oceana live Broadcasting

KCCVA ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജ്വലമായി.

KCCVA ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജ്വലമായി.
 മെൽബൺ: KCCO യുടെ കീഴിലുള്ള മെൽബണിലെ ക്നാനായ കാത്തലിക്ക് അസോസിയേഷനായ KCCVA യുടെ ഈസ്റ്റർ ദിനാഘോഷങ്ങളും  മെൽബൺ കെസിവൈഎൽ ന്റെ ആഭിമുഖ്യത്തിലുള്ള കലാ സന്ധ്യയും ഉജ്ജ്വലമായി.  മാർച്ച് 28ന് ഉച്ചകഴിഞ്ഞ് 1.30 ന് 49, ജോർജ്ജ് സ്ട്രീറ്റ്, സ്കോർസബിയിൽ വച്ച് നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി  നടത്തപ്പെട്ട ആഘോഷ പരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. അനുഗ്രഹീത പ്രാസംഗികനും ക്നാനായ സമുദായ ചരിത്രം വളരെ ആഴത്തിൽ പഠിച്ച് ക്ലാസുകൾ നയിക്കുന്ന ഫാ.ജോൺ ചുള്ളാനി യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുർബ്ബാനയും സെമിനാറും ഈസ്റ്റര്‍ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായിരുന്നു. കെസിവൈഎൽ അംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ, മിസ്റ്റർ & മിസ്സ് ക്നാ മൽസരം എന്നിവ അരങ്ങു തകര്‍ത്തു. വിഭവസമൃദ്ധമായ ഈസ്റ്റർ ഡിന്നറോടുകൂടി പരിപാടികൾ സമംഗളം പര്യവസാനിച്ചു.

മെൽബൺ: KCCO യുടെ കീഴിലുള്ള മെൽബണിലെ ക്നാനായ കാത്തലിക്ക് അസോസിയേഷനായ KCCVA യുടെ ഈസ്റ്റർ ദിനാഘോഷങ്ങളും  മെൽബൺ കെസിവൈഎൽ ന്റെ ആഭിമുഖ്യത്തിലുള്ള കലാ സന്ധ്യയും ഉജ്ജ്വലമായി.  ഇന്നലെ (മാർച്ച് 28ന്) ഉച്ചകഴിഞ്ഞ് 1.30 ന് 49, ജോർജ്ജ് സ്ട്രീറ്റ്, സ്കോർസബിയിൽ വച്ച് നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി  നടത്തപ്പെട്ട ആഘോഷ പരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. അനുഗ്രഹീത പ്രാസംഗികനും ക്നാനായ സമുദായ ചരിത്രം വളരെ ആഴത്തിൽ പഠിച്ച് ക്ലാസുകൾ നയിക്കുന്ന ഫാ.ജോൺ ചുള്ളാനി യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുർബ്ബാനയും സെമിനാറും ഈസ്റ്റര്‍ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായിരുന്നു. കെസിവൈഎൽ അംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ, മിസ്റ്റർ & മിസ്സ് ക്നാ മൽസരം എന്നിവ അരങ്ങു തകര്‍ത്തു. വിഭവസമൃദ്ധമായ ഈസ്റ്റർ ഡിന്നറോടുകൂടി പരിപാടികൾ സമംഗളം പര്യവസാനിച്ചു.

Read more

IHNA-IHM പൈതൃകം 2016 ന്റെ ഗ്രാന്‍ഡ്‌ സ്പോണ്‍സര്‍

മെല്‍ബണ്‍: ഈ വര്ഷം സെപ്തംബര്‍ 16 മുതല്‍ മെല്‍ബണില്‍ നടക്കുന്ന  കെ സി സി സി ഓയുടെ മൂന്നാമത് ക്നാനായ ഓഷ്യാന കണ്‍വെന്‍ഷന്റെ ഗ്രാന്‍ഡ്‌ സ്പോണ്‍സറായി പ്രമുഖ Health Careers Group ആയ IHNA-IHM കാരാറ് ഒപ്പിട്ടു. മെല്‍ബണിലെ ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യവസായിയും കണ്ണങ്കര സ്വദേശിയുമായ ബിജോ കുന്നുംപുറത്ത് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ്‌ IHNA-IHM. IHNA യുടെ മെല്‍ബണ്‍ ക്യാമ്പസ് മാനേജരും പൈതൃകം 2016 ന്റെ പ്രൊമോഷണല്‍ കമ്മറ്റി മെമ്പറുമായ സജി കുന്നുപുറത്ത് "പൈതൃകം 16" ന് ആശംസകള്‍ നേര്‍ന്നു.

Read more

മെല്‍ബണ്‍ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍ വിശുദ്ധ വാരം ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

മെല്‍ബണ്‍: മെല്‍ബണിലെ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ വിശുദ്ധ വാര ചടങ്ങുകള്‍ ഈ വരുന്ന 21 ലെ ഓശാന ഞായറോടുകൂടി ആരംഭിക്കുന്നു. ഞായറാഴ്ച്ച വൈകുന്നേരം 4.30 ന് സെന്റ്‌ പീറ്റേഴ്സ് ചര്ച്ച് ക്ലെയിട്ടോണിലും സെന്റ്‌ മാത്യൂസ് ചര്‍ച്ച് ഫാക്വനറിലുമാണ് ഓശാന ഞായര്‍ ചടങ്ങുകള്‍ നടക്കുക.  

24 ന് വ്യാഴം രാത്രി 9.00 മണിക്ക് പെസഹാ തിരുക്കര്‍മ്മങ്ങളും 26 ശനിയാഴ്ച്ച വൈകുന്നേരം  9.00 മണിക്ക് ഈസ്റ്റര്‍ കുര്‍ബ്ബാനയും രണ്ടു സെന്ററുകളിലുമായി ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളിയുടെയും ഫാ. തോമസ്‌ കുംബുക്കലിന്റെയും കാര്‍മ്മികത്വത്തില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും. എല്ലാ വര്‍ഷത്തെയും പോലെ 25 വെള്ളിയാഴ്ച രാവിലെ 10.30 ന് മെല്‍ബണിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളും ഒരുമിച്ചു ബാക്കാസ് മാര്‍ഷിലുള്ള മലമുകളില്‍ കുരിശിന്റെ വഴി നടത്തപ്പെടും. ഏകദേശം അയ്യായിരത്തില്‍ പരം ആളുകളെയാണ് ദുഃഖ വെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

ഏപ്രില്‍ 3 ഞായറാഴ്ച്ച വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം മിഷന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആഘോഷവും മിഷന്റെ പുതിയ ചാപ്ലെയിന്‍ ആയ ഫാ. തോമസ്‌ കുംബുക്കലിന് സ്വീകരണവും നല്‍കുന്നതായിരിക്കും എന്ന് പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു.

Read more

മെല്‍ബണില്‍ കെ സി സി വി എ യുടെ ഈസ്റ്റർ ദിനാഘോഷങ്ങളും കെ സി വൈ എൽ കലാ സന്ധ്യയും

മെൽബൺ: KCCO യുടെ കീഴിലുള്ള മെൽബണിലെ ക്നാനായ കാത്തലിക്ക് അസോസിയേഷനായ KCCVA യുടെ ഈസ്റ്റർ ദിനാഘോഷങ്ങളും  മെൽബൺ കെസിവൈഎൽ ന്റെ ആഭിമുഖ്യത്തിലുള്ള കലാ സന്ധ്യയും  മാർച്ച് 28ന് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 1.30 ന് 49, ജോർജ്ജ് സ്ട്രീറ്റ്, സ്കോർസബിയിൽ വച്ച്  നടത്തപ്പെടുന്ന ആഘോഷ പരിപാടികൾ വിശുദ്ധ കുർബ്ബാനയോടു കൂടിയാണ് ആരംഭിക്കുന്നത്.  പരിപാടികൾക്ക് തുടർന്ന് അനുഗ്രഹീത പ്രാസംഗികനും ക്നാനായ സമുദായ ചരിത്രം വളരെ ആഴത്തിൽ പഠിച്ച് ക്ലാസുകൾ നയിക്കുന്ന ഫാ.ജോൺ ചുള്ളാനി നയിക്കുന്ന സെമിനാർ, കെസിവൈഎൽ അംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ, മിസ്റ്റർ & മിസ്സ് ക്നാ മൽസരം എന്നിവ അരങ്ങേറും. വിഭവസമൃദ്ധമായ ഈസ്റ്റർ ഡിന്നറോടുകൂടി പരിപാടികൾ സമംഗളം പര്യവസാനിക്കും

Read more

മെല്‍ബണ്‍ സെന്റ്‌ മേരീസ് ക്നാനായ മിഷനും മെല്‍ബണ്‍ ക്നാനായ കത്തോലിക്കാ കോണ്ഗ്രസും സംയുക്തമായി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി.

മെല്‍ബണ്‍: മെല്‍ബണിലെ ക്നാനായ കത്തോലിക്കാ മിഷനും മെല്‍ബണ്‍ ക്നാനായ കത്തോലിക്കാ കൊണ്ഗ്രസ്സും (MKCC) യും സംയുക്തമായി മാര്‍ച്ച് 12 ശനിയാഴച്ച തോമസ്‌ ടൌണിലെ റിക്രിയെഷണല്‍സെന്ററില്‍ വച്ച് ഓള്‍ ഓസ്ട്രേലിയ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. രാവിലെ പത്തുമണിക്ക് ആരംഭിച്ച ടൂര്‍ണമെന്റ് മിഷന്റെ ചാപ്ലെയിന്‍ ഫാ. തോമസ്‌ കുംബുക്കല്‍ ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയയിലെ നാനാ ഭാഗത്തുനിന്നും 17 ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

സിഡ്നിയില്‍ നിന്നും എത്തിയ ക്രിസ്ടാന്റോ & ദീപു ടീം ഒന്നാം സമ്മാനമായ ജോസഫ് കണ്ടാരപള്ളി മെമ്മോറിയല്‍ ട്രോഫിയും $501 ഉം കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെന്‍പുരക്കല്‍ മെമ്മോറിയല്‍ ട്രോഫിയും $251 ഉം മെല്‍ബണിലെ ജോമോന്‍ & ജോ മുറിയന്‍മ്യാലില്‍ ടീമും, മൂന്നാം സമ്മാനമായ മറിയക്കുട്ടി ഒക്കാട്ട് മെമ്മോറിയല്‍ ട്രോഫിയും $101 ഉം മെല്‍ബണിലെ തന്നെ അലക്സ് വടക്കേക്കര & ഫിലിപ്പ് രാജന്‍ ടീമും കരസ്ഥമാക്കി.

മിഷന്റെ മുന്‍ ചാപ്ലിയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളി സംമാനാര്‍ഹാരായവര്‍ക്ക് അഭിനന്ദനം ആശംസിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഈ ടൂര്‍ണമെന്റിന്റെ കോര്‍ഡിനെറ്റെഴ്സ് ആയ ജോജി പുതുപാറയില്‍, അജി മാത്യൂ, ബൈജു ജോസഫ്, ജിജോ മാത്യൂ & കുര്യന്‍ സി ചാക്കോ എല്ലാ ടീമുകള്‍ക്കും സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തവര്‍ക്കും ഈ ടൂര്‍ണമെന്റ് വിജയമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതല്‍ ഫോട്ടോകള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക.

http://www.knanayacatholicsmelbourne.org/index.php/Gallery/List_GalleryPhotos/39/Badminton%20Tournament%202016

Read more

ബ്രിസ്‌ബെയ്‌നില്‍ ഉഴവൂര്‍ സംഗമം സംഘടിപ്പിച്ചു.

ആസ്‌ട്രേലിയ: ബ്രിസ്‌ബെയിനിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഉഴവൂര്‍ നിവാസികള്‍ 5-3- 2016ല്‍ ബ്രിസ്‌ബെയ്ന്‍ സ്പ്രിങ്ങ്ഫീല്‍ഡില്‍ പിപ്‌സ്വേലിക്കെട്ടേലിന്റെ വസതിയില്‍ വച്ച്ഒരു കുടുംബ മേള സംഘടിപ്പിച്ചു.ഉഴവൂരില്‍ നിന്നുള്ള 16 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. ഉഴവൂരിന്റെഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ കൂട്ടായ്മയില്‍ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ പി.സി. സ്റ്റീഫന്‍വാഴപ്പള്ളില്‍ (തമ്പിസാര്‍) വിശിഷ്ടാതിഥിയായി പങ്കെടുത്തു.ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സംഗമത്തില്‍ സിബി അഞ്ചക്കുന്നത്അധ്യക്ഷത വഹിച്ചു. ലായോള മാടപറമ്പത്ത്, അജോ വേലിക്കെട്ടേല്‍, സുനില്‍പൂവത്തോലിക്കല്‍, ബ്ലസന്‍ മുപ്രാപ്പിള്ളി, ഷൈജു കാറത്താനം, ജോസഫ് ജെയിംസ്കുഴിപ്പള്ളി, ജോസ്‌മോന്‍ വാഴപ്പള്ളി, ജോണ്‍ കോറപ്പള്ളി, ജെയ്‌മോന്‍മൊരിയന്‍മാലില്‍, അഖില്‍ എള്ളങ്കില്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്‌നേഹ വിരുന്നോടെ ഈ സംഗമം അവസാനിച്ചു. അടുത്ത ഒത്തുചേരല്‍ ഒക്‌ടോബറില്‍ഒരു വണ്‍ ഡേ പിക്‌നിക്കോടെ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.ഓസ്‌ട്രേലിയായിലെ വിവിധ പ്രദേശങ്ങളിലായി താമസിക്കുന്ന മുഴുവന്‍ ഉഴവൂര്‍സ്വദേശികളുടേയും സംഗമം സമീപ ഭാവിയില്‍ നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ഈസംഗമത്തലൂടെ തുടക്കമായി.

Read more

K.C.C.V.A ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടത്തി

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രഥമ ക്നാനായ സംഘടനയായ Knanaya Catholic Congress of Victoria Australiaയുടെ മേരി മംഗലത്ത് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള നാലാമത് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഫെബ്രുവരി 27 ശനിയാഴ്ച ഡാണ്ടിനോങ്ങില്‍ വച്ച് നടത്തുകയുണ്ടായി.പ്രസ്തുത ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റ്  Adelaide ക്നാനായ കാത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ് റെജി പട്യാളില്‍ ഉത്ഘാടനം ചെയ്തു. ഏരിയ തിരിച്ചു നടത്തുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ Eastern സബര്‍ബ് വിജയികളായി. South ടീം റണ്ണര്‍അപ്പായി. അത്യധികം ആവേശം നിറഞ്ഞ ടൂര്‍ണമെന്റ് വൈകുന്നേരം 5 മണിയോടെ സമാപിച്ചു.

Read more

മെല്‍ബണ്‍ ക്നാനായ മിഷനും MKCC യും സംയുക്തമായി കുടിയേറ്റ അനുസ്മരണ യാത്ര നടത്തുന്നു.

മെല്‍ബണ്‍ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷനും മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസ്സും സംയുക്തമായി നാല് ദിവസത്തെ കപ്പല്‍ യാത്രയും ക്യാമ്പും സംഘടിപ്പിക്കുന്നു.  കുടിയേറ്റ അനുസ്മരണ യാത്ര 2016 എന്ന് പേരിട്ടിരിക്കുന്ന ഈ വിനോദ സഞ്ചാര യാത്ര സെപ്തംബര്‍ 17, 18,19,20  തിയതികളിലാണ് സംഘടിപ്പിക്കുന്നത്. മെല്‍ബണില്‍ നിന്നും "Spirit of Tasmania" എന്നാ കപ്പലില്‍ സെപ്തംബര്‍ 17 ന് യാത്ര തുടങ്ങി രണ്ടു പകലും മൂന്നു രാത്രിയും ടാസ്മാനിയായിലെ പേരുകേട്ട Tamar valley റിസോര്‍ട്ടില്‍ താമസിച്ചു ക്നാനായ മക്കള്‍ തങ്ങളുടെ കുടിയേറ്റ അനുസ്മരണ യാത്ര മികവുറ്റതാക്കി തീര്‍ക്കുവാന്‍ ഒരുങ്ങുകയാണ്.

AD 345 ല്‍ ക്നായി തോമായുടെ നേതൃത്വത്തില്‍ 7 ഇല്ലം 72 കുടുംബത്തില്‍ നിന്ന് 400 പേരുമായി തെക്കന്‍ മെസ്സപ്പെട്ടോമിയായില്‍ നിന്ന് കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ യാത്രയെ അനുസ്മരിക്കുവാനാണ് ഈ യാത്ര സംഘടിപ്പിക്കുന്നത് എന്ന് മിഷന്റെ പുതിയ ചാപ്ലെയിന്‍ ഫാ. തോമസ്‌ കൂമ്പുങ്കല്‍ അറിയിച്ചു.  മിഷന്റെ പാരീഷ് കൌണ്‍സിലും MKCC ഭാരവാഹികളും സംയുക്തമായാണ് ഈ യാത്രക്ക് നേതൃത്വം നല്‍കുന്നത്. ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള എല്ലാ ഓസ്ട്രേലിയന്‍ ക്നാനായ മക്കളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മിഷന്റെ ട്രസ്റ്റി സ്റ്റീഫന്‍ ഒക്കാട്ടും MKCCപ്രസിഡണ്ട്‌ സജി ഇല്ലിപറമ്പിലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.knanayacatholicsmelbourne.org  സന്ദര്‍ശിക്കുക.

Read more

KCCO കൺവെൻഷനിൽ ഗ്രൂപ്പി വീഡിയോ മത്സരം നടത്തുന്നു.

മെൽബൺ: മെൽബണിൽ നടക്കുന്ന മൂന്നാമത് കെ സി സി ഓ കൺവെൻഷന്റെ ഭാഗമായി ഗ്രൂപ്പി വീഡിയോ മത്സരം നടത്തുന്നു. ലോകമെമ്പാടുമുള്ള ഇതു ക്നാനായ സംഘടനക്കും ഈ മത്സരത്തിൽ പങ്കെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. 20000 രൂപയും ട്രോഫിയും ഒന്നാം സമ്മാനമായി ലഭിക്ക്കുന്ന മത്സരത്തെപറ്റി കൂടുതൽ അറിയുവാൻ താഴെപറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

+61422435158 - ബെഞ്ചമിൻ മേച്ചെരിൽ
+61424352255 ഷിനോയി മഞ്ഞാക്കൽ
+61432803901 തോമസ്‌ സജീവ്‌

Read more

ആസ്ട്രലിയയിലേക്ക് വർക്ക് വിസ ലഭിക്കാനുള്ള നിയമങ്ങൾ കർശനമാക്കി

പെർത്ത്: ആസ്ട്രലിയയിലേക്ക് വർക്ക് വിസ ലഭിക്കാനുള്ള നിയമങ്ങൾ കർശനമാക്കി. ഇനി മുതൽ ഓസ്ട്രേലിയൻ പൌരന്മാർക്കും, സ്ഥിര താമസക്കാർക്കും ആദ്യം അവസരം നൽകിയ ശേഷം മാത്രമേ രാജ്യത്തിന് പുറത്തു നിന്നും ഉള്ളവർക്ക് അവസരം നൽകുകയുള്ളൂ. നഴ്സിംഗ് റിക്രൂട്ട്മെന്റുകൾക്കും ഈ നിയമം ബാധകമാണ്. ഈ നിയമങ്ങൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇപ്പോൾ തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്നാണ് നിയമം കർശനമാക്കാൻ കാരണം. ആസ്ട്രേലിയക്ക് ഉള്ളിൽ നിന്നും ജോലിക്ക് ആളെ കിട്ടിയില്ല എന്ന വിവരം തൊഴിലുടമ രേഖാമൂലം, തെളിവുകൾ സഹിതം ഹാജരാക്കിയാൽ മാത്രമേ രാജ്യത്തിന് പുറത്തു നിന്നുള്ളവർക്ക് വിസ അനുവദിക്കുകയുള്ളു. വിസ നിരസിച്ചാൽ കെട്ടിവെയ്ക്കുന്ന തുകയും നഷ്ടപ്പെടും.

ആൻസാക്കൊ ലെവൽ 1, 2 വിഭാഗത്തിൽ വരുന്ന തൊഴിലുകൾക്ക് ഈ നിയമം ബാധകമല്ല. ജനറൽ മാനേജർ, കൃഷി സംരംഭകർ, ഐ.ടി. മാനേജർമാർ, ടീച്ചർ, സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ബിസിനസ് എക്സികുട്ടിവ്കൾ തുടങ്ങിയവർക്ക് എപ്പോൾ വേണമെങ്കിലും ആസ്ട്രേലിയക്ക് വരാം. ജോബ്‌ മാർകറ്റ്‌ ടെസ്റ്റ്‌ ഇവർക്ക് ഉണ്ടാവില്ല. വർഷം 2.5 ലക്ഷം ഡോളർ ശന്പളമുള്ള വരുമാനത്തിൽ ഉയർന്ന നിലവാരമുള്ള തൊഴിലുകൾക്കും നിബന്ധന ബാധകമല്ല.

Read more

മെല്‍ബണില്‍ ക്നാനായ കത്തോലിക്കാ പോക്ഷക സംഘടനകള്‍ക്ക് നവ നേതൃത്വം

മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ മിഷനോട്‌ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മെല്‍ബണ്‍ ക്നാനായ കത്തോലിക്കാ കൊണ്ഗ്രസിന്റെ പോക്ഷക സംഘടനകള്‍ക്ക് പുതിയ നേതൃത്വം. മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് വിമന്‍സ് അസോസിയേഷന്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ്, മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്‍ ലീഗ് എന്നീ സംഘടനകളുടെ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. പുതുതായി തെരെഞ്ഞെടുക്കപെട്ട ഭാരവാഹികളെ മുന്‍ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളില്‍, ചാപ്ലെയിന്‍ ഫാ. തോമസ്‌ കൂമ്പുങ്കല്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് പ്രസിഡണ്ട്‌ സജി ഇല്ലിപറമ്പില്‍ എന്നിവര്‍ അനുമോദിച്ചു.

Read more

ഫാ. തോമസ്‌ കുമ്പുങ്കൽ മെൽബൺ ക്നാനായ മിഷൻ ചാപ്ലെയിൻ.

മെൽബൺ : മെൽബണിലെ ക്നാനായ കാത്തലിക്ക് മിഷന്റെ ചപ്ലെയിനായി കോട്ടയം അതിരൂപതാ വൈദികനും മെൽബണിലെ ക്ലയിട്ടോണിലുള്ള സെന്റ്‌ പീറ്റർ ഇടവകയിൽ ഫാ. സ്റ്റീഫൻ കണ്ടാര പള്ളിയോടൊപ്പം അസിസ്റ്റന്റ്‌ വികാരിയായി സേവനം ചെയ്തു വരികയായിരുന്ന ഫാ. തോമസ്‌ കുംപുങ്കൽ നിയമിതനായി. മെൽബൺ സീറോ  മലബാർ രൂപതാധ്യക്ഷൻ മാർ. ബോസ്കോ പുത്തൂർ ഇത് സംബന്ധിച്ച നിയമന ഉത്തരവ് ഇറക്കി. പുതുതായി നിയമിതനായ ചപ്ലെയിനെ മിഷൻ  അംഗങ്ങളും മുൻ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപള്ളിയും അനുമോദിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫാ. തോമസ്‌ രാജപുരം ഫോറോനായിലെ ഈറോഡ് ഇടവകാംഗമാണ്.

Read more

മെല്‍ബണില്‍ വേദപാഠ അധ്യാപകര്‍ക്കായി സെമിനാര്‍ നടത്തി.

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ വേദപാഠ അധ്യാപകര്‍ക്കായി സെമിനാര്‍ നടത്തി. മെല്‍ബണ്‍ നോര്‍ത്തിലെ ഫാക്വനര്‍  സെന്റ്‌ മാത്യൂസ് ദൈവാലായത്തില്‍ വച്ച് ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ വൈകിട്ട് എട്ടുമണി വരെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പെര്‍ത്തില്‍ നിന്നെത്തിയ ഫാ. വര്‍ഗ്ഗീസ് വി. സി . നയിച്ച സെമിനാറില്‍ 28  അധ്യാപകര്‍ പങ്കെടുക്കുകയുണ്ടായി. ഓരോ മനുഷ്യര്‍ക്കും വിദ്യാഭ്യാസത്തിന്‌ അവസരം ഉള്ളത് പോലെ തന്നെ ഓരോ ക്രൈസ്തവനും ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെകുറിച്ചും അറിയുവാനുള്ള അവകാശം ഉണ്ട് എന്ന് ഫാ, വര്‍ഗ്ഗീസ് തന്റെ ആമുഖ ക്ലാസ്സില്‍ പറഞ്ഞു. ഓരോ മതാധ്യാപകരും ക്രിസ്തുവിനാല്‍ പ്രത്യേകം തെരെഞ്ഞെടുക്കപെട്ടവരാണെന്നും, അവര്‍ ക്രിസ്തുവിന്റെ വചനങ്ങള്‍ക്കും ക്രിസ്തുസംബന്ധമായ പഠനങ്ങള്‍ക്കും മുന്‍‌തൂക്കം കൊടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ എല്ലാ മാതാപിതാക്കളോടും നമ്മള്‍ വന്ന വഴികള്‍ മറക്കെരുതെന്നും, തങ്ങളുടെ മക്കളെ ക്രിസ്തുവിനോടും സഭയോടും ചേര്‍ത്ത് നിര്‍ത്തി സമുദായത്തിനോടുള്ള കൂറില്‍ വളര്‍ത്തണമെന്നും ഉദ്ബോധിപ്പിച്ചു. ഏകദേശം നാല്‍പ്പതോളം മധാധ്യാപകര്‍ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ രണ്ടു സെന്ററുകളില്‍ 150ഓളം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നു. പുതു തലമുറയെ സഭയോട് ചേര്‍ത്ത് നിര്‍ത്തി സമുദായത്തിന്റെ തണലില്‍ വളര്‍ത്തുവാന്‍ വേണ്ടി മാതാ പിതാക്കളെ സഹായിക്കുവാന്‍ വേണ്ടി മുന്നോട്ടു വന്നിരിക്കുന്ന എല്ലാ അധ്യാപകരെയും മിഷന്‍ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളില്‍ അനുമോദിക്കുകയും മിഷന്റെയും സഭയുടെയും പേരില്‍ നന്ദി പറയുകയും ചെയ്തു.


Read more

മെൽബൺ ക്നാനായ മിഷനിൽ വേദപാഠ അധ്യാപകർക്കായി സെമിനാർ

ഒസ്ട്രെലിയായിലെ  ഏക ക്നാനായ സഭാ സംവിധാനമായ മെൽബണിലെ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷൻ  ഈ വരുന്ന ഞാറാഴ്ച (ഫെബ്രുവരി 28) ന് വേദപാഠ അധ്യാപകർക്കായി സെമിനാർ നടത്തുന്നു.  സെന്റ്‌ മാത്യൂസ് ചര്ച്ച് ഫാക്വനറിൽ വച്ചു നടത്തപ്പെടുന്ന ഈ സെമിനാർ ഉച്ചകഴിഞ്ഞു രണ്ടു മണി മുതൽ വൈകിട്ട് എട്ടുമണി വരെ ആയിരിക്കും നടത്തപ്പെടുക എന്ന് മിഷന്റെ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപള്ളി അറിയിച്ചു.  പെർത്തിൽ നിന്ന് വരുന്ന ഫാ.വർഗ്ഗീസ് പാറക്കൽ വി സി ആയിരിക്കും ഈ സെമിനാര് നയിക്കുക.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി മെൽബണിൽ രണ്ടു സെന്ററുകളിലായി ഏകദേശം നാൽപ്പതോളം  അധ്യാപകരാണ് നൂറ്റി അൻപതോളം ക്നാനായ മക്കൾക്ക്‌ വിശ്വാസ പരിശീലനം നടത്തികൊണ്ടിരിക്കുന്നത്. വേദപാഠ കോർഡിനെറ്റേഴ്സ് ആയ  ജിജിമോൻ കുഴിവെലിലും സിജോ ജോണുമാണ് ഈ സെമിനാറിന് നേതൃത്വം കൊടുക്കുന്നത്.

Read more

മെല്‍ബണ്‍ ക്നാനായ മിഷന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു.

മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഓസ്ട്രേലിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു. മാര്‍ച്ച് 12 ശനിയാഴച്ച Thomastown Recreation and aquatic Centre, Thomastown ല്‍ വച്ചാണ് നടത്തപ്പെടുന്നത്. മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ഭാഗമായുള്ള മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസാണ് ടൂര്‍ണമെന്റിന് നേതൃത്വം കൊടുക്കുന്നത്. ഒന്നാം സമ്മാനമായി ജോസഫ് കണ്ടാരപള്ളി മെമ്മോറിയല്‍ ട്രോഫിയും & $501, രണ്ടാം സമ്മാനമായി ബേബി ലൂക്കോസ് പുത്തെന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിയും & $251, മൂന്നാംസമ്മാനമായി മറിയകുട്ടി ഒക്കാട്ട് മെമ്മോറിയല്‍ ട്രോഫിയും  & $101 നല്‍കുന്നതായിരിക്കും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ജോജി പുത്തെന്പുരയില്‍ ( MKCC വൈസ് പ്രസിഡണ്ട്‌ )ചെയര്‍മാനായും അജി മാത്യൂ, ബൈജു ജോസഫ് ,ജിജോ മാത്യൂ ,കുര്യന്‍ സി ചാക്കോ എന്നിവര്‍ കോര്‍ഡിനേറ്റെഴ്സ് ആയ കമ്മറ്റിപ്രവര്‍ത്തിച്ചു വരുന്നു. 
കൂടുതല്‍  വിവരങ്ങള്‍ക്ക്  സന്ദര്‍ശിക്കുക 

www.knanayacatholicsmelbourne.org

Read more

പ്രൌഢഗംഭീരമായി മെല്‍ബണിലെ MKWFന്റെ ഫെറിയാത്ര

മെല്‍ബണിലെ അതിപുരാതനവും പ്രസിദ്ധവുമായ “YARRA RIVER”നെ പുളകം കൊള്ളിച്ചുകൊണ്ട് ക്നാനായ കത്തോലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയ ഓസ്ട്രലിയയുടെ പോഷക സംഘടനയായ മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഫെറിയാത്ര പ്രൌഢഗംഭീരമായി. വര്‍ധിച്ചുവരുന്ന ജീവിതത്തിരക്കുകള്‍ക്കിടയിലും ക്നാനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഈ ഫെറിയത്രയെ അനശ്വരമാക്കുവാനായി നൂറോളം വനിതകള്‍ ഒത്തുചേര്‍ന്നത് മെല്‍ബണിലെ ക്നാനായ ഐക്യം വിളിച്ചോതുന്നതിന്റെ പ്രകടമായ തെളിവായി മാറി.

നാട്ടില്‍നിന്നും എത്തിച്ചേര്‍ന്ന അമ്മമാരുടെ സാന്നിധ്യം ഈ യാത്രയെ അനുഗ്രഹദായകമാക്കി മാറ്റി. വിഭവ സമൃദ്ധമായ ഡിന്നറിനൊപ്പം വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും യാത്രയിലുടനീളം അംഗംങ്ങള്‍ക്കായി അണിയിച്ച് ഒരുക്കിയിരുന്നു. പാട്ടുകളിലൂടെയും, നൃത്തങ്ങളിലൂടെയും, ഗെയിമുകളിലൂടെയും ഒരിക്കല്‍ക്കൂടി മെല്‍ബണിലെ ക്നാനായ വനിതകള്‍ അവരുടെ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചു.

ക്നാനായ കത്തോലിക്കോണ്‍ഗ്രസ് ഓഫ് വിക്ടോറിയ ഓസ്ട്രേലിയ(K.C.C.V.A)യുടെ പരിപൂര്‍ണ്ണ പിന്തുണയോടെ നടപ്പിലാക്കിയ ഈ ഫെറിയാത്രയില്‍ ഇത്രയധികം വനിതകളെ സംഘടിപ്പിക്കുവാന്‍ സാധിച്ചത് ഈ അസോസിയേഷന്‍റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഈ ഫെറിയാത്ര ഒരു വന്‍വിജയമാക്കി ത്തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സീനാ ബിജോ കാരുപ്ലാക്കല്‍, അനിത ഷിനോയ് മഞ്ഞാങ്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം കമ്മറ്റി നന്ദി അറിയിച്ചു.

ക്നാനായ പൈതൃകവും പാരമ്പര്യവും മുറുകെപ്പിടിക്കുന്ന മെല്‍ബണിലെ മുഴുവന്‍ വനിതകളെയും ഒത്തുചേര്‍ത്തുകൊണ്ട് ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ പരിപാടികള്‍ നടപ്പിലാക്കുവാന്‍ M.K.W.F തീരുമാനിച്ചു. സെപ്റ്റംബര്‍ മാസം 16, 17, 18, 19 തീയതികളില്‍ മെല്‍ബണില്‍ നടത്തപ്പെടുന്ന K.C.C.O. കണ്‍വെന്‍ഷന്‍ “പൈതൃകം 2016”ല്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ M.K.W.F തീരുമാനിക്കുകയും പൈതൃകം 2016ന് എല്ലാവിധ വിജയാശംസകളും പൂര്‍ണ്ണപിന്തുണയും M.K.W.F പ്രഖ്യാപിച്ചു.

K.C.C.O കണ്‍വെന്‍ഷന്‍ പൈതൃകം 2016ലേക്ക് ഓഷ്യാനയിലെ  എല്ലാ കുടുംബങ്ങളേയും സ്വാഗതം ചെയ്തുകൊണ്ടാണ് മെല്‍ബണ്‍ ക്നനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഫെറിയാത്ര അവസാനിച്ചത്‌.

അനിത ഷിനോയ് മഞ്ഞാങ്കല്‍

ജനറല്‍ സെക്രട്ടറി     

മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം

Read more

മൂന്നാമത് കെ സി സി ഓ കണ്‍വെന്‍ഷന്‍ സപ്തംബര്‍ 16 മുതല്‍ മെല്‍ബണില്‍

മെല്‍ബണ്‍: ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ഓഫ് ഒഷ്യാനയുടെ മൂന്നാമത് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 16 മുതല്‍ 19 വരെ മെല്‍ബണില്‍ വച്ച് നടത്തപ്പെടും. വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം സീകരിച്ചിരിക്കുന്ന  കണ്‍വെന്‍ഷന്റെ പേര് പൈതൃകം 2016 എന്നാണ്. രണ്ടു വര്‍ഷങ്ങള്‍ കൂടി നടക്കുന്ന ഈ ക്നാനായ മാമാങ്കം ഓസ്ട്രേലിയ - ന്യൂസിലാന്റ് രാജ്യങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ ക്നാനായ കൂട്ടായ്മകൂടിയാണ്. ഇത് രണ്ടാം പ്രാവശ്യമാണ് മെല്‍ബണില്‍ കണ്‍വെന്‍ഷന്‍ എത്തുന്നത്. നിരവധി കലാ കായിക മത്സരങ്ങള്‍, സെമിനാറുകള്‍, പ്രതിനിധി സമ്മേളനങ്ങള്‍, കലാ സന്ധ്യ, കണ്‍വെന്‍ഷന്‍ റാലി തുടങ്ങി നിരവധി വര്‍ണ്ണ മനോഹരപരിപാടികളാണ് ആസൂത്രണം ചെയ്യപ്പെടുന്നത്.  Phillip Island Adventure Resort ല്‍ വച്ചു നടക്കുന്ന കണ്‍വെന്‍ഷന്റെ വിജയത്തിനായി  ബിനു തുരുത്തിയില്‍ (KCCO പ്രസിഡണ്ട്‌), സുനു ഉറവക്കുഴിയില്‍ (KCVA പ്രസിഡന്റ്‌ & കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ), തോമസ്‌ കൈപ്പുറത്ത് (KCCO വൈസ് പ്രസിഡണ്ട്‌ & കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍)  എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Read more

KCCO CONVENTION 2016 - പൈതൃകം 2016 ന്റെ സ്വാഗത ഗാനം പുറത്തിറങ്ങി

മെൽബൺ; KCCO  CONVENTION  2016 - പൈതൃകം  2016 ന്റെ സ്വാഗത ഗാനം പുറത്തിറങ്ങി. ശ്രീ സജിമോൻ വരകുകാല രചിച്ചു , ശ്രീ ജോമോൻ കുണിഞ്ഞി ഈണം പകര്ന്ന ഓഷ്യാന കണ്വെൻഷൻ സ്വാഗത ഗാനം ക്നാനയക്കാരുടെ സ്വന്തം അഭിവന്ദ്യ കുരിയാക്കൊസ് കുന്നശേരി പിതാവ് അനുഗ്രഹിച്ചു ആശീർവദിച്ചു പുറത്തിറക്കി.ചടങ്ങിൽ KCCO സെക്രട്ടറി ശ്രീ സൈമൺ വെളൂപ്പരംബിൽ , മേൽബെൻ KCYL പ്രസിഡന്റ്‌ മെബിൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു . ഗാനത്തിന്റെ ആദ്യ കോപ്പി ശ്രീ ജോമോൻ കുണിഞ്ഞി ഈ ജനുവരി 26 നു മേല്ബെനിൽ വെച്ചു നടന്ന ചടങ്ങിൽ KCCO മുൻ സെക്രടറി ശ്രീ സച്ചിൻ പട്ടുമാക്കീലിനു നല്കി ഉൽഖാടനം ചെയ്തു . പൈതൃകം 2016 ചെയർമാൻ ശ്രീ സുനു ഉറവക്കുഴി , വൈസ് ചെയർമാൻ തോമസ്‌ സജീവ്‌ കായിപ്പുരത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓഷ്യാന ക്നാനായ കണ്വെൻഷൻ 2016 നു വലിയ ഒരുക്കങ്ങൾ ആണ് KCCO യും KCCVA ചേർന്ന്  നടത്തിവരുന്നത്‌. ഓസ്ട്രേലിയ , ന്യു സീലണ്ട് , സിന്ഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 500 നു മേൽ  കുടുംബങ്ങളെയാണ് പൈതൃകം 2016 ലേക്ക് പ്രതീക്ഷിക്കുന്നത്. 2016 സെപ്തംബർ 16,17,18,19 തീയതികളിൽ ആയി നടക്കുന്ന കന്വേന്ഷനിലെക്കായി ഇതിനോടകം 600 നു മേൽ ക്നാനായ സഹോദരങ്ങൾ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു. പൈതൃകം ഓഷ്യാന ക്നാനായ സമൂഹത്തിന്റെ ഒരു വലിയ ഉത്സവം ആക്കുവാൻ സഹായിക്കുകയും പ്രാര്ധിക്കുകയും ചെയ്യണമെന്നു KCCO പ്രസിഡന്റ്‌ ശ്രീ ബിനു ജേക്കബ് തുരുത്തിയിൽ , കണ്വെൻഷൻ ചെയർമാൻ ശ്രീ സുനു ഉറവക്കുഴി തുടങ്ങിയവർ ലോക ക്നാനായ സമൂഹത്തോട് അഭ്യര്ധിച്ച്ചു .

Read more

മെൽബണിൽ മെൽബൺ ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് രൂപീകൃതമായി.

മെൽബൺ. ഒഷ്യാനയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന മെൽബണിൽ മെൽബൺ ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് എന്ന സംഘടന രൂപീകൃതമായി. മെൽബൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോണ്ഗ്രസ് ഓഫ് വിക്ടോറിയ (KCCVA) എന്ന KCCO സംഘടനയിൽ നിന്നും രാജി വെച്ച 31 കുടുംബങ്ങളും 2 വൈദീകരും 4 ബാച്ച്ലെഴ്സും ചേര്ന്നാണ് പുതിയ സംഘടന രൂപീകരിച്ചത്. കുറെ മാസങ്ങള്ക്ക് മുൻപ് അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ മെൽബണിൽ അരങ്ങേറിയ ദൌർഭാഗ്യകരമായ സംഭവ വികാസങ്ങളുടെ പേരിലാണ് പുതിയ സംഘടനക്കു രൂപം കൊടുത്തത് എന്ന് പുതിയ സംഘടനയുടെ പ്രസിഡണ്ട്‌ സജിമോൻ ഇല്ലി പറമ്പിൽ അറിയിച്ചു. അഭി. മാര് മാത്യൂ മൂലക്കാട്ട് പിതാവിന്റെ സന്ദർശന വേളയിലെ തിരുനാളിനോടനുബന്ധിച്ചു KCCO യുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷനെ പിന്തുണച്ചുകൊണ്ട് സഭയോടൊപ്പം പ്രവർത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടന രൂപീകരിച്ചത് എന്ന് സജിമോൻ ഇല്ലിപറമ്പിൽ അറിയിച്ചു. പുതിയ സംഘടനയുടെ പ്രഥമ പൊതുയോഗം ഫാ. സ്റ്റീഫൻ കണ്ടാര പള്ളിയുടെ സാന്നിധ്യത്തിൽ 13 ന് നടത്തി. ഈ യോഗത്തിൽ വച്ച് ക്നാനായ കത്തോലിക്കാ കൊണ്ഗ്രസിന്റെ bylaw അംഗീകരിക്കുകയും സംഘടനയുടെ ഔദ്യോഗികമായ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.

പുതിയ സംഘടനയുടെ ഭാരവാഹികൾ ഇവർ .

President: Sajimon Joseph Illiparambil from Kallara old parish
Vice President: Joji Mathew Pathuparayil from Uzhavoor parish
Secretary: Joe Chacko Muriyanmaliyil from kattachira parish
Joint Secretary: Josemon Kunnampadavil from Uzhavoor parish
Treasurer: Sijo Chalayil Thomas from Ettumanoor parish

Read more

KCCO CONVENTION 2016 - പൈതൃകം 2016 ന്റെ സ്വാഗത ഗാനം പുറത്തിറങ്ങി

മെൽബൺ; KCCO  CONVENTION  2016 - പൈതൃകം  2016 ന്റെ സ്വാഗത ഗാനം പുറത്തിറങ്ങി. ശ്രീ സജിമോൻ വരകുകാല രചിച്ചു , ശ്രീ ജോമോൻ കുണിഞ്ഞി ഈണം പകര്ന്ന ഓഷ്യാന കണ്വെൻഷൻ സ്വാഗത ഗാനം ക്നാനയക്കാരുടെ സ്വന്തം അഭിവന്ദ്യ കുരിയാക്കൊസ് കുന്നശേരി പിതാവ് അനുഗ്രഹിച്ചു ആശീർവദിച്ചു പുറത്തിറക്കി.ചടങ്ങിൽ KCCO സെക്രട്ടറി ശ്രീ സൈമൺ വെളൂപ്പരംബിൽ , മേൽബെൻ KCYL പ്രസിഡന്റ്‌ മെബിൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു . ഗാനത്തിന്റെ ആദ്യ കോപ്പി ശ്രീ ജോമോൻ കുണിഞ്ഞി ഈ ജനുവരി 26 നു മേല്ബെനിൽ വെച്ചു നടന്ന ചടങ്ങിൽ KCCO മുൻ സെക്രടറി ശ്രീ സച്ചിൻ പട്ടുമാക്കീലിനു നല്കി ഉൽഖാടനം ചെയ്തു . പൈതൃകം 2016 ചെയർമാൻ ശ്രീ സുനു ഉറവക്കുഴി , വൈസ് ചെയർമാൻ തോമസ്‌ സജീവ്‌ കായിപ്പുരത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓഷ്യാന ക്നാനായ കണ്വെൻഷൻ 2016 നു വലിയ ഒരുക്കങ്ങൾ ആണ് KCCO യും KCCVA ചേർന്ന്  നടത്തിവരുന്നത്‌. ഓസ്ട്രേലിയ , ന്യു സീലണ്ട് , സിന്ഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 500 നു മേൽ  കുടുംബങ്ങളെയാണ് പൈതൃകം 2016 ലേക്ക് പ്രതീക്ഷിക്കുന്നത്. 2016 സെപ്തംബർ 16,17,18,19 തീയതികളിൽ ആയി നടക്കുന്ന കന്വേന്ഷനിലെക്കായി ഇതിനോടകം 600 നു മേൽ ക്നാനായ സഹോദരങ്ങൾ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു. പൈതൃകം ഓഷ്യാന ക്നാനായ സമൂഹത്തിന്റെ ഒരു വലിയ ഉത്സവം ആക്കുവാൻ സഹായിക്കുകയും പ്രാര്ധിക്കുകയും ചെയ്യണമെന്നു KCCO പ്രസിഡന്റ്‌ ശ്രീ ബിനു ജേക്കബ് തുരുത്തിയിൽ , കണ്വെൻഷൻ ചെയർമാൻ ശ്രീ സുനു ഉറവക്കുഴി തുടങ്ങിയവർ ലോക ക്നാനായ സമൂഹത്തോട് അഭ്യര്ധിച്ച്ചു .

Read more

Copyrights@2016.