oceana live Broadcasting

മെല്‍ബണില്‍ ക്രിസ്റ്റീന്‍ ധ്യാനം ജൂണ്‍ 27, 28 തീയതികളില്‍

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി ധ്യാനം നടത്തുന്നു. 

മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ജൂണ്‍ 27നു (തിങ്കള്‍) ആരംഭിച്ച് 28നു (ചൊവ്വ) വൈകുന്നേരം സമാപിക്കും. രണ്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ധ്യാനം. കിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. അനൂപ്, മേരിക്കുട്ടി ടീച്ചര്‍ എന്നിവരാണ് ധ്യാനം നയിക്കുന്നത്. 

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കല്‍, വിശ്വാസ പരിശീലന അധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവരും ധ്യാനദിവസങ്ങളില്‍ കുട്ടികളോടൊപ്പം ധ്യാനത്തില്‍ പങ്കെടുക്കും. 

Read more

മെൽബണിൽ KCCVA ജനറൽ ബോഡി മീറ്റിങ്ങും പൈതൃകം കൾച്ചറൽ മത്സരങ്ങളും

മെൽബൺ: ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയ ഓസ്‌ട്രേലിയായുടെ കൾച്ചറൽ മത്സരങ്ങളും ജനറൽ ബോഡി മീറ്റിങ്ങും ജോൺ 25 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ഗ്രീൻസ്ബേയിലുള്ള സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടും. അന്നേ ദിവസം നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവരായിരിക്കും പൈതൃകം 16 ഒഷ്യാനാ കൺവൻഷനിൽ മാറ്റുരക്കുന്നത്. തുടർന്നു നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ KCCVAയുടെ പ്രവർത്തനങ്ങളെകുറിച്ചും ആസന്നമായിരിക്കുന്ന ഒഷ്യാനാ കൺവൻഷനെ കുറിച്ചും വിശദമായ ചർച്ചകൾ നടത്തുകയും പുരോഗതികളും ഒരുക്കങ്ങളും വിലയിരുത്തുകയും ചെയ്യും.

Read more

മെൽബണിൽ ഇൻഡോർ സ്പോർട്സ് ഡേ സമാപിച്ചു

മെൽബൺ – മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ക്ലയിറ്റൺ സെന്റ് പീറ്റേഴ്‌സ് ഹാളിൽ നടത്തപ്പെട്ട ഇൻഡോർ സ്പോർട്സ് ഡേ വൻ വിജയമായി .മെൽബണിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ അംഗങ്ങളെ സാക്ഷിയാക്കി സെന്റ് മേരീസ്‌ ക്നാനായ കാത്തോലിക് മിഷന്റെ പ്രഥമ ചാപ്ലയിൻ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളി  ഇൻഡോർ സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു.ചാപ്ലയിൻ ,ഫാ തോമസ് കുമ്പുക്കൽ  പ്രസിഡന്റ്‌ സജി ഇല്ലിപ്പറബിൽ എന്നിവർ വേദിയിൽ സന്നിഹിതാരായിരുന്നു .ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന വിവിധ പരിപാടികൾ ചടങ്ങിന് കൊഴുപ്പേകി .ടേബിൾ ടെന്നീസ് ,ചീട്ടുകളി ,ചെസ്സ് ,ക്യാരംസ് എന്നിവയിൽ മത്സരങ്ങൾ നടന്നു .ലിസ്സി ജോസ്മോൻ ,സീനാ ജോയി എന്നിവർ കുട്ടികളുടെ ഗെയിമുകൾക്ക് നേതൃത്വം നൽകി .ജോ ദീപാ ദമ്പതികളാണ് ഒരു ദിവസത്തെ വിവിധ ഗെയിമുകൾക്കു നേതൃത്വം നൽകിയത് . സെന്റ് മേരീസ്‌ ക്നാനായ കാത്തോലിക് മിഷന്റെയും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെ ഭാരവാഗികൾ ഇൻഡോർ സ്പോർട്സ് ഡേയ്‌ക്ക്‌ നേതൃത്വം നൽകി .രാവിലെ പത്തുമണിക്ക് ആരംഭിച്ച വിവിധ പരിപാടികൾ വൈകുന്നേരം അഞ്ചുമണിയോട് കൂടി സമാപിച്ചു .ജോജി ,ജോ ചാക്കോ ,സിജോ ചാലായിൽ ,ജോസ്സ്മോൻ കുന്നംപടവിൽ ,ഷാജൻ ജോർജ് ,ജോബി ജോസഫ് സ്റ്റീഫൻ കുര്യൻ ,ബിനോയി ,മോനായി ചാക്കോ ,സോണിയാ ,സോളമൻ ജോർജ് ,സിബു അലക്സ് ,ബിനോജി ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി 

Read more

KCCVA ക്ക് പുതിയ മൊബൈല്‍ ആപ്പ്ളിക്കേഷന്‍

KCCVA ക്ക് പുതിയ മൊബൈല്‍ ആപ്പ്ളിക്കേഷന്‍
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രഥമ ക്നാനായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് ഓഫ് വിക്ടോറിയാ ഓസ്ട്രേലിയാ (കെ സി സി വി എ) ആധുനിക മാറ്റത്തിനനുസരിച്ച് പുത്തെന്‍ ചുവടുകള്‍ വെയ്ക്കുന്നു. കെ സി സി വി എ യുടെ പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിക്കുന്നതിനും  അംഗങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതിനും വേണ്ടിയാണ് വെബ് സൈറ്റിന്റെ മറ്റൊരു രൂപമായ മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെ സി സി വി എ അംഗവും നീണ്ടൂര്‍ ഇടവകാംഗവുമായ റിജു ഫിലിപ്പ് എം ഡി ആയ ക്രച്ചര്‍ കൂ കമ്പനിയാണ് കെ സി സി വി എ ക്ക് വേണ്ടി മൊബൈല്‍ അപ്പ ഡിസൈന്‍ ചെയ്യുന്നത്. സോഷ്യല്‍ ഗാലറി, ഗ്രീറ്റിങ്ങ്സ്, പ്രാര്‍ഥനകള്‍, ക്നാനായ വാര്‍ത്തകള്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസ്തുത ആപ്പ്. ജൂണ്‍ അവസാന വാരത്തോടെ ആപ്പ് പുറത്തിറക്കുമെന്ന് റിജു ഫിലിപ്പ് അറിയിച്ചു.

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രഥമ ക്നാനായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് ഓഫ് വിക്ടോറിയാ ഓസ്ട്രേലിയാ (കെ സി സി വി എ) ആധുനിക മാറ്റത്തിനനുസരിച്ച് പുത്തെന്‍ ചുവടുകള്‍ വെയ്ക്കുന്നു. കെ സി സി വി എ യുടെ പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിക്കുന്നതിനും  അംഗങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതിനും വേണ്ടിയാണ് വെബ് സൈറ്റിന്റെ മറ്റൊരു രൂപമായ മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെ സി സി വി എ അംഗവും നീണ്ടൂര്‍ ഇടവകാംഗവുമായ റിജു ഫിലിപ്പ് എം ഡി ആയ ക്രച്ചര്‍ കൂ കമ്പനിയാണ് കെ സി സി വി എ ക്ക് വേണ്ടി മൊബൈല്‍ അപ്പ ഡിസൈന്‍ ചെയ്യുന്നത്. സോഷ്യല്‍ ഗാലറി, ഗ്രീറ്റിങ്ങ്സ്, പ്രാര്‍ഥനകള്‍, ക്നാനായ വാര്‍ത്തകള്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസ്തുത ആപ്പ്. ജൂണ്‍ അവസാന വാരത്തോടെ ആപ്പ് പുറത്തിറക്കുമെന്ന് റിജു ഫിലിപ്പ് അറിയിച്ചു.

Read more

ഡോ:ഫിലിപ്പ് കടുതോടി പാപ്പുവാ ന്യൂ ഗിനിയയിലെ ഗോര്‍ക സര്‍വകലാശാല ഡീന്‍

ഡോ:ഫിലിപ്പ് കടുതോടി പാപ്പുവാ ന്യൂ ഗിനിയയിലെ ഗോര്‍ക സര്‍വകലാശാല ഡീന്‍ ആയി നിയമിതനായി. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ സര്‍വകലാശാലയുടെ Education Management Head ആയി സേവനം അനുഷ്ടിച്ച ഇദേഹത്തിന് ഒരു ക്നാനായ/ ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ്‌ു ലഭിച്ചിരിക്കുന്നത്.

" കിടങ്ങൂര്‍ കടുതോടില്‍ കുടുംബന്ഗം, ഭാര്യ മൂണി, മകള്‍ ലിയ. 

ഏറണാകുളം മഹാരാജാസ്‌ കോളേജ്, മുംബൈ സെന്റ്‌ സേവിയര്‍ കോളേജ്, മദ്രാസ്‌ യുണിവേര്സിറ്റി എന്ന്നിവടങ്ങളില്‍ നിന്നും ഉന്നത ബിരുതം നേടിയ ഡോ: കടുതോടി, മടമ്പം PKM കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പാള്‍ ആയും,ന്യ്ജീര്യ, എരിട്ര,പാപ്പുവാ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലെ  സര്‍വകലാശാലകളില്‍ അധ്യപകനയും സേവനം ച്യ്തിട്ടുണ്ട്. 

Read more

ബ്രിസ്ബേനില്‍ ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ബ്രിസ്ബെന്‍ (KCCB) ഉദ്ഘാടനം ചെയ്തു.

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്നാനായ മക്കളെ സഭയോടൊപ്പം വിശ്വാസത്തില്‍ വളരണമെന്ന സന്ദേശം വിളിച്ചോതികൊണ്ട് ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ബ്രിസ്ബെന്‍ (KCCB) എന്ന കൂട്ടായ്മ ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഉദ്ഘാടനം ചെയ്യപെട്ടു. ബ്രിസ്ബേനിലെ ബഹുഭൂരിപക്ഷം ക്നാനായക്കാരുടെ ഒരേ സ്വരത്തിലുള്ള നടവിളി ശബ്ദത്തിന്റെ മാറ്റൊലികൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ബ്രിസ്ബേന്‍ രൂപതയുടെ പിതാവ്. Bishop Joseph Oudeman, സ്പ്രിംഗ്ഫീല്‍ഡ് സെന്റ്‌ ആഗസ്റ്റിന്‍ ഇടവക വികാരി Fr. Manro Conte യുടെ സാന്നിധ്യത്തില്‍ ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ന് തിരികൊളുത്തി. ക്രൈസ്തവ സംഘടനകള്‍ ക്രിസ്തീയ വിശ്വാസത്തിന്റെ വാഹകരാകണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പിതാവ് സൂചിപ്പിച്ചു. ക്രിതവ വിശ്വാസം അല്‍മായ സംഘടനയുടെ മുഖമുദ്രയാകുന്നത് സഭയുടെ വളര്‍ച്ചക്കും ക്നാനായ സമുദായത്തിന്റെ സഭാത്മകമായ വളര്‍ച്ചക്കും കാരണമാകട്ടെ എന്ന് Fr. Manro ആശംസിച്ചു.

തനിമയി ഒരുമയില്‍ സഭയോടൊപ്പം എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ബ്രിസ്ബേനിലെ ക്നാനായ കുടുംബങ്ങള്‍ ഒന്നിക്കുമ്പോള്‍ കേരളത്തിന് പുറത്ത് ക്നാനായക്കാരില്‍ ഈയിടെ വളരുന്ന പുരോഗമന ചിന്താഗതിക്കും സഭാ വിരിധത്തിനും ആത്മീയ നേതൃത്വത്തിനെതിരെയുള്ള പരസ്യ അവഹേളനത്തിനും എതിരെ ചിന്തിക്കുന്ന മഹാ ഭൂരിപക്ഷ ക്നാനായ ജനത്തിന്റെ സഭാ സ്നേഹത്തിന് ഉദാത്ത മാതൃകയായി.

പതിനൊന്നാം തിയതി ശനിയാഴ്ച വൈകുന്നേരം 6.30 ന് സെന്റ്‌ അഗസ്റ്റിന്‍ ചാപ്പലില്‍ അരമണിക്കൂര്‍ പ്രാര്‍ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മാത്യൂ വെട്ടിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ക്നാനായ തനിമയുടെ മാര്‍ത്തോമന്‍ പ്രാര്‍ഥനാഗാനത്തോട്‌ കൂടി ആരംഭിച്ചു. ജെയിംസ് മണ്ണത്ത്മാക്കിയിലിന്റെ സ്വാഗത പ്രസംഗത്തോട് കൂടി പിതാവിനെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് KCCB യുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. വികാരി Fr. Manro ആശംസാ പ്രസംഗം നടത്തിയതിനു ശേഷം ക്നാനായ സംഗീതത്തിന്റെ അകമ്പടിയോടുകൂടി നടവിളി തുടങ്ങിയപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്ന എല്ലാവരും തന്നെ തങ്ങളുടെ സീറ്റുകള്‍ വിട്ട് നടവിളിയില്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. 

തുടര്‍ന്ന് മെല്‍ബണ്‍ ക്നാനായ മിഷന്‍ ചാപ്ലെയിന്‍ ഫാ. തോമസ്‌ കുമ്പുക്കല്‍ വീഡിയോ കോണ്‍ഫ്രെന്സിലൂടെ KCCB ക്ക് എല്ലാ പിന്തുണയും ആശംസയും അറിയിച്ചു. സഭയോടോത്ത് ചിന്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളികള്‍ സാധാരണമാണ് എന്നും അതിനെ നേരിടുവാന്‍ ദൈവത്തെ മുറുകെപിടിച്ച് ധൈര്യമായി വിശ്വാസത്തില്‍ ഒന്ന് ചേരുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഉഴവൂര്‍ OLL HS ലെ റിട്ടയര്‍ഡ് ഹെഡ്മാസ്റ്റര്‍ സ്റ്റീഫന്‍ വാഴപ്പള്ളില്‍ പുതിയ സംഘടനയ്ക്ക് ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ വളര്‍ന്നു വരുന്ന കഴിവുറ്റ ക്നാനായ തലമുറയുടെ കലാ വൈഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയിപ്പിച്ചു. ഇടതടവില്ലാതെ മൂന്നു മണിക്കൂറോളം നീണ്ടു നിന്ന പരിപാടി,സംഘനൃത്തങ്ങളും സംഗീതാലാപനങ്ങളും, സംഗീതോപകാരങ്ങള്‍ കൊണ്ടുള്ള വിസ്മയിപ്പിച്ച പ്രകടനങ്ങളും കൊണ്ട് മുഖരിതമായി. നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ കൊടുത്തു. ഷാജി മുത്തുപറമ്പില്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. 

ഷാജി മുത്തുപറമ്പില്‍, സൈജു സൈമണ്‍, കുഞ്ഞുമോന്‍ എബ്രഹാം, ഫിലിപ്പ് ചാക്കോ, റെജാ റെജി എന്നിവര്‍ കൂട്ടായ്മക്ക് നേതൃത്വം കൊടുത്തപ്പോള്‍, ഗ്രേയിസ് റെജി, ജെറോം ജിബോയി, റൈന രാജന്‍, റാവോണ്‍ രാജന്‍ എന്നിവര്‍ കലാ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആന്‍ മാത്യൂ, ക്രിസ് ജെയ്മോന്‍ എന്നിവര്‍ ആങ്കര്‍ ചെയ്ത പരിപാടി, ബ്രിസ്ബേനില്‍ തന്നെയല്ല ഓസ്ട്രേലിയയില്‍ തന്നെ ഒരു ക്നാനായ മുന്നേറ്റമാണ്.

തനിമയില്‍ ഒരുമായി സഭയോടൊപ്പം എന്ന ഈ സംരഭത്തില്‍ ബഹുമാനപ്പെട്ട തോമസ്‌ കുമ്പുക്കലച്ചന്‍, സ്റ്റീഫന്‍ കണ്ടരപ്പള്ളിലച്ചന്‍ തുടങ്ങിയ ഓസ്ട്രേലിയയിലെ ക്നാനായ വൈദീകരുടെയും സഭാ നേതൃത്വത്തിന്റെയും ആശംസകള്‍ അറിയിച്ചു. 

Read more

പൈതൃകം 2016 ഗ്രൂപ്പ് വീഡിയോകള്‍ വൈറലാകുന്നു.

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന മൂന്നാമത് കെ സി സി ഓ കണ്‍വെന്‍ഷന്‍ പൈതൃകം ടീം ആഗോള തലത്തില്‍ നടത്തുന്ന ഗ്രൂപ്പ് വീഡിയോ മത്സരത്തിലെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പൈതൃകം 2016 എന്ന ഫേസ്ബുക്ക് പേജിലാണ് ഗ്രൂപ്പ് വീഡിയോകള്‍ റിലീസ് ചെയ്യുന്നത്. ജെയിംസ് പൊങ്ങാനയച്ചന്റെ നേതൃത്വത്തിലുള്ള കുമരകം വള്ളാറപ്പള്ളിയുടെ വീഡിയോ ആശംസ, മൊന്നു മണിക്കൂറിനുള്ളില്‍ നാലായിരത്തിലധികം പേരാണ് കണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം ക്നാനായ സംഘടനകളാണ് ഗ്രൂപ്പ് വീഡിയോ മത്സരത്തില്‍ മാറ്റുരക്കുന്നത്. പ്രഥമ റൌണ്ടില്‍ തെരഞ്ഞെടുക്കുന്ന വീഡിയോകള്‍ പൈതൃകം 2016 എന്ന ഫെയിസ് ബുക്ക് പേജില്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുനു സൈമണ്‍ ഉറവക്കുഴി അറിയിച്ചു. പ്രസ്തുത മത്സരത്തില്‍ ഒന്നാം സമ്മാനമായി സോജന്‍ പണ്ടാരശ്ശേരി സ്പോണ്‍സര്‍ ചെയ്യുന്ന ഇരുപതിനായിരത്തിയൊന്നു രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി മെല്‍ബണ്‍ മാര്‍ഗ്ഗം കളി ടീം നല്‍കുന്ന പതിനയ്യായിരത്തിയൊന്നു രൂപയും, മൂന്നാം സമ്മാനമായി കുര്യന്‍ എന്റര്‍പ്രൈസ് നല്‍കുന്ന ഏഴായിരത്തിയൊന്നു രൂപയുമാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൈതൃകം 2016 ന്റെ ഫേസ്ബുക്ക് സന്ദര്‍ശിക്കുക.

പൈതൃകം 2016 വീഡിയോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Read more

ഓസ്ട്രേലിയയിലെ ക്നാനായ കൂട്ടായ്മ ശക്തമാക്കുക-മാര്‍ ജോര്‍ജ് ആലഞ്ചേരി

മെല്‍ബണ്‍: സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷനും മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസ്സും സംയുക്തമായി നടത്തുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ ആശംസ അറിയിച്ചു. ഈമാസം സെപ്തംബര്‍ 17 മുതല്‍ 20 വരെ മെല്‍ബണില്‍ നിന്നും താസ്മാനിയായിലേക്ക് നടത്തപ്പെടുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര വഴി ഓസ്ട്രേലിയയിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മ ശക്തമാക്കുന്നതിനും സീറോ മലബാര്‍ സഭയോട് ചേര്‍ന്ന് ആധ്യാത്മിക വളര്‍ച്ച പ്രാപിക്കുവാനും ഓസ്ട്രേലിയയിലെ ക്നാനായ സമൂഹത്തിന് കഴിയട്ടെ എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആശംസിച്ചു. ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് സീറോ മലബാര്‍ സഭയുടെ എല്ലാ പ്രാര്‍ഥനകളും നേരുന്നതായി പിതാവ് അറിയിച്ചു. ഏറണാകുളത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കോട്ടയം അതിരൂപതാംഗവും യു കെ കെ സി എ യുടെ മുന്‍ ചാപ്ലെയിനുമായ ഫാ. സിറിയക്ക് മറ്റം, ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ പബ്ലിസിറ്റി ചെയര്‍മാന്‍ റെജി പാറയ്ക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Read more

പൈതൃകം 2016: ഓഷ്യാനാ കൺവെൻഷന് ഇനി നൂറു ദിവസങ്ങൾ കൂടി മാത്രം

മെൽബൺ: മെൽബണിൽ വച്ച് നടത്തപ്പെടുന്ന പൈതൃകം 2016 - ഓഷ്യാനാ കൺവെൻഷന് ഇനി നൂറു ദിവസങ്ങള് കൂടി മാത്രം. കൺവെൻഷന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. റെജിഷ്ട്രേഷൻ  ജൂൺ 30 ന് അവസാനിക്കാനിരിക്കെ ഒഷ്യാനയിൽ നിന്നും നൂറുകണക്കിന് കുടുംബങ്ങൾ ഇതിനകം തന്നെ റെജിഷ്ട്രേഷൻ പൂർത്തിയാക്കികൊണ്ട് കൺവെൻഷന്റെ വിജയം സുനിശ്ചിതമാക്കിയിട്ടുണ്ട്. കൺവെൻഷൻ ദിനങ്ങളിൽ സീറോ മലബാർ റീത്തിൽ വി. കുർബ്ബാന അർപ്പിക്കുവാൻ മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ. ബോസ്കോ പുത്തൂർ അനുവാദം നൽകിയിട്ടുണ്ട് എന്ന് കെ സി സി ഓ പ്രസിഡണ്ട്‌ ബിനു തുരുത്തിയിൽ അറിയിച്ചു. കൂടാതെ തോമസ്കുട്ടി ഞാറവേലിയുടെ നേതൃത്വത്തിലുള്ള  പൈതൃകം 2016 ന്റെ സ്പോർട്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിരവധി കായിക മത്സരങ്ങൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. വടംവലി, വോളിബോൾ തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളിൽ തീ പാറുന്ന പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇനിയും ആരെങ്കിലും രെജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് രെജിഷ്ട്രേഷൻ നടപടികള പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.

Read more

മെൽബണിലെ ക്നാനായ വുമണ്സ് ഫോറം മാതൃദിനാഘോഷം നടത്തി.

മെൽബൺ: ഒഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ KCCV യുടെ പോക്ഷക സംഘടനയായ MKWF ന്റെ നേതൃത്വത്തിൽ മെയ് 28 ശനിയാഴ്ച്ച ക്ലാരിൻഡയിലുള്ള ഈലുംഗ ഹാളിൽ വച്ച് മാതൃദിനം ആഘോഷിക്കുകയുണ്ടായി. മെൽബണിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതോളം ക്നാനായ വനിതകൾ പങ്കെടുത്ത പ്രസ്തുത പരിപാടി രാവിലെ പത്ത് മണിയോടെ ആരംഭിച്ചു. മെൽബണിലെ പ്രശസ്തമായ ഷെഫും കൈപ്പുഴ ഇടവകാംഗവുമായ മാത്യൂ തമ്പലക്കാട്ട് Easy Style Western കുക്കിംഗ് നെ കുറിച്ച് ക്ലാസ് നയിച്ചു. മാതൃ ദിനത്തോടനുബന്ധിച്ചു നാട്ടില നിന്നെത്തിയ അമ്മമാരെ ഉപഹാരം നല്കി ആദരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ മൂന്നാമത് ഓഷ്യാന കൺവെൻഷൻ "പൈതൃകം 2016" ന്റെ വിജയത്തിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി. ഉച്ചക്ക് ശേഷം ഗ്രൂപ്പ് തിരിച്ചു നടത്തിയ കലാ പരിപാടികൾ ഏവരും ആസ്വദിച്ചു. പരിപാടികൾക്ക് MKWF ഭാരവാഹികളായ സീനാ ബിജി കാരൂപ്ലാക്കൽ, അനിത ഷിനോയി, ജൂലി റ്റോണി, ഓമന സജീവ്‌, ധനീഷ ബെഞ്ചമിൻ, സൗമ്യ ഷാജി, ഡെയ്സി സജി, മിനി ഡൊമിനിക്ക് എന്നിവര് നേതൃത്വം നൽകി

Read more

മെല്‍ബണ്‍ ക്നാനായ മിഷനില്‍ ദ്വിദിന ക്രിസ്ടീന്‍ ധ്യാനം ജൂണ്‍ 27 ന്

മെല്‍ബണ്‍ ക്നാനായ മിഷനില്‍ ദ്വിദിന ക്രിസ്ടീന്‍ ധ്യാനം  ജൂണ്‍ 27 ന്
മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ മതബോധന സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി ദ്വിദിന ക്രിസ്ടീന്‍ ധ്യാനം നടത്തപെടുന്നു. വിശ്വാസ നിറവ് 2016 എന്ന പേരില്‍ രണ്ടു മുതല്‍ പന്ത്രണ്ട് വരെ ഗ്രേഡ്കളിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ധ്യാനം ജൂണ്‍ 27 & 28 (തിങ്കള്‍ & ചൊവ്വാ) തിയതികളില്‍ ക്ലെയിട്ടന്‍ സെന്റ്‌ പീറ്റേഴ്സ് ദൈവാലയത്തില്‍ വച്ചാണ് നടത്തപെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ക്രിസ്റ്റീന്‍ ധ്യാന ടീം നയിക്കുന്ന വിശ്വാസ നിറവ് 2016 ല്‍ കുട്ടികളെ പങ്കെടുപ്പിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ജോസ് കുംബുങ്കല്‍ അറിയിച്ചു.

മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ മതബോധന സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി ദ്വിദിന ക്രിസ്ടീന്‍ ധ്യാനം നടത്തപെടുന്നു. വിശ്വാസ നിറവ് 2016 എന്ന പേരില്‍ രണ്ടു മുതല്‍ പന്ത്രണ്ട് വരെ ഗ്രേഡ്കളിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ധ്യാനം ജൂണ്‍ 27 & 28 (തിങ്കള്‍ & ചൊവ്വാ) തിയതികളില്‍ ക്ലെയിട്ടന്‍ സെന്റ്‌ പീറ്റേഴ്സ് ദൈവാലയത്തില്‍ വച്ചാണ് നടത്തപെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ക്രിസ്റ്റീന്‍ ധ്യാന ടീം നയിക്കുന്ന വിശ്വാസ നിറവ് 2016 ല്‍ കുട്ടികളെ പങ്കെടുപ്പിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ തോമസ്‌ കുംബുങ്കല്‍ അറിയിച്ചു.

Read more

അടുക്കളയിൽ നിന്ന് മെൽബൺ സിറ്റിയിലേക്ക്

മെൽബൺ: ക്നാനായ കാത്തലിക്ക് വിമൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് വേണ്ടി ഒരു ദിവസത്തെ ഡേയ് ടൂർ സംഘടിപ്പിച്ചു. അടുക്കളയിലെയും ജോലിസ്ഥലത്തെയും പിരിമുറുക്കത്തിന് അവധി കൊടുത്തുകൊണ്ട് മെൽബൺ സിറ്റിയിലെ പ്രശസ്തമായ ക്രൌൺ പ്ലാസയിൽ കൂടി മദേഴ്സ് ഡേയ് സിനിമ കണ്ടും ബുഫേ ലഞ്ചും ആസ്വദിച്ച്, പരസ്പരം തമാശകൾ പറഞ്ഞും പിരിമുറുക്കം മാറ്റിവെച്ച് വനിതകൾ സന്തോഷം പങ്കിട്ടു. ഏകദേശം മുപ്പതോളം അംഗങ്ങൾ ഈ ഡേയ് ഔട്ട് പരിപാടിയിൽ പങ്കെടുത്തു. മെൽബൺ ക്നാനായ കാത്തലിക്ക് വിമൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപെട്ട ഈ പരിപാടിക്ക് ഭർത്താക്കന്മാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു എന്ന് അസോസിയേഷന്റെ പ്രസിഡണ്ട്‌ സോണിയാ ജോജി, സെക്രട്ടറി സോജി അലൻ എന്നിവർ അറിയിച്ചു.

Read more

മെൽബൺ ക്നാനായ മിഷൻ വിനോദ യാത്ര സംഘടിപ്പിച്ചു.

മെൽബൺ ക്നാനായ മിഷൻ മതാധ്യപകരുടെയും ഗായക സംഘത്തിന്റെയും അൾത്താര ബാലികാ ബാലന്മാരുടെയും വിനോദ യാത്ര സംഘടിപ്പിച്ചു. സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ, അതിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി വളരെ അധികം പ്രയക്നിക്കുന്ന മതാധ്യപകരുടെയും ഗായക സംഘത്തിന്റെയും അൾത്താര ബാലികാ ബാലന്മാരുടെയും വിനോദ യാത്ര കാർദിനിയ റിസേർവെയർ പാർക്കിലേക്ക് നടത്തി. വളരെ അധികം കളികളും ബാർബഖുവും ട്രെക്കിങ്ങും ഒക്കെ ആയി നടത്തിയ ഒരു ദിവസത്തെ വിനോദ യാത്രയിലും പിക്കിനികിലും ഏകദേശം 90 പേർ പങ്കെടുക്കുകയും എല്ലാവർക്കും അത് ഒരു പുത്തൻ ഉണർവ് നല്കുകയും ചെയ്തു. മതാധ്യപകരുടെ കോർഡിനേട്ടെർസ് ആയ സിജോ ജോണും, ജോർജ് പവ്വത്തെലും, മതാധ്യപകനായ ബൈജു ജോസഫും പരിഷ് കൌൺസിൽ മെംബെർസും പരിപടികൾക്ക് നേതൃത്വം നല്കി. കൂടുതൽ ഫോട്ടോസിനായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.knanayacatholicsmelbourne.org/index.php/Gallery/List_GalleryPhotos/41/Catechism%20teacher%20choir%20%20alter%20group%20picinic

Read more

സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ പന്തൊക്കൊസ്ത തിരുന്നാൾ ആഘോഷവും കുട്ടികളുടെ വിദ്യാരംഭവും നടത്തി

മെൽബൺ സെന്റ്‌ മേരിസ് ക്നാനായ കാത്തലിക് മിഷൻ പതിനഞ്ചാം തീയതി ഞായറാഴ്ച  പന്തക്കൊസ്ത തിരുന്നളിനോട് അനുബന്ധിച്ച് സെന്റ്‌ മാത്യൂസ്‌ ചർച്ച് ഫോക്നറിൽ വെച്ച് നടത്തിയ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം മിഷനിലെ കുട്ടികൾക്കായി മിഷൻ  ചാപ്ലിൻ ഫാ.തോമസ്‌ കുംബുക്കൽ വിദ്യാരംഭം നടത്തി. 

കത്തോലിക്കാ സഭയുടെ സ്ഥാപക ദിനമായ പന്തക്കൊസ്ത നാളിൽ പരിശുദ്ധാമാവിന്റെ പ്രാര്ത്ഥന ചൊല്ലി അടുത്ത വർഷം സ്കൂളിൽ പോകുന്ന മെൽബണിലെ നോർത്ത് വശത്തുള്ള എല്ലാ കുട്ടികൾക്കും അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്കുകയും അവർക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു

Read more

മൂന്നാമത് ഓഷ്യാന ക്നാനായ കൺവെൻഷൻ രെജിസ്ട്രേഷൻ 1000 കടന്നു

ഓസ്ട്രേലിയയിലെ മേല്ബെനിൽ 2016 സെപ്റ്റംബർ 16,17,18,19 തീയതികളിലായി നടക്കുന്ന മൂന്നാമത് ഓഷ്യാന ക്നാനായ കൺവെന്ഷൻ " പൈതൃകം – 2016 " നു വളരെ ആവേശകരമായ പ്രതികരണമാണ് ഓഷ്യാന ക്നാനായ സമൂഹത്തിൽ നിന്നും ലഭിക്കുന്നത്. കൺവെന്ഷന് ഇനിയും നാല് മാസങ്ങൾ ഉള്ളപ്പോൾ തന്നെ ഓസ്ട്രേലിയ, ന്യൂസീലണ്ട്, സിന്ഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മുൻകാലങ്ങളിൽ നിന്നും ഏറെ മികച്ച പ്രതികരണമാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. 1500 നു മേൽ പ്രതിനിധികളെ പ്രതീക്ഷിക്കുന്ന ഈ വലിയ ക്നാനായ ഉത്സവത്തിൽ പോഷക സംഘടനകളായ KCYLO , വുമണ്സ് ഫോറം സമ്മേളനവും നടത്തുന്നതാണ് .15 / 5 / 2016 നു മേല്ബെനിൽ നടന്ന വിവിധ കമ്മിറ്റികളുടെ സംയുക്തയോഗം കൺവെന്ശന്റെ ഒരുക്കങ്ങൾ വിലയിരുത്തി. 100 ഓളം കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത പ്രസ്തുതയോഗത്തിൽ പൈതൃകം 2016 ചെയർമാൻ സുനു ഉറവക്കുഴി , KCCO പ്രസിഡണ്ട് ബിനു തുരുത്തിയിൽ, വൈസ് പ്രസിഡന്റ്‌ തോമസ്‌ സജീവ്‌ കായിപ്പുറത്ത്, സെക്രടറി സൈമൺ വെളൂപ്പറബിൽ, ട്രെഷരർ ബിജു മൂടികല്ലേൽ തുടങ്ങിയവർ പൊതുയോഗത്തിൽ പങ്കെടുത്തു. നാല് പകലും മൂന്നു രാത്രികളിലുമായി നടക്കുന്ന ഈ ക്നാനായ മാമാങ്കത്തിൽ സിമ്പോസിയങ്ങൾ, ചർച്ചകൾ, കലാ കായിക മത്സരങ്ങൾ, വിവിധ കലാ പരിപാടികൾ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. യുവജനങ്ങൾക്കായി നടത്തുന്ന മിസ്റ്റർ – മിസ്സ്‌ ക്നാ മത്സരങ്ങൾ കൺവെന്ശന്റെ ആകർഷണങ്ങളിൽ ഒന്നാണ്. ജോ സൈമന്റെ നേതൃത്വത്തിൽ ആണ് നാല് ദിവസങ്ങളിലെക്കായി രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. ബെഞ്ചമിൻ മേച്ചേരി , വിജിഗേഷ്പായിക്കാട്ടു , ജെന്നിഫെർ പുളിമ്പാറയിൽ, നൈസൻ മൂന്നുപറയിൽ, സ്നേഹ ബാബു മണലേൽ, മെബിൻ ബാബു കുഴിയമ്പരംബിൽ, തോമസ്‌ ഒട്ടപ്പിള്ളിൽ, സീന ബിജി കരുപ്ലക്കൽ, തോമസ്കുട്ടി ഞാറവേലിൽ, ടിനു സൈമൺ മംഗലത്ത്, ജോസ്മി ജിനു കൂടത്തിനാൽ,ടോമി നിരപ്പേൽ, തോമസ്‌ സജീവ്‌ കായിപ്പുരത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് പൈതൃകം 2016 ന്റെ വിജയത്തിനായി അഹോരാത്രം പണിയെടുക്കുന്നത്. ക്നാനായ അല്മായ സമൂഹത്തിന് ആത്മീയ നേതൃത്വം നല്കുന്നതിനായി ക്നാനായ കത്തോലിക്ക വൈദികർ, വൈദിക ശ്രേഷ്ഠർ, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള ക്നാനായ സംഘടന നേതാക്കന്മാർ തുടങ്ങിയവർ കൺവെന്ഷനിൽ പങ്കെടുക്കുന്നു. ഓഷ്യാന ക്നാനായ സമൂഹത്തിന്റെ കുടിയേറ്റ ചരിത്രതതിന്റെയും വളര്ച്ചയുടെയും മറ്റൊരു നാഴികക്കല്ലാകും പൈതൃകം 2016. ലോകത്തിന്റെ വിവിധ കോണുകളിൽ ക്നാനായ സമൂഹത്തിനു നേരെ സംഘടിതവും നിഘൂടവുമായ നീക്കങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ KCCO ഓഷ്യാന ക്നാനായ സമൂഹത്തിൽ സ്വീകരിച്ചിരിക്കുന്ന ക്നാനായ പക്ഷ നിലപാടുകളാണ് ഈ കൺവെന്ശന്റെ പ്രധാന ചര്ച്ചാ വിഷയവും അതിന്റെ വിജയത്തിന്റെ ആധാരവും. ക്നാനായ ആർച്ച് ഡയോസിസ് കോട്ടയം എന്ന പേര് പോലും നീക്കി സീറോ മലബാർ ആർച്ച് ഡയോസിസ് കോട്ടയം എന്ന പേര് സ്വീകരിച്ചത് " ക്നാനായം എന്ന മഹത്തായ പദം പോലും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കുവാനുള്ള ആസൂത്രിത നീക്കമായാണ് ഓഷ്യാന സമൂഹം നോക്കിക്കാണുന്നത്. ഈ അവസരത്തിൽ പൈതൃകം 2016 ഓഷ്യാന ക്നാനായ സമൂഹത്തിനു മാത്രമല്ല ലോക ക്നനായ സമൂഹത്തിനു തന്നെ അതിന്റെ തനിമയും ഒരുമയും കൂടുതൽ കരുത്തോടെ നിലനിറുത്തുവാനും ദൈവത്താൽ തിരഞ്ഞെടുത്ത സഭ എന്ന അതിന്റെ ചരിത്രപരവും ദൈവീകവുമായ കടമയും ഉത്തരവാദിത്വവും വരും കൂടുതൽ കരുത്തോടെ തലമുറയിലേക്കു കൈമാറുവാനും സാധിക്കും എന്ന കാര്യത്തിൽ തര്ക്കമില്ല.

Read more

സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ പരിശുദ്ധ കന്യകാ മറിയത്തിന്റെ മെയ്‌ മാസ വണക്കമാസം നടത്തുന്നു.

മെൽബണിലെ ക്നാനായ കത്തോലിക്കാ സമൂഹം സെന്റ്‌ മേരിസ് ക്നാനായ കത്തോലിക്കാ മിഷന്റെ നേത്രത്വത്തിൽ മാതാവിന്റെ മെയിമാസ വണക്കമാസം ഭക്ത്യാദര പൂര്വ്വം കോണ്ടാടുന്നു. മേയ്‌ ഒന്നാം തീയതി തുടങ്ങിയ വണക്കമാസം പത്ത് ദിവസ്സങ്ങൾ വെച്ച് ഓരോ കൂടരയോഗങ്ങളിലും നടത്തിവരുന്നു .
 

മെൽബണിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിവരുന്ന മാതാവിന്റെ വണക്കമാസം, പരിശുദ്ധ അമ്മയോടുള്ള ഭക്തി ഓരോരുത്തരിലും  വളർത്തിയെടുക്കുവാനും   പുതു തലമുറക്ക് പകർന്നു കൊടുക്കുവാനും വളരെ അധികം സഹായിക്കുന്നു എന്ന് മിഷന്റെ ചാപ്ളിൻ ഫാ. തോമസ്‌ കുംബുക്കൽ അറിയിച്ചു. പാരിഷ് കൌൺസിൽ മെംബെർസും കൂടരയോഗ കോർഡിനേട്ടേർസും വണക്ക മാസ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കുന്നു.  യേശുവും ആയി ബന്ധപ്പെട്ട സ്ഥലങ്ങളുടെ നാമധേയത്തിലുള്ള  അഞ്ച് കൂടാരയോഗങ്ങൾ ആണ് മിഷന്റെ കീഴിൽ പ്രവര്ത്തിക്കുന്നത്.

Read more

മെൽബൺ സെൻറ്. മേരിസ് ക്നാനായ കാത്തലിക് മിഷൻ മദേഴ്സ് ഡേ ആഘോഷിച്ചു .

സെൻറ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ മദേഴ്സ് ഡേ അതി ഗംഭീരമായി ആഘോഷിച്ചു. സെന്റ്‌ പീറ്റേഴ്സ് ചർച്ച് ക്ലേട്ടനിലും സെന്റ്‌ മാത്യൂസ്‌ ചർച്ച് ഫൊക്നറിലും വെച്ച് നടന്ന വിശുദ്ധ കുർബ്ബാന മദ്ധ്യേ ഫാദർ സ്റ്റീഫൻ കണ്ടാരപള്ളിയും, ചാപ്ളിൻ  ഫാദർ തോമസ്‌ കുംബുക്കലും എല്ലാ അമ്മമാരെയും പ്രാർത്ഥന  ചൊല്ലി ആശിർവദിക്കുകയും, കേക്ക് മുറിച്ചും സമ്മാനങ്ങൾ വിതരണം ചെയ്തും അമ്മമാരോടുള്ള പ്രത്യേക സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.

മെൽബൺ ക്നാനായ കാത്തലിക്ക് യൂത്ത് ലീഗിലെ യുവജനങ്ങൾ വിശുദ്ധ കുർബ്ബാനക്കും മദേഴ്സ് ഡേ ആഘോഷങ്ങൾക്കും  നേതൃത്വം കൊടുക്കുകയും വിശുദ്ധ കുർബ്ബനക്ക് ശേഷം ലഘുഭക്ഷണം സ്പോൺസർ  ചെയ്തും അമ്മമാരുടെ നിസ്വാർത്ഥമായ സ്നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Read more

നിയുക്ത മെത്രാപ്പോലീത്താ മോൺ: കുര്യൻ വയലുങ്കലിന് അനുമോദന പ്രവാഹം

മെൽബൺ: റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായും ഓസ്ട്രേലിയായോട് ചേർന്ന് കിടക്കുന്ന പപ്പുവാ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നൂണ്‍ഷ്യോയുമായി നിയമിതനായ കോട്ടയം അതിരൂപതയിലെ വൈദികനായ മോണ്‍സിഞ്ഞോര്‍ കുര്യന്‍ വയലുങ്കലിന് ഓസ്ട്രേലിയായിൽ  നിന്നും അനുമോദന പ്രവാഹം.  മെൽബൺ ക്നാനായ കാത്തലിക്ക് മിഷന്റെ പ്രഥമ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ചാപ്ലെയിൻ ഫാ. തോമസ്‌ കുമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റീഫൻ ഒക്കാട്ട്, സോളമൻ പാലക്കാട്ട്, സെക്രട്ടറി സിജു അലക്സ്, പാരീഷ് കൌൺസിൽ അംഗങ്ങൾ, വിവിധ പോഷക സംഘടനകളുടെ ഭാരവാഹികൾ എന്നിവര് നിയുക്ത മെത്രാപ്പോലീത്താ  മോൺസിഞ്ഞോർ കുര്യൻ വയലുങ്കലിന് അനുമോദന സന്ദേശങ്ങൾ അയച്ചു. പുതിയ ഉത്തരവാദിത്ത്വങ്ങൾ നിറവേറ്റുവാനും, കർമ്മപഥത്തിൽ പുതിയ വിജയങ്ങൾ ഉണ്ടാകുവാനും ദൈവം മോൺസിഞ്ഞോർ കുര്യൻ വയലുങ്കലിന് എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി , ഫാ. തോമസ്‌ കുമ്പു ക്കൽ എന്നിവർ ആശംസിച്ചു.

1998 മുതല്‍ വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു മോണ്‍സിഞ്ഞോര്‍ വയലുങ്കല്‍.  നീണ്ടൂർപള്ളി ഇടവക വയലുങ്കല്‍ എം.സി മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മോണ്‍സിഞ്ഞോര്‍ വയലുങ്കല്‍ തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കി. 1991 ഡിസംബര്‍ 27-ാം തീയതി കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ വച്ച് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച മോണ്‍. വയലുങ്കല്‍ രാജപുരം, കള്ളാര്‍, എന്‍.ആര്‍.സിറ്റി, സേനാപതി  പള്ളികളില്‍ അജപാലനശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുണ്ട്.

  റോമിലെ ""സാന്താക്രോചെ"" യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും വത്തിക്കാന്‍ നയതന്ത്ര അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്തു. 2001 ല്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2011 ല്‍ ""പ്രിലേറ്റ് ഓഫ് ഓണര്‍"" പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മോണ്‍സിഞ്ഞോര്‍ വയലുങ്കല്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാര്‍പ്പാപ്പ അദ്ദേഹത്തെ വത്തിക്കാന്‍ സ്ഥാനപതിയായി ഉയര്‍ത്തിയത്.  

Read more

കെ സി വൈ എൽ ഹോളി 2016 വിജയകരമായി സമാപിച്ചു

മെൽബൺ -സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷന്റെ യുവജനസംഘടനയായ മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമു ഖ്യത്തിൽ   യുവതി യുവാക്കൾക്കായി നടത്തിയ ഹോളി 2016 വിജയകരമായി പൂർത്തിയായി 
.മെൽബണിലെ ക്ളയിറ്റൺ നമചിത്രാ പാർക്കിൽ രാവിലെ 10 മണിക്ക്  കെ സി വൈ എൽ പ്രസിഡന്റ്‌ ജോയൽ ജോസഫ്‌ ഹോളി 2016 ഉൽഘാടനം ചെയ്തു.തുടർന്ന് വിവിധ കലാ കായിക മത്സരങ്ങളും ഗെയിമുകളും പാർക്കിൽ നടന്നു .വ്യത്യസ്ഥ നിറങ്ങൾ പരസ്പരം പങ്കുവയ്ച്ച്‌ ,സ്നേഹവും ഐക്യവും പങ്കുവച്ചും  ഹോളി 2016 ഒരു വലിയ വിജയമായി തീർന്നു.സ്വാദിഷ്ടമായ ബാർ .ബി .ക്യു പരിപാടിക്ക് ഊർജം നൽകി .സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലയിൻ ഫാദർ തോമസ്‌ കുബുക്കൽ പരിപാടിയിൽ മുഖ്വ അതിഥിയായി പങ്കെടുത്തു .മുപ്പതോളം യുവതി യുവാക്കൾ  ഹോളി 2016 ൽ പങ്കെടുത്തു.ജോയൽ ജോസെഫിന്റെ നേതൃത്തത്തിലുള്ള ഭാരവാഹികൾ പരിപാടികൾക്ക് നേത്രുത്തം നൽകി .


 

Read more

KCCVA മെല്‍ബണില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു.

KCCVA മെല്‍ബണില്‍ ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ് നടത്തുന്നു.
ബെഞ്ചമിന്‍ മേച്ചെരില്‍ 
മെല്‍ബണ്‍: ഒഷ്യാനയിലെ പ്രഥമ ക്നാനായ സംഘടനയായ KCCVA യുടെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ നടത്തുന്ന നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 30 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ കീസ്ബര്‍ഗ് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടും. ബിജിമോന്‍ തോമസ്‌ സ്പോണ്‍സര്‍ ചെയ്യുന്ന ചാരംകണ്ടത്തില്‍ എവര്‍റോളിംഗ് ട്രോഫിക്കും 201 ഡോളറിന്റെ ക്യാഷ് പ്രൈസുമാണ് വിജയിയെ കാത്തിരിക്കുന്നത്. വിക്ടോറിയയുടെ വിവധ എരിയാകളില്‍ നിന്നായി മുപ്പതോളം ടീമംഗങ്ങള്‍ പ്രസ്തുത മത്സരങ്ങളില്‍ മാറ്റുരക്കും.

മെല്‍ബണ്‍: ഒഷ്യാനയിലെ പ്രഥമ ക്നാനായ സംഘടനയായ KCCVA യുടെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ നടത്തുന്ന നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 30 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ കീസ്ബര്‍ഗ് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടും. ബിജിമോന്‍ തോമസ്‌ സ്പോണ്‍സര്‍ ചെയ്യുന്ന ചാരംകണ്ടത്തില്‍ പവന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കും 201 ഡോളറിന്റെ ക്യാഷ് പ്രൈസുമാണ് വിജയിയെ കാത്തിരിക്കുന്നത്. വിക്ടോറിയയുടെ വിവധ എരിയാകളില്‍ നിന്നായി മുപ്പതോളം ടീമംഗങ്ങള്‍ പ്രസ്തുത മത്സരങ്ങളില്‍ മാറ്റുരക്കും.

Read more

Copyrights@2016.