oceana live Broadcasting

മെൽബണിൽ KCCVAയുടെ ക്രിക്കറ്റ് ടൂർണമെന്റ്

മെൽബൺ: KCCVA യുടെ ആഭിമുഖ്യത്തിൽ മെൽബണിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. മേരി സൈമൺ മംഗലത്ത് മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് ക്രിക്കറ്റ് ടൂർണമെണ്ടാണ് ഈ വരുന്ന ഞായറാഴ്ച നടത്തപ്പെടുന്നത്. മാർച്ച് 5 ഞായറാഴ്ച രാവിലെ 9 മാണി മുതൽ Elyde North ലെ ഹിൽക്രെസ്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപെടുന്ന ടൂർണമെന്റിൽ മെൽബണിലെ വിവിധ ഏരിയകളെ പ്രതിനിധികരിച്ച് നാല് ടീമുകളും കെ സി വൈ എൽ ന്റെ ടീമും പങ്കെടുക്കും. കെ സി സി വി എ പ്രസിഡണ്ട് ജോബിൻ മാണിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ടൂര്ണമെന്റിനായുള്ള ഒരുക്കങ്ങൾ നടത്തി വരുന്നു. മെൽബണിലെ എല്ലാ ക്നാനായ മക്കളെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

Read more

ഓള്‍ ആസ്ട്രേലിയ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റ് സംഘടിപ്പിക്കുന്നു

മെല്‍ബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസും സെന്‍്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്‍ മെല്‍ബണും സംയുക്തമായി രണ്ടാമത് ഓള്‍ ആസ്ട്രേലിയ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റ് ഏപ്രില്‍ ഒന്ന് ശനിയാഴ്ച ബന്ദൂര ബാഡ്മിന്‍്റണ്‍ സെന്‍്ററില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് തുടങ്ങി വൈകിട്ട് നാലുമണി വരെയാണ് ടൂര്‍ണമെന്‍്റ് സംഘടിപ്പിക്കുന്നത്.

ഓസ്ട്രേലിയയിലെ പ്രശസ്ത മോര്‍ട്ഗേജ് ലോന്‍സ് സ്പെഷ്യലിസ്റ്റായ ‘ മൈ ലോണ്‍സ്’ (Rony Jacob) മെഗാ സ്പോണ്‍സറായ ടൂര്‍ണമെന്‍്റിന് ഒന്നാം സമ്മാനമായ ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയല്‍ ട്രോഫിയും 501 ഡോളറും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളിയാണ്. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തന്‍പുരക്കല്‍ മെമ്മോറിയല്‍ ട്രോഫിയും 201 ഡോളറും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബൈജു ഷീന ഫാമിലിയും മൂന്നാം സമ്മാനമായ മറിയം ഓക്കാട്ട് മെമ്മോറിയല്‍ ട്രോഫിയും 101 ഡോളറും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്റ്റീഫന്‍ ഓക്കാട്ട് ബീനാ ഫാമിലിയുമാണ്.

മുപ്പതോളം ടീമുകളാണ് കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ ടൂര്‍ണമെന്‍്റില്‍ പങ്കടെുത്തത്. ഈ വര്‍ഷത്തെ ടൂര്‍ണമെന്‍്റില്‍ പങ്കടെുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യമെന്ന് സംഘാടകരായ സജി ഇല്ലിപ്പറമ്പില്‍ (0423645061), ഷിനു ജോണ്‍ (0490030517), ലാന്‍സ് സൈമണ്‍ (0432570400) , സിജു അലക്സ് (0432680612) , ജോബി ജോസഫ് (0401305627) എന്നിവര്‍ അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേകം ടൂര്‍ണമെന്‍്റ് ഇതേ ദിവസം തന്നെ നടത്തപ്പെടുന്നു.

Read more

മെൽബണിൽ M.K.W.F ക്യാമ്പ് സമാപിച്ചു

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയായുടെ പോഷക സംഘടനയായ മെല്‍ബണ്‍ ക്‌നാനായ വുമണ്‍സ് ഫോറത്തിന്റെ ക്യാമ്പ് ലിര്‍ബേര്‍ഡ് പാര്‍ക്കിലുള്ള യാരാവാലി റേഞ്ചസ് റിസോര്‍ട്ടില്‍വച്ച് ഫെബ്രുവരി 18 ശനിയാഴ്ച നടന്നു. വിനോദകരവും വിജ്ഞാനപ്രദവുമായ വിവിധ പരിപാടികള്‍ നിറഞ്ഞതായിരുന്നു പ്രോഗ്രാം. വുമണ്‍സ് ഫോറം പ്രസിഡന്റ് വിമല തച്ചേട്ട് ഏവര്‍ക്കും സ്വാഗതം പറഞ്ഞ് കുരിശുവരയോടെ പ്രോഗ്രാം ആരംഭിച്ചു. ഏകദേശം 4 മണിക്ക് തുടങ്ങിയ പ്രോഗ്രാം പാതിരാവരെ നീണ്ടു. കലാ കായിക പരിപാടികള്‍ക്ക് നേതൃതൃത്വം നല്‍കിയ വുമണ്‍സ് ഫോറം സെക്രട്ടറി ലിസി വെള്ളൂപ്പറമ്പിലും, ട്രഷറര്‍ ജോമിനി സോബനുമായിരുന്നു. നാട്ടില്‍ നിന്നും വന്ന അമ്മമാര്‍ അടക്കം 100 ല്‍ പരം യുവതികളാണ് പ്രോഗ്രാമില്‍ പങ്കെടുത്തത്. കുട്ടികളെ നോക്കി വീട്ടിലിരുന്ന പുരുഷന്മാര്‍ക്ക് വുമണ്‍സ് ഫോറം പ്രസിഡന്റ് പ്രത്യേകം നന്ദി പറഞ്ഞു. കൂടുതല്‍ ഊര്‍ജ്വസ്വലമായ പ്രോഗ്രാമുകളുമായി വരുന്ന രണ്ടുവര്‍ഷം കെ.സി.സി.വി.ക്ക് താങ്ങും തണലുമായി തങ്ങള്‍ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മണിക്ക് സമാപിച്ചു.

Read more

ക്യാൻബെറ കാറപകടം: കുടുംബം അപകട നില തരണം ചെയ്തു.

ക്യാൻബെറ: ക്യാൻബെറയിൽ കാറപകടത്തിൽ പെട്ട കല്ലറ സ്വാദേശികളുടെ നില മെച്ചപ്പെടുന്നു. എല്ലാവരും തന്നെ അപകടനില തരണം ചെയ്തു എന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിജോയുടെയും, മൂത്ത മകൻ ജോൺസിന്റെയും ഇളയ പെൺകുട്ടി ജെന്നിഫറിന്റെയും നിലയായിരുന്നു ഗുരുതരാവസ്ഥയിൽ തുടർന്നിരുന്നത്. ഭാര്യ സിനിയും രണ്ടാമത്തെ മകൻ സെഫാനും ചെറിയ പരുക്കുകൾ മാത്രമേ ഉണ്ടായിരുന്നു എങ്കിലും ഇരുവരും ഇപ്പോഴും ആശുപത്രയിൽ നിരീക്ഷണത്തിലാണ്.

പതിവ് പോലെ കല്ലറ സ്വദേശികൾ ഒരുമിച്ച് അവരവരുടെ വാഹനങ്ങളിൽ കല്ലറ സംഗമത്തിനായി ബെയിറ്റ്സ്മാൻ ബീച്ചിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത് ബ്രേയ്ഡ്വുഡ് എന്ന സ്ഥലത്ത് വച്ച് ഉച്ചകഴിഞ്ഞ് 12.40നായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കല്ലറ സ്വേദേശികൾ തന്നെയാണ് ആദ്യമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതും തലകീഴായി കിടന്നിരുന്ന വാഹനം നേരെയാക്കി അപകടത്തിൽ പെട്ടവരെ പുറത്ത് എത്തിച്ചതും. സി പി ആർ ഉൾപ്പെടെ ചെയ്യുവാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് , സർവ്വ സന്നാഹങ്ങളോടെ ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തുന്നത് വരെ സുഹൃത്തുക്കൾ തുണയായി നിന്നു. ബിജോയിയെ വെസ്റ്റ്മീഡ് ഹോസ്പിറ്റല്‍ സിഡ്‌നിയിലേക്കും കുട്ടികളെ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്കും എയര്‍ആംബുലന്‍സ് വഴി എത്തിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിന്നും തെന്നിമാറി തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന കിങ്‌സ് ഹൈവേ അപകടം മൂലം അടച്ചിട്ടിരിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ സുഹൃത്തുക്കൾ എല്ലാവരും തന്നെ സിഡ്‌നിയിൽ എന്തിനും ഏതിനും സഹായവുമായി എത്തിയിട്ടുണ്ട്. അപകടത്തിൽ പെട്ട ഈ കുടുംബത്തിന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നു.

Read more

ക്യാൻബെറ ക്നാനായ സമൂഹം ഞെട്ടലിൽ. ഗുരുതരാവസ്ഥയിൽ കല്ലറ സ്വേദേശിയുടെ കുടുംബം

ക്യാൻബെറ: ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ ക്യാൻ ബെറയിലെ മലയാളി സമൂഹം പ്രത്യേകിച്ച് ക്നാനായ സമൂഹം ഉണർന്നത് ഞെട്ടലുളവാക്കുന്ന വാർത്ത കേട്ടുകൊണ്ടാണ്. ഇന്നലെവരെ തങ്ങളിൽ ഒരുവനായി ഓടിനടന്ന കല്ലറ സ്വേദേശി ബിജോ തയ്യിലും കുടുംബവും കാറപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ തുടരുന്നു എന്ന വാർത്ത പലർക്കും വിശ്വസിക്കുവാൻ സാധിച്ചില്ല.

പതിവ് പോലെ കല്ലറ സ്വദേശികൾ ഒരുമിച്ച് അവരവരുടെ വാഹനങ്ങളിൽ കല്ലറ സംഗമത്തിനായി ബെയിറ്റ്സ്മാൻ ബീച്ചിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. എല്ലാവരും തന്നെ അപകടനില തരണം ചെയ്തു എങ്കിലും മൂത്ത മകൻ ജോൺസിന്റെയും ഇളയ പെൺകുട്ടി ജെന്നിഫറിന്റെയും ബിജോയുടെയും നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഭാര്യ സിനിയും രണ്ടാമത്തെ മകൻ സെഫാനും ചെറിയ പരുക്കുകൾ മാത്രമേ ഉണ്ടായിരുന്നു എങ്കിലും ഇരുവരും ഇപ്പോഴും ആശുപത്രയിൽ നിരീക്ഷണത്തിലാണ്.

കല്ലറ സംഗമത്തിന് പോകവേ ബ്രേയ്ഡ്വുഡ് എന്ന സ്ഥലത്ത് വച്ച് ഉച്ചകഴിഞ്ഞ് 12.40നായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കല്ലറ സ്വേദേശികൾ തന്നെയാണ് ആദ്യമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത് എങ്കിലും പെട്ടന്ന് തന്നെ സർവ്വ സന്നാഹങ്ങളോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ബിജോയിയെ വെസ്റ്റ്മീഡ് ഹോസ്പിറ്റല്‍ സിഡ്‌നിയിലേക്കും കുട്ടികളെ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്കും എയര്‍ആംബുലന്‍സ് വഴി എത്തിച്ചു. യാത്രയ്ക്കിടയിൽ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിന്നും തെന്നിമാറി തലകീഴായി മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളായവർ അറിയിച്ചു. അപകടം നടന്ന കിങ്‌സ് ഹൈവേ അപകടം മൂലം അടച്ചിട്ടിരിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ മലയാളി സുഹൃത്തുക്കൾ പലരും സിഡ്‌നിയിൽ എന്തിനും ഏതിനും സഹായവുമായി എത്തിയിട്ടുണ്ട്. അപകടത്തിൽ പെട്ട ഈ കുടുംബത്തിന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നു.

Read more

കല്ലറ സംഗമത്തിന് യാത്ര തിരിച്ച തയ്യിൽ ബിജോയും കുടുംബവും അപകടത്തില്‍പ്പെട്ടു ; കുട്ടികളുടെ നില ഗുരുതരം

കാന്‍ബറിയില്‍ താമസിക്കുന്ന ബിജോയും ഭാര്യ സിനിയും കല്ലറ സംഗമത്തിന് പോകവേ ബ്രേയ്ഡ്വുഡ് എന്ന സ്ഥലത്ത് വച്ച് അപകടത്തില്‍പ്പെട്ടു.12.40നായിരുന്നു സംഭവം.ബിജോയും സിനിയും കൂടാതെ ഇവരുടെ രണ്ടു വയസ്സും ഏഴു വയസ്സും ഒൻപതു വയസ്സുമുള്ള ഉള്ള കുട്ടികളും ഒപ്പമുണ്ടായിരുന്നു.ബിജോയിയെ വെസ്റ്റ്മീഡ് ഹോസ്പിറ്റല്‍ സിഡ്‌നിയിലേക്കും കുട്ടികളെ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്കും എയര്‍ആംബുലന്‍സ് വഴി എത്തിച്ചു.ബിജോയുടെ ഭാര്യ സിനിയ്ക്കും ഏഴുവയസ്സുള്ള കുട്ടിക്കും കാര്യമായ പരിക്കില്ലെങ്കിലും ഒൻപതു വയസ്സുള്ള മൂത്തകുട്ടിയുടെയും ബിജോയുടെയും നില ഗുരുതരമായി തുടരുകയാണ്. ഒന്നര വയസ്സുള്ള കുട്ടിയുടെ അപകടനില തരണം ചെയ്തിട്ടുണ്ട് .യാത്രയ്ക്കിടയിൽ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിന്നും തെന്നിമാറി തലകീഴായി മറിയുകയായിരുന്നു. കല്ലറ സ്വദേശികൾ തന്നെയാണ് അപകട സ്ഥലത്ത് ആദ്യം എത്തിയത്. തുടർന്ന് നിരവധി പേര് സ്ഥലത്ത് എത്തുകയും തല കീഴായി കിടന്ന വാഹനം എല്ലാവരും ചേർന്ന് നേരെയാക്കിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. കല്ലറ സംഗമം ബാറ്റ്‌സ്മാന്‍ ബേയില്‍ വച്ചായിരുന്നു നടത്തുവാൻ തീരുമാനിച്ചത് .ഇവിടേയ്ക്കുള്ള യാത്രയിലായിരുന്നു കുടുംബം.കിങ്‌സ് ഹൈവേ അപകടം മൂലം അടച്ചിട്ടിരിക്കുകയാണ് .

Read more

ബ്രിസ്ബെന്നില്‍ ക്നാനായ സമൂഹം ഭക്തിസാന്ദ്രമായി ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു.

ബ്രിസ്‌ബേൻ: കെ സി സി ബി യുടെ ആഭിമുഖ്യത്തിൽ ബ്രിസ്‌ബേനിലെ ക്നാനായ സമൂഹം ക്രിസ്തുമസും പുതുവത്സരവും ഉജ്ജ്വലമായി ആഘോഷിച്ചു. ജനുവരി 28 ന് മെൽബൺ ക്നാനായ മിഷൻ ഡയറക്ടർ ഫാ. തോമസ് കുമ്പുക്കലച്ചന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബ്ബാനയോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കെ സി സി ബി യുടെ സ്വീകരണത്തിന് ശേഷം ആദ്യമായി ബ്രിസ്ബെയ്നിൽ എത്തിയ കുമ്പുക്കൽ അച്ഛനെ നടവിളികളോടെയാണ് സമൂഹം സ്വീകരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തത് നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കളും കെ സി സി ബി യുടെ ഭാരവാഹികളെ പ്രതിനിധീകരിച്ച് ഷാജി താഴത്തെ മുത്തുപറമ്പിലും ചേർന്ന് തിരി തെളിയിച്ചുകൊണ്ടായിരുന്നു. തുടർന്ന് കണ്ണിനും കാതിനും ഇമ്പം ർന്നുകൊണ്ടു ഏവരെയും വിസ്‍മയിപ്പിച്ച കലാ സന്ധ്യ പ്രായഭേദമന്യേ ഏവരും ആസ്വദിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇടവേളയില്ലാതെ മൂന്നു മണിക്കൂറോളം നീണ്ടു നിന്ന കലാപരിപാടികളുടെ വേദിയിൽ നിര സാന്നിധ്യമായി. കുഞ്ഞുമോൻ എബ്രഹാം നന്ദി പ്രകാശനം നടത്തുകയും വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ പരിപാടികൾ പര്യവസാനിക്കുകയും ചെയ്തു.

Read more

കാനഡ ബിഷപ്പ് മീഖാഎൽ മുള്ഹൾ സിങ്കപ്പൂർ ക്നാനായ കമ്മ്യൂണിറ്റി ഭാരവാഗികളെ സന്ദർശിച്ചു

സിങ്കപ്പൂർ: ജനുവരി 15 ന് ലോകത്തിലെ ക്നാനായ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ വത്തിക്കാൻ സിറ്റി നിയമിച്ച കാനഡ ബിഷപ്പ് മീഖാഎൽ മുള്ഹൾ സിങ്കപ്പൂർ ക്നാനായ കമ്മ്യൂണിറ്റി ഭാരവാഗികളെ സന്ദർശിച്ചു.സിങ്കപ്പൂർ ക്നാനായ യുണിറ്റ് പ്രസിഡന്റ് ജോണിന്റെ വീട്ടിലാണ് കുടിക്കാഴ്ചക്കുള്ള അവസരം ഒരുക്കിയത്. തദവസരത്തിൽ ഫാ സലിം ജോസഫ് ഔപചാരികമായി യോഗത്തിന് തുടക്കം കുറിച്ചു പതിഞ്ചോളം മെംബേർസ് പ്രസ്തുത യോഗത്തിൽ സമ്മേളിച്ചു .സമ്മേളനത്തിൽ ബിഷപ്പ് മീഖാഎൽ മുള്ഹൾതന്റെ പ്രസംഗത്തിൽ എന്ടോഗാമിയെ കുറിച്ചും ക്നാനയക്കാർക്കായി ഒരു പ്രതേക രൂപതയുടെ ആവശ്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചു. ഫാ. സലിം ജോസഫ്, ജോൺ എന്നിവർ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അർപ്പിച്ചു . അതോടൊപ്പം ബിഷപ്പ് മീഖാഎൽ മുള്ഹൾന് ലോകം മുഴുവനുമുള്ള ക്നാനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനു നന്ദി പറയുകയും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പഠനങ്ങൾ ഈ വിഷയത്തിൽ ഉചിതമായി ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Read more

മെൽബണിൽ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾക്ക് ആവേശകരമായ പരിസമാപ്തി

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾക്ക് സമാപനമായി. ഡിസംബർ 16 ന് ക്രിസ്തുമസ് കരോളോട് കൂടി തുടങ്ങിയ ആഘോഷങ്ങൾ ജനുവരി ഒന്നിന് നടത്തപ്പെട്ട പുതുവത്സരാഘോഷത്തോട് കൂടിയാണ് പരിസമാപിച്ചത്.

ഡിസംബർ 24 ശനിയാഴ്ച രാത്രിയിൽ രണ്ട് സെന്ററുകളിലായി നടത്തപ്പെട്ട പിറവിത്തിരുന്നാൾ ശുശ്രുഷകൾക്ക് ഫാ. തോമസ് കുമ്പുക്കലും ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളിയും മുഖ്യ കാർമ്മികത്വം വഹിച്ചു.

ജനുവരി ഒന്നിന് നടത്തിയ ക്രിസ്തുമസ് പുതുവത്സരാഘോഷം സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടണിൽ വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് ബഹുമാനപ്പെട്ട വൈദികരും കൈക്കാരൻമാരും ചേർന്ന് കേക്ക് മുറിക്കുകയും പുതുവത്സര സന്ദേശം നൽകുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങളും പരസ്പരം ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്നേഹവിരുന്നിന്‌ ശേഷം നടത്തപ്പെട്ട ഡി.ജെ ഏവരുടെയും മനം കവരുകയും നവവത്സരാഘോഷങ്ങൾക്ക് മാറ്റു കൂട്ടുകയും ചെയ്തു.

കൈക്കാരന്മാരായ ജിജോ മാറികവീട്ടിൽ, കുര്യൻ ചാക്കോ, സെക്രട്ടറി ബൈജു ജോസഫ്, MKCC സെക്രട്ടറി ജോ മുരിയന്മ്യാലിൽ മറ്റു പാരിഷ് കൌൺസിൽ അംഗങ്ങൾ എന്നിവർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

സെൻറ്‌ മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിന് നവ നേതൃത്വം.

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. കുരിയൻ ചാക്കോ (കൈക്കാരൻ) ജിജോ മാറികവീട്ടിൽ (കൈക്കാരൻ) ബൈജു ഓണശ്ശേരിൽ (സെക്രട്ടറി) സോളമൻ പാലക്കാട്ട് (പി.ആർ .ഒ ) സിജു വടക്കേക്കര (പാസ്റ്ററൽ കൗൺസിൽ) സജി ഇല്ലിപ്പറമ്പിൽ (MKCC പ്രസിഡന്റ്) സോണിയ പത്തുപറയിൽ (MKCWA പ്രസിഡന്റ്) ജോയൽ ജോസഫ് (KCYL പ്രസിഡന്റ്) സിജോ ജോൺ (മതാധ്യാപകരുടെ കോർഡിനേറ്റർ) ജോർജ് പൗവത്തിൽ (മതാധ്യാപകരുടെ കോർഡിനേറ്റർ) സജിമോൾ അനിൽ (മിഷ്യൻ ലീഗ് ഡയറക്ടർ ) അബ്രഹാം ജോൺ, ലാൻസ് സൈമൺ വരിക്കാശ്ശേരിൽ, ജെയ്ബി എലിയാസ്, ദീപ ജോ എന്നിവർ ആണ് പുതിയ ഭാരവാഹികൾ. ക്ലെയ്ടൺ പള്ളിയിൽ വെച്ച് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയിൽ സത്യപ്രതിജ്ഞ ചൊല്ലി എല്ലാ ഭാരവാഹികളും അധികാരമേറ്റു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിക്കുകയും, കഴിഞ്ഞ രണ്ടു വർഷമായി മിഷ്യന്റെ എല്ലാവിധ വളർച്ചയ്ക്കും സ്തുത്യർഹമായ നേതൃത്വം കൊടുത്ത എല്ലാ പ്രഥമ പാരിഷ് കൗൺസിൽ മെമ്പേഴ്സിനെയും പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയെയും ഈ അവസരത്തിൽ നന്ദി അറിയിക്കുകയും ചെയ്തു.

Read more

മെൽബൺ ക്നാനായ മിഷനിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക്‌ പ്രൗഡോജ്ജല തുടക്കം

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ, തങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ ക്രിസ്തുമസ് കരോളിന് തുടക്കമായി. ഡിസംബർ 16, 17,18, 23 തീയതികളിലായി നടത്തപ്പെടുന്ന കരോളിന് മിഷന്റെ ഭക്ത സംഘടനകളായ മെൽബൺ ക്നാനായ കത്തോലിക്ക കോൺഗ്രസ്, മെൽബൺ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ്, മിഷൻ ലീഗ് എന്നിവർ നേതൃത്വം നൽകുന്നു.

പുൽക്കൂട്ടിൽ ജാതനായ ഉണ്ണിമിശിഹാ നമുക്ക് നൽകിയ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയയുടെയും സന്ദേശം തങ്ങളുടെ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ ഇത്തവണയും ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റെ നേതൃത്വത്തിൽ ഓരോ ഭവനങ്ങൾ സന്ദർശിക്കുന്നത്.

ക്രിസ്മസ് കരോൾ വളരെയധികം വർണ്ണാഭമാക്കുന്നതിന്‌ വേണ്ടി പുൽക്കൂട് ഡെക്കറേഷൻ മത്സരവും കുട്ടികൾക്ക് ക്രിസ്തുമസ്സിൽ ക്രിസ്തുവിനാണ് കൂടുതൽ പ്രാധാന്യം എന്ന തിരിച്ചറിവുണ്ടാകുന്നതിനു വേണ്ടി " എ കാർഡ് ഫോർ ബേബി ജീസസ്" എന്ന മത്സരവും ഈ അവസരത്തിൽ നടത്തപ്പെടുന്നു. മിഷന്റെ കലണ്ടർ 2017 ഉം ഈ അവസരത്തിൽ വിതരണം ചെയ്തു വരുന്നു.

മിഷന്റെ ട്രസ്റ്റിമാരായ ജിജോ മാറികവീട്ടിൽ, കുര്യൻ ചാക്കോ, സെക്രട്ടറി ബൈജു ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, സംഘടന ഭാരവാഹികളായ ജോ മുറിയാന്മ്യാലിൽ, സോണിയ പത്തുപറയിൽ, ജോയൽ ജോസഫ് മറ്റെല്ലാ ഭാരവാഹികളും കരോളും , 24 ഡിസംബറിന് രാത്രിയിൽ ഒമ്പതുമണിക്ക് രണ്ടു സെന്ററുകളിലായി നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാനയും, ജനുവരി ഒന്നിന് നടത്തപ്പെടുന്ന ക്രിസ്മസ് ന്യൂ ഇയർ സെലബ്രേഷനും വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാവിധ ഒരുക്കങ്ങളും നടത്തിവരുന്നു.

കഴിഞ്ഞ രണ്ടാഴ്ചകളിലായി മിഷന്റ വിവിധ കൂടാരയോഗങ്ങളിൽ ക്രിസ്തുമസ്സ് ആഘോഷങ്ങൾ നടത്തിയിരുന്നു.

Read more

പൈതൃകം 2016 വീഡിയോ മത്സരത്തിൽ ഒന്നാംസ്ഥാനം കുമരകം വള്ളാറപ്പള്ളിക്ക്

മൂന്നാമത് കെ സി സി ഓ കൺവെൻഷൻ പൈതൃകം 2016 നോട് അനുബന്ധിച്ചു നടത്തിയ വിഡിയോഗ്രഫി മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കുമരകം വള്ളാറപ്പള്ളിക്ക് ഒന്നാം സമ്മാനമായ 20001 രൂപയും ട്രോഫിയും കൺവെൻഷൻ ചെയർമാൻ സുനു സൈമൺ ഉറവക്കുഴിയിൽ നിന്നും വികാരി ഫാ ജെയിംസ് പൊങ്ങാനായിൽ ഏറ്റുവാങ്ങുന്നു. കെ സി വൈ എൽ മുൻ പ്രെസിഡന്റ്റ് ഷിനോ മഞ്ഞാങ്കൽ സമീപം.

Read more

കാന്‍ബറയിൽ പുതിയ ക്‌നാനായ നേതൃത്വം. ജോസ് ചക്കാലപ്പറമ്പിൽ പ്രസിഡണ്ട് ; റ്റോജി മറ്റത്തിക്കുന്നേൽ വൈസ് പ്രസിഡണ്ട്

കാന്‍ബറ : ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്ബറയിലെ ക്‌നാനായ കത്തോലിക്കാ അസോസിയേഷന് പുതിയ നേതൃത്വം. ജോസ് എബ്രഹാം ചക്കാലപ്പറമ്പില്‍ (പ്രസിഡന്റ്), റ്റോജി ജേക്കബ് മറ്റത്തികുന്നേല്‍ (വൈസ് പ്രസിഡന്റ് ), ദീപു തോമസ് തോണികുഴിയില്‍ (സെക്രട്ടറി), സുനി ജോസ് അമ്പാട്ട് (ജോയിന്റ് സെക്രട്ടറി), സ്വപ്ന സാജു മുളയാനിക്കല്‍ (ട്രഷറര്‍), ടോംജി തോമസ് കുന്നുമംതോട്ടിയില്‍ (നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍), ജോഷി ജോര്‍ജ് ഇടവഴിക്കല്‍ (പബ്ലിക് റിലേഷന്‍ ഓഫീസര്‍), ബിനി അരുണ്‍ വെട്ടികാട്ട് (വനിതാ ഫോറം പ്രതിനിധി), ഓസ്റ്റിന്‍ വിന്‍സെന്റ് (കെ.സി.വൈ.എല്‍ പ്രതിനിധി) എന്നിവരാണ് അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഘടനയെ നയിക്കുക.

സംഘടന വാര്‍ഷിക സമ്മേളനത്തില്‍ ജെക്‌സിന്‍ അനാലിപ്പാറ അധ്യക്ഷത വഹിച്ചു. റ്റോജി മറ്റത്തികുന്നേല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സുത്യര്‍ഘമായി സംഘടനക്ക് നേതൃത്വം നല്‍കിയ മുന്‍ ഭാരവാഹികള്‍ക്ക് നന്ദി പറഞ്ഞു. യുവജനങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ക്‌നാനായ കത്തോലിക്ക യൂത്ത് ലീഗ് (കെ.സി.വൈ.എല്‍) എന്ന പേരില്‍ യുവജന വിഭാഗത്തിനും സമ്മേളനത്തില്‍ രൂപം കൊടുത്തു. ക്‌നാനായ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തി പിടിക്കുന്നതനിനൊപ്പം സഭാ വിശ്വാസവും മൂല്യങ്ങളും കാത്തുസൂക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം ആയിരിക്കും പുതിയ നേതൃത്തത്തിന്റേതെന്നു ഭാരവാഹികള്‍ അറിയിച്ചു.

Read more

മെൽബൺ സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ കരോൾ പുരോഗമിക്കുന്നു.

മെൽബൺ: മെൽബണിലെ സെന്റ് പീറ്റേഴ്സ് ക്നാനായ യാക്കോബായ ഇടവകയിലെ ക്രിസ്തുമസ് കരോൾ പുരോഗമിക്കുന്നു. വികാരി ഫാ. ജെയിംസ് ജേക്കബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കരോളിന്റെ ഭാഗമായി, മെൽബൺന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഇടവകക്കാരുടെ ഭവനങ്ങൾ സന്ദർശിക്കുകയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കുവാൻ സാധിക്കത്തക്ക വിധത്തിലാണ് ക്രിസ്തുമസ് കരോൾ ക്രമീകരിച്ചിരിക്കുന്നത്. കടന്നു ചെല്ലുന്ന ഭവനങ്ങളിൽ എല്ലാവരും തന്നെ വളരെ ഹൃദ്യമായാണ് ഇടവകയുടെ കരോൾ ടീമിനെ സ്വീകരിക്കുന്നത് എന്നും, ഈ അനുഭവം ഇടവക ജനങ്ങൾക്ക് ഇടവകയോടുള്ള സ്നേഹത്തിന്റെയും ആത്‌മബന്ധത്തിന്റെയും ഉത്തമ ഉദാഹരണമാണ് എന്നും വികാരി ഫാ. ജെയിംസ് ജേക്കബ് അറിയിച്ചു. വികാരിയോടൊപ്പം സെക്രട്ടറി ഷിൻജോ സൈമൺ, കമ്മറ്റി അംഗങ്ങളായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, കിരൺ എബ്രഹാം, അജീഷ് കുറ്റിക്കാട്ടിൽ, റ്റിജു എബ്രഹാം എന്നിവർ കരോളിന്‌ നേതൃത്വം നൽകി വരുന്നു.  

Read more

മെല്‍ബണില്‍ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ വൺ ഡേ പിക്നിക്

മെൽബൺ∙ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ വേദപാഠ വിദ്യാർത്ഥികളുടെ വൺ ഡേ പിക്നിക് ഡിസംബർ 3 ശനിയാഴ്ച കർദിനിയാ റീസെർവോയർ പാർക്കിൽവച്ച് നടത്തി. രാവിലെ പത്തു മണിക്ക് ആരംഭിച്ച പിക്നിക്കിൽ വിവിധ തരം കളികൾ, ട്രക്കിങ്ങ്, ബാർബിക്യു തുടങ്ങി വിവിധയിനം പരിപാടികൾ മതാധ്യാപകരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. മിഷന്റെ രണ്ടു സെന്ററുകളിലായി പഠിക്കുന്ന 140 ഓളം വിദ്യാർത്ഥികൾക്ക് ഒരുമിച്ചു കൂടി തങ്ങളുടെ സൗഹൃദം പങ്കിടുവാനുള്ള ഒരു നല്ല അവസരമായിരുന്നു ഈ പിക്നിക് എന്ന് മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അഭിപ്രായപ്പെട്ടു. ആദ്യം മുതൽ അവസാനം വരെ അദ്ദേഹത്തിന്റെ സാമീപ്യം കുട്ടികൾക്ക് ആവേശവും ഉണർവും നൽകി. മതാധ്യാപകരുടെ കോർഡിനേറ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങളായ അബ്രഹാം ജോൺ, ലാൻസ് വരിക്കാശ്ശേരിയിൽ, ട്രസ്റ്റീ കുരിയൻ സി. ചാക്കോ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി

Read more

ഉഴവൂർ സംഗമം ഉദ്ഘാടനം ചെയ്തു

മെൽബൺ ∙ ഇന്ത്യയുടെ പ്രഥമ പൗരൻ ആയിരുന്ന കെ. ആർ. നാരായണന്റെയും ആദ്യകാല കേരളാ നിയമസഭയിലെ പ്രാസംഗകരിൽ വ്യത്യസ്തനായിരുന്ന ജോസഫ് ചാഴിക്കാടന്റേയും പാദസ്പർശനം ഏറ്റ ഉഴവൂർ ഗ്രാമത്തിൽ നിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും മെൽബണിലേക്ക് കുടിയേറിയവർക്കും ആദ്യ ഉഴവൂർ സംഗമം ആവേശകരമായി. മെൽബണിലെ ക്ലാരിൻസാ യൂലികാ ഹാളിൽ നടന്ന വർണ്ണ ശമ്പളമായ ചടങ്ങിൽ ഉഴവൂർ ഗ്രാമത്തിലെ മെൽബണിലുളള മാതാപിതാക്കൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

uzhavur-2

ഇരുനൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ കോർഡിനേറ്റർ ജോസി ഒറ്റത്തനാടിയിൽ, കമ്മിറ്റി അംഗങ്ങളായ ബിനോയി പച്ചിലമാക്കിൽ, ജോയ്സ് വെട്ടത്ത് കണ്ടത്തിൽ, ലിറ്റോ തോടനാനിയിൽ, സോജൻ പേരുകടപ്പനാൽ, ജോസ്മോൻ കുന്നംപടവിൽ, സൈമൺ വേളുപ്പറമ്പിൽ, അനിലാ റ്റോബി, ജൂലി ടോണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചുരുങ്ങിയ സമയം കൊണ്ട് മെൽബണിൽ ആദ്യ ഉഴവൂർ സംഗമം വിജയമായതിന്റെ സന്തോഷത്തിലാണ് ഉഴവൂർ ഗ്രാമവാസികൾ.

uzhavur-1

കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ ചടങ്ങുകൾക്ക് നിറചാർത്ത് നൽകി. ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ചിന്തിക്കുകയും ഐക്യപ്പെടുകയും ചെയ്തുകൊണ്ട് മെൽബൺ മലയാളികൾക്ക് മാതൃകയാകുകയാണ് ഉഴവൂർ സംഗമം. ഉഴവൂർ ഗ്രാമത്തിന്റെ നിഷ്കളങ്കതയും ചാരുതയും അയവിറക്കാൻ ഉഴവൂർ സംഗമം വഴി അംഗങ്ങൾക്ക് സാധിച്ചു എന്നതാണ് ഇതിന്റെ വിജയം. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നാടിന്റെ വളർച്ചയ്ക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും ഉഴവൂർ ഗ്രാമത്തിന്റെ ഗദകാല സ്മരണകൾ അയവിറക്കി നന്മയുടെ പ്രതികമായ ഒരു പുതുസമൂഹത്തെ മെൽബണിൽ കെട്ടിപ്പെടുക്കാനും അംഗങ്ങൾ തീരുമാനിച്ചു. കലാപരിപാടികൾക്കുശേഷം സ്വാദിഷ്ടമായ സ്നേഹ വിരുന്നും സംഘാടകർ ക്രമീകരിച്ചിരുന്നു. പരിപാടിയിലെ ഏറ്റവും മികച്ച ലക്കി ഫാമിലിയായി ജോജി– സോണിയ പത്തുപറയെ തിരഞ്ഞെടുത്തു. പരിപാടിയുടെ കോർഡിനേറ്റർ ജോസി ഒറ്റത്തങ്ങാടിയിൽ സ്വാഗതവും കമ്മറ്റി അംഗം സൈമൺ വേളുപ്പറമ്പിൽ നന്ദിയും പറഞ്ഞു.

Read more

യുവജന ഐക്യം ഊട്ടിയുറപ്പിച് "പ്രോസ്പെർ ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്"

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (KCYL) നേതൃത്വത്തിൽ നടത്തപ്പെട്ട ത്രിദിന ക്യാമ്പ് "പ്രോസ്പെർ ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്" വിജയകരമായി പരിസമാപിച്ചു.

അലക്സാണ്ട്ര അഡ്വെഞ്ചർ റിസോർട്ടിൽ വെച്ച് നവംബർ 18, 19, 20 തീയതികളിൽ നടത്തപ്പെട്ട ഈ ക്നാനായ യുവജന കൂട്ടായ്മ മെൽബണിലെ ക്നാനായ കത്തോലിക്ക യുവജനങ്ങളുടെ ഐക്യവും ഫ്രണ്ട്ഷിപ്പും ഊട്ടിഉറപ്പിക്കുന്നതിന് വളരെയധികം സഹായകമായി.

വിവിധതരം പ്രോഗ്രാമുകളാണ് സംഘാടകർ ഈ ക്യാമ്പിൽ ഒരുക്കിയിരുന്നത്. Dr. ആൻഡ്രൂസ് ക്രിസ്റിഗോ, ഡോണി പീറ്റർ, Bro. ജിജിമോൻ കുഴിവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിജ്ഞാനപ്രദമായ വിവിധ തരം ക്ലാസുകൾ, ഐസ് ബ്രേക്കിംഗ്, ഡിബേറ്റ്സ്, സനീഷ് പാലക്കാട്ടിന്റെ നേതൃത്വത്തിൽ വിവിധതരം കളികൾ, അജുമോൻ അബ്രഹാമിന്റെ കുക്കറി ക്ലാസ്, കനോയിങ്, ട്രെഷർ ഹണ്ട്, ക്യാമ്പ് ഫയർ എന്നിവയായിരുന്നു പ്രധാന പ്രോഗ്രാമുകൾ. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റ സാന്നിധ്യവും അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ എല്ലാദിവസവും നടത്തിയ വിശുദ്ധ കുർബ്ബാനയും ഈ ക്യാമ്പിന് ആത്‌മീയ ഉണർവ് നൽകി.

ബെസ്ററ് മെയിൽ ക്യാമ്പർ ആയി സ്റ്റെബിൻ സ്റ്റീഫനും, അലക്സ് വടക്കേക്കരയും, ബെസ്ററ് ഫിമെയിൽ ക്യാമ്പർ ആയി ഷാരൻ പത്തുപറ, ജെനറ്റ്‌ ജോസഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മെൽബണിലെ ക്നാനായ യുവജനങ്ങൾക്ക്‌ ആഘോഷവും ആവേശവും ആയിത്തീർന്ന ഈ ക്യാമ്പിന് നേതൃത്വം കൊടുത്ത ജോയൽ ജോസഫ് (പ്രസിഡന്റ്) ഡെൻസിൽ ഡൊമിനിക് (സെക്രട്ടറി) ജോയൽ ജിജിമോൻ, ജെറിൻ എലിസബത്ത്, KCYL ഡയറക്ടർസ് അനൂപ് ജോസഫ്, സോജി അലൻ എന്നിവരെയും മറ്റെല്ലാ വോളന്റീർസിനെയും ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

Read more

സിങ്കപ്പൂർ ക്നാനായ കാത്തോലിക് അസോസിയേഷൻ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു .

സിങ്കപ്പൂർ ക്നാനായ കാത്തോലിക് അസോസിയേഷന്റെ വാർഷികാഘോഷവും അതോടൊപ്പം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടത്തി . അസോസിയേഷന്റെ സ്പിരിച്യുൽ അഡ്വൈസർ ഫാ . സലിം ജോസഫ് പുതിയ ഭരണ സമിതിക്കു അംഗീകാരം നൽകുകയും അവരുടെ വരുന്ന വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു .
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്‌സ് .
പ്രസിഡന്റ് : ജോണി
സെക്രട്ടറി : ഡെന്നിസ്
മറ്റു കമ്മിറ്റി അംഗങ്ങൾ :  സോനു, അലീഷാ , ജോസ്‌മി , ജോസ്‌ന, സിബി , സാനി , പയസ്, ജിപ്‌സൺ.

Read more

ബ്രിസ്‌ബേൻ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റി : ടിജോ പ്രാലേൽ പ്രസിഡണ്ട്, പ്രസാദ് തോട്ടപ്ലാക്കീൽ സെക്രട്ടറി

BKCC Inc വാർഷിക പൊതുയോഗം ഇക്കഴിഞ്ഞ 12/11/2016 ൽ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ശ്രീ ജിജോ ചേരുവൻകാലയുടെ അധ്യക്ഷതയിൽ കൂടി വാർഷിക റിപ്പോർട്ടും ബഡ്ജറ്റും ഐക്യകണ്ടേന അംഗീകരിക്കുകയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് സ്വാഗതം നേരുകയും ചെയ്തു. BKCC Inc 2014- 2016 ജോയിന്റ് സെക്രട്ടറി ശ്രീ ബിനോയി കണിയാകുന്നേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥാനം ഒഴിയുന്ന സെക്രട്ടറി ശ്രീ സ്റ്റീഫൻ നെടുംതൊട്ടിയിൽ വാർഷിക റിപ്പോർട്ടും, ട്രഷറർ ശ്രീ ഫെനിൽ നെല്ലൂർ വാർഷിക വരവ് ചെലവ്കണക്കും അവതരിപ്പിച്ചു. BKCC യുടെ പുതിയ ഭാരവാഹികളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ശ്രീ ടിജോ പ്രാലേൽ - പ്രെസിഡണ്ട്, ശ്രീ ഷിയാൻസ് വെളിയത്ത് - വൈസ് പ്രെസിഡണ്ട്, ശ്രീ പ്രസാദ് തോട്ടപ്ലാക്കീൽ - സെക്രട്ടറി, ശ്രീ ജിമ്മി മത്തായി - ജോയിന്റ് സെക്രട്ടറി, ശ്രീ ജോയി പാരിപ്പള്ളി - ട്രെഷറർ, ശ്രീമതി ബിന്ദു ടിബി - വനിതാ പ്രതിനിധി തുടങ്ങിയവരെ സ്ഥാനമൊഴിയുന്ന പ്രെസിഡണ്ട് ജിജോ ചേരുവൻകാല വേദിയിലേക്ക് ക്ഷണിച്ചു അനുമോദിച്ചു. അവരോടൊപ്പം ഏരിയ പ്രതിനിധികളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ശ്രീ ജോസ് മലയിൽ, ശ്രീ ഫ്രാൻസിസ് ജോൺ, ശ്രീ സജീഷ് ബേബി എന്നിവരെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. 2011 ഇൽ രൂപീകൃതമായ ബ്രിസ്‌ബേൻ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റി ക്നാനായ സമുദായത്തിന്റെ തനതു പാരമ്പര്യത്തിലും പൈതൃകത്തിലും വിട്ടുവീഴ്ച ചെയ്യാതെ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളിലൂടെ ഓഷ്യാന ക്നാനായ സമൂഹത്തിനു മുൻപിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംഘടനയാണ്. വരുന്ന രണ്ടു വർഷ കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരിക്കുന്നത്. 72 കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുള്ള പുതിയ ഡയറക്ടറി മുതിർന്ന അംഗമായ ശ്രീ ജോസ് ചേരുവൻകാല പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു. BKCC യുടെ ഈ വർഷത്തെ ക്രിസ്തുമസ്സ് കരോൾ ഡിസംബർ മാസം 2 ആം തീയതി ആരംഭിക്കുമെന്ന് സെക്രട്ടറി ശ്രീ പ്രസാദ് തോട്ടപ്ലാക്കീൽ അറിയിച്ചു. ജനുവരി 21 നു ആണ് ക്രിസ്തുമസ്സ് ന്യൂ ഇയർ പരിപാടി നടത്തപ്പെടുന്നത്.

Read more

കെ. സി. വൈ. എൽ ത്രിദിന ക്യാമ്പ് മെൽബണിൽ

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ മൂന്നു ദിവസത്തെ വാർഷിക ക്യാമ്പ് നവംബർ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്നു. "പ്രോസ്പെർ 2016" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാമ്പ് അലക്സാണ്ടറ adventure റിസോർട്ടിൽ വെച്ചാണ് നടത്തുന്നത്.

മൂന്നു ദിവസത്തെ ഈ ക്യാമ്പിൽ യുവതി യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന വിജ്ഞാനപ്രദവും വിശ്വാസപരവും കായികപരവുമായ ഒരുപാട് പ്രോഗ്രാംസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടനയുടെ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ഡെൻസിൽ ഡൊമിനിക് എന്നിവർ അറിയിച്ചു.

പൂർണ്ണമായും മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷ്യന്റെ മേൽ നോട്ടത്തിൽ നടത്തപ്പെടുന്ന ഈ ക്യാമ്പിന് മെൽബൺ കെ.സി.വൈ.എൽ ഡയറക്ടർസ് സോജി അലൻ, അനൂപ് ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.

Read more

Copyrights@2016.