oceana live Broadcasting

മെല്‍ബണില്‍ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ വൺ ഡേ പിക്നിക്

മെൽബൺ∙ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ വേദപാഠ വിദ്യാർത്ഥികളുടെ വൺ ഡേ പിക്നിക് ഡിസംബർ 3 ശനിയാഴ്ച കർദിനിയാ റീസെർവോയർ പാർക്കിൽവച്ച് നടത്തി. രാവിലെ പത്തു മണിക്ക് ആരംഭിച്ച പിക്നിക്കിൽ വിവിധ തരം കളികൾ, ട്രക്കിങ്ങ്, ബാർബിക്യു തുടങ്ങി വിവിധയിനം പരിപാടികൾ മതാധ്യാപകരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. മിഷന്റെ രണ്ടു സെന്ററുകളിലായി പഠിക്കുന്ന 140 ഓളം വിദ്യാർത്ഥികൾക്ക് ഒരുമിച്ചു കൂടി തങ്ങളുടെ സൗഹൃദം പങ്കിടുവാനുള്ള ഒരു നല്ല അവസരമായിരുന്നു ഈ പിക്നിക് എന്ന് മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അഭിപ്രായപ്പെട്ടു. ആദ്യം മുതൽ അവസാനം വരെ അദ്ദേഹത്തിന്റെ സാമീപ്യം കുട്ടികൾക്ക് ആവേശവും ഉണർവും നൽകി. മതാധ്യാപകരുടെ കോർഡിനേറ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങളായ അബ്രഹാം ജോൺ, ലാൻസ് വരിക്കാശ്ശേരിയിൽ, ട്രസ്റ്റീ കുരിയൻ സി. ചാക്കോ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി

Read more

ഉഴവൂർ സംഗമം ഉദ്ഘാടനം ചെയ്തു

മെൽബൺ ∙ ഇന്ത്യയുടെ പ്രഥമ പൗരൻ ആയിരുന്ന കെ. ആർ. നാരായണന്റെയും ആദ്യകാല കേരളാ നിയമസഭയിലെ പ്രാസംഗകരിൽ വ്യത്യസ്തനായിരുന്ന ജോസഫ് ചാഴിക്കാടന്റേയും പാദസ്പർശനം ഏറ്റ ഉഴവൂർ ഗ്രാമത്തിൽ നിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും മെൽബണിലേക്ക് കുടിയേറിയവർക്കും ആദ്യ ഉഴവൂർ സംഗമം ആവേശകരമായി. മെൽബണിലെ ക്ലാരിൻസാ യൂലികാ ഹാളിൽ നടന്ന വർണ്ണ ശമ്പളമായ ചടങ്ങിൽ ഉഴവൂർ ഗ്രാമത്തിലെ മെൽബണിലുളള മാതാപിതാക്കൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

uzhavur-2

ഇരുനൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ കോർഡിനേറ്റർ ജോസി ഒറ്റത്തനാടിയിൽ, കമ്മിറ്റി അംഗങ്ങളായ ബിനോയി പച്ചിലമാക്കിൽ, ജോയ്സ് വെട്ടത്ത് കണ്ടത്തിൽ, ലിറ്റോ തോടനാനിയിൽ, സോജൻ പേരുകടപ്പനാൽ, ജോസ്മോൻ കുന്നംപടവിൽ, സൈമൺ വേളുപ്പറമ്പിൽ, അനിലാ റ്റോബി, ജൂലി ടോണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചുരുങ്ങിയ സമയം കൊണ്ട് മെൽബണിൽ ആദ്യ ഉഴവൂർ സംഗമം വിജയമായതിന്റെ സന്തോഷത്തിലാണ് ഉഴവൂർ ഗ്രാമവാസികൾ.

uzhavur-1

കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ ചടങ്ങുകൾക്ക് നിറചാർത്ത് നൽകി. ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ചിന്തിക്കുകയും ഐക്യപ്പെടുകയും ചെയ്തുകൊണ്ട് മെൽബൺ മലയാളികൾക്ക് മാതൃകയാകുകയാണ് ഉഴവൂർ സംഗമം. ഉഴവൂർ ഗ്രാമത്തിന്റെ നിഷ്കളങ്കതയും ചാരുതയും അയവിറക്കാൻ ഉഴവൂർ സംഗമം വഴി അംഗങ്ങൾക്ക് സാധിച്ചു എന്നതാണ് ഇതിന്റെ വിജയം. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നാടിന്റെ വളർച്ചയ്ക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും ഉഴവൂർ ഗ്രാമത്തിന്റെ ഗദകാല സ്മരണകൾ അയവിറക്കി നന്മയുടെ പ്രതികമായ ഒരു പുതുസമൂഹത്തെ മെൽബണിൽ കെട്ടിപ്പെടുക്കാനും അംഗങ്ങൾ തീരുമാനിച്ചു. കലാപരിപാടികൾക്കുശേഷം സ്വാദിഷ്ടമായ സ്നേഹ വിരുന്നും സംഘാടകർ ക്രമീകരിച്ചിരുന്നു. പരിപാടിയിലെ ഏറ്റവും മികച്ച ലക്കി ഫാമിലിയായി ജോജി– സോണിയ പത്തുപറയെ തിരഞ്ഞെടുത്തു. പരിപാടിയുടെ കോർഡിനേറ്റർ ജോസി ഒറ്റത്തങ്ങാടിയിൽ സ്വാഗതവും കമ്മറ്റി അംഗം സൈമൺ വേളുപ്പറമ്പിൽ നന്ദിയും പറഞ്ഞു.

Read more

യുവജന ഐക്യം ഊട്ടിയുറപ്പിച് "പ്രോസ്പെർ ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്"

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (KCYL) നേതൃത്വത്തിൽ നടത്തപ്പെട്ട ത്രിദിന ക്യാമ്പ് "പ്രോസ്പെർ ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്" വിജയകരമായി പരിസമാപിച്ചു.

അലക്സാണ്ട്ര അഡ്വെഞ്ചർ റിസോർട്ടിൽ വെച്ച് നവംബർ 18, 19, 20 തീയതികളിൽ നടത്തപ്പെട്ട ഈ ക്നാനായ യുവജന കൂട്ടായ്മ മെൽബണിലെ ക്നാനായ കത്തോലിക്ക യുവജനങ്ങളുടെ ഐക്യവും ഫ്രണ്ട്ഷിപ്പും ഊട്ടിഉറപ്പിക്കുന്നതിന് വളരെയധികം സഹായകമായി.

വിവിധതരം പ്രോഗ്രാമുകളാണ് സംഘാടകർ ഈ ക്യാമ്പിൽ ഒരുക്കിയിരുന്നത്. Dr. ആൻഡ്രൂസ് ക്രിസ്റിഗോ, ഡോണി പീറ്റർ, Bro. ജിജിമോൻ കുഴിവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിജ്ഞാനപ്രദമായ വിവിധ തരം ക്ലാസുകൾ, ഐസ് ബ്രേക്കിംഗ്, ഡിബേറ്റ്സ്, സനീഷ് പാലക്കാട്ടിന്റെ നേതൃത്വത്തിൽ വിവിധതരം കളികൾ, അജുമോൻ അബ്രഹാമിന്റെ കുക്കറി ക്ലാസ്, കനോയിങ്, ട്രെഷർ ഹണ്ട്, ക്യാമ്പ് ഫയർ എന്നിവയായിരുന്നു പ്രധാന പ്രോഗ്രാമുകൾ. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റ സാന്നിധ്യവും അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ എല്ലാദിവസവും നടത്തിയ വിശുദ്ധ കുർബ്ബാനയും ഈ ക്യാമ്പിന് ആത്‌മീയ ഉണർവ് നൽകി.

ബെസ്ററ് മെയിൽ ക്യാമ്പർ ആയി സ്റ്റെബിൻ സ്റ്റീഫനും, അലക്സ് വടക്കേക്കരയും, ബെസ്ററ് ഫിമെയിൽ ക്യാമ്പർ ആയി ഷാരൻ പത്തുപറ, ജെനറ്റ്‌ ജോസഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മെൽബണിലെ ക്നാനായ യുവജനങ്ങൾക്ക്‌ ആഘോഷവും ആവേശവും ആയിത്തീർന്ന ഈ ക്യാമ്പിന് നേതൃത്വം കൊടുത്ത ജോയൽ ജോസഫ് (പ്രസിഡന്റ്) ഡെൻസിൽ ഡൊമിനിക് (സെക്രട്ടറി) ജോയൽ ജിജിമോൻ, ജെറിൻ എലിസബത്ത്, KCYL ഡയറക്ടർസ് അനൂപ് ജോസഫ്, സോജി അലൻ എന്നിവരെയും മറ്റെല്ലാ വോളന്റീർസിനെയും ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

Read more

സിങ്കപ്പൂർ ക്നാനായ കാത്തോലിക് അസോസിയേഷൻ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു .

സിങ്കപ്പൂർ ക്നാനായ കാത്തോലിക് അസോസിയേഷന്റെ വാർഷികാഘോഷവും അതോടൊപ്പം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടത്തി . അസോസിയേഷന്റെ സ്പിരിച്യുൽ അഡ്വൈസർ ഫാ . സലിം ജോസഫ് പുതിയ ഭരണ സമിതിക്കു അംഗീകാരം നൽകുകയും അവരുടെ വരുന്ന വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു .
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്‌സ് .
പ്രസിഡന്റ് : ജോണി
സെക്രട്ടറി : ഡെന്നിസ്
മറ്റു കമ്മിറ്റി അംഗങ്ങൾ :  സോനു, അലീഷാ , ജോസ്‌മി , ജോസ്‌ന, സിബി , സാനി , പയസ്, ജിപ്‌സൺ.

Read more

ബ്രിസ്‌ബേൻ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റി : ടിജോ പ്രാലേൽ പ്രസിഡണ്ട്, പ്രസാദ് തോട്ടപ്ലാക്കീൽ സെക്രട്ടറി

BKCC Inc വാർഷിക പൊതുയോഗം ഇക്കഴിഞ്ഞ 12/11/2016 ൽ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ശ്രീ ജിജോ ചേരുവൻകാലയുടെ അധ്യക്ഷതയിൽ കൂടി വാർഷിക റിപ്പോർട്ടും ബഡ്ജറ്റും ഐക്യകണ്ടേന അംഗീകരിക്കുകയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് സ്വാഗതം നേരുകയും ചെയ്തു. BKCC Inc 2014- 2016 ജോയിന്റ് സെക്രട്ടറി ശ്രീ ബിനോയി കണിയാകുന്നേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥാനം ഒഴിയുന്ന സെക്രട്ടറി ശ്രീ സ്റ്റീഫൻ നെടുംതൊട്ടിയിൽ വാർഷിക റിപ്പോർട്ടും, ട്രഷറർ ശ്രീ ഫെനിൽ നെല്ലൂർ വാർഷിക വരവ് ചെലവ്കണക്കും അവതരിപ്പിച്ചു. BKCC യുടെ പുതിയ ഭാരവാഹികളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ശ്രീ ടിജോ പ്രാലേൽ - പ്രെസിഡണ്ട്, ശ്രീ ഷിയാൻസ് വെളിയത്ത് - വൈസ് പ്രെസിഡണ്ട്, ശ്രീ പ്രസാദ് തോട്ടപ്ലാക്കീൽ - സെക്രട്ടറി, ശ്രീ ജിമ്മി മത്തായി - ജോയിന്റ് സെക്രട്ടറി, ശ്രീ ജോയി പാരിപ്പള്ളി - ട്രെഷറർ, ശ്രീമതി ബിന്ദു ടിബി - വനിതാ പ്രതിനിധി തുടങ്ങിയവരെ സ്ഥാനമൊഴിയുന്ന പ്രെസിഡണ്ട് ജിജോ ചേരുവൻകാല വേദിയിലേക്ക് ക്ഷണിച്ചു അനുമോദിച്ചു. അവരോടൊപ്പം ഏരിയ പ്രതിനിധികളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ശ്രീ ജോസ് മലയിൽ, ശ്രീ ഫ്രാൻസിസ് ജോൺ, ശ്രീ സജീഷ് ബേബി എന്നിവരെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. 2011 ഇൽ രൂപീകൃതമായ ബ്രിസ്‌ബേൻ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റി ക്നാനായ സമുദായത്തിന്റെ തനതു പാരമ്പര്യത്തിലും പൈതൃകത്തിലും വിട്ടുവീഴ്ച ചെയ്യാതെ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളിലൂടെ ഓഷ്യാന ക്നാനായ സമൂഹത്തിനു മുൻപിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംഘടനയാണ്. വരുന്ന രണ്ടു വർഷ കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരിക്കുന്നത്. 72 കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുള്ള പുതിയ ഡയറക്ടറി മുതിർന്ന അംഗമായ ശ്രീ ജോസ് ചേരുവൻകാല പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു. BKCC യുടെ ഈ വർഷത്തെ ക്രിസ്തുമസ്സ് കരോൾ ഡിസംബർ മാസം 2 ആം തീയതി ആരംഭിക്കുമെന്ന് സെക്രട്ടറി ശ്രീ പ്രസാദ് തോട്ടപ്ലാക്കീൽ അറിയിച്ചു. ജനുവരി 21 നു ആണ് ക്രിസ്തുമസ്സ് ന്യൂ ഇയർ പരിപാടി നടത്തപ്പെടുന്നത്.

Read more

കെ. സി. വൈ. എൽ ത്രിദിന ക്യാമ്പ് മെൽബണിൽ

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ മൂന്നു ദിവസത്തെ വാർഷിക ക്യാമ്പ് നവംബർ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്നു. "പ്രോസ്പെർ 2016" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാമ്പ് അലക്സാണ്ടറ adventure റിസോർട്ടിൽ വെച്ചാണ് നടത്തുന്നത്.

മൂന്നു ദിവസത്തെ ഈ ക്യാമ്പിൽ യുവതി യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന വിജ്ഞാനപ്രദവും വിശ്വാസപരവും കായികപരവുമായ ഒരുപാട് പ്രോഗ്രാംസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടനയുടെ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ഡെൻസിൽ ഡൊമിനിക് എന്നിവർ അറിയിച്ചു.

പൂർണ്ണമായും മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷ്യന്റെ മേൽ നോട്ടത്തിൽ നടത്തപ്പെടുന്ന ഈ ക്യാമ്പിന് മെൽബൺ കെ.സി.വൈ.എൽ ഡയറക്ടർസ് സോജി അലൻ, അനൂപ് ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.

Read more

ക്നാനായ യുവജനോത്സവം മാർ ജോസഫ് സ്രാമ്പ്രിക്കൽ ഉദ്ഘാടനം ചെയ്യും

ബർമിങഹാം: യു. കെ ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ യുവജനോത്സവം അതിവിപുലമായി ഈ മാസം 26- ന് ബർമിങ്ങ്ഹാമിലെ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തിൽ നടത്തപ്പെടുന്നു.

യു.കെ.യിൽ എങ്ങുമുള്ള ക്നാനായ കാത്തലിക് യൂത്ത് ലീഗ് അംഗങ്ങൾ അണിചേർന്ന് യുവത്വത്തിൻ്റെ പ്രസരിപ്പ് ഊർജ്ജതയോടെ കൂടി യുവജനസംഗമ വേദിയിൽ നിറപ്പകിട്ടാർന്ന നിരവധി കലാമത്സരങ്ങൾ അരങ്ങേറും . യുവജനോത്സവം ഉദ്ഘാടനം ചെയ്യുവാൻ എത്തുന്നത് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പ്രിക്കലാണ്. ഈ മാസം 26-ന് രാവിലെ നടത്തപ്പെടുന്ന പ്രൌഡഗംഭിരമായ യുവജനോത്സവ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പുതുമയിൽ തനിമയാർന്ന വ്യത്യസ്തമായ ഉദ്ഘാടന മാമാങ്കത്തിൽ ക്നാനായ അവേശം അലതല്ലുന്ന വേദിയായി മാറും.

തുടർന്ന് വിവിധ കലാകാരന്മാർ വിവിധ വേദികളിലായി നടത്തപ്പെടുന്ന കലാമേളയ്ക്ക് വീറും വാശിയോടെയും പ്രകടനങ്ങൾ കാഴ്ചവെയ്ക്കും. യു.കെ.കെ.സി.വൈ.എൽ ചാപ്ലിയനും എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ വികാരി ജനറാളുമായ ഫാ. സജി മലയിൽ പുത്തൻപുര, ഡയറക്ടർമാരായ സിൻ്റോ വെട്ടുകല്ലേൽ, ജോമോൾ പടവുത്തേൽ കെ.സി.വൈ.എൽ. ഭാരവാഹികളായ ഷിബിൻ ജോസ് വടക്കേക്കര, ജോണി സജി മലേമാണ്ടയിൽ, ഡേവിഡ് ജേക്കബ് മൂരിക്കുന്നേൽ സ്റ്റെഫിൻ ഫിലിപ്പ്, സ്റ്റീഫൻ ടോം പുളിമ്പാറയിൽ എന്നിവർ നേതൃത്വം നൽകും.

Read more

മെൽബണിൽ പ്രഥമ ഉഴവൂർ സംഗമം നവംബർ 19 ശനിയാഴ്ച

മെൽബൺ : മെൽബണിൽ ഉഴവൂർ സംഗമം നടത്തപ്പെടുന്നു. ഇദംപ്രഥമമായി മെൽബണിലെ ഉഴവൂർ സ്വദേശികൾ ഒരുമിക്കുന്ന ഉഴവൂർ സംഗമം യു കെ യിലെ പോലെ തന്നെ ശക്തമായ ഒരു സംഗമ വേദിയാകും എന്നുള്ള പ്രതീക്ഷയിലാണ് സംഘാടകർ. നവംബർ  19 ശനിയാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് മെൽബണിലെ  വിവിധ ഭാഗങ്ങളിലുള്ള ഉഴവൂരുകാരുടെ കൂട്ടായ്മക്ക് ക്ലാരിണ്ടായിൽ ആണ് സമ്മേളിക്കുക. മെൽബണിലെ ഉഴവൂരുകാരുടെ ഏറെക്കാലമായുള്ള ഉഴവൂർ സംഗമം എന്ന ആഗ്രഹം സാഷാത്കരിക്കുവാൻ ഉഴവൂരിന്റെ എല്ലാ മക്കളെയും മരുമക്കളെയുംസ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഉഴവൂരിന്റെ മക്കൾക്ക് പഴയ കാല സ്മരണകൾ അയവിറക്കാനും സൗഹൃദം പുതുക്കാനും ഉള്ള ഈ അവസരം പ്രയോജനപ്പെടുത്തി സംഗമം ഒരു വൻവിജയമാക്കണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു

Read more

മെൽബണിൽ മിഷ്യൻ ഞായർ ആഘോഷിച്ചു.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷ്യൻ മെൽബണിൽ ചെറുപുഷ്‌പ മിഷ്യൻ ലീഗിലെ കുട്ടികളുടെയും കോർഡിനേറ്റർസിന്റെയും നേതൃത്വത്തിൽ മിഷ്യൻ ഞായർ അതിഗംഭീരമായി ആഘോഷിച്ചു. ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 4.30 ന് വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിച്ച പരിപാടികൾ രണ്ടു സെന്ററുകളിലായിട്ടാണ് നടത്തപ്പെട്ടത്.

സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്റ്റനിൽ ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളിയും സെന്റ് മാത്യൂസ് ചർച് ഫൊക്കാനറിൽ ഫാ. തോമസ് കുമ്പുക്കലും വിശുദ്ധ കുർബ്ബാന അർപ്പിച്ച് വളർന്നു വരുന്ന തലമുറയ്ക്ക് മിഷ്യൻ ഞായർ എന്താണെന്നും മിഷ്യൻ പ്രവർത്തനങ്ങളുടെ പ്രാധാന്യം എന്താണെന്നും, ക്രിസ്തിയാനികളായ നാം ഓരോരുത്തരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ക്രിസ്തുവിന്റെ മിഷിണറിമാരായിരിക്കണം എന്നുള്ള ഒരു വലിയ സന്ദേശം കൈമാറി കൊടുക്കുവാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം എട്ടു മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികളുടെ നേതൃത്വത്തിൽ ചാരിറ്റിക്ക് വേണ്ടിയുള്ള ധനശേഖരണാർദ്ധം വിവിധ തരത്തിലുള്ള സ്റ്റാളുകൾ തയാറാക്കി വിൽക്കുകയും അങ്ങനെ ഒരു വൻ തുക പാവപ്പെട്ടവരെ സഹായിക്കുവാനായി ശേഖരിക്കുകയും ചെയ്തു.

മിഷ്യൻ ലീഗിന്റെ ഡയറെക്ടർസ് ആയ സജിമോൾ അനിലും മെജു അജിയും കുട്ടികൾക്ക് എല്ലാവിധ മാർഗനിർദേശവും നൽകി ഈ പരിപാടി വൻ വിജയമാക്കി തീർത്തു.

Read more

മെൽബണിൽ മാതാവിന്റെ കൊന്ത നമസ്‍കാരം ആചരിക്കുന്നു.

മെൽബൺ ക്നാനായ മിഷന്റെ നേതൃത്വത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സൂചകമായി പത്തു ദിവസത്തെ കൊന്ത നമസ്കാരം നടത്തുന്നു. ഒക്ടോബർ ഇരുപത്തൊന്നാം തീയതി വെള്ളിയാഴ്ച ആരംഭിച്ച സന്ധ്യാ പ്രാർത്ഥന വിവിധ കൂടാരയോഗങ്ങളിൽ ആയി നടത്തപ്പെടുന്നു.  പാരിഷ് കൗൺസിൽ മെമ്പേഴ്സും കൂടാരയോഗ പ്രതിനിധികളും ഈ പ്രാർത്ഥന കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു. ഒക്ടോബർ മുപ്പത് ഞായറാഴ്ച  കൊന്തപത്ത്‌ സമാപനവും പാച്ചോറ് നേർച്ചയും സെൻറ് മാത്യൂസ് ചർച്ച് ഫൊക്കാനറിൽ വെച്ച് നടത്തപ്പെടും.


Read more

മെല്‍ബണില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

മെല്‍ബണ്‍: മെല്‍ബണിലെ സെൻറ് മേരിസ് ക്നാനായ കാത്തലിക് മിഷനില്‍, പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ 2016 ഒക്ടോബർ 2 ന് ക്ലെയ്ടൺ സെൻറ് പീറ്റേഴ്സ് പള്ളിയിൽ വെച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടി. റവ. ഫാദർ ജേക്കബ് മുഖ്യ കാർമ്മികനായ വിശുദ്ധ കുർബ്ബാനയോടു കൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിച്ചു. റവ. ഫാദർ ജെയ്സൺ കുഴിയിൽ തിരുന്നാൾ സന്ദേശം നൽകി. ഫാദർ ജോസി കിഴക്കേത്തലക്കൽ സഹകാർമ്മികനായിരുന്നു

പിന്നീട് നടന്ന ഭക്തി സാന്ദ്രമായ തിരുന്നാൾ പ്രദക്ഷണത്തിലും നാട്ടിൽ നിന്ന് വന്ന പ്രശസ്ത സിനിമ പിന്നണി ഗായകനായ വിൽ‌സൺ പിറവത്തിന്റെ നേതൃത്വത്തിലുള്ള അതിഗംഭീരമായ ഗാനമേളയിലും നൂറ്‌ കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. ബീറ്റ്‌സ് ബൈ സെന്റ് മേരിസിന്റെ ചെണ്ട മേളവും നാസിക് ധോളും പ്രദക്ഷണത്തിനും പിന്നീടുള്ള കലാപരിപാടികൾക്കും കൊഴുപ്പേകി. ക്നാനായക്കാരുടെ തനതു കലയായ മാർഗംകളിയുടെ നോർത്ത് വെസ്റ്റിലെ കുട്ടികളുടെ അരങ്ങേറ്റവും പരിപാടികൾക്കു മാറ്റു കൂട്ടി. തദവസരത്തിൽ, ജൂലൈ മാസത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഓവർ ഓൾ ചാമ്പ്യൻഷിപ്പിന് അർഹയായ അബിയ മരിയ അലക്സ് വടക്കേക്കര ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.

ക്നാനായ മിഷന്റെ നേതൃത്വത്തിൽ നാലാം വര്ഷം നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്‌നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും മിഷന്റെ ചാപ്ലിൻ റവ . ഫാദർ തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. മിഷന്റെ പ്രഥമ ചാപ്ലിൻ റവ. ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളി എല്ലാവർക്കും തിരുന്നാൾ ആശംസകൾ നേർന്നു. സിറോ മലബാർ വികാർ ജനറൽ റവ . ഫാദർ ഫ്രാൻസിസ് കോലഞ്ചേരിയുടെ സാന്നിദ്ധ്യം തിരുന്നാൾ പരിപാടികൾക്ക് ഉണർവേകി.

കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രേസുദേന്തിമാരായ ജിനോ കുടിലിൽ, നിഷാദ് പുളിയന്നൂർ, ബൈജു ഓണശ്ശേരിൽ, ബിജു രാമച്ചനാട്ട്, ഷിനോ മാത്യു, മനോജ് വള്ളിത്തോട്ടത്തിൽ, ലാലു കണ്ണാലയിൽ, കുര്യൻ ചാക്കോ, സിജോ ചാലയിൽ, സോബി പുലിമലയിൽ, അജി മാത്യു, സിബി വയലുങ്കൽ, ബിജോ മുളക്കൽ, ഡൊമിനിക് താന്നിമൂട്ടിൽ, ഏലിയാസ് മാത്യു, ടോബി ജോയി, അജു എബ്രഹാം, ഷൈൻ ജോസഫ്, ജോബി ജോസഫ്, ഫിലിപ്സ് എബ്രഹാം, ആൻ റോസ് കുഴിവേലിൽ, ഫിലിപ്പ് മാത്യു & തോമസ് എന്നിവർ തിരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകി . സ്നേഹ വിരുന്നോടു കൂടി തിരുന്നാൾ പരിപാടികൾക്ക് തിരശീല വീണു.

Read more

പൈതൃകം 2016 ൽ ജോൺസൺ സാജു മിസ്റ്റർ ക്നാ; നീതു ബാബു മിസ് ക്നാ.

മെൽബൺ: മെൽബണിൽ നടന്ന പൈതൃകം 2016 ലെ വാശിയേറിയ മത്സരങ്ങളിൽ ഒന്നായിരുന്ന മിസ്റ്റർ ആൻഡ് മിസ്സ് ക്നാ മത്സരത്തിൽ 16 മത്സരാർത്ഥികളെ പിന്തള്ളി ജോൺസൺ സാജുവും നീതു ബാബുവും വിജയികളായി. മൂന്നു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഓരോ സ്ഥാനാർത്ഥിയും തങ്ങളുടെ കഴിവിന്റെ പാമാവധി വിജയികളാകുവാൻ ശ്രമിച്ചു. ആദ്യ റൗണ്ടായ സ്വയം പരിചയപ്പെടുത്തലിന്റെ ഒരു മിനിറ്റ് വീഡിയോ ആവിഷ്കാരം കൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തത നിറഞ്ഞതായിരുന്നു. മുപ്പത് സെക്കന്റിന്റെ റാം വാക്കിങ് അക്ഷരാർത്ഥത്തിൽ കാണികളെ ഹറാം കൊള്ളിച്ചു. രണ്ടാം റൗണ്ടിൽ നടന്ന രണ്ടു മിനിറ്റ് പ്രസന്റേഷൻ ഏരിയാ തിരിച്ചുള്ളതായിരുന്നു. മൂന്നാം റൗണ്ടായ ചോദ്യോത്തരവേള ക്നാനായ പാരമ്പര്യത്തിന്റെയും പൊതുവിജ്ഞാനത്തിലും അതിഷ്ഠിതമായിരുന്നു. മത്സരത്തിൽ പങ്കെടുത്ത ഓരോ വ്യക്തികളും തങ്ങളുടെ കഴിവിന്റെ പരമാവധി കാണികളുടെയും വിധികർത്താക്കളുടെയും ശ്രദ്ധ പിടിച്ചു പാടുവാൻ ശ്രമിച്ചു.

അത്യന്തം വാശിയേറിയ മതസരത്തിൽ മിസ്റ്റർ ക്നാ റണ്ണർ അപ്പ് ആയി മെൽബണിലെ പോൾ ജോൺസൻ തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ മിസ്സ് ക്നാ റണ്ണർ അപ്പ് ആയത് അഡിലെയ്ഡിൽ നിന്നുള്ള സിയാൻ ജോബിയാണ്. ന്യൂസിലാൻഡിൽ നിന്നുള്ള ജോൺസൺ ബാബു മിസ്റ്റർ ക്നാ പട്ടവും സിഡ്‌നിയിൽ നിന്നുള്ള നീതു ബാബു മിസ്സ് ക്നാ പട്ടവും സ്വന്തമാക്കി. ഇവരുടെ കഴിവുകളെയും ആത്മവിശ്വാസത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല എന്ന് വിധികർത്താക്കൾ പറഞ്ഞു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോൺസൺ സാജുവിന്‌ കഴിഞ്ഞ വർഷത്തെ ജേതാവായ മെബിൻ ബാബു ഷാൾ അണിയിച്ചു. മിസ്സ് ക്നായായി തെരെഞ്ഞെടുക്കപ്പെട്ട നീതു ബാബുവിന് കഴിഞ്ഞ വർഷത്തെ വിജയിയായ ക്ലെയർ ബൈജു പട്ടം കൈമാറി.

മത്സര വിജയികളെ മുഖ്യാതിഥിയായ മാർ സേവേറിയോസ് കുറിയാക്കോസ് തിരുമേനിയും കെ സി സി പ്രസിഡണ്ട് ജോയി മുപ്രാപ്പള്ളി, കെ സി സി എൻ എ പ്രസിഡണ്ട് സണ്ണി പൂഴിക്കാലാ, കെ സി സി ഓ പ്രസിഡണ്ട് ബിനു തുരുത്തിയിൽ, കെ സി സി വി എ പ്രസിഡണ്ട് സുനു ഉറവക്കുഴി എന്നിവർ അനുമോദിച്ചു.  

Read more

പൈതൃകം മേളപ്പെരുമയിൽ മെൽബൺ മുന്നിലെത്തി

മെൽബൺ: മൂന്നാമത് ഓഷ്യാന കൺവെൻഷന്റെ ഭാഗമായി നടത്തിയ ചെണ്ടമേളത്തിൽ മെൽബൺ ജേതാക്കളായി ഇപ്രാവശ്യം ആറു ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വ്യത്യസ്തമായ രീതികൊണ്ടും വേഷവിധാനം കൊണ്ടും ഓരോ ടീമും കാണികളെകൈയ്യിലെടുത്തു.


കഴിഞ്ഞ പ്രാവശ്യം നഷ്ടമായ കപ്പ് ഇപ്രാവശ്യം നേടുമെന്ന വാശിയിലെത്തിയ മെൽബൺ അക്ഷരാർത്ഥത്തിൽ കാണികളെ പുളകമണിയിച്ചു.ഇരുപത്തിരണ്ട് കലാകാരൻമാർ പങ്കെടുത്ത മെൽബൺ ഒരു പിടി മികച്ചു നിന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന ടീമിന്റെ അമരക്കാരൻ സോബി സണ്ണി പുലിമടയിൽ ആയിരുന്നു.


കുട്ടികളുടെയും സ്ത്രീകളുടെയും സാന്നിദ്ധ്യം കൊണ്ടും വ്യത്യസ്തമായ ആവിഷ്ക്കാരങ്ങൾ കൊണ്ടുംആഡിലേയ്ടും, സിഡ്നിയും, ക്യാൻബറയും, പെർത്തും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. രണ്ടാം സ്ഥാനത്തിനു വേണ്ടി ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. തുടക്കക്കാരായ ബ്രിസ്ബേൺ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമുദായ സ്നേഹത്തോടപ്പം നമ്മുടെ കലയും വളരുന്നതുവഴി നമ്മുടെ സമുദായത്തിന്റെ വളർച്ചക്കും സ്നേഹബന്ധ ങ്ങളുടെ വളർച്ചക്കും കാരണമാകുമെന്ന് കൺവെൻഷൻ കമ്മറ്റി ചെയർമാൻ സുനു സൈമണും, k.c.c.o പ്രസിഡന്റ് ബിനു തുരുത്തിയിലും പറഞ്ഞു

Read more

ന്യൂസിലാന്റിൽ ക്നാനായ യാക്കോബായ ഇടവകക്ക് ഔദ്യോഗിക തുടക്കം

ഓക്ലാൻഡ് : ന്യൂസിലാന്റിലെ ക്നാനായ യാക്കോബായ കുടുംബങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന ക്നാനായ ഇടവകക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ക്നാനായ യാക്കോബായ അതിഭദ്രാസനാധിപൻ അർച്ച് ബിഷപ്പ് കുര്യോക്കോസ് മോർ സേവേറിയോസ് തിരുമേനിയാണ് ന്യൂസീലാന്റിലെ പ്രഥമ ക്നാനായ യാക്കോബായ ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്തിൽ വിശുദ്ധബലി അർപ്പിക്കുകയും തുടർന്ന് ഫാ. ജയിംസ് തോട്ടത്തിലിന്റെ ആധ്യക്ഷതയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത വിപുലമായ പൊതുസമ്മേളനവും നടന്നു. തുടർന്നു ന്യൂസിലാന്റ് കനാനായ സിറിയൻ ഇടവകയുടെ പ്രഖ്യാപനവും പിതാവ് നിർവഹിച്ചു.

സോമൻ മാത്യു സ്വാഗതവും സണ്ണി ജേക്കബ് നന്ദിയും പറഞ്ഞു. സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി റോബിൻ ഡാനിയേൽ, ക്നാനായ കാത്തലിക്ക് അസോസിയേഷൻ പ്രസിഡന്റ് ജിമ്മി മാത്യൂ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസുകൊണ്ടു നടത്തിയ മുഖ്യ പ്രഭാഷണത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രസക്‌തിയും പരസ്പര സ്നേഹത്തിന്റെ അവശ്യകതയും ഓർമപ്പെടുത്തി. ഹ്രസ്വ സന്ദർശനത്തിനായി എത്തിയ അഭിവന്ദ്യ മെത്രാപൊലീത്ത കുര്യോക്കോസ് മോർ സേവേറിയോസ് തിരുമേനിക്ക് ഓക്ലാൻഡ് എയർപോർട്ടിൽ ക്നാനായ യാക്കോബായ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു.

Read more

മെൽബണിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ

മെൽബൺ: മെൽബൺ ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഞായറാഴ്ച പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അതിന്റെ മുന്നോടിയായി മെൽബണിലെ ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് ദൈവാലയത്തിൽ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും, മിഷൻ ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കലിന്റെയും നേതൃത്വത്തിൽ കോടി ഉയർത്തി. ഒക്ടോബർ 2 ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞു 2.30 ന് ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് ദൈവാലയത്തിൽ ഫാ. ജോസ് ചിറയിൽ പുത്തെൻപുരയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വി. കുർബ്ബാന ആരംഭിക്കും. ഫാ. ജെയ്സൺ കുഴിയിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദിക്ഷണം, പ്രസുദേന്തി വാഴ്ച്ച, ബീറ്റ്‌സ് ബൈ സെന്റ് മേരീസിന്റെ ചെണ്ടമേളവും നാസിക്ക് ഡോളും ഉണ്ടായിരിക്കും. വൈകിട്ട് ആറുമണിക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിത്സൺ പിറവം നയിക്കുന്ന ലൈവ് ഗാനമേളയും ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടെ തിരുനാൾ ആഘോഷം സമാപിക്കും. തിരുനാൾ കമ്മറ്റിയുടെ ചെയർമാൻ ഫാ. തോമസ് കുമ്പുക്കലിന്റെ നേതൃത്വതിൽ വിവിധ കമ്മറ്റികൾ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Read more

മെല്‍ബണിലെ ക്‌നാനായ കുടിയേറ്റ അനുസ്‌മരണ കപ്പല്‍യാത്ര അവിസ്മരണീയമായി

മെല്‍ബണ്‍: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ മിഷനും മെല്‍ബണ്‍ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസും സംയുക്തമായി താസ്‌മീനിയായിലേക്ക്‌ നടത്തിയ ക്‌നാനായ കുടിയേറ്റ അനുസ്‌മരണ കപ്പല്‍യാത്ര ചരിത്രതാളുകളിൽ ഇടം നേടി. ഇരൂന്നൂറില്‍പരം വിശ്വാസികള്‍ ക്നാനായ പാരമ്പര്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായി നടത്തിയ യാത്രയിലൂടെ ക്‌നാനായ ഐക്യം ഊട്ടിയുറപ്പിക്കുവാൻ കഴിഞ്ഞു. കപ്പൽ യാത്രയിലെ ആദ്യ ദിനത്തിൽ വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവന്ന ക്നായി തൊമ്മൻ ക്നാനായ മക്കൾക്ക്ക് ആവേശമായി. തടാസ്മാനിയയിൽ താമര്‍വാലി റിസോര്‍ട്ടില്‍ ഒരുക്കിയ ആള്‍ത്താരയില്‍ ഫാ. തോമസ്‌ കുമ്പുക്കല്‍ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിക്കുശേഷം നടന്ന സമ്മേളനത്തില്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയിൽ പങ്കെടുത്ത ഏവർക്കും ആശംസ നേര്‍ന്നു. തുടര്‍ന്ന്‌ നോർത്തിലെയും സൗത്തിലേയും കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച കള്‍ച്ചറല്‍ നൈറ്റ്‌ എല്ലാവരും ആസ്വദിച്ചു. തുടര്‍ന്ന്‌ താസ്‌മാനിയയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണം, മനോഹരമായ താമസ സ്ഥലം ഇവയെല്ലാം കുടിയേറ്റ യാത്രയുടെ വിജയത്തിന് കാരണമായി. ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര വൻ വിജയമാക്കുവാൻ അദ്ധ്വാനിച്ച മെൽബൺ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡണ്ട് സജി ഇല്ലിപ്പറമ്പില്‍, സിജോ ചാലായില്‍, ജോബി ജോസഫ്‌ എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്‌ കുടിയേറ്റ അനുസ്‌മരണ യാത്ര വാൻ വിജയമായത്. കുടിയേറ്റ യാത്രയ്ക്ക് ടൗൻസ്‌ വിലയിൽ നിന്നും സിഡ്‌നിയിൽ നിന്നും ഉൾപ്പെടെ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള നിരവധി ക്‌നാനായക്കാര്‍ പങ്കാളികളായി. കുടിയേറ്റ അനുസ്മരണ യാത്ര വാൻ വിജയമാക്കുവാൻ പരിശ്രമിച്ച സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പ്രഥമ ചാപ്ലെയിൻ ഫാ. സ്റ്റിഫൻ കണ്ടാരപ്പള്ളി, ചാപ്ലയിൻ ഫാ. തോമസ് കുമ്പുങ്കൽ, ട്രസ്റ്റിമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കമ്മറ്റിയുടെ ചെയർമാൻമാർ, കമ്മറ്റിക്കാർ തുടങ്ങി എല്ലാവര്ക്കും സംഘാടകാ സമിതിക്കു വേണ്ടി ജോ മുറിയന്‍മാലിയില്‍ നന്ദി പറഞ്ഞു. കുടിയേറ്റ അനുസ്മരണ യാത്രയിൽ ക്‌നായിതോമായുടെ വേഷമിട്ടുകൊണ്ട് ഷാജന്‍ ജോര്‍ജ്‌ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

Read more

മൂന്നാമത് KCCO കൺവെൻഷന് ഉജ്ജ്വല പരിസമാപ്തി

മെൽബൺ: ഓഷ്യാനയിലെ ക്നാനായ സമൂഹത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മൂന്നാമത് KCCO കൺവെൻഷൻ പൈതൃകം 2016 ന് മെൽബണിലെ ഫിലിപ്പ് ഐലൻഡിൽ ഉജ്ജ്വല പരിസമാപ്തി. 4 ദിവസങ്ങളായി ഓസ്‌ട്രേലിയയിലെ മെൽബണിൽ ഒരുമിച്ച് കൂടിയ ക്നാനായ മക്കൾ വീണ്ടും രണ്ടു വർഷത്തിന് ശേഷം കാണാം എന്ന വാഗ്ദാനത്തോടെ പിരിഞ്ഞപ്പോൾ ക്നാനായ സമൂഹത്തിന്റെ ദൃഢതയും സാഹോദര്യവും ഒരുമയും വിശ്വാസവും എല്ലാം ഒരിക്കൽ കൂടി അനുകരണീയമായ വിധത്തിൽ തെളിഞ്ഞു കാണുകായായിരുന്നു.  വിശുദ്ധ കുർബാനയോടെ തുടങ്ങിയ കൺവെൻഷനിൽ 1312 പേർ പങ്കെടുത്തു.മുഖ്യ അനുഗ്രഹപ്രഭാക്ഷണം നടത്തിയ മാർ കുറിയാക്കോസ് സേവറിയോസ് തിരുമേനി തന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ച് കലാകായിക പരിപാടികൾ കാണാൻ സമയം കണ്ടെത്തി. പ്രഫ. ജോയി മുപ്രാപ്പള്ളിയായിരുന്നു മുഖ്യ അധ്യക്ഷൻ. KCCNA പ്രസിഡന്റ് ശ്രീ.സണ്ണി പൂഴിക്കാല തന്റെ മുഴുവൻ സമയവും തന്റെ സഹോദരങ്ങളുടെ കൂടെ ഉണ്ണുവാനും ഉറങ്ങുവാനും സമയം കണ്ടെത്തി.

വളരെ ആവേശോജ്വലമായി തുടങ്ങിയ മത്സരങ്ങൾ അവസാനം വരെ വളരെ സന്തോഷത്തിന്റെയും ഒരുമയുടെയും പ്രതീകമായിരുന്നു. ഓരോ യുണീറ്റും അവതരിപ്പിച്ച പരിപാടികൾ കാണികൾക്ക് വിസ്മയ കാഴ്ചയായി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാകായിക വിരുന്ന് എല്ലാവരെയും അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചു. ഇപ്രാവശ്യത്തെ പ്രധാന മത്സര ഇനങ്ങളായ ചെണ്ടമേളം, Mr. & Miss Kna, ബൈബിൾ അതിഷ്ടിത ഡാൻസ്, ദമ്പതിമാരുടെ നൃത്തം, സ്കിറ്റ്, റാലി, എന്നിവയിൽ ഒരു വിജയിയെ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.

കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും കമ്മിറ്റി ചെയർമാൻ സുനു ഉറവക്കുഴി നന്ദി അറിയിച്ചു. മൂന്നു ദിവസവും സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിത്തന്ന ജോ ഉറവക്കുഴിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്ന് പങ്കെടുത്ത എല്ലാവരും ഒരേസ്വരത്തിൽ തന്നെ തീർത്തു പറഞ്ഞു. സ്റ്റേജ് ഡെക്കറേഷൻ നടത്തിയ ലാലു, ജാനറ്റ്, ദമ്പതികളെയും ലൈറ്റ് ആൻഡ് സൗണ്ട് നടത്തിയ ട്രീംസ് ലൈറ്റ് & സൗണ്ടിന്റെ മാനേജർ ജോസഫ് തോമസിന്റെ കഴിവിനെയും പ്രോഗ്രാം കമ്മറ്റി കൺവീനർ ബെഞ്ചമിൻ മേച്ചേരിൽ പ്രത്യേകം അഭിനന്ദിച്ചു.

ഈ കൺവെൻഷന്റെ വിജയം KCCVA കമ്മറ്റിക്കാരുടെ ചിട്ടയായ പ്രവർത്തന മികവുകൊണ്ട് ഒന്ന് മാത്രമാണെന്ന് KCCO പ്രസിഡന്റ് ബിനു തുരുത്തിയിൽ പറഞ്ഞു. വീണ്ടും രണ്ടു വർഷത്തിനുശേഷം കാണാം എന്ന ശുഭവിശ്വാസത്തിൽ ഈ സാഹോദര്യവും സ്നേഹവും നമ്മളിൽ നിലനിൽക്കട്ടെ എന്ന് ആശംസിച്ച് നടവിളിയോടു കൂടി ശ്രീ ബിനു തുരുത്തിയിൽ പതാക താഴ്ത്തി. മികച്ച പങ്കാളിത്തം കൊണ്ടും തികച്ചും വ്യത്യസ്തവും ന്യൂനതകളില്ലാത്ത സഘാടനമികവുകൊണ്ടും മൂന്നാമത് കൺവെൻഷൻ ഓഷ്യാനയുടെ ചരിത്രത്തിൽ ഇടം നേടി എന്നതിൽ സംശയമില്ല.

Read more

മെല്‍ബണില്‍ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര ഒരുക്കങ്ങൾ പൂർത്തിയായി

മെൽബൺ -സെന്റ് മേരീസ്സ് ക്നാനായ കാത്തലിക്ക് മിഷനും മെൽബൺ ക്നാനായ കാത്തലിക്ക് കോൺഗ്രസ്സും സംയുക്തമായി മെൽബണിൽ നിന്നും താസ്മേനിയായിലേക്ക് കപ്പലിൽ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര നടത്തുന്നു.സെപ്റ്റംബർ 17 തിയതി ശനിയാഴ്ച രാവിലെ 07 .30 നോട് കു‌ടി ഇരുനൂറിൽപ്പരം അംഗങ്ങൾ പോർട്ട് മെൽബണിൽ ഒത്തുകൂടും.സ്പിരിറ്റ് ഓഫ് ടാസ്മാനിയ എന്ന കപ്പലിൽ രാവിലെ 9 മണിക്ക് മെൽബണിൽ നിന്നും ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര ക്നാനായ മിഷന്റെ ചാപ്ലയിൻ ഫാദർ തോമസ്സ് കുമ്പുക്കൽ ഫ്ലാഗ് ഓഫ് ചെയ്യും .ഒരേ യൂണിഫോമിലുള്ള ടി ഷർട്ടും ജീൻസും ആണ് കപ്പലിലെ മുഖ്യ വേഷം .വിവിധ തരത്തിലുള്ള ഗെയിമുകൾ ,ടാബ്ലോ ,കോമഡി പരിപാടികൾ ,ക്നാനായി തോമ്മായുടെ ചരിത്രം ഇവയൊക്കെ കപ്പലിൽ അവതരിപ്പിക്കും .നാലു ദിവസം താസ്മേനിയായിയിലെ വിവിധ സ്‌ഥലങ്ങൾ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര സന്ദർശിക്കും .ഞായറാഴ്ച വൈകുന്നേരം താമർവാലി റിസോർട്ടിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളി ,ഫാദർ തോമസ് കുമ്പുക്കൽ എന്നിവർ നേതുത്വവും നൽകും .തുടർന്ന് മെൽബണിലെ നോർത്തു സെൻട്രലിൽ നിന്നുള്ള അംഗങ്ങളും സൗത്ത് സെൻട്രലിൽ നിന്നുള്ള അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും .വരും തലമുറക്ക് ക്നാനായ ചരിത്രം പഠിപ്പിച്ചുകൊടുക്കാനുള്ള ഒരു വേദിയായി താമർ റിസോർട്ട് മാറും .ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയും ആയി ബന്ധപ്പെട്ട് സിമ്പോസിയങ്ങൾ ,ക്വിസ് മത്സരം ,എന്നിവയും കൃമീകരിച്ചിട്ടുണ്ട് .ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര വിജയിപ്പിക്കന്നതിന് വിവിധ കമ്മിറ്റികൾ ആല്മാർധമായി പ്രവർത്തിക്കുന്നു .ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളി ,ഫാദർ തോമസ് കുമ്പുക്കൽ ,പാരിഷ് കൌൺസിൽ അംഗങ്ങൾ ,മെൽബൺ ക്നാനായ കാത്തലിക്ക് കോൺഗ്രസ്സിന്റെ ഭാരവാഗികൾ ,വിവിധ കമ്മിറ്റികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും

Read more

മെല്‍ബണില്‍ പൊന്നോണം 2016 ആഘോഷിച്ചു

മെല്‍ബണ്‍: സെന്റ്‌ മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ കെ സി വൈ എല്‍ സംഘടിപ്പിച്ച പൊന്നോണം 2016 ഏവര്‍ക്കും വിസ്മയമായി. മെല്‍ബണിലെ ക്ലയിട്ടന്‍ സെന്റ്‌ പീറ്റേഴ്സ് ഹാളില്‍ രാവിലെ പൂക്കളത്തോടെ ഓണാഘോഷങ്ങള്‍ തുടങ്ങി. കുട്ടികള്‍ക്ക് വേണ്ടിയുള്ള വിവിധ തരത്തിലുള്ള ഗെയിമുകള്‍, പുലികളി, വിഭ സമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷങ്ങളുടെ മാറ്റ് കൂട്ടി. ചെണ്ടമേളത്തിന്റെയും നാസിക്ക് ഡോളിന്റെയും പുലികളിക്കാരുടെയും അകമ്പടിയോടു കൂടി മാവേലി ആഗതനായി. ക്നാനായ കമ്മ്യൂണിറ്റിയുടെ സ്നേഹവും ഐക്യവും ആണ് മാവേലി ആഗ്രഹിക്കുന്നത് എന്ന് ഓണസന്ദേശത്തില്‍ മാവേലി മുഴുവന്‍ ക്നാനായക്കാരെയും ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് ഓണാഘോഷങ്ങളുടെ പ്രധാന ഘടകം ആയ തിരുവാതിരയോട് കൂടി കലാ പരിപാടികള്‍ ആരംഭിച്ചു. കെ സി വൈ എല്‍ അംഗങ്ങള്‍ അവതരിപ്പിച്ച ഡാന്‍സ് ഏവര്‍ക്കും ഹൃദയഹാരിയായി. വിവിധ കലാ പരിപാടികള്‍ നിലവാരത്തിലും മേന്മയിലും മികച്ചു നിന്നു. വാശിയേറിയ വടം വലി മത്സരത്തില്‍ ഒന്നാം സ്ഥാനം സെഹിയോന്‍ കൂടാര യോഗവും, രണ്ടാം സ്ഥാനം കെ സി വൈ എല്‍ ടീമും, മൂന്നാം സ്ഥാനം നസ്രത്ത് കൂടാര യോഗവും കരസ്ഥമാക്കി. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ്‌ കുമ്പുക്കല്‍, ട്രസ്റ്റിമാരായ സ്റ്റീഫന്‍ ഒക്കാട്ട്, സോളമന്‍ ജോര്‍ജ്ജ്, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, വിവിധ പോഷക സംഘടനാ ഭാരവാഹികളായ സജി ഇല്ലിപറമ്പില്‍, ജോയല്‍ ജോസഫ്, സോണിയാ ജോജി, വിവിധ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പൊന്നോണം 2016 ന് നേതൃത്വം നല്‍കി.

Read more

കുറിയാക്കോസ് മോര്‍ സേവറിയോസ് തിരുമേനിക്ക് ന്യൂസിലാണ്ടില്‍ സ്വീകരണം നല്‍കുന്നു..

ഓക്ക്ലാന്‍ഡ്: ഓഷ്യാന സന്ദര്‍ശിക്കുവാന്‍ എത്തിയ ക്നാനായ അതിഭദ്രാസനാധിപന്‍ അഭി. കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്തയ്ക്ക് ന്യൂസിലാണ്ടിലെ ഓക്ക്ലാന്‍ഡില്‍ സ്വീകരണം നല്‍കുന്നു. സെന്റ്‌ മേരീസ് മലങ്കര ക്നാനായ യാക്കോബായ കോണ്‍ഗ്രിഗേഷന്‍ ഓഫ് ന്യൂസിലാണ്ടിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 24 ന് മൌണ്ട് രോസ്കില്ലിലെ സെന്റ്‌ മാര്‍ഗരറ്റ് ആഗ്ലിക്കന്‍ ദൈവാലയത്തില്‍ വച്ചാണ് സ്വീകരണവും വി. കുര്‍ബ്ബാനയും നടത്തപെടുന്നത്. അഭി. തിരുമേനിയുടെ സന്ദര്‍ശന വേളയിലേക്ക് ന്യൂസിലാണ്ടിലെ എല്ലാ ക്നാനായ യാക്കോബായ സമുദായംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ഫാ. ഡോ. ജെയിംസ് ജേക്കബ് അറിയിച്ചു.

Read more

Copyrights@2016.