസാ പ്രസംഗം നടത്തിയതിനു ശേഷം ക്നാനായ സംഗീതത്തിന്റെ അകമ്പടിയോടുകൂടി നടവിളി തുടങ്ങിയപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്ന എല്ലാവരും തന്നെ തങ്ങളുടെ സീറ്റുകള്‍ വിട്ട് നടവിളിയില്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. 

തുടര്‍ന്ന് മെല്‍ബണ്‍ ക്നാനായ മിഷന്‍ ചാപ്ലെയിന്‍ ഫാ. തോമസ്‌ കുമ്പുക്കല്‍ വീഡിയോ കോണ്‍ഫ്രെന്സിലൂടെ KCCB ക്ക് എല്ലാ പിന്തുണയും ആശംസയും അറിയിച്ചു. സഭയോടോത്ത് ചിന്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളികള്‍ സാധാരണമാണ് എന്നും അതിനെ നേരിടുവാന്‍ ദൈവത്തെ മുറുകെപിടിച്ച് ധൈര്യമായി വിശ്വാസത്തില്‍ ഒന്ന് ചേരുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഉഴവൂര്‍ OLL HS ലെ റിട്ടയര്‍ഡ് ഹെഡ്മാസ്റ്റര്‍ സ്റ്റീഫന്‍ വാഴപ്പള്ളില്‍ പുതിയ സംഘടനയ്ക്ക് ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ വളര്‍ന്നു വരുന്ന കഴിവുറ്റ ക്നാനായ തലമുറയുടെ കലാ വൈഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയിപ്പിച്ചു. ഇടതടവില്ലാതെ മൂന്നു മണിക്കൂറോളം നീണ്ടു നിന്ന പരിപാടി,സംഘനൃത്തങ്ങളും സംഗീതാലാപനങ്ങളും, സംഗീതോപകാരങ്ങള്‍ കൊണ്ടുള്ള വിസ്മയിപ്പിച്ച പ്രകടനങ്ങളും കൊണ്ട് മുഖരിതമായി. നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ കൊടുത്തു. ഷാജി മുത്തുപറമ്പില്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. 

ഷാജി മുത്തുപറമ്പില്‍, സൈജു സൈമണ്‍, കുഞ്ഞുമോന്‍ എബ്രഹാം, ഫിലിപ്പ് ചാക്കോ, റെജാ റെജി എന്നിവര്‍ കൂട്ടായ്മക്ക് നേതൃത്വം കൊടുത്തപ്പോള്‍, ഗ്രേയിസ് റെജി, ജെറോം ജിബോയി, റൈന രാജന്‍, റാവോണ്‍ രാജന്‍ എന്നിവര്‍ കലാ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആന്‍ മാത്യൂ, ക്രിസ് ജെയ്മോന്‍ എന്നിവര്‍ ആങ്കര്‍ ചെയ്ത പരിപാടി, ബ്രിസ്ബേനില്‍ തന്നെയല്ല ഓസ്ട്രേലിയയില്‍ തന്നെ ഒരു ക്നാനായ മുന്നേറ്റമാണ്.

തനിമയില്‍ ഒരുമായി സഭയോടൊപ്പം എന്ന ഈ സംരഭത്തില്‍ ബഹുമാനപ്പെട്ട തോമസ്‌ കുമ്പുക്കലച്ചന്‍, സ്റ്റീഫന്‍ കണ്ടരപ്പള്ളിലച്ചന്‍ തുടങ്ങിയ ഓസ്ട്രേലിയയിലെ ക്നാനായ വൈദീകരുടെയും സഭാ നേതൃത്വത്തിന്റെയും ആശംസകള്‍ അറിയിച്ചു. 

Read more

പൈതൃകം 2016 ഗ്രൂപ്പ് വീഡിയോകള്‍ വൈറലാകുന്നു.

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന മൂന്നാമത് കെ സി സി ഓ കണ്‍വെന്‍ഷന്‍ പൈതൃകം ടീം ആഗോള തലത്തില്‍ നടത്തുന്ന ഗ്രൂപ്പ് വീഡിയോ മത്സരത്തിലെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പൈതൃകം 2016 എന്ന ഫേസ്ബുക്ക് പേജിലാണ് ഗ്രൂപ്പ് വീഡിയോകള്‍ റിലീസ് ചെയ്യുന്നത്. ജെയിംസ് പൊങ്ങാനയച്ചന്റെ നേതൃത്വത്തിലുള്ള കുമരകം വള്ളാറപ്പള്ളിയുടെ വീഡിയോ ആശംസ, മൊന്നു മണിക്കൂറിനുള്ളില്‍ നാലായിരത്തിലധികം പേരാണ് കണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം ക്നാനായ സംഘടനകളാണ് ഗ്രൂപ്പ് വീഡിയോ മത്സരത്തില്‍ മാറ്റുരക്കുന്നത്. പ്രഥമ റൌണ്ടില്‍ തെരഞ്ഞെടുക്കുന്ന വീഡിയോകള്‍ പൈതൃകം 2016 എന്ന ഫെയിസ് ബുക്ക് പേജില്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുനു സൈമണ്‍ ഉറവക്കുഴി അറിയിച്ചു. പ്രസ്തുത മത്സരത്തില്‍ ഒന്നാം സമ്മാനമായി സോജന്‍ പണ്ടാരശ്ശേരി സ്പോണ്‍സര്‍ ചെയ്യുന്ന ഇരുപതിനായിരത്തിയൊന്നു രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി മെല്‍ബണ്‍ മാര്‍ഗ്ഗം കളി ടീം നല്‍കുന്ന പതിനയ്യായിരത്തിയൊന്നു രൂപയും, മൂന്നാം സമ്മാനമായി കുര്യന്‍ എന്റര്‍പ്രൈസ് നല്‍കുന്ന ഏഴായിരത്തിയൊന്നു രൂപയുമാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൈതൃകം 2016 ന്റെ ഫേസ്ബുക്ക് സന്ദര്‍ശിക്കുക.

പൈതൃകം 2016 വീഡിയോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Read more

ഓസ്ട്രേലിയയിലെ ക്നാനായ കൂട്ടായ്മ ശക്തമാക്കുക-മാര്‍ ജോര്‍ജ് ആലഞ്ചേരി

മെല്‍ബണ്‍: സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷനും മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസ്സും സംയുക്തമായി നടത്തുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ ആശംസ അറിയിച്ചു. ഈമാസം സെപ്തംബര്‍ 17 മുതല്‍ 20 വരെ മെല്‍ബണില്‍ നിന്നും താസ്മാനിയായിലേക്ക് നടത്തപ്പെടുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര വഴി ഓസ്ട്രേലിയയിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മ ശക്തമാക്കുന്നതിനും സീറോ മലബാര്‍ സഭയോട് ചേര്‍ന്ന് ആധ്യാത്മിക വളര്‍ച്ച പ്രാപിക്കുവാനും ഓസ്ട്രേലിയയിലെ ക്നാനായ സമൂഹത്തിന് കഴിയട്ടെ എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആശംസിച്ചു. ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് സീറോ മലബാര്‍ സഭയുടെ എല്ലാ പ്രാര്‍ഥനകളും നേരുന്നതായി പിതാവ് അറിയിച്ചു. ഏറണാകുളത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കോട്ടയം അതിരൂപതാംഗവും യു കെ കെ സി എ യുടെ മുന്‍ ചാപ്ലെയിനുമായ ഫാ. സിറിയക്ക് മറ്റം, ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ പബ്ലിസിറ്റി ചെയര്‍മാന്‍ റെജി പാറയ്ക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Read more

പൈതൃകം 2016: ഓഷ്യാനാ കൺവെൻഷന് ഇനി നൂറു ദിവസങ്ങൾ കൂടി മാത്രം

മെൽബൺ: മെൽബണിൽ വച്ച് നടത്തപ്പെടുന്ന പൈതൃകം 2016 - ഓഷ്യാനാ കൺവെൻഷന് ഇനി നൂറു ദിവസങ്ങള് കൂടി മാത്രം. കൺവെൻഷന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. റെജിഷ്ട്രേഷൻ  ജൂൺ 30 ന് അവസാനിക്കാനിരിക്കെ ഒഷ്യാനയിൽ നിന്നും നൂറുകണക്കിന് കുടുംബങ്ങൾ ഇതിനകം തന്നെ റെജിഷ്ട്രേഷൻ പൂർത്തിയാക്കികൊണ്ട് കൺവെൻഷന്റെ വിജയം സുനിശ്ചിതമാക്കിയിട്ടുണ്ട്. കൺവെൻഷൻ ദിനങ്ങളിൽ സീറോ മലബാർ റീത്തിൽ വി. കുർബ്ബാന അർപ്പിക്കുവാൻ മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ. ബോസ്കോ പുത്തൂർ അനുവാദം നൽകിയിട്ടുണ്ട് എന്ന് കെ സി സി ഓ പ്രസിഡണ്ട്‌ ബിനു തുരുത്തിയിൽ അറിയിച്ചു. കൂടാതെ തോമസ്കുട്ടി ഞാറവേലിയുടെ നേതൃത്വത്തിലുള്ള  പൈതൃകം 2016 ന്റെ സ്പോർട്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിരവധി കായിക മത്സരങ്ങൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. വടംവലി, വോളിബോൾ തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളിൽ തീ പാറുന്ന പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇനിയും ആരെങ്കിലും രെജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് രെജിഷ്ട്രേഷൻ നടപടികള പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.

Read more

Copyrights@2016.