oceana live Broadcasting

കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട സമയമായിരിക്കുന്നു, | DKCC

ഡയസ്പൊറ ക്നാനായ കാത്തോലിക് കോൺഗ്രസ് ( DKCC ) 2018 ജനുവരി 20 ആം തീയതി അതിന്റെ അംഗ സംഘടനകളായ കെ സി സി നോർത്ത് അമേരിക്ക ( KCCNA ), കെ സി സി ഓഷ്യാനിയ ( KCCO ), കെ സി സി മിഡിൽ ഈസ്റ്റ് ( KCCME ),കെ സി സി യൂറോപ്പ് ( KCCE ) തുടങ്ങിയ സംഘടന നേതാക്കളുമായി നടത്തിയ അടിയന്തിര എക്സികുട്ടീവ് മീറ്റിങ്ങിന്റെ തീരുമാനങ്ങൾ :

17 നൂറ്റാണ്ടുകൾക്കു മേലേയായി ലോക ക്നാനായ സമൂഹം തങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ചു വരുന്ന ക്നാനായ പൈതൃകത്തിനും പാരമ്പര്യത്തിനും അതിന്റെ അടിസ്ഥാനമായ സ്വവംശ വിവാഹ നിഷ്ഠക്കും കോട്ടം വരുത്തി ക്നാനായ പള്ളികളിൽ ക്നാനായക്കാരല്ലാത്തവർക്കും അംഗത്വം കൊടുക്കണമെന്ന ഓറിയന്റൽ കോൺഗ്രഗേഷന്റെ ഉത്തരവു പൂർണമായും തള്ളിക്കളയണമെന്ന് ഡി കെ സി സി 2018 ജനുവരി 20 ആം തീയതി കൂടിയ അടിയന്തിര എക്സികുട്ടീവ് യോഗം കോട്ടയം അതിരൂപത അധികാരികളോട് ആവശ്യപ്പെട്ടു. നാളിതുവരെയായുള്ള അവഗണനകൾ ഇന്ന് സമുദായത്തിന്റെ കടക്കൽ കത്തിവെക്കുന്ന തലത്തിലേക്ക് വളർന്ന സാഹചര്യത്തിൽ കേരള കത്തോലിക്ക ബിഷപ് കൗൺസിൽ, ഓൾ ഇന്ത്യ കാത്തോലിക് ബിഷപ് കൌൺസിൽ തുടങ്ങിയവയിൽ നിന്നും നമ്മുടെ പിതാക്കന്മാർ നമുക്കനുകൂലമായ സമീപനം ഉണ്ടാകുന്നതു വരെ മാറിനിൽക്കണമെന്നും ഡി കെ സി സി എക്സികുട്ടീവ് അഭ്യർത്ഥിച്ചു.1911 ഇൽ നമുക്കനുവദിച്ചു കിട്ടിയ സാമുദായിക അംഗീകാരം അതിർത്തികളില്ലാതെ ലോകം മുഴുവനും നമുക്ക് ലഭിച്ചേ തീരൂ. ഈ ജീവൻ മരണ പോരാട്ടത്തിൽ സമുദായത്തിനൊപ്പം കൂടെയുണ്ടാകുമെന്നു കോട്ടയം രൂപത നേതൃത്വം പരസ്യമായി വ്യക്തമാക്കിയേ തീരൂ. അതോടൊപ്പം കോട്ടയം അതിരൂപതയുടെ ആസ്ഥാനമന്ദിരത്തും , വെബ്സൈറ്റിലും , ലെറ്റർപാഡിലും അപ്രത്യക്ഷമായ " ക്നാനായ " എന്ന പദം അടിയന്തിരമായി തിരികെ കൊണ്ടുവരണമെന്നും KCCNA , KCCE , KCCME , KCCO ഭാരവാഹികൾ പങ്കെടുത്ത ഉന്നതതല യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കെ സി സി അടക്കം ഉള്ള ലോക ക്നാനായ സംഘടനകളെ ഒരുമിച്ച് നിർത്തി, അവരോടു തോൾ ചേർന്ന് ക്നാനായ സമുദായ സംരക്ഷണത്തിനായി വലിയ തോതിലുള്ള പ്രത്യക്ഷ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും ഡി കെ സി സി നേതൃത്വയോഗും തീരുമാനിച്ചു. ഓറിയന്റൽ കോൺഗ്രിഗേഷന്റെ ഈ ഉത്തരവ് സമുദായങ്ങൾക്ക് കാണുന്നതിനായി പരസ്യപ്പെടുത്തണമെന്നും ,സഭയും സമുദായവും ഈ നിർണായക ഘട്ടത്തിൽ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും, സമുദായത്തിന്റെ പാരമ്പര്യത്തിനും പൈത്രകത്തിനും കോട്ടം വരുത്തുവാൻ ഒരു ശക്തികളെയും അനുവദിക്കുകയില്ല എന്നും ഡി കെ സി സി പ്രസിഡന്റ് ബിനു തുരുത്തിയിൽ, സെക്രട്ടറി വിനോദ് മാണി , വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി , ജോയിന്റ് സെക്രട്ടറി വിൻസെന്റ് വലിയവീട്ടിൽ, ട്രെഷറർ മനോജ് താനത്ത് , കെസിസിഎൻ എ പ്രസിഡന്റ് ബേബി മണകുന്നേൽ , കെ സി സി ഓ പ്രസിഡന്റ് ഡെന്നിസ് കുടിലിൽ , കെ സി സി ഇ പ്രസിഡന്റ് ജോയിസ് മോൻ , കെ സി സി എം ഇ പ്രസിഡന്റ് ടോമി സൈമൺ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Read more

പോപ്പുലർ കാര് റേസിങ്ങിൽ സൂരജ് വെട്ടിക്കാട്ടിന് ഒന്നാം സ്ഥാനം

പോപ്പുലർ കാര് റേസിങ്ങിൽ സൂരജ് വെട്ടിക്കാട്ടിന് ഒന്നാം സ്ഥാനം 
കൊച്ചി : കൊച്ചിയിൽ നടന്ന പോപ്പുലർ ഓട്ടോ കുരിശ്  കാര് റേസിങ്ങിൽ നീണ്ടൂർ ഇടവക വെട്ടിക്കാട്ട് സൂരജ് തോമാസ്‌ വെട്ടിക്കാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാറുകളുടെ മത്സര ഓട്ടത്തിൽ സൂരജ് ഇതിനു മുമ്പും പല സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. നീണ്ടൂർ വെട്ടിക്കാട്ട് പ്ലാസാ ടൂറിസ്റ്റ് പ്ലേസിന്റെ ഡയറക്‌ടർ ആണ് സൂരജ്. വെട്ടിക്കാട്ട് - പ്ലാസാ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും മുൻ ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രതിനിധിയുമായ തൊമ്മിക്കുഞ്ഞ് വെട്ടിക്കാട്ടിലിന്റെ പുത്രനാണ് സൂരജ്. 
പ്രശംസനീയമായ ഈ നേട്ടം കൈവരിച്ച സൂരജിന് ക്നാനായ വോയിസിന്റെ അഭിനന്ദനങ്ങൾ 

കുറുമുളളൂര്‍ 3 -ാമത് അഖിലകേരള വടംവലി മത്സരം ജനുവരി 7 ന് Live Telecast Available.

കുറുമുളളൂര്‍; യുണൈറ്റഡ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന ധനശേഖരണാര്‍ത്ഥം 3 -ാമത് അഖിലകേരള വടംവലി മത്സരത്തിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.2018 ജനുവരി 7-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് പളളി മൈതാനത്തിന് സമീപം നടത്തപ്പെടുന്നു.മത്സരങ്ങള്‍ ലോകമെമ്പാടുമുളള വടംവലി പ്രേമികള്‍ക്കായി ക്‌നാനായ വോയ്‌സിലും KVTV യിലും തത്സമയം സംപ്രേക്ഷണം ചെയ്യും. വടംവലി ഉദ്ഘാടന കര്‍മ്മം ശ്രീ. പി.സി. ജോര്‍ജ് MLA നിര്‍വഹിക്കും.ഉദ്ഘാടന സമ്മേളനം ശ്രീ.സേവ്യര്‍ സെബാസ്റ്റിയന്‍(Dysp-CBCID-Kottayam) നിര്‍വഹിക്കും. സമ്മേളനത്തില്‍ കുറുമുളളൂര്‍ പളളി വികാരി ഫാ.റോജി മുകളേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.അഡ്വ.മോന്‍സ് ജോസഫ് MLA മുഖ്യപ്രഭാഷണവും സ്റ്റീഫന്‍ ജോര്‍ജ് Ex.MLA ആശംസയും അര്‍പ്പിക്കും.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് നാമംകുളങ്ങര ടൂര്‍സ് & ട്രാവത്സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 55,555 രൂപയും പൂത്തറയില്‍ ചെറിയാന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് സഞ്ജു അലക്‌സ് പന്തമാംചുവട്ടില്‍ & ഡോണി ഫിലിപ്പ് മേലേപറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 44,444 രൂപയും കെ.റ്റി. തോമസ് കാട്ടാത്ത് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് സൗദി ഫ്രണ്ടസ് കുറുമുളളൂര്‍, ഷൊമല്‍, മാത്യു, സനു കെ, ഷൈജു ജോസഫ് സ്‌പോണ്‍സര്‍ ചെയ്യുന്ന 33,333രൂപയും എടാട്ട് ലൂക്കോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം നേടുന്ന ടീമിന് ബോസണ്‍ അബ്രാഹം മുഖച്ചിറയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 22,222 രൂപയും പാറ്റിയാല്‍ പി.സി. മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നല്‍കും.കൂടാതെ 5-ാം സ്ഥാനം മുതല്‍ 24-ാം സ്ഥാനം വരെയുളള ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കും.

വർണ്ണങ്ങൾ വാരി വിതറുന്ന പുതുവത്സരരാവ് | മെട്രിസ് ഫിലിപ്പ് സിംഗപ്പൂർ

2018 ജനുവരി 1 ലോകരാജ്യങ്ങൾ ഒന്നുചേർന്ന് പുതിയ ഒരു വർഷത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞുപോയ ഒരു വർഷത്തെകുറിച്ചു ചിന്ദിക്കുമ്പോൾ, ഏവർക്കും ഒരുപാട് സന്തോഷത്തിന്റെയും നൊമ്പരങ്ങളുടെയും കഥകൾ പറയുവാനുണ്ടാകും. അതുപോലെ "ലോകം കഴിഞ്ഞ ഒരു വർഷം" എന്ന പേരിൽ പുതിയ പുസ്തകവും  ഏവർക്കും കാണുവാൻ സാധിക്കും. എന്നാൽ അതിനേക്കാൾ എത്രയോ വലുതാണ് ഓരോ മനുഷ്യരുടെയും, അവരുടെതായ സന്തോഷത്തിന്റെയും ദുഃഖങ്ങളുടെയും കഥകൾ. ശരിക്കും ഒരു തിരിഞ്ഞുനോക്കലല്ലേ നമുക്കുവേണ്ടത്. വെറുതെ പാഴാക്കികളഞ്ഞ നിമിഷങ്ങൾ എത്രയോ ആകാം. കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും ആർക്കും തിരിച്ചെടുക്കുവാൻ സാധിക്കില്ല. അത്രമാത്രം വിലയേറിയതാണ് സമയം. എല്ലാവർക്കും ഒരുപോലെ ആണ് സമയം. അത് എങ്ങനെ നമ്മൾ വിനിയോഗിക്കുക എന്നതാണ് ഏറ്റുവലിയ വിജയം. ഇന്ന് ലോകം മാറുന്നതോടൊപ്പം ഓരോ മനുഷ്യനും മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ സ്വഭാവം, സ്നേഹം, അനുകമ്പ, സന്തോഷം എല്ലാം ഇന്ന് യന്ത്രം പോലെ ആയി മാറിക്കൊണ്ടിരിക്കുന്നു.
തന്റെ ഫോണിലേക്കുവരുന്ന ഗുഡ്മോർണിങ് വാട്സപ്പ് മെസ്സേജിൽ തുടങ്ങുകയാണ് ഒരു ദിവസം. ഇന്ന് എവിടെ നോക്കിയാലും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ആണ്കുടുതലും. ഓരൊരുതരുടെയും കൈകളിൽ ആണ് ഇന്ന് ലോകം. ഏതോ ഒരു മായാലോകത്തിലൂടെ അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ എവിടെ നോക്കാനാണ് അപരന്റെ കാര്യങ്ങൾ. ഇന്ന് എല്ലാം ലൈവ് ലേക്ക് മാറിയിരിക്കുന്നു. ഏതു സാഹചര്യമാണെന്ന്പോലും ആരും നോക്കാറില്ല. ചിലപ്പോൾ അപകടസ്ഥലമോ, സുനാമിതിരയിലേക്കോ ആയിരിക്കാം അവരുടെ ലൈവ്. ശരിക്കും നമ്മൾ നമ്മുടെ ജീവിതം എങ്ങനെ ഉണ്ട് എന്ന് ചിന്ദിക്കണ്ട ഒരു സമയം അല്ലേ ഈ പുതുവത്സരരാവ്. മാനത്തുപൊട്ടിതകരുമ്പോൾ കാണുന്ന ആതിളക്കം, നമ്മുടെ മനസിലും ഉദിച്ചുയരുമ്പോൾ ഈ പുതുവത്സര രാവിന് അർത്ഥമുണ്ടാകും എന്ന് എനിക്ക് തോന്നുന്നു.
2018 വർഷം ഏവർകും, ഒരു  പുതിയ തുടക്കവും, സമാദാനവും സ്നേഹവും സന്തോഷവും വിജയം നിറഞ്ഞതുമാകട്ടെ എന്നു ആശംസിക്കുന്നു. എങ്കിലും കുറച്ചു നൊമ്പരങ്ങളും വിഷമതകളും ഉണ്ടാകാം, അതിനെയും സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ അവിടെ ഒരു പുതിയ വിജയം ആയിരിക്കും ഉണ്ടാകുക എന്ന് മനസിലാക്കാം.

വരുന്ന വർഷം, തിളക്കമേറിയ ജീവിത വിജയവും, നല്ല ആരോഗ്യവും, സമാദാനവും, പരസ്പരം സ്നേഹിക്കുവാനുള്ള നല്ല ഒരു മനസും നിറഞ്ഞതുമായാൽ വരുന്ന 12 മാസവും വിജയകരമായിരിക്കും.  ക്രിസ്മസ് സ്നേഹത്തിന്റെ ഒരു സന്ദേശമാണ് നൽകിയത്. യേശുവിന്റെ ആ വലിയ സ്നേഹസന്ദേശം നമുക്കും ഏറ്റെടുക്കാം.  കുടുംബത്തിലും, സഭയിലും, സമുദായത്തിലും സ്നേഹത്തിന്റെ നിറകുടമായി നമുക്കു ഒന്ന് ചേർന്ന് പ്രകാശിപ്പികാം.  നല്ലത് മാത്രം പ്രതീക്ഷിക്കാം. നമുക്കു തന്ന ജീവിതം ഒന്നേ ഉള്ളു എന്ന് എപ്പോളും ഓർക്കാം. ആ ജീവിതം സന്തോഷകരവും മനോഹരവും ആക്കി മാറ്റാം. ഓരോരുത്തരുടേയും മുഖത്തു നല്ല ഒരു പുഞ്ചിരി വിടർത്താം.ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന വലിയ അർത്ഥമുള്ള വാക്കുകൾ നമ്മൾക്കേറ്റു ചൊല്ലാം. ഏവർക്കും പ്രതീക്ഷയുടെയും, വിജയത്തിന്റെയും, സമാദാനത്തിന്റെയും, സ്നേഹത്തിന്റെയും, നന്മകളുടെയും ആയ ഒരു പുതുവർഷം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നല്ലതു വരട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു. 

I wish you a Happy New Year 2018.
Metricephilip@gmail.com

Read more

K.C.C.V.A യുടെ കരോള്‍ സമാപനവും ക്രിസ്തുമസ് ആഘോഷവും 23 ശനിയാഴ്ച.

കെ.സി.സി.വി.എ യുടെ കരോള്‍ സമാപനവും ക്രിസ്തുമസ് ആഘോഷവും 23 ശനിയാഴ്ച.
ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ഈ വര്‍ഷത്തെ കരോളിന്റെ സമാപനവും ക്രിസ്തുമസ് ആഘോഷവും വിവിധ പരിപാടികളോടുകൂടി 23 ശനിയാഴ്ച 6.30 ന് Greensborough ഹാളില്‍ വച്ചു നടത്തുന്നുവെന്ന് K.C.C.V.A പ്രസിഡന്റ് ജോബിന്‍ മാണി അറിയിച്ചു. രണ്ട് മണിയോട് കൂടി ആരംഭിക്കുന്ന കരോള്‍ 6 മണിയോടു കൂടി Greensborough ഹാളില്‍ എത്തിച്ചേരും. തുടര്‍ന്ന് കരോള്‍ ഗാന മത്സരം, ക്രിസ്തുമസ് റാഫിള്‍, ഹര്‍ഷലേലം ക്രിസ്തുമസ് സംഗീത നിശ തുടങ്ങിയ പരിപാടികളാണ് K.C.C.V.A ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തപ്പെടുന്നത്.റിഥം മ്യൂസിക് ടീമാണ് ക്രിസ്തുമസ് സംഗീത നിശക്ക് നേതൃത്വം നല്‍കുന്നത്.ഫാ.ജെയിംസ് അരീച്ചിറ ക്രിസ്തുമസ് സന്ദേശം പങ്കുവയ്ക്കും. K.C.C.V.A സെക്രട്ടറി ജിനു ചാരവേലില്‍ വിക്ടോറിയായിലുളള എല്ലാ ക്‌നാനായക്കാരേയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

മെൽബൺ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.

മെൽബൺ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.
മെൽബണിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ, വിക്ടോറിയയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മൗണ്ട് ഹോത്തമിൽ വെച്ച് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.
കത്തോലിക്കാ കോൺഗ്രസിന്റെ പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ, സെക്രട്ടറി ജോ മുരിയാന്മ്യാലിൽ, വൈസ് പ്രസിഡന്റ് ജോജി പത്തുപറയിൽ , ജോയിന്റ് സെക്രട്ടറി ജോസ്‌മോൻ കുന്നംപടവിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവരുടെ സാന്നിധ്യം ഈ ക്യാമ്പിന് വളരെയധികം ആല്മീയ ഉണർവേകി.
ഈ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും  ഇതിൽ വിവിധതരം പ്രോഗ്രാമുകൾ സംഘടിപ്പിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഫുഡ് കമ്മറ്റി ചെയര്മാന് ബേബി കരിശ്ശേരിക്കലിനും കമ്മറ്റി അംഗങ്ങൾ നന്ദി രേഖപ്പെടുത്തി. 
Read more

ആവേശം വാനോളം ഉയർത്തി കെ സി സി വി കരോൾ

ആവേശം വാനോളം ഉയർത്തി കെ സി സി വി കരോൾ 
മെൽബൺ :ഓഷിയാനയിലെ പ്രഥമ ക്നാനായ സംഘടനയായ KCCV യുടെ ഈ വർഷത്തെ കരോൾ വ്യത്യസ്തത പുലർത്തി എല്ലാ ഭാവനകളും സന്തര്ശിച്ചുകൊണ്ടിരിക്കുന്നു . ഇത് തുടർച്ചയായ 14 മാത് വർഷമാണ് ക്രിസ്തുമസ് സന്ദേശം എല്ലാ ഭവനങ്ങളിലും എത്തിക്കുന്നത്. നവംബർ ആദ്യവാരം ബെൻഡിഗോ യിൽ നിന്നും ആരംഭിച്ച കരോൾ ഇതിനോടകം 150 ക്നാനായ ഭവനങ്ങൾ സന്ദർശിച്ചു. പ്രാർത്ഥിക്കാൻ ഒരു കുടുംബം , പുൽക്കൂട് അലങ്കാര മത്സരം , കോസ്റ്റും മത്സരം തുടങ്ങിയ പരിപാടികളാണ് കരോളിനോട് അനുബന്ധിച്ചു നടത്തുന്നത്. ഡിസംബർ 23 ന് ഗ്രീൻബ്രോവാഷ്ലാണ് കരോളിന്റെ സമാപനം. ആവേശം വാനോളം ഉയർത്തിയ ഈ കരോൾ പരിപാടികള് ഉജ്വല സഹകരണവുമായി വരുന്ന എല്ലാ ക്നാനായ മക്കൾക്കും സംഘാടക സമിതി അഭിനന്ദനം അറിയിച്ചു 
ബെഞ്ചമിൻ മേച്ചേരിൽ 

മെല്‍ബണ്‍ മലയാളികള്‍ക്ക് അഭിമാനമായി ഷിനോയ് മഞ്ഞാങ്കല്‍

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാ പ്രസിഡന്റ് എന്ന നിലയില്‍ അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഷിനോയ് മഞ്ഞാങ്കല്‍ ഇന്ന് മെല്‍ബണിലെ മൊത്തം മലയാളികളുടേയും അഭിമാനമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ഐ.പി.ല്‍ (I P L) മാതൃകയില്‍ ഓസ്‌ട്രേലിയായില്‍ നടത്തിവരുന്ന ബിഗ് ബാഷ് ലിഗിലെ (B.B.L) പ്രമുഖ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സ് പുതിയ പ്രതിഭകളെ കണ്ടെത്തുവാനായിട്ട് സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ മെല്‍ബണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ഷിനോയ് മഞ്ഞാങ്കല്‍. ഈ സീസണില്‍ തന്നെ ഒരു സെഞ്ചുറിയും നിരവധി അര്‍ദ്ധസെഞ്ചുറികളും നേടിയ ഷിനോയ് ഇപ്പോള്‍ മെല്‍ബണിലെ ക്രിക്കറ്റ് കളിക്കാര്‍ക്കിടയില്‍ ഒരു താരമാണ്. കഴിഞ്ഞ ആഴ്ച സമാപിച്ച ഈസ്റ്റേണ്‍ ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായി നാല് അര്‍ദ്ധസെഞ്ചുറികളുമായി ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ പട്ടവും കരസ്ഥമാക്കിയിരുന്നു.
ഡിസംബര്‍ 17 നു മെല്‍ബണിലെ കേസിഫില്‍ഡില്‍ വെച്ച് മെല്‍ബണ്‍ സ്റ്റാര്‍സും, വിക്ടോറിയായും സംയുക്തമായി നടത്തുന്ന മെല്‍ബണ്‍ സ്റ്റാര്‍സ് കേസിഫാമിലി ഡേ T20 മത്സരമാണ് ഷിനോയുടെ ആദ്യ മത്സരം. ഇപ്പോള്‍ മെല്‍ബണില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന കെ.സി.വൈ.എല്‍ മുന്‍ അതിരൂപതാ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കലിന് എല്ലാവിധ വിജയാശംസകളും.

മെൽബൺ ക്നാനായ മിഷനിൽ ക്രിസ്തുമസ് കരോളിന്‌ തുടക്കമായി

മെൽബൺ ക്നാനായ മിഷനിൽ ക്രിസ്തുമസ് കരോളിന്‌ തുടക്കമായി 
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷ്യൻ മെൽബണിൽ കരോൾ ആഘോഷങ്ങൾക്ക് ഡിസംബർ 1 വെള്ളിയാഴ്ച മുതൽ തുടക്കമായി. വിവിധ കൂടാരയോഗങ്ങൾ അനുസരിച്ചാണ് കരോൾ നടത്തപ്പെടുന്നത്. 
മെൽബൺ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ്, വിമൻസ് അസോസിയേഷൻ, യൂത്ത് ലീഗ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. കരോളിനോടനുബന്ധിച് പുൽക്കൂടും ഡെക്കറേഷൻ മത്സരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read more

റോഷൻ അജോഷ് ടീം ഒരുക്കുന്നു "നെല്ലും നീരും" ഇന്നുമുതൽ ക്നാനായ സംഗീത പെരുമഴ

ക്നാനായ മക്കൾക്ക് പുത്തൻ സംഗീത ദിശ നൽകുന്ന നെല്ലും നീരും ഇന്നുമുതൽ നമ്മുടെ കാതുകളെ കുളിരണിയിക്കും . സിദ്ധിക്ക് ലാൽ പോലെ ക്നാനായ സമുദായത്തിലും ഒരു കൂട്ടുകെട്ട് പിറന്നിരിക്കുന്നു "റോഷൻ അജോഷ് " ടീം നമ്മെ രസിപ്പിക്കും ഉറപ്പു കാത്തിരിക്കുക പ്രോത്സാഹിപ്പിക്കുക   

നമ്മൾ ക്നാനായക്കാരുടെ കൂട്ടായ്മയുടെയും തനിമയുടെയും ഒക്കെ ആഘോഷമായ പുരാതന പാട്ടുകളുടെ പുത്തൻ Rocking ആവിഷ്ക്കാരം.നെല്ലും നീരും...knanaya medley   ഈ വരുന്ന 30 ന്   റിലീസ്  ചെയ്യുന്നു....  Beepz the band  ന്റെ ബാനറിൽ, നീണ്ടൂർ ഇടവകാംഗമായ  ശ്രി റോഷൻ മൈക്കിൾ ചങ്ങുംമ്മൂലയിൽ നിർമിക്കുന്ന  ഈ ആൽബം  ചാരമംഗലം ഇടവകാംഗമായ  ശ്രി അജോഷ് കെ ടോം കറുകപ്പറമ്പിൽ ആണ് ആലപിച്ചിരിക്കുന്നത്..... 

ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...

Read more

ഫോർ സ്റ്റാർ സൗകര്യങ്ങളുമായി പൈതൃകം 2018

2018 ഒക്ടോബർ 5 ,6 ,7 തീയതികളിലായി ബ്രിസ്‌ബേനിലെ ഗോൾഡ്‌കോസ്റ് സീ വേൾഡ് റിസോർട്ടിൽ നടക്കുന്ന നാലാമത് ഓഷ്യാന ക്നാനായ കൺവെൻഷന് ഫോർ സ്റ്റാർ സൗകര്യങ്ങളാണ് സംഘടകരായ ബി കെ സി സി യും കെ സി സി ഓ യും ചേർന്ന് ഒരുക്കിയിരിക്കുന്നത്. പസഫിക് സമുദ്രത്തിന്റെ തീരത്തോട് ചേർന്ന് കിടക്കുന്ന സീ വേൾഡ് റിസോർട്ടിന്റെ ഭൂരിഭാഗം മുറികളും കടലിനോടു അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. പൂർണമായും ശീതികരിച്ചിട്ടുള്ള എല്ലാ മുറികളിലും ഏതൊരു മികച്ച ഹോട്ടലിലും ലഭിക്കുന്നതിനേക്കാളും സൗകര്യം ആണ്

ഒരുക്കിയിരിക്കുന്നത്.കൂടാതെ തന്നെ രാത്രി രണ്ടുമണി വരെ തുറന്നു പ്രവർത്തിക്കുന്ന പഞ്ച നക്ഷത്ര ബാർ സൗകര്യങ്ങളും സീ വേൾഡിലെ തന്നെയുണ്ട്. കണ്വെന്ഷനെത്തുന്നവർക്കായി നല്ല രീതിയിലുള്ള ഭക്ഷണ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. കൺവെൻഷന്റെ രെജിസ്ട്രേഷൻ നടപടികൾ ഏകദേശം പൂർത്തിയായതായി രെജിസ്ട്രേഷൻ കമ്മിറ്റി അംഗങ്ങളായ ബിനോയി കണിയാകുന്നേൽ, ഫെനിൽ തോമസ് , കുര്യാക്കോസ് കുരുവിള എന്നിവർ അറിയിച്ചു. മുൻ വർഷങ്ങളിൽ നിന്നും ഏറെ മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്ന താമസ സൗകര്യങ്ങളെക്കുറിച്ച് ബി കെ സി സി സെക്രട്ടറിയും, കെ സി സി ഓ എക്സികുട്ടീവ് അംഗവും കൺവൻഷൻ വൈസ് ചെയർമാനുമായ പ്രസാദ് പീറ്റർ തോട്ടപ്ലാക്കിൽ നിങ്ങളോടു വിശദീകരിക്കുന്നു.

Read more

മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ പുതിയ കൈക്കാരന്മാരെ തെരെഞ്ഞെടുത്തു

മെൽബൺ :സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബന്റെ അടുത്ത വർഷത്തേക്കുള്ള കൈക്കാരന്മാരായി ആന്റണി പ്ലാക്കൂട്ടത്തിലും ബേബി കരിശ്ശേരിക്കലും തെരെഞ്ഞടുക്കപ്പെട്ടു. നവംബർ 5 ന് സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ വെച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ നിന്നാണ് സൗത്ത് ഈസ്റ്റിലേക്കും നോർത്ത് വെസ്റ്റിലേക്കും ഉള്ള കൈക്കാരൻമാരെ ഐകകണ്ഡേന തെരെഞ്ഞെടുത്തത്. ബേബി കരിശ്ശേരിക്കൽ നാട്ടിൽ കുറുപ്പന്തറ സെന്റ് തോമസ് പള്ളി ഇടവകാംഗവുംആൻ്റണി പ്ലാക്കൂട്ടത്തിൽ പയസ് മൗണ്ട് ഇടവകാംഗവുമാണ്.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കൈക്കാരൻമാരെ ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ അനുമോദിക്കുകയും അവരുടെ സ്ഥാനാരോഹണം ഡിസംബർ 24 ക്രിസ്മസ് കുർബ്ബാന മധ്യേ ഉണ്ടായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ കഴിഞ്ഞ ഒരു വര്ഷം മിഷ്യന്റെ കൈക്കാരന്മാരായി സേവനമനുഷ്ഠിച്ച ജിജോ മറികവീട്ടിലിനെയും കുരിയൻ ചാക്കോയിനെയും പൊതുയോഗം നന്ദി അറിയിച്ചു.

Read more

ഒരു ഹിമാലയൻ യാത്രയുമായി ജിൻസ് പൂത്തുറ | video Available

ഒരു ഹിമാലയൻ യാത്രയുമായി ജിൻസ് പൂത്തുറ 
കോട്ടയം : ഇന്ത്യതലയുയർത്തി നിൽക്കുന്നത് ഹിമാലയൻ സാനുക്കളിലാണ്. ഇന്ത്യയുടെ സൗന്ദര്യം എന്നത് ഹിമാലയത്തിലാണ്. അത് നുകർന്നതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടു കെ സി വൈ എൽ അതിരൂപതാ മുന ഭാരവാഹികൂടി യായിരുന്ന ജിൻസ് പൂത്തുറ നടത്തിയ യാത്രയുടെ പൂർണ്ണ രൂപം വീഡിയോ ആക്കി അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യ ചൈന , ഇന്ത്യ ടിബറ്റ് അതിർത്തികൾ ഇവയിൽ പ്രേത്യകത അർഹിക്കുന്നു. 

പൈതൃകം 2018 നാട്ടിലെങ്ങും പാട്ടായി

 പൈതൃകം 2018 നാട്ടിലെങ്ങും പാട്ടായി:- പ്രവാസി ക്നാനായ സമൂഹത്തിന്റെ കൂട്ടയ്മയുടെ ചരിത്രത്തിൽ എക്കാലവും തനതു ശൈലി പുലർത്തുന്ന കെ സി സി ഓ യുടെ നാലാമത് കൺവെൻഷൻ പൈതൃകം 2018 അതിന്റെ പേരുകൊണ്ട് തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 2016 ഇൽ മെൽബണിൽ വെച്ച് നടന്ന മൂന്നാമത് ഓഷ്യാന ക്നാനായ കൺവേഷന് മത്സരത്തിലൂടെയാണ് ശ്രീമതി ബിമല ജോസഫ് തച്ചേട്ട് " പൈതൃകം" എന്ന പേര് നിർദേശിച്ചു ഒന്നാം സമ്മാനത്തിനർഹയായതു. വിശ്വാസം പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യമുയർത്തി kcco യും kccva യും ചേർന്ന് നടത്തിയ പൈതൃകം 2016  അതിന്റെ സവിശേഷതകൾ കൊണ്ട് തന്നെ ലോക ക്നാനായ സമൂഹത്തിൽ ഇടം പിടിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് 2018 ലെ ഓഷ്യാന ക്നാനായ കൺവെൻഷനും പൈതൃകം എന്ന് തന്നെ നാമകരണം ചെയ്യാൻ kcco bkcc യും സംയുക്തമായി തീരുമാനിച്ചതു. 2018 ഒക്ടോബർ 5 , 6 , 7 തീയതികളിൽ ബ്രിസ്‌ബേൻ ക്നാനായ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവേഷന് ആശംസകൾ നേരുന്നു കെ സി സി യൂറോപ്പിന്റെ പ്രെസിഡെന്റ് ശ്രീ ബിനീഷ് പെരുമപാടം.

Clcik the link below to watch the video

https://www.facebook.com/shiju.thomas.3726/videos/1772789852742193/

Read more

പൈതൃകം 2018 വേദി കെ സി സി ഓ നേതാക്കൾ സന്ദർശിച്ചു

കെ സി സി ഓ നാലാമത് ഓഷ്യാനിയ ക്നാനായ കൺവെൻഷൻ "പൈതൃക 2018" വേദിയായ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട് കൺവേഷൻ സെന്റർ കെ സി സി ഓ പ്രസിഡന്റ് ശ്രീ ഡെന്നിസ് കുടിലിൽ , സെക്രട്ടറി ശ്രീ ജെയിംസ് വെളിയത്ത് , ട്രെഷറർ ശ്രീ ബെഞ്ചമിൻ മേച്ചേരി തുടങ്ങിയവർ സന്ദർശിച്ചു. കൺവൻഷൻ ഏറ്റെടുത്ത് നടത്തുന്ന ബി കെ സി സി എക്സിക്യൂട്ടീവ് അംഗങ്ങളും കൺവൻഷൻ ചെയർമാൻ ശ്രീ ടിജോ പ്രാലേൽ, വൈസ് ചെയർമാൻ ശ്രീ പ്രസാദ് തോട്ടപ്ലാക്കീൽ , ഡി കെ സി സി പ്രസിഡന്റ് ശ്രീ ബിനു തുരുത്തിയിൽ എന്നിവരും ഇവരോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പൈതൃകം 2018 പ്ലാനിങ് കമ്മിറ്റി മീറ്റിങ് കെ സി സി ഓ ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തുകയും വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു. അടുത്ത വർഷം  ഒക്ടോബർ 5  ,6  ,7  തീയതികളിൽ നടത്തപ്പെടുന്ന കൺവെൻഷനിലേക്കു ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനോടകം 1300 ഇൽ  അധികം  ആളുകൾ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കഴിഞ്ഞു.

Read more

ചരിത്രം കുറിക്കാൻ പൈതൃകം 2018 ഒരു വര്ഷം നീളുന്ന ക്നാനായ ക്വിസ്സ് മത്സരം നടത്തുന്നു.

ചരിത്രം കുറിക്കാൻ പൈതൃകം 2018 :
കെ സി സി ഓ യുടെ നാലാമത് ഓഷ്യാനിയ ക്നാനായ കൺവെൻഷനോടനുബന്ധിച്ച് ആതിഥേയ സംഘടനയായ ബി കെ സി സി ഒരു വര്ഷം നീളുന്ന ക്നാനായ ക്വിസ്സ് മത്സരം നടത്തുന്നു. ബ്രിസ്‌ബേൻ ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റിയുടെ സജ്ജീവ പ്രവർത്തകനായ ശ്രീ കുര്യാക്കോസ് കുരുവിളയാണ് ഒരുവർഷം നീളുന്ന ക്വിസ്സ് മത്സരം നടത്തി പ്രവാസി ക്നാനായ സംഘടനകളുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. എല്ലാ ദിവസവും രാവിലെ ബ്രിസ്‌ബേൻ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗംങ്ങൾക്കായി ക്നാനായ ചരിത്രത്തെക്കുറിച്ചുള്ള ഒരുചോദ്യം ചോദിക്കുകയും കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഉത്തരം പറയുവാനുള്ള അവസരം വൈകുന്നേരം വരെ അനുവദിക്കുകയും ചെയ്യുന്നു. ആ ദിവസം രാത്രി തന്നെ ശ്രീ കുര്യാക്കോസ് ചോദ്യത്തിന്റെ ഉത്തരം അറിയിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.കൺവെൻഷൻ ആരംഭിക്കുന്ന ഒക്ടോബര് 5 വരെ നീളുന്നതായിരിക്കും ഈ ചോദ്യോത്തര പരിപാടി. ഇതിനോടകം ഏറെ പ്രശംസ പിടിച്ച് പറ്റിയ ഈ ഉദ്യമം ഓഷ്യാന തലത്തിൽ വ്യാപിപ്പിക്കുന്നത്തെക്കുറിച്ച് കെ സി സി ഓ ഭാരവാഹികൾ ആലോചിച്ച്ചു വരുന്നു.കൺവെൻഷന് വേണ്ടിയുള്ള വലിയ ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചതായി കെ സി സി ഓ പ്രസിഡന്റ് ശ്രീ ഡെന്നിസ് കുടിലിൽ , കൺവെൻഷൻ ചെയർമാൻ ശ്രീ ടിജോ പ്രാലേൽ, വൈസ് ചെയർമാൻ ശ്രീ പ്രസാദ് തോട്ടപ്ലാക്കീൽ തുടങ്ങിയവർ അറിയിച്ചു. ശ്രീ ജോൺ മാവേലിപുത്തന്പുരയിൽ , ശ്രീ ബിനോയ് കണിയാകുന്നേൽ, ശ്രീ ഷിജു ചെട്ടിയത്ത് , ശ്രീ ജോബി കിഴക്കേക്കാട്ടിൽ, ശ്രീ ജിജോ ചേരുവൻകാല തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫിനാൻസ് ,രെജിസ്ട്രേഷൻ ,പരസ്യം,പ്രോഗ്രാം , ഭക്ഷണം, കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ച്ചു കഴിഞ്ഞു. പൈതൃകം 2018 നു ആശംസകൾ നേർന്നുകൊണ്ട് കെ സി സി ( യു എ ഇ ) ചെയർമാനും ഡി കെ സി സി ജോയിന്റ് സെക്രട്ടറിയുമായ ശ്രീ വിൻസെന്റ് വലിയവീട്ടിൽ നൽകിയിരിക്കുന്ന വീഡിയോ മെസ്സേജ് ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.

Read more

ഓസ്‌ട്രേലിയൻ ക്നാനായ സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ടിനിയുടെ സംസ്കാരം ഞായറാഴ്ച് പുന്നത്തുറയിൽ

ഓസ്‌ട്രേലിയൻ ക്നാനായ സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ടിനിയുടെ സംസ്കാരം ഞായറാഴ്ച് പുന്നത്തുറയിൽ 
സിഡ്‌നി : ഓസ്‌ട്രേലിയൻ ക്നാനായ സമൂഹത്തെ കണ്ണീരിലാഴ്ത്തിയ പൂവേലിൽ  ടിനിയുടെ സംസ്കാരം ഞായറാഴ്ച് 3 മണിക്ക്  പുന്നത്തുറ പഴയപള്ളിയിൽ നടത്തും. സംസ്കര ശുശ്രുഷകളുടെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും കെ വി ടി വിയിലും കാണാവുന്നതാണ്. 

ഓസ്‌ട്രേലിയൻ ക്നാനായ സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ടിനിയുടെ സംസ്കാരം ഞായറാഴ്ച് പുന്നത്തുറയിൽ  LIVE ON KVTV.com

സിഡ്‌നി : ഓസ്‌ട്രേലിയൻ ക്നാനായ സമൂഹത്തെ കണ്ണീരിലാഴ്ത്തിയ പൂവേലിൽ  ടിനിയുടെ സംസ്കാരം ഞായറാഴ്ച് 3 മണിക്ക്  പുന്നത്തുറ പഴയപള്ളിയിൽ നടത്തും. സംസ്കര ശുശ്രുഷകളുടെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും കെ വി ടി വിയിലും കാണാവുന്നതാണ്. 

ഇവിടെ ക്ലിക്ക് ചെയ്യുക                      

https://www.facebook.com/kvtvusa/

https://www.youtube.com/user/KVTVUSA/live 

http://kvtv.com/index.php?mnu=kvtv

Read more

ഓഷ്യാന ക്നാനായ കൺവെൻഷൻ ഒരു വര്ഷം മുൻപേ രജിസ്‌ട്രേഷൻ സമാപിച്ചു

2018 ഒക്ടോബർ മാസം 5 ,6 ,7 തീയതികളിൽ ബ്രിസ്‌ബേനിലെ ഗോൾഡ്‌കോസ്റ് സീ വേൾഡ് റിസോർട്ടിൽ വച്ച് നടക്കുന്ന നാലാമത് ഓഷ്യനായ ക്നാനായ കൺവൻഷനു വൻതോതിലുള്ള അനുകൂല പ്രതികരണമാണ് ഓഷ്യാന ക്നാനായ സമൂഹം നൽകുന്നത്. 1300 മേൽ ക്നാനായക്കാർ ഇതിനോടകം പൈതൃകം 2018 ലേക്ക് തങ്ങളുടെ പേരുകൾ റെജിസ്ട്രർ ചെയ്തുകഴിഞ്ഞു.ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഷ്യാനയുടെ സജീവ യൂണിറ്റുകളിൽ ഒന്നായ ബി കെ സി സി ( ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി ) ആണ് പൈതൃകം 2018 എന്ന് പേരിട്ടിരിക്കുന്ന കൺവെൻഷൻ ഏറ്റെടുത്ത് നടത്തുന്നത്. ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടും വിട്ടു വീഴ്ചയില്ലാത്ത ക്നാനായ പക്ഷ നിലപാടുകൾ കൊണ്ടും കെ സി സി ഓ ലോക ക്നാനായ സംഘടനകൾക്കു മാതൃകയാണ്. കൺവെൻഷന് ആശംസകൾ നേർന്നു കൊണ്ട് ലോക ക്നാനായ സമുദായ സംഘടന നേതാക്കൾ നടത്തുന്ന വീഡിയോ മെസ്സേജുകൾ ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു. കെ സി സി യുടെ ഊർജ്വസ്വലനായ സെക്രട്ടറി ശ്രീ ഷൈജി ഓട്ടപ്പള്ളി പൈതൃകം 2018ന് ആശംസകൾ നേരുന്നു.

Read more

ഓഷിയാന പൈതൃകം2018 ന്റെ വിജയത്തിന് പ്രാർത്ഥനയും ആയി ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ (Diaspora in Charge)

ഓഷിയാന: ഓഷിയാന പൈതൃകം2018 ന്റെ വിജയത്തിന് പ്രാർത്ഥനയും ആയി ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ. കേരളത്തിന് വെളിയിൽ താമസിക്കുന്ന ക്നാനായക്കാരുടെ(diaspora) അജപാലനകർമ്മങ്ങൾ ക്രമീകരിക്കുവാൻ കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് മാർ മാത്യു മൂലക്കാട്ട് നേരിട്ട് നിയമിച്ച ബഹുമാനപ്പെട്ട വണ്ടൻകുഴിയിൽ ചാക്കോച്ചൻ അച്ഛൻ(spiritual advisor dkcc ) പൈതൃകം2018 നായുള്ള പ്രാർത്ഥന  ഒരുക്കി സമർപ്പിക്കുന്നു. ഇന്നുമുതൽ ഓഷിയാനയിലെ എല്ലാ ക്നാനായ കുടുംബങ്ങളും തങ്ങളുടെ കുടുംബപ്രാർത്ഥനയോടൊപ്പം പൈതൃകം 2018 ന്റെ വിജയത്തിനായുള്ള ഈ പ്രാർത്ഥനയും ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിച്ചു.

Read more

മെൽബൺ ക്നാനായ മിഷനിൽ തിരുന്നാളും മാർ കുരിയൻ വയലുങ്കലിന് സ്വീകരണവും നൽകി

മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കലിന് സ്വീകരണവും.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ, സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ അഞ്ചാമത് തിരുന്നാൾ പ്രൗഢ ഗംഭീരമായി 2017 ഒക്ടോബർ 1 ന് ക്ലെയ്ടൺ സെൻറ് പീറ്റേഴ്സ് പള്ളിയിൽ വെച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

സെപ്റ്റംബർ 24 നു ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കലും, മുൻ ചാപ്ലയിനും സെന്റ് പീറ്റേഴ്സ് ചർച് വികാരിയുമായ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടുകയും തുടർന്ന് ഒക്ടോബർ ഒന്നാം തിയതി ഞായറാഴ്ച ആഘോ ഷമായ ദിവ്യബലിയോടെ തിരുനാൾ കൊണ്ടാടുകയും ചെയ്തു. ക്നാനായക്കാരുടെ അഭിമാനവും പാപുവ ന്യൂ ഗുനിയയുടെയും സോളമൻ ഐലണ്ടിന്റേയും അപ്പസ്തോലിക നുൺഷിയോയുമായ ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ മുഖ്യ കാർമ്മികനായിരുന്ന തിരുന്നാൾ കുർബ്ബാനയ്ക്ക് ഫാദർ ജേക്കബ് MST, ഫാദർ ജോസി കിഴക്കേത്തലക്കൽ എന്നിവരോടൊപ്പം നാട്ടിൽ നിന്ന് വന്ന ഫാദർ ഫിൽമോൻ കളത്ര, ഫാദർ ബിനു പാലപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. അതോടൊപ്പം തന്നെ ക്നാനായ മിഷനിലെ കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണവും നടന്നു. ക്നാനായ മിഷന്റെ സെന്റ് മേരിസ് ഗായകസംഘം ആഘോഷമായ പാട്ടു കുർബ്ബാന ഭക്തി സാന്ദ്രമാക്കി.

തിരുനാൾ കുർബാനക്ക് ശേഷം നടന്ന വർണ്ണനിർഭരമായ തിരുനാൾ പ്രദക്ഷണത്തിന് നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും മെൽബണിലെ ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷനിലെ അംഗങ്ങൾ കുടകളേന്തിയും അണിനിരന്നു. പ്രെസുദേന്തിമാരുടെ നേതൃത്വത്തിൽ മാതാവിന്റെയും യൗസേപ്പിതാവിൻറെയും തിരുസ്വരൂപങ്ങൾ എടുക്കുകയും ബീറ്റ്‌സ് ബൈ സെൻറ് മേരിസിന്റെ ചെണ്ടമേളവും നാസിക്‌ഡോളും പ്രദക്ഷണത്തിനു വർണപ്പകിട്ടേകി.

തിരുന്നാൾ പ്രദക്ഷണത്തിനു ശേഷം, വിശുദ്ധ കുർബ്ബാനയുടെ വാഴ്വും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ കുടുംബങ്ങളുടെ പ്രെസുദേന്തി വാഴ്ചയും നടത്തപ്പെട്ടു. പള്ളിമുറ്റത്ത് നടത്തപ്പെട്ട കെ.സി.വൈ.എൽ ഫ്ലാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

പിന്നീട്, സെന്റ് പീറ്റേഴ്സ് ചർച് ഹാളിൽ വെച്ച് അഭിവന്ദ്യ പിതാവിന് സ്വീകരണം നൽകുകയും ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾ കേക്ക് മുറിച് അവരുടെ സന്തോഷം പങ്കിടുകയും ചെയ്തു. നാട്ടിൽ നിന്ന് വന്ന പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള അതിഗംഭീരമായ ഗാനമേളയും മിഷ്യനിലെ മെംബേർസ് അവതരിപ്പിച്ച വിവിധ വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും തിരുന്നാളിന് മാറ്റു കൂട്ടി. തദവസരത്തിൽ, ഓഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ഓവർ ഓൾ ചാമ്പ്യൻഷിപ്പിന് അർഹയായ ഹന്നാ ജിജോ മാറികവീട്ടിൽ ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമ്മാനത്തിന് അർഹരായവരെയും കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിവന്ദ്യ പിതാവ് മാർ കുരിയൻ വയലുങ്കൽ അനുമോദിച്ചു. സ്നേഹ വിരുന്നോടു കൂടി തിരുന്നാളിന് തിരശീല വീണു.

ക്നാനായ മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുന്നാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും മിഷന്റെ ചാപ്ലിൻ റവ. ഫാദർ തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രേസുദേന്തിമാരായ 22 കുടുംബങ്ങൾ ഷിനു മുളയിങ്കൽ, ജോയ്‌സ് തടിപ്പുഴയിൽ, ലാൻസ് വരിക്കാശ്ശേരിൽ, ഷിജു ചേരിയിൽ, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ,ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുൺ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക് എട്ടുപറയിൽ,ആൻ്റണി പ്ലാക്കൂട്ടത്തിൽ,ടോം വൈപ്പുംചിറകളത്തിൽ, ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജോഫിൽ കോട്ടോത്ത്, ജെയ്‌മോൻ പ്ലാത്തോട്ടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

Read more

Copyrights@2016.