oceana live Broadcasting

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ ഇടവകദിനവും കൂടാരയോഗ വാർഷികവും ഓഗസ്റ്റ് 4 ന്

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക ദിനവും കൂടാരയോഗ വാർഷികവും ഓഗസ്റ്റ് 4 ശനിയാഴ്ച സെന്റ് ആഗ്നസ് ചർച് ഹൈത്തിൽ വെച്ച് ആഘോഷിക്കുന്നു. ഉച്ചക്ക് ഒരു മണിക്ക് പാലക്കാട്ട് ജെഫ്‌റി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടു കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. 
പതിവിൽ നിന്നും വ്യത്യസ്തമായി ഈ വർഷം മൈലാഞ്ചിയിടിലും ചന്തം ചാർത്തു മത്സരങ്ങളും കൂടാരവാർഷികത്തിന് മാറ്റ് കൂട്ടും. ക്നാനായ പാരമ്പര്യവും തനിമയും നിലനിർത്തുന്ന ചടങ്ങുകളെക്കുറിച്‌  പുതു തലമുറയ്ക്ക് കൂടുതൽ അവബോധം  നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരം സൗഹ്രദമത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അറിയിച്ചു. 
കൂടാരയോഗാടിസ്ഥാനത്തിൽ ആയിരിക്കും  മത്സരങ്ങൾ നടത്തുക. കൈക്കാരന്മാർ, കൂടാരയോഗ പ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Read more

മെൽബൺ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചതുർദിന ക്യാമ്പ് സംഘടിപ്പിച്ചു.

മെൽബണിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ, വിക്ടോറിയയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഫിലിപ്പ് ഐലൻഡിൽ സിൽവർ വാട്ടർ റിസോർട്ടിൽ വെച്ച് ചതുർദിന ക്യാമ്പ് സംഘടിപ്പിച്ചു.
കത്തോലിക്കാ കോൺഗ്രസിന്റെ പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ, സെക്രട്ടറി ജോ മുരിയാന്മ്യാലിൽ, വൈസ് പ്രസിഡന്റ് ജോജി പത്തുപറയിൽ , ജോയിന്റ് സെക്രട്ടറി ജോസ്‌മോൻ കുന്നംപടവിൽ, ട്രെഷറർ സിജോ ചാലയിൽ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റെ കാർമ്മികത്വത്തിൽ നടത്തിയ വിശുദ്ധ കുർബ്ബാന  ഈ ക്യാമ്പിന് വളരെയധികം ആല്മീയ ഉണർവേകി.
വിവിധ തരം കലാകായിക മത്സരങ്ങൾക്ക്‌ നേതൃത്വം നൽകിയ കെ.സി.വൈ.എൽ അംഗങ്ങൾ ഈ ക്യാമ്പിന് അത്യധികം വർണ്ണപ്പകിട്ടേകി.
ഈ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും  ഇതിൽ വിവിധതരം പ്രോഗ്രാമുകൾ സംഘടിപ്പിച്ച എല്ലാവർക്കും കമ്മറ്റി അംഗങ്ങൾ നന്ദി രേഖപ്പെടുത്തി. 
ഈ ക്യാമ്പിൽ വെച്ച് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
Read more

മാർ കുര്യൻ വയലുങ്കൽ ബ്രിസ്ബനിൽ

പാപ്പാനുഗിനിയിലെ  അപ്പസ്തോലിക്  നുൺഷ്യോയും ക്നാനായക്കാരുടെ സ്വന്തം ആർച്ചുബിഷപും ആയ അഭിവന്ദ്യ ആർച്ച്  ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ ബ്രിസ്ബണിലെ ക്നാനായക്കാരെ സന്ദർശിച്ചു.
ക്നാനായ കാത്തോലിക് കോൺഗ്രസ് ബ്രിസ്‌ബേൻ (കെസിസിബി) സഘടിപ്പിച്ച    കുടുംബസംഗമത്തിനും സ്വീകരണ യോഗത്തിനും ബ്രിസ്‌ബണിന്റെ  വിവിധ ഭാഗത്തു നിന്നും കുടുംബങ്ങൾ പങ്കെടുത്തു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച  ഇടത്തിപ്പറമ്പിൽ ഫിലിപ്പിന്റെ ഭവനത്തിൽ സംഘടിപ്പിച്ച യോഗം , ജെയിംസ് മന്നത്തുമാക്കിലിന്റെ  സ്വാഗത പ്രസംഗത്തോട് കൂടി  ആരംഭിച്ചു .  
ക്നാനായത്തം ഒരു വികാരമാണെന്നും, സഭയോടുചേർന്നു ക്നാനായതനിമയും പൈതൃകവും അടുത്ത തലമുറകളിലേക്ക് പകർന്നുകൊടുക്കുവാൻ ഏറ്റവും വലിയ ഉത്തരവാദിത്തം ഓരോ മാതാപിതാക്കൾക്കാണെന്നും, അതിനാൽ വിശ്വാസത്തിൽ അധിഷ്ടിതമായ ക്നാനായ തലമുറയെ വാർത്തെടുക്കുവാനുള്ള കർമ്മ പരിപാടികൾ ആലോചിക്കുവാൻ പിതാവ് നിർദ്ദേശിച്ചു, അതിനായി പ്രാർഥന കൂട്ടായ്മകളും, കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും നടത്തണമെന്ന്  പിതാവ് നിർദേശിച്ചു 
കെസിസിബി അപേക്ഷിച്ചിരിക്കുന്ന ലഭ്യമാകുന്ന  ക്നാനായ മിഷൻ  ബ്രിസ്ബനിൽ പ്രവർത്തികമാകട്ടെ എന്ന് പിതാവ് ആശംസിച്ചു. അതിനുവേണ്ടിയുള്ള  മാർഗനിർദേശങ്ങൾ ചർച്ച ചെയ്തു 
തുടർന്നുള്ള പ്രാർത്ഥനക്കു നേതൃത്വം നല്കിയ പിതാവ് ,എല്ലാ കുട്ടികളെയും മുതിർന്നവരെയും അനുഗ്രഹിച്ചു. തന്റെ വിശ്വാസ പ്രേഷിത ജീവിതത്തെ കുറിച്ച് വാചാലനായ പിതാവ്, തൻ ഒരു പ്രേഷിത നാടോടിയായിരുന്നന്നും 20  ൽ പരം രാജ്യങ്ങളിലെ  പ്രേഷിതപ്രവർത്തന അനുഭവം പിതാവ് പങ്കുവെച്ചു . 
ഒരു ക്നാനായക്കാരന്റെ സ്നേഹത്തോടെയും  വാത്സല്യതോടും കൂടി    ഏവരോടും പരിചയപ്പെടുകയും സഹൃദം പങ്കുവെക്കുകയും ചെയ്തു.
പിതാവിനോട്  ഒന്നിച്ചു അത്താഴവും കഴിഞ്ഞാണ് ഏവരും പിരിഞ്ഞത് ..
ആദ്യമായി ബ്രിസ്ബണിലെത്തിയ പിതാവിനോട് സൗഹൃദം പങ്കിടുവാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ബ്രിസ്ബണിലെ ക്നാനായക്കാർ ..
Read more

മെൽബൺ ക്നാനായ മിഷനിൽ "വചനോപാസന 2018" ആഗസ്റ്റ് 5 ന്‌.

മെൽബൺ ക്നാനായ മിഷനിൽ "വചനോപാസന 2018"എന്ന നാമധേയത്തിൽ വചനപ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു. ആഗസ്റ്റ് 5 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചർച്ഛ് ക്ലയിറ്റനിൽ വെച്ച് വൈകുന്നേരം 4.30 ന് വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം 8.30 ന് സ്നേഹവിരുന്നോടു കൂടി അവസാനിക്കും. പ്രശസ്ത വചന പ്രഘോഷകൻ ഫാ. റോജൻ പൂനാട്ട് VC ആയിരിക്കും ധ്യാനം നയിക്കുക.

Read more

മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ് ചതുര്‍ ദിന വാര്‍ഷിക ക്യാമ്പ് ഫിലിപ്പ് ഐലന്‍ഡില്‍ വെച്ച് നടത്തപ്പെടും.

മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ് ചതുര്‍ ദിന വാര്‍ഷിക ക്യാമ്പ് 2018 വിക്ടോറിയയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഫിലിപ്പ് ഐലന്‍ഡില്‍ വെച്ച്  ജൂലൈ 2, 3, 4, 5 തീയതികളില്‍ നടത്തും. MKCC  പ്രസിഡന്റ്സജി ഇല്ലിപ്പറമ്പില്‍, സെക്രട്ടറി ജോ മുറിയാന്മ്യാലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്യാമ്പിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. വി.കുര്‍ബാന, സെമിനാറുകള്‍, കലാപരിപാിടള്‍ എന്നിവ ഇതോടൊപ്പം നടക്കും.

കോണ്‍ഗ്രസിന്റെ് വെച്ച് നടത്തപ്പെടും പ്രസിഡന്റ് ക്യാമ്പിന്റെ
Read more

സജി അച്ഛന് നാമഹേതു തിരുനാള്‍ ആശംസകള്‍

ജൂണ്‍ 30 വെള്ളിയാഴ്ച നാമഹേതു തിരുനാള്‍ ആഘോഷിച്ച ന്യൂകാസില്‍ സെന്റ് തോമസ് സീറോ മലബാര്‍കൂട്ടായ്മയുടെ ചാപ്ലയിന്‍ ബഹുമാനപെട്ട സജി അച്ഛന് പാരിഷ് കമ്മറ്റിയുടെയും ഇടവകാംഗങ്ങളുടെയും പേരില്‍ നാമഹേതു തിരുനാള്‍ ആശംസകള്‍ കമ്മറ്റിക്കുവേണ്ടി ജിജോ മാധവപ്പള്ളി നേരുന്നു. 
...വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മധ്യസ്ഥാതയാല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭ്യമാകട്ടെ

ജൂണ്‍ 30 വെള്ളിയാഴ്ച നാമഹേതു തിരുനാള്‍ ആഘോഷിച്ച ന്യൂകാസില്‍ സെന്റ് തോമസ് സീറോ മലബാര്‍കൂട്ടായ്മയുടെ ചാപ്ലയിന്‍ ബഹുമാനപെട്ട സജി അച്ഛന് പാരിഷ് കമ്മറ്റിയുടെയും ഇടവകാംഗങ്ങളുടെയും പേരില്‍ നാമഹേതു തിരുനാള്‍ ആശംസകള്‍ കമ്മറ്റിക്കുവേണ്ടി ജിജോ മാധവപ്പള്ളി നേര്‍ന്നു. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മധ്യസ്ഥാതയാല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭ്യമാകട്ടെ

Read more

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷികം സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ വെച്ച് 17/6/18 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആചരിച്ചു. ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ മുഖ്യ കാർമ്മികനായിരുന്നു. വിശുദ്ധ കുർബ്ബാനയും, ഒപ്പീസും, മന്ത്രയും മറ്റു പ്രാർത്ഥനകളുമായി തങ്ങളുടെ പ്രിയ പിതാവിന്റെ അല്മശാന്തിക്കായി ഇടവകാംഗങ്ങൾ ഒത്തുചേർന്ന് പ്രാർത്ഥിക്കുകയും അദ്ദേഹം സഭക്കും സമുദായത്തിനും വേണ്ടി ചെയ്താ സ്തുത്യർഹമായ സേവനങ്ങളെ സ്മരിക്കുകയും ചെയ്തു.
കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ ബേബി കരിശ്ശേരിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
Read more

ക്‌നാനായക്കാരനായ ആദ്യത്തെ സ്ഥിരം ഡീക്കനായി അനില്‍ ഒഴുകയില്‍.

ക്‌നാനായക്കാരനായ ആദ്യത്തെ സ്ഥിരം ഡീക്കനായി അനില്‍ ഒഴുകയില്‍.  
ലിവര്‍പൂള്‍ : കത്തോലിക്കാ സഭയില്‍ അല്‍മായര്‍ക്കു നല്‍കുന്ന സ്ഥിരം ഡീക്കന്‍ ുട്ടത്തിന് ആദ്യമായി ഒരു ക്‌നാനായക്കാരനും പുന്നത്തുറ ഇടവക ഒഴുകയില്‍ ലൂക്കോസ് -പെണ്ണമ്മ ദമ്പതികളുടെ മകന്‍ അനിലാണ് ക്‌നാനായക്കാരനായ ആദ്യത്തെ സ്ഥിരം ഡീക്കനായി അവരോധിക്കപ്പെട്ടത്. ലിവര്‍പൂള്‍ അതിരൂപതയിലാണ് അദ്ദേഹത്തിന് ഡീക്കന്‍ പട്ടം ലഭിച്ചത്. ഞായറാഴ്ച കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ ഫാ.സജി  മലയില്‍ പുത്തന്‍പുരയില്‍ ,ഫാ.സോജി ഓലിക്കല്‍ തുടങ്ങിയവരും പങ്കെടുത്തു. ഇതോടെ സീറോ മലബാര്‍ സഭയിലെ മൂന്നാമത്തെയും ക്‌നാനായ സമുദായത്തിലെ ആദ്യത്തെതുമായ ഡീക്കനായി മാറി അനില്‍.  2013 ല്‍ ഡീക്കന്‍ പട്ടത്തിന്റെ യോഗ്യത പരീക്ഷകള്‍ പാസായ അനില്‍ 4 വര്‍ഷത്തില്‍ അധികം നീണ്ടുനിന്ന പരിശീലത്തിനോടുവിലാണ് പട്ടത്തിനു യോഗ്യത നേടുന്നത്. പരീശീലനകാലത്ത് അനില്‍ കാണിച്ച കഠിനാധ്വാനത്തെയും അര്‍പ്പണ ബോധത്തെയും അനിലിന്റെ ഭാര്യ സോണി നല്‍കിയ പ്രചോദനത്തെയും അവര്‍ ഏറ്റെടുത്ത സഹനത്തെയും മാല്‍ക്കം പിതാവ് അഭിനന്ദിച്ചു. യു.കെ യിലെ സഭാവിശ്വാസികള്‍ക്ക് ആത്മീയമായി പുത്തനുണര്‍വ് നല്‍കിയ സെഹിയോന്‍ ടീമിന്റെ മുഖ്യധാരാ പ്രവര്‍ത്തകനായിരുന്നു. അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പള്ളി ഇടവക ചേലക്കല്‍ മത്തായി ലൂക്കോസ് - ലീലാമ്മ ദമ്പതികളുടെ പുത്രിയായ സോണിയാണ് ഭാര്യ . മക്കള്‍ ആല്‍ഫി, റൂബിനാ, റീയോണ്‍, എലെന. 

 ലിവര്‍പൂള്‍ : കത്തോലിക്കാ സഭയില്‍ അല്‍മായര്‍ക്കു നല്‍കുന്ന സ്ഥിരം ഡീക്കന്‍ പട്ടത്തിന് ആദ്യമായി ഒരു ക്‌നാനായക്കാരനും പുന്നത്തുറ ഇടവക ഒഴുകയില്‍ ലൂക്കോസ് -പെണ്ണമ്മ ദമ്പതികളുടെ മകന്‍ അനിലാണ് ക്‌നാനായക്കാരനായ ആദ്യത്തെ സ്ഥിരം ഡീക്കനായി അവരോധിക്കപ്പെട്ടത്. ലിവര്‍പൂള്‍ അതിരൂപതയിലാണ് അദ്ദേഹത്തിന് ഡീക്കന്‍ പട്ടം ലഭിച്ചത്. ഞായറാഴ്ച കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ ഫാ.സജി  മലയില്‍ പുത്തന്‍പുരയില്‍ ,ഫാ.സോജി ഓലിക്കല്‍ തുടങ്ങിയവരും പങ്കെടുത്തു. ഇതോടെ സീറോ മലബാര്‍ സഭയിലെ മൂന്നാമത്തെയും ക്‌നാനായ സമുദായത്തിലെ ആദ്യത്തെതുമായ ഡീക്കനായി മാറി അനില്‍.  2013 ല്‍ ഡീക്കന്‍ പട്ടത്തിന്റെ യോഗ്യത പരീക്ഷകള്‍ പാസായ അനില്‍ 4 വര്‍ഷത്തില്‍ അധികം നീണ്ടുനിന്ന പരിശീലത്തിനോടുവിലാണ് പട്ടത്തിനു യോഗ്യത നേടുന്നത്. പരീശീലനകാലത്ത് അനില്‍ കാണിച്ച കഠിനാധ്വാനത്തെയും അര്‍പ്പണ ബോധത്തെയും അനിലിന്റെ ഭാര്യ സോണി നല്‍കിയ പ്രചോദനത്തെയും അവര്‍ ഏറ്റെടുത്ത സഹനത്തെയും മാല്‍ക്കം പിതാവ് അഭിനന്ദിച്ചു. യു.കെ യിലെ സഭാവിശ്വാസികള്‍ക്ക് ആത്മീയമായി പുത്തനുണര്‍വ് നല്‍കിയ സെഹിയോന്‍ ടീമിന്റെ മുഖ്യധാരാ പ്രവര്‍ത്തകനായിരുന്നു. അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പള്ളി ഇടവക ചേലക്കല്‍ മത്തായി ലൂക്കോസ് - ലീലാമ്മ ദമ്പതികളുടെ പുത്രിയായ സോണിയാണ് ഭാര്യ . മക്കള്‍ ആല്‍ഫി, റൂബിനാ, റീയോണ്‍, എലെന. 

Read more

മാർ കുര്യാക്കോസ് കുന്നശ്ശേരി ഒന്നാം ചരമ വാർഷികാചരണവും പ്രാർത്ഥനകളും മെൽബൺ ക്നാനായ മിഷനിൽ

അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമ വാർഷികാചരണവും മറ്റു പ്രാർത്ഥനകളും മെൽബൺ ക്നാനായ മിഷനിൽ 
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബന്റെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷികം സെന്റ് മാത്യൂസ് ചർച്ച ഫോക്നറിൽ വെച്ച് ജൂൺ പതിനേഴാം തീയതി ഞായറാഴ്ച ആചരിക്കുന്നു. 
വൈകുന്നേരം 4.30 ന് വിശുദ്ധ കുർബ്ബാനയും മറ്റു പ്രാര്ഥനശ്രുശ്രുഷകളും ഉണ്ടായിരിക്കുമെന്ന് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അറിയിച്ചു. കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ബേബി കരിശ്ശേരിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
പിതാവിനെ സ്നേഹിക്കുന്ന എല്ലാവരും ഈ ശ്രുശ്രുഷകളിൽ പങ്കെടുത്ത്‌ പിതാവിന് വേണ്ടി പ്രാര്ഥിക്കണമെന്ന് പാരിഷ് കൗൺസിൽ അറിയിച്ചു. 
Read more

മെൽബൺ ക്നാനായ മിഷന്റെ ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് പ്രൗഡോജ്ജലമായി പരിസമാപിച്ചു.

മെൽബൺ: സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും സംയുക്തമായി നടത്തപ്പെട്ട ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ അത്യന്തം ആവേശകരമായി പരിസമാപിച്ചു. ജൂൺ 2 ശനിയാഴ്ച ബന്ദൂര ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റ് ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി ഉത്ഘാടനം ചെയ്തു. MKCC പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട ടൂർണമെന്റിൽ മെൽബൺ ടീമായ സിജു അലക്സ് വടക്കേക്കരയും ജോ മുരിയന്മ്യാലിലും ഒന്നാം സമ്മാനമായ ട്രോഫിയും അഞ്ഞൂറ്റൊന്നു ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും ഇരുന്നൂറ്റിയമ്പത്തൊന്നു ഡോളറും കരസ്ഥമാക്കിയത് ബല്ലാരട്ടിൽ നിന്ന് വന്ന ഷെല്ലി കുര്യാക്കോസ്, ജിംസൺ ജോസഫ് ടീമും മൂന്നാം സമ്മാനമായ മറിയക്കുട്ടി ഒക്കാട്ടു മെമ്മോറിയൽ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കിയത് ബ്രിസ്ബനിൽ നിന്ന് വന്ന ദീപു, ലിനു ജയിംസ് ടീമുമാണ്.

വിജയികൾക്ക് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും എല്ലാ ടീമംഗങ്ങളെയും അഭിനന്ദിക്കുകയും ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസഴ്സായ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ബൈജു ഓണിശ്ശേരിയിൽ , സ്റ്റീഫൻ ഒക്കാട്ട് എന്നിവരെ നന്ദി അറിയിക്കുകയും ചെയ്തു.

വനിതകൾക്ക് പ്രേത്യേകമായി നടത്തപ്പെട്ട ടൂർണമെന്റിൽ ജെറിൻ എലിസബത്തും മീനു പീറ്ററും ഒന്നാം സമ്മാനമായ "വിമൺ എംപവർമെൻറ്" ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനർഹരായ ലിനി സിജു, സ്മിത ജോമോൻ ടീം അത്യന്തം വാശിയേറിയ മത്സരം കാഴ്ചവെച് സമ്മാനമായ ഇല്ലിക്കൽ ട്രോഫിയും അമ്പത്തിയൊന്നു ഡോളറും കരസ്ഥമാക്കി. സ്പോൺസേർസായ അലൻ - സോജി , ജിബു - സ്‌റ്റേനി ദമ്പതികൾ വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓസ്‌ടേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കുട്ടികൾക്കു വേണ്ടി ജമ്പിങ് കാസിൽ , ഫേസ് പെയിന്റിംഗ് മറ്റു കളികളും ഒരുക്കിയ ഈ ടൂർണമെന്റെ ജന പങ്കാളിത്തം കൊണ്ട് പ്രേത്യേക പ്രശംസ നേടി. "മൈ ലോൺസ് " മോർട്ടഗേജ് അഡ്വൈസർസ് മെഗാ സ്പോൺസറായ ഈ ടൂർണമെന്റിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബാഡ്മിന്റൺ കമ്മറ്റിയുടേ കോർഡിനേറ്ററും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് പ്രസിഡന്റുമായ സജി ഇല്ലിപ്പറമ്പിൽ പ്രത്യേകം നന്ദി അറിയിച്ചു.

Read more

ക്നാനായ കത്തോലിക്കാ കോൺഗ്രസ്, ഓഷ്യനാ - പൈതൃകം 2018 - ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഓഷ്യനായിലെ ക്നാനായ കുടുംബങ്ങളെ അണിനിരത്തികൊണ്ടു, ക്നാനായ കത്തോലിക്കാ കോൺഗ്രസ്, ഓഷ്യനാ അണിയിച്ചൊരുക്കുന്ന പൈതൃകം 2018 എന്ന ക്നാനയമാമാങ്കത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. "ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങളീ ബന്ധങ്ങൾ വേർപിടാതോർക്കണം" എന്ന നമ്മുടെ പൂർവികരുടെ ആഹ്വനം ശിരസ്സാവഹിച്ചു, നമ്മുടെ പാരമ്പര്യങ്ങളും പൈതൃകവും കലർപ്പില്ലാതെ വരുംതലമുറക്ക് അഭംഗുരം പകർന്നുനൽകുവാൻ പ്രതിജ്ഞാബദ്ധരായ ഓഷിയാനയിലെ ക്നാനയമക്കളുടെ സാഹോദര്യത്തിന്റെയും, സൗഹൃദത്തിന്റെയും നേർക്കാഴ്ചയായിരിക്കും പൈതൃകം 2018. നാനൂറിലധികം കുടുംബങ്ങൾ പേര് രജിസ്റ്റർ ചെയ്ത ഈ മഹാസമ്മേളനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഒരുക്കങ്ങളെപ്പറ്റിയും, KCCO യുടെ ജനറൽ സെക്രട്ടറി ശ്രീ ജെയിംസ് വെളിയത്ത് സംസാരിക്കുന്നു.

Read more

മെൽബണിൽ ഓൾ ആസ്‌ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 2 ന്

മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷ്യൻ മെൽബണും   സംയുക്തമായി മൂന്നാമത്  ഓൾ ആസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ രണ്ട്  ശനിയാഴ്ച ബന്ദൂര ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന്  തുടങ്ങി വൈകിട്ട് നാലുമണി വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഓസ്‌ട്രേലിയയിലെ പ്രശസ്ത മോർട്ഗേജ് & ലോൺസ്  സ്പെഷ്യലിസ്റ്റായ  " മൈ ലോൺസ്"  (Rony Jacob) മെഗാ സ്പോൺസറായ ടൂർണമെന്റിന് ഒന്നാം സമ്മാനമായ ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിയും 501 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളിയാണ്. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെൻപുരക്കൽ  മെമ്മോറിയൽ ട്രോഫിയും 251 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ബൈജു & ഷീന ഫാമിലിയും മൂന്നാം സമ്മാനമായ മറിയാമ്മ  ഓക്കാട്ട് മെമ്മോറിയൽ ട്രോഫിയും 101 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത്  സ്റ്റീഫൻ ഓക്കാട്ട് & ബീനാ ഫാമിലിയുമാണ്.
 സ്ത്രീകൾക്കായി പ്രത്യേകം ടൂർണമെന്റ് ഇതേ ദിവസം തന്നെ നടത്തപ്പെടുന്നു.സ്ത്രീ ജനങ്ങൾക്കായുള്ള ടൂർണമെന്റ് സമ്മാനമായ " വിമൺ എംപവർമെൻറ് ട്രോഫിയും, ഇല്ലിക്കൽ ട്രോഫിയും ക്യാഷ് പ്രൈസും സ്പോൺസർ  ചെയ്തിരിക്കുന്നത് അലൻ & സോജി ഫാമിലിയും ജിബു & സ്റ്റെനി ഇല്ലിക്കൽ ഫാമിലിയുമാണ്.
ഈ വർഷത്തെ ടൂർണമെൻറെ കോർഡിനേറ്റ് ചെയ്യുന്ന  സജി ഇല്ലിപ്പറമ്പിൽ (0423645061), ഷിനു ജോൺ (0490030517), ലാൻസ് സൈമൺ (0432570400) , സിജു അലക്സ് (0432680612) എന്നിവർ ഈ ടൂർണമെന്റിലേക്ക് എല്ലാവരെയും പ്രത്യേകമായി സ്വാഗതം ചെയ്യുന്നു. 
Read more

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ "സ്പ്ലാഷ് 2018" വിജയകരമായി പരിസമാപിച്ചു

മെൽബൺ  കെ.സി.വൈ.എൽ (MKCYL ) സ്പ്ലാഷ് 2018  എന്ന നാമധേയത്തിൽ നടത്തപ്പെട്ട വൺ ഡേ പ്രോഗ്രാം വിജയകരമായി സമാപിച്ചു.  ഏപ്രിൽ 25 ബുധനാഴ്ച  ക്ലയിറ്റനിൽ  നടത്തപ്പെട്ട പ്രോഗ്രാം വിവിധ തരം കളികൾകൊണ്ടും കളർ വാട്ടർ ഫൈറ്റിങ്, ഡാൻസ്, മ്യൂസിക് , ബാർബെക്യു തുടങ്ങി യുവജനങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന ഒരുപാട് പരിപാടികൾ കൊണ്ടും വർണ്ണശബളമായി. 
MKCYL പ്രസിഡന്റ് സ്റ്റെബിൻ ഒക്കാട്ട് ,  സെക്രട്ടറി ജിക്‌സി കുന്നംപടവിൽ  മറ്റു ഭാരവാഹികളായ മെൽവി സജി, ഷാരോൺ പത്തുപറയിൽ, അലക്സ് വടക്കേക്കര, ജിബിൻ തോമസ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
KCYL ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ , KCYL ഡയറക്ടർസായ അനൂപ് ജോസഫ്, സോജി അലൻ എന്നിവർ ആവശ്യമായ മാർഗനിർദേശം നൽകി. 
Read more

പൈതൃകം 2018 ഒരുക്കങ്ങൾ ധൃദഗതിയിൽ

ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഷിയാന അണിയിച്ചൊരുക്കുന്ന നാലാമത് ക്നാനായ കൺവെൻഷൻ പൈതൃകം 2018ന്റെ ഒരുക്കങ്ങൾ ധൃദഗതിയിൽ പുരോഗമയ്ക്കുന്നു. ഒക്ടോബർ 5, 6, 7 ദിവസങ്ങളിൽ സഞ്ചാരികളുടെ പറുദീസയായ ഗോൾഡ് കോസ്റ്റിലെ സീവെൽഡ് റിസോർട്ടിൽ നടത്തപ്പെടുന്ന ഈ ക്നാനായ മാമാങ്കത്തിന്റെ വിജയത്തിനായി 25 പേരടങ്ങുന്ന പ്ലാനിങ് കമ്മിറ്റിയും 16 സബ്‌കമ്മിറ്റികളും ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും, കോൺവെൻഷനിൽ പങ്കെടുക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും സീവേൾഡ് റിസോർട്ടിൽ തന്നെ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, BKCC യുടെ പ്രേസിഡന്റും കൺവെൻഷൻ ചെയർമാനുമായ ടിജോ പ്രാലേൽ അറിയിച്ചു. 

ഓഷിയാന ക്നാനായ കൺവെൻഷന്റെ ചരിത്രത്തിലാദ്യമായി 400 ൽ അധികം കുടുംബങ്ങൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനം മുന്നൊരുക്കത്തിന്റെ മികവുകൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ജനമനസുകളിൽ ഇടംപിടിച്ചു  കഴിഞ്ഞു. പൂർവ്വപിതാക്കളുടെ കുടിയേറ്റ പാത പിന്തുടർന്ന് ഓഷിയാനയിൽ എത്തിയ ക്നാനായ മക്കൾ പൈതൃകത്തനാലണയുന്ന ഈ മൂന്നുനാളുകൾ, ക്നാനായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, സാഹോദര്യത്തിന്റെയും നേർക്കാഴ്ചയാകട്ടെ എന്ന് KCCO പ്രെസിഡന്റും കൺവെൻഷൻ കൺവീനറും ആയ ഡെന്നിസ് കുടിലിൽ പ്രത്യാശ പ്രകടിപ്പിച്ചു. 

കൺവെൻഷന് ആതിഥേയത്വം വഹിക്കുന്ന ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി, സിങ്കപ്പൂർ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നനുമൊക്കെ എത്തുന്ന ക്നാനായ സഹോദരങ്ങൾക്ക് മതിമറന്നാഘോഷിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തി ആകാംഷയോടെ കാത്തിരിക്കുന്നതായി BKCC യുടെ സെക്രട്ടറിയും കൺവെൻഷൻ വൈസ് ചെയർമാനുമായ പ്രസാദ് പീറ്റർ അറിയിച്ചു.

Read more

വിശ്വാസനിറവ് 2018" മെൽബൺ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ ത്രിദിന ക്യാമ്പിന് ഉജ്വലസമാപനം

വിശ്വാസനിറവ് 2018" മെൽബൺ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ ത്രിദിന ക്യാമ്പിന് ഉജ്വലസമാപനം
മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ നാലാമത് ത്രിദിന ക്യാമ്പ് "വിശ്വാസനിറവ്‌ 2018" ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ സെന്റ് ആഗ്നസ് ചർച് ഹൈയത്തിൽ വെച്ച് നടത്തപ്പെട്ടു.
മെൽബൺ സിറോമലബാർ രൂപതാ യൂത്ത് അപ്പോസ്തലറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ ആൻഡ് ടീമിന്റെ നേതൃത്വത്തിൽ നയിക്കപ്പെട്ട ത്രിദിന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
ക്നാനായ മിഷന്റെ സൺ‌ഡേ സ്കൂൾ കോർഡിനേറ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ, കൈക്കാരന്മാരായ ബേബി കരിശ്ശേരിക്കൽ ആന്റണി പ്ലാക്കൂട്ടത്തിൽ, സെക്രട്ടറി ബൈജു ഓണശ്ശേരിൽ , പാരിഷ് കൌൺസിൽ മെംബേർസ്, സൺ‌ഡേ സ്കൂൾ അധ്യാപകർ, മെൽബൺ കെ.സി.വൈ.എൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവരുടെ സാന്നിധ്യവും അവരുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധകുർബ്ബാനയും ഏവർക്കും ആല്മീയ ഉണർവ് നൽകി.
മാതാപിതാക്കൾക്ക് വേണ്ടി സോജിൻ സെബാസ്റ്റിൻറെ നേതൃത്വത്തിൽ പ്രത്യേക സെമിനാറും നടത്തപ്പെട്ടു.
വിശ്വാസ നിറവ് 2018 ന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും, കുട്ടികളെ ഈ ക്യാമ്പിലേക്ക് പറഞ്ഞു വിട്ട് അവരെ ദൈവവിശ്വാസത്തിലൂടെ വളർത്തിക്കൊണ്ടു വരുവാൻ ശ്രമിക്കുന്ന എല്ലാ മാതാപിതാക്കളെയും ചാപ്ലിൻ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ നാലാമത് ത്രിദിന ക്യാമ്പ് "വിശ്വാസനിറവ്‌ 2018" ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ സെന്റ് ആഗ്നസ് ചർച് ഹൈയത്തിൽ വെച്ച് നടത്തപ്പെട്ടു.

മെൽബൺ സിറോമലബാർ രൂപതാ യൂത്ത് അപ്പോസ്തലറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ ആൻഡ് ടീമിന്റെ നേതൃത്വത്തിൽ നയിക്കപ്പെട്ട ത്രിദിന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

ക്നാനായ മിഷന്റെ സൺ‌ഡേ സ്കൂൾ കോർഡിനേറ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ, കൈക്കാരന്മാരായ ബേബി കരിശ്ശേരിക്കൽ ആന്റണി പ്ലാക്കൂട്ടത്തിൽ, സെക്രട്ടറി ബൈജു ഓണശ്ശേരിൽ , പാരിഷ് കൌൺസിൽ മെംബേർസ്, സൺ‌ഡേ സ്കൂൾ അധ്യാപകർ, മെൽബൺ കെ.സി.വൈ.എൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവരുടെ സാന്നിധ്യവും അവരുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധകുർബ്ബാനയും ഏവർക്കും ആല്മീയ ഉണർവ് നൽകി.മാതാപിതാക്കൾക്ക് വേണ്ടി സോജിൻ സെബാസ്റ്റിൻറെ നേതൃത്വത്തിൽ പ്രത്യേക സെമിനാറും നടത്തപ്പെട്ടു.

വിശ്വാസ നിറവ് 2018 ന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും, കുട്ടികളെ ഈ ക്യാമ്പിലേക്ക് പറഞ്ഞു വിട്ട് അവരെ ദൈവവിശ്വാസത്തിലൂടെ വളർത്തിക്കൊണ്ടു വരുവാൻ ശ്രമിക്കുന്ന എല്ലാ മാതാപിതാക്കളെയും ചാപ്ലിൻ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

Read more

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ "വിശ്വാസനിറവ്‌ 2018". ത്രിദിന ധ്യാനവും ക്യാമ്പും.

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ വേദപാഠ കുട്ടികൾക്കുവേണ്ടി "വിശ്വാസനിറവ്‌ 2018" എന്ന പേരിൽ ത്രിദിന ധ്യാനവും ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ സെൻറ് ആഗ്നസ് ചർച്, ഹൈയത്തിൽ വെച്ച് ജീസസ് യൂത്ത് ടീമിന്റെ നേതൃത്വത്തിൽ ആയിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക എന്ന് വേദപാഠ കോർഡിനേറ്റർസയ സിജോ ജോൺ, ജോർജ് പൗവത്തിൽ എന്നിവർ അറിയിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് മൂന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ധ്യാനവും ക്യാമ്പും മെൽബൺ ക്നാനായ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, മതബോധാനാധ്യാപകർ, പാരിഷ് കൗൺസിൽ മെംബേർസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. 
മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ "വിശ്വാസനിറവ്‌ 2018". ത്രിദിന ധ്യാനവും ക്യാമ്പും.

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ വേദപാഠ കുട്ടികൾക്കുവേണ്ടി "വിശ്വാസനിറവ്‌ 2018" എന്ന പേരിൽ ത്രിദിന ധ്യാനവും ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ സെൻറ് ആഗ്നസ് ചർച്, ഹൈയത്തിൽ വെച്ച് ജീസസ് യൂത്ത് ടീമിന്റെ നേതൃത്വത്തിൽ ആയിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക എന്ന് വേദപാഠ കോർഡിനേറ്റർസയ സിജോ ജോൺ, ജോർജ് പൗവത്തിൽ എന്നിവർ അറിയിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് മൂന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ധ്യാനവും ക്യാമ്പും മെൽബൺ ക്നാനായ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, മതബോധാനാധ്യാപകർ, പാരിഷ് കൗൺസിൽ മെംബേർസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. 

Read more

മെൽബൺ ക്നാനായ മിഷനിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് നാളെ തുടക്കം.

മെൽബൺ ക്നാനായ മിഷനിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് നാളെ തുടക്കം.
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് രണ്ട് സെന്ററുകളിലായി നാളെ ഓശാന ഞായറോടുകൂടി തുടക്കമാകും.
ഓശാന ഞായർ : 4.30 pm - വിശുദ്ധ കുർബ്ബാന
സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ
പെസഹാ വ്യാഴം : 9.00 pm - വിശുദ്ധ കുർബ്ബാനയും മറ്റു തിരുക്കർമ്മങ്ങളും
സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ
ദുഃഖ വെള്ളി : കുരിശിന്റെ വഴി ബക്കസ് മാഷിൽ വെച്ച് മറ്റു സിറോമലബാർ മെൽബൺ രൂപത ഇടവക അംഗങ്ങളോടൊപ്പം.
ഈസ്റ്റർ : ശനി 10.00 pm - ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ
സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ
വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ കർത്താവിന്റെ പീഡാനുഭവ ഓർമ്മ ആചരിക്കുവാനും ദൈവനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അറിയിച്ചു .

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് രണ്ട് സെന്ററുകളിലായി നാളെ ഓശാന ഞായറോടുകൂടി തുടക്കമാകും.ഓശാന ഞായർ : 4.30 pm - വിശുദ്ധ കുർബ്ബാന സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ.പെസഹാ വ്യാഴം : 9.00 pm - വിശുദ്ധ കുർബ്ബാനയും മറ്റു തിരുക്കർമ്മങ്ങളും സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ.

ദുഃഖ വെള്ളി : കുരിശിന്റെ വഴി ബക്കസ് മാഷിൽ വെച്ച് മറ്റു സിറോമലബാർ മെൽബൺ രൂപത ഇടവക അംഗങ്ങളോടൊപ്പം.ഈസ്റ്റർ : ശനി 10.00 pm - ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ. വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ കർത്താവിന്റെ പീഡാനുഭവ ഓർമ്മ ആചരിക്കുവാനും ദൈവനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അറിയിച്ചു .

Read more

മെൽബണിലെ ഉഴവൂർ സംഗമം വര്‍ണ്ണാഭമായി .

മെൽബണിലെ ഉഴവൂർ നിവാസികളുടെ രണ്ടാമത് സംഗമം വിപുലമായപരിപാടികളോടെ ആഘോഷിച്ചു. മെൽബണിലെ കീസ്സ്‌ബ്രോ Masonic Centrല്‍ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കൾ തിരിതെളിയിച്ച് ഉദ്ഘാടനംചെയ്തു.വ്യത്യസ്തമായവിവിധ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.കുട്ടികൾക്കുവേണ്ടിയും മുതിർന്നവർക്ക് വേണ്ടിയും പ്രത്യേകം ഗെയിമുകളും നടത്തപ്പെട്ടു.  ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾക്കുവേണ്ടി പുതിയ കമ്മിറ്റി രൂപീകരിക്കുകയും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ രണ്ടാമത്‌ ഉഴവൂർ സംഗമത്തിന് തിരശീലവീണു. 

വര്‍ണ്ണാഭമായി കീസ്സ്‌ബ്രോ Masonic Centr-ല്‍ സെന്‍ട്രലില്‍ വേണ്ടിയും രണ്ടാമത്‌
Read more

എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു " കൂടെ നിന്നവരെയും മാറി നിന്നവരെയും :ഫാ.ജോസ് പൂതൃക്കയിൽ

അധികം ആലോചനകളില്ലാതെ തയ്യാറാക്കി അയയ്ക്കുന്ന ഒരു കുറിപ്പാണിതു. എങ്കിലും ഈ വരികൾക്കിടയിൽ എന്റെ ആത്മാവിന്റെ വേദനകളും മനസ്സിന്റെ വിങ്ങലുകളും ഉണ്ടു്.


      ഞാൻ ഇപ്പോൾേ അനഭവിക്കുന്ന ആനന്ദത്തിൽ ഒരു കുറവുണ്ടെന്നു ഉള്ളതു അറിയാമല്ലോ. എല്ലാവരിൽ നിന്നും സംശയത്തിന്റെ പുകമറ  പൂ ർ ണമായും നീങ്ങുവാൻ നമുക്ക തീക്ഷണമായി  പ്രാർത്ഥിക്കാം.


        എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു " കൂടെ നിന്നവരെയും  മാറി നിന്നവരെയും എല്ലാവരെയും.


          ഹൃദയരക്തം കൊണ്ടു എഴുതുന്നു, എനിക്ക ആരോടും പിണക്കമോ പ്രതികാര ചിന്തയോ ഇല്ല. കുഞ്ഞുന്നാൾ മുതൽ ശാന്തത എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നിരുന്നു. നിത്യതയിലെത്തിയ എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ച പൈതൃകമായി അഭിമാനത്തോടെ ഞാനിതിനെ കാണന്നും
    എല്ലാവരോടും ഹൃദയപൂർവ്വം ക്ഷമിക്കുന്ന. എല്ലാവരും എനിക്ക സഹോദരി സഹോ ദരന്മാരാണ്.

സകലർക്കും നന്മ നേരുന്നു. വെറും ഭംഗിവാക്കല്ല ആത്മാവിൽ ആനന്ദിച്ചു എഴുതുന്നതാണ്."നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ. അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് " (റോമ 12,14)
  ലഭിച്ച വിധിയിൽ  ദൈവത്തിന്റെ കയ്യൊപ്പും സ്വർഗത്തിന്റെ അഭിഷേകവുമുണ്ട്.നിയമ യുദ്ധത്തോടൊപ്പം ആത്മീയ പോരാട്ടം നടത്തി.ഞങ്ങൾ മാത്രമല്ല, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും അല്മായ സഹോദരങ്ങളും പ്രാർത്ഥനാ പ്പടയാളികളായി അണിനിരന്നു. ദൈവത്തിെന്റ ഇടപെടൽ  പൂർണമാകാൻ ചിലപ്പോൾ കൂടുതൽ കാത്തിരിക്കേണ്ടി വരും. അതു നമ്മടെ വിശ്വാസം വളർത്താനാണ്. പ്രാർത്ഥനാപൂർവ്വം കാത്തിരിക്കാം. ഹൃദയം നൊന്തുള്ള പ്രാർത്ഥനകളും ത്യാഗങ്ങളും സ്വർഗം താഴെ ക്കിറങ്ങാൻ നിമിത്തമായി.
      ദൈവം അനുവദിച്ച ഈ സഹനം സത്യത്തിൽ എനിക്ക അനുഗ്രഹമായിത്തീർന്നു. ഇതു വഴി ജീവിക്കുന്ന ദൈവത്തെ ഞാൻ കണ്ടെത്തി .ഞാൻ ഉറങ്ങുമ്പോഴും മിഴികൾ പൂട്ടാതെ കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാക്കുന്ന ദൈവം. അനുഭവത്തിന്റെ തുടിപ്പുകളോടെ, തികഞ്ഞ ബോധ്യത്തോടെ എനിക്കിനി  പറയാൻ കഴിയും സ്വർഗം സത്യമാണ്, നിത്യത യാഥാർത്ഥ്യമാണ്,; സങ്കല്പമല്ല.
    ഇതിനൊരു മറുപുറമുണ്ടെന്നുള്ളതു മറച്ചു വയ്ക്കന്നില്ല. ജീവിതത്തിന്റെ വസന്തകാലം നന്മ ചെയ്യാൻ പോലും ആ വാതെ  പലപ്പോഴും അടഞ്ഞു കിടന്നിരുന്നു.പുറമെ മന്ദഹസിക്കുമ്പോഴും ഉള്ളിൽ എപ്പോഴും ഒരു നീറ്റൽ ഉണ്ടായിരുന്നു; വെട്ടിത്തിളങ്ങുന്ന പ്രകാശ ധാരയിലും ഒരു നീലിമ .നീറ്റൽ ഒരിക്കലും നിരാശയായി മാറിയില്ല. പരിശുദ്ധാത്മാവു ത തന്ന ആന്തരികാനന്ദം (inner Joy) എപ്പോഴും എന്നെ വലയം ചെയ്തിരുന്നു. ദൈവമേ നന്ദി
        കുറ്റാരോപിതനായതോടെ അനേകർ എന്നിൻ നിന്നും അകന്ന ആത്മമിത്രങ്ങൾ അകന്നപ്പോൾ ദൈവം എനിക്ക ആത്മമിത്രമായി.
      സഹനനാളുകളിൽ ദൈവത്തിന്റെ തലോടൽ ഞാൻ ശരിയ്ക്കും അനുഭവിച്ച എന്റെ ദൈവം സോപ്പാ കൊണ്ടു എന്നെ തളിച്ചപ്പോൾ ആത്മാവ് അ ക ളങ്കിതമായി. സഹനത്തിനു ശേഷം ഒരു സമ്മാനമുണ്ട്.ഉറപ്പ്.


        പൊടി തട്ടിയെടുത്താൽപ്പോലും മനസ്സിലേയ്ക്ക വരാത്ത വിധത്തിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ  മാഞ്ഞുപോയി. മനസ്സിന്റെ കൂട്ടിൽ നിന്നും ഓർമ്മകളാകുന്ന കിളികൾ സ്വർഗത്തിലേയ്ക്ക പറന്നതാകാം.
      ക്ഷമ സ്നേഹമായി ദൈവം മാറ്റിത്തന്നു. ക്ഷമിക്കുന്ന സ്നേഹത്തിലൂടെ നമുക്ക അനേകം ആത്മാക്കളെ ക്രിസ്തുവിനായി നേടാം. പരസ്പരം പഴിചാരാതെ സ്നേഹത്തിന്റെ താമര നൂലിനാൽ ഒന്ന ചേർന്നു നമുക്ക മുന്നേറാം വേദനിപ്പിക്കുന്നവരെയും അനുഗ്രഹിച്ചു  നമുക്ക സുവിശേഷ വഴികൾ തെളിക്കാം.
      പൗരോഹിത്യത്തെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നും ഒരു വൈദികനായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിളിയുടെ ജീവിതത്തിൽ വിളിച്ച ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല.
        നന്ദി  പറയാൻ അനേകരുണ്ട്.അതു ഇനിയൊരു  കുറിപ്പിൽ പാതിരാ വാകാൻ ഇനി അധികം സമയമില്ല.


        നീറിക്കാടുള്ള സെമിനാരി മുറിയിലിരുന്നു ഇത്രയും  എഴുതിയപ്പോൾ മനസ്സിനു ഒരു വിടുതൽ.


    അമ്മയുടെ താരാട്ടിൽ ഇനി ഞാൻ ഉറങ്ങട്ടെ.
  സ്നേഹത്തോടെ ഫാ.ജോസ് പൂതൃക്കയിൽ

Read more

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന് നവസാരഥികൾ.

മെൽബൺ കെ.സി.വൈ. എലിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്റ്റെബിൻ സ്റ്റീഫൻ (പ്രസിഡന്റ്), ജിക്‌സി ജോസഫ് (സെക്രട്ടറി) മെൽവി സജി (വൈസ് പ്രസിഡന്റ്) ഷാരൺ പത്തുപറയിൽ (ജോയിന്റ് സെക്രട്ടറി) അലക്സ് വടക്കേക്കര (ട്രെഷറർ) ജിബിൻ തോമസ് ( സ്പോർട്സ് കോഡിനേറ്റർ) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.

മെൽബണിലെ ക്നാനായ കാത്തലിക് യുവതി യുവാക്കളെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുവാൻ തെരെഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ അനുമോദിക്കുകയും കഴിഞ്ഞ രണ്ടു വർഷക്കാലം മെൽബൺ കെ.സി.വൈ.എലിന് നേതൃത്വം നൽകിയ ജോയൽ ജോസഫ്, ഡെൻസിൽ ഡൊമിനിക്, ആഷന ഷാജൻ, ജെറിൻ എലിസബത്ത്, ജോയൽ ജിജിമോൻ, ജോ മത്തായി എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.മെൽബൺ കെ.സി.വൈ.എൽ ഡയറക്ടർസായ അനൂപ് ജോസഫ്, സോജി അലൻ എന്നിവർ എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.

മെല്‍ബണ്‍  കെ.സി.വൈ എല്ലിന് നവസാരഥികള്‍
മെല്‍ബണ്‍: കെ.സി.വൈ. എല്ലിന്‍െറ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്റ്റെബിന്‍ സ്റ്റീഫന്‍ (പ്രസിഡന്‍്റ്), ജിക്സി ജോസഫ് (സെക്രട്ടറി) മെല്‍വി സജി (വൈസ് പ്രസിഡന്‍്റ്) ഷാരണ്‍ പത്തുപറയില്‍ (ജോയിന്‍്റ് സെക്രട്ടറി) അലക്സ് വടക്കേക്കര (ട്രഷറര്‍) ജിബിന്‍ തോമസ് ( സ്പോര്‍ട്സ് കോഡിനേറ്റര്‍) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. തെരെഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ചാപ്ളിയ്ന്‍ ഫാ.തോമസ് കുമ്പുക്കല്‍ അനുമോദിച്ചു. മുന്‍ ഭാരവാഹികളെ യോഗം അനുമോദിച്ചു. കെ.സി.വൈ.എല്‍ ഡയറക്ടര്‍മാരായ അനൂപ് ജോസഫ്, സോജി അലന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read more

Copyrights@2016.