india live Broadcasting

ചുളളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ 13-ാം വാര്‍ഷികാഘോഷം നടത്തി.

രാജപുരം: ചുളളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ 13-ാം വാര്‍ഷികാഘോഷം സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തി. വാര്‍ഷികാഘോഷ പരിപാടി കേരളാ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോട്ടയം സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി അധ്യക്ഷത വഹിച്ചു. സി. ഷെറിന്‍ എസ്.ജെ.സി റിപ്പോര്‍്ട്ട് അവതരിപ്പിച്ചു. ചുളളിക്കര സെന്റ് മേരീസ് പളളി വികാരി ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റ്ിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. മാത്യു എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്‍ലിന്‍ എസ്.ജെ.സി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പോള്‍സണ്‍ ചേരുവേലില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമ്മാനദാനവും കലാസന്ധ്യയും നടന്നു.

Read more

ചുളളിക്കര സ്‌പെഷ്യല്‍ സ്‌കൂളില്‍ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു.

രാജപുരം: ചുളളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം രാജപുരം ഹോളി ഫാമിലി ഫൊറോന പളളി വികാരി റവ.ഫാ. ഷാജി വടക്കേത്തൊട്ടി നിര്‍വഹിച്ചു.

Read more

സിസ്റ്റര്‍ സൗമ്യയ്ക്ക് സെന്റ്പയസ് ടെന്‍ത് ഫാമിലിയുടെ യാത്രാ മംഗളങ്ങള്‍1

രാജപുരം: മലയോര മേഖലയിലെ അറിവിന്റെ നെടുന്തൂണായ സെന്റ്പയസ് ടെന്‍ത് കോളേജില്‍ 22 വര്‍ഷത്തോളം സുത്യര്‍ഹ സേവനമനുഷ്ഠിച്ച സിസ്റ്റര്‍ സൗമ്യയ്ക്ക് യാത്രാമംഗളങ്ങള്‍. സന്യാസ ജീവിതത്തോടൊപ്പം കുട്ടികളെ അറിവിന്റെ പാതയില്‍ വളര്‍ത്തിക്കൊണ്ട് തന്റെ അധ്യാപന ജീവിതം അതിന്റെ ഉന്നതിയില്‍ എത്തിച്ചിരിക്കുകയാണ് സിസ്റ്റര്‍ സൗമ്യ. ജന്മദിനത്തിന്റെ തിളക്കമാര്‍ന്ന സന്തോഷത്തോടൊപ്പം തന്റെ കുടുംബത്തില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ നൊമ്പരമാണ് സിസ്റ്ററിന്റെ എടുത്ത് കാണിച്ചിരുന്നത്. വേദിയിലെ ഓരോ വിശിഷ്ഠ വ്യക്തികളും സിസ്റ്ററിന്റെ സേവനത്തെയും പകരം വെക്കാനാവാത്ത വ്യക്തിത്വത്തേയും വാനോളം ഉയര്‍ത്തി. സെന്റ്പയസ് ടെന്‍ത് ഫാമിലിയുടെ അമ്മ എന്നാണ് എല്ലാവരും സൗമ്യ സിസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. വേര്‍പാടിന്റെ വേദിയിലും വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ ഏവരിലും പുഞ്ചിരി ഉണര്‍ത്തി. ഉച്ചയ്ക്ക് 12.05ന് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുളള പ്രയര്‍ഡാന്‍സോടുകൂടി പരിപാടി ആരംഭിച്ചു. ശേഷം 22 വര്‍ഷത്തെ സിസ്റ്ററുടെ അധ്യാപന ജീവിതവും സിസ്റ്ററിന്റെ സേവന സന്നദ്ദതയും വേദിയില്‍ അനുസ്മരിച്ചു. തുടര്‍ന്ന് കോളേജ് പ്രന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു അധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു. തുടര്‍ന്ന് കോളേജിന്റെ പ്രോഗ്രാം മാനേജര്‍ റവ.ഫാ. അബ്രാഹം പറമ്പേട്ട് അനുഗ്രഹ പ്രദക്ഷിണം നടത്തി. ശേഷം ്ഫിഷറീസ് സര്‍വകലാശാല മുന്‍ രജിസ്ട്രാറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ.എബ്രഹാം ജോസഫ്, സെന്റ് പയസ് ടെന്‍ത് കോളേജ് ലോക്കല്‍ മാനേജര്‍ റവ.ഫാ. ഷാജി വടക്കേത്തൊട്ടിയില്‍ , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് (എച്ച്.ഒ.ടി) ഡോ. ഹെഡ് മാത്യു, യൂണിയന്‍ ചെയര്‍മാന്‍ നിധീഷ് ജെ, സെന്റ് പയസ് കോളേജ് ഓഫീസ് സൂപ്രണ്ട് സിസ്റ്റര്‍ മെറീന തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യുവും, കോളേജിനെ പ്രതിനിധീകരിച്ച് കോളേജ് പ്രോഗ്രാം മാനേജര്‍ റവ. അബ്രാഹം പറമ്പേട്ടും സിസ്റ്റര്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്നുളള സിസ്റ്ററിന്റെ മറുപടി പ്രഭാഷണത്തില്‍ ഭരമേല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചതിലുളള സംതൃപ്തിയും നന്ദി പ്രകടനവും ആയിരുന്നു. കോളേജ് സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ഡോ. ഷിജു ജേക്കബ് നന്ദി അര്‍പ്പിച്ചു.

Read more

രണ്ടാമത് മ്രാല വോളി ഏപ്രിൽ 28 മുതൽ

മ്രാല: രണ്ടാമത് മ്രാല അതിരൂപതാ തല വോളീബോൾ ടൂർണമെന്റ് ഏപ്രിൽ 28, 29, 29 തിയ്യതികളിൽ മ്രാല സെന്റ് പീറ്റേഴ്സ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. ഒന്നാം സമ്മാനമായി 15001 രൂപയും എവറോളിംഗ്‌ ട്രോഫിയും, രണ്ടാം സമ്മാനമായി 10001 രൂപയും എവറോളിംഗ്‌ ട്രോഫിയും, മൂന്നാം സമ്മാനമായി 5001 രൂപയും എവറോളിംഗ്‌ ട്രോഫിയും, നാലാം സമ്മാനമായി 3001 രൂപയും എവറോളിംഗ്‌ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. ഏപ്രിൽ 22 ആണ് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയ്യതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446028541, 9846454249. 

Read more

ചുങ്കത്ത് " അറിവിന് അനുഗ്രഹം " പദ്ധതിക്ക് തുടക്കമായി

ചുങ്കം: ചുങ്കം സെന്റ് ജോസഫ് സ്‌കൂളിൽ "അറിവിന് അനുഗ്രഹം" പദ്ധതിക്ക് തുടക്കം കുറിച്ചു. ശദാബ്ദിയിലേക്ക് പ്രവേശിക്കുവാനൊരുങ്ങുന്ന സ്‌കൂളിന് ഈ സ്‌കൂൾ വികസന സമ്പാദ്യ പദ്ധതിയിയിലൂടെ സർക്കാരിന്റെ ആഹ്വനമനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരുവാനുള്ള അവസരമാണ് ലഭിക്കുന്നത്. പ്രതിമാസം നൂറു രൂപ വീതം നൽകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികൾ, പരീക്ഷണശാല, വായന ശാല തുടങ്ങിയ വിദ്യാർത്ഥി സൗഹൃദ സൗകര്യങ്ങൾ ഒരുക്കുവാനുള്ള ശ്രമത്തിൽ പങ്കാളിയാകുവാൻ ഏവർക്കും ഈ പദ്ധതിവഴിയായി അവസരം ഒരുങ്ങുകയാണ്. സുമനസ്സുകളുടെ അവസരോചിതമായ ഇടപെടലുകളാൽ മനോഹരമായ സ്‌കൂൾ കെട്ടിടവും പഠന സൗഹൃദ സാധ്യതകളും ഇതിനകം തന്നെ ലഭിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് തൊടുപുഴയിലെ വ്യാപാര വ്യവസായ പ്രമുഖനും, ചുങ്കം സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ, ആദരണീയനായ ശ്രീ ജോൺ പുളിമൂട്ടിലാണ്. പദ്ധതിക്ക് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂൾ മാനേജർ ഫാ. ജോർജ് പുതുപ്പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ബിജു കെ ചെറിയാൻ, ഹെഡ് ടീച്ചർ ജിനിമോൾ റ്റി ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധി രക്ഷകർത്താക്കളും അഭ്യുദയ കാംഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

Read more

വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട് കെ.സി.സി ചുങ്കം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

കരിങ്കുന്നം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ചുങ്കം ഫൊറോനയുടെ  പ്രവര്‍ത്തനോദ്ഘാടനം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട് നിര്‍വഹിച്ചു. ഫൊറോന പ്രസിഡന്‍റ് തമ്പി എരുമേലിക്കര അധ്യക്ഷതവഹിച്ചു. ഫാ. തോമസ് കരിമ്പുംകാല, സ്റ്റീഫന്‍ ജോര്‍ജ്, ഷൈജി ഓട്ടപ്പള്ളി, തമ്പി മാനുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read more

ഏറ്റുമാനൂര്‍ ടൗണ്‍ യൂ.പി. സ്‌കൂള്‍ ഉപജില്ലയിലെ ഏറ്റവും മികച്ച സ്‌കൂള്‍

ഏറ്റുമാനൂര്‍: വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച യു.പി. സ്‌കൂളിനുള്ള 2016-2017 വര്‍ഷത്തെ അവാര്‍ഡ്‌ ഏറ്റുമാനൂര്‍ ടൗണ്‍ യു.പി. സ്‌കൂളിന്‌ ലഭിച്ചു. ജില്ലാതല മികവുത്സവത്തില്‍ സ്‌കൂള്‍ അവതരിപ്പിച്ച ശ്രദ്ധേയമായ പ്രകടനങ്ങളും വ്യത്യസ്‌തവും സാമൂഹ്യപ്രതിബദ്ധതയുള്ളതുമായ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളും മാനിച്ചാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌. ഈ വര്‍ഷത്തെ മനോരമ നല്ലപാഠം പ്രവര്‍ത്തനത്തിന്‌ പ്രശസ്‌തിപത്രവും ലഭിച്ചു. അവാര്‍ഡ്‌ ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്‌. സതീഷ്‌കുമാറില്‍ നിന്നും ഹെഡ്‌മാസ്റ്റര്‍ ബിജുമോന്‍ പി.കെയും അദ്ധ്യാപകരും പി.ടി.എ പ്രസിഡന്റും ചേര്‍ന്ന്‌ ഏറ്റുവാങ്ങി. ശതാബ്‌ദി കമ്മിറ്റി ചെയര്‍മാന്‍ സിബി ഐയ്‌ക്കരതുണ്ടത്തിലിന്റെയും മാനേജര്‍ റവ. ഡോ. ലൂക്ക്‌ പൂത്തൃക്കയിലിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികളോട്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്‌ദി ആഘോഷങ്ങളാണ്‌ നടത്തപ്പെടുന്നത്‌.

Read more

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ അഞ്ചാം വെള്ളിയാചരണവും കുരിശുമല കയറ്റവും | Live on KVTV

വടക്കുമ്മുറി: വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ അഞ്ചാം വെള്ളിയാചരണവും കുരിശുമല കയറ്റവും 2017 മാര്‍ച്ച് 31വെള്ളിയാഴ്ച നടത്തപ്പെടുന്നു കോട്ടയം അതിരൂപതയിലെ മാതൃസംഘടനയായ കെ. സി. ഡബ്ല്യൂ. എ. അംഗങ്ങളും കടുത്തുരുത്തി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും ദൈവജനവും നാളെ തീര്‍ത്ഥാടകരായി എത്തും. ചുങ്കം ഫൊറോനയിലെ എല്ലാ വികാരിയച്ചന്‍മാരും ഒരുമിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിയ്ക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേനയക്ക് വികാരി ഫാ ഷാജി പൂത്തറ നേതൃത്വം നല്കും. 5 pm ന് സുപ്രസിദ്ധ സംഗീതസംവിധായകനും വചനപ്രഘോഷകനുമായ ശ്രീ ബേബി ജോണ്‍ കലയന്താനി പീഢാനുഭവ സന്ദേശം നല്കും. 5.30 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയുമായി കുരിശുമല കയറ്റം .മോട്ടോര്‍ തൊഴിലാളി യൂണിയനുകളുടെ പണിമുടക്കായതിനാല്‍ തീര്‍ത്ഥാടകര്‍ പരമാവധി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിയ്ക്കണമെന്നു താത്പര്യപ്പെടുന്നു. തീര്‍ത്ഥാടകര്‍ക്കായി ഇടവകജനം നേര്‍ച്ചക്കഞ്ഞി ഒരുക്കുന്നുണ്ട്. ദൈവാനുഗ്രഹത്തിന്റെ ഈ വിശുദ്ധ ഭൂമികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം

അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെടുക 9446201976.

തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രക്ഷേപണം www.knanayavoice.com ലഭ്യമാണ്

തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.facebook.com/KnanayaVoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv

Read more

ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ കെ.സി.സി. ഡല്‍ഹിയുടെ ചാപ്ലിയന്‍

ഡല്‍ഹി: ക്നാനായാ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഡല്‍ഹിയുടെ ചാപ്ലിയനായി കോട്ടയം അതിരൂപതാ ഡയസ്‌പോറ ഇന്‍ചാര്‍ജ്ജ് ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ ചുമതലയേറ്റു. മുന്‍ ചാപ്ലിയന്‍ ഫാ.ജേക്കബ്‌ തടത്തില്‍ കോട്ടയത്തേക്ക് സ്ഥലം മാറിയ ഒഴിവിലാണ് ചുമതലയേറ്റത്. മാര്‍ച്ച് 12ന് സൗത്ത് ഡല്‍ഹിയിലെ പുഷ്പവിഹാറില്‍ നടന്ന കെ.സി.സി യോഗത്തില്‍ പ്രസിഡന്റ്‌ ശ്രീ ജോര്‍ജ് മാത്യു പാലത്തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജേക്കബ്‌ തടത്തില്‍, കെ.സി.വൈ.എല്‍. ഡല്‍ഹി റീജിയണല്‍ പ്രസിഡന്റ്‌ ശ്രീ. ജോഷി പടവെട്ടുംകാലായില്‍, ക്നാനായാ മിഷന്‍ ജോയിന്റ് സെക്രട്ടറി ശ്രീ. ജോര്‍ജ് മാത്യു, പി.ആര്‍.ഒ. ശ്രീ. ജിജോ ജോണ്‍ മരുതൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സമുദായ നന്മ ലക്ഷ്യം വെച്ചുകൊണ്ട് കെ.സി.സി.ഡല്‍ഹി നടത്തിവരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടായിരിക്കുമെന്ന് ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ യോഗത്തെ അറിയിച്ചു. ഇടുക്കി ജില്ലയിലെ മണക്കാട് ഇടവകാംഗമായ വണ്ടന്‍കുഴിയില്‍ പി.സി.ജോസിന്റെയും ത്രേസ്യായുടേയും ഏക മകനാണ്. റോമിലെ ഉര്‍ബാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും തീയോളജിയില്‍ ബിരുദവും മിസ്സിയോളജിയില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. റോമിലെ വിദ്യാഭ്യാസകാലത്ത് ഇറ്റലിയിലെ ക്നാനായാ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. വയനാട്ടിലെ പെരിക്കല്ലൂര്‍ ഫൊറോനയില്‍ അസിസ്റ്റന്റ്‌ വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. മെയ്‌ 2016 മുതല്‍ ഡല്‍ഹിയില്‍ സേവനമനുഷ്ടിച്ചു വരുന്നു. കോട്ടയം അതിരൂപതയിലെ പ്രവാസി ക്നാനായാ സമൂഹത്തിന്റെ ചുമതല വഹിക്കുന്ന ഡയസ്‌പോറ ഇന്‍ചാര്‍ജ്ജ് എന്ന നിലയില്‍ ഡല്‍ഹിക്കു പുറമേ മുംബൈ, ഭോപ്പാല്‍, ഇന്‍ഡോര്‍, ജയ്പ്പൂര്‍ തുടങ്ങിയ മേഘലകളിലെ ക്നാനായ കൂട്ടായ്മകളുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചുവരുന്നു.

Read more

ഉഴവൂർ KCYL ഷട്ടിൽ ടൂർണമെന്റ്: ഫാ. ജിൻസ് പുതുപ്പള്ളിമാലിലും ഫാ. ബോബി പന്നുറയിലും ജേതാക്കൾ.

ഉഴവൂർ: കെ സി വൈ എൽ ഉഴവൂരിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വൈദീകർക്ക് വേണ്ടിയുള്ള അതിരൂപതാ തല ഷട്ടിൽ ടൂർണമെന്റിൽ ഫാ. ജിൻസ് പുതുപ്പള്ളിമാലിലും ഫാ. ബോബി പന്നുറയിലും ജേതാക്കളായി. മൂന്ന് സെറ്റ് നീണ്ട ഫൈനൽ മത്സരത്തിൽ ഒരു സെറ്റ് പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരുച്ചു വരവിലൂടെ ഫാ. ബിനു ഉറുമ്പിൻകരോട്ട്, ഫാ. അനീഷ് മുളവേലിപ്പുറത്ത് എന്നിവരുടെ ടീമിനെ മറികടന്നാണ് ഫാ. ജിൻസ് പുതുപ്പള്ളിമാലിലും ഫാ. ബോബി പന്നുറയിലും ചാമ്പയാണ് പട്ടം നേടിയെടുത്തത്. ഫാ. ജോൺ ചേന്നാകുഴിയും ഫാ. തോമസ് കീന്തനാനിക്കലും ചേർന്നുള്ള ടീം മൂന്നാം സമ്മാനം കരസ്ഥമാക്കി. ഫാ. ജിൻസ് പുതുപ്പള്ളിമാലിൽ ബേസ്ഡ് പ്ലെയറിനുള്ള സമ്മാനം കരസ്ഥമാക്കി. മികച്ച അച്ചടക്കമുള്ള ടീമിനുള്ള (BEST DISCIPLINED TEAM) സമ്മാനത്തിനു അർഹരായത് ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ & ഫാ. മാത്യു വലിയപുത്തെൻപുരയിൽ എന്നിവരുടെ ടീം ആണ്. ആദ്യമായാണ് അതിരൂപതാ തലത്തിൽ വൈദീകർക്കു വേണ്ടി ഇത്തരത്തിലുള്ള ഒരു ടൂർണമെന്റ് സംഘടിക്കപെട്ടത്. അതിരൂപതയിലെ വിവിധ ഇടവകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമൊക്കെയായി നിരവധി വൈദീകർ ടൂർണമെന്റിൽ പങ്കെടുക്കുവാനായി എത്തിയിരുന്നു.

രാവിലെ ഉഴവൂർ ഫൊറോനാ പള്ളി വികാരി ഫാ. തോമസ് പ്രാലേലിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ, കടുത്തുരുത്തി ഫൊറോനാ വികാരി ഫാ. മാത്യു മണക്കാട്ട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെസിവൈഎൽ ഉഴവൂർ യൂണിറ്റ് പ്രസിഡണ്ട് ജോമി കൈപ്പാറേട്ട് സ്വാഗതം ആശംസിച്ചു. ടൂർണമെന്റിന്റെ മെഗാ സ്പോൺസർ സച്ചിൻ പാട്ടുമാക്കിൽ, ഫാ. തോമസ് കോട്ടൂർ, ഫാ. സൈമൺ പുല്ലാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ഫാ. തോമസ് പ്രാലേൽ സമ്മാനദാനം നിർവ്വഹിച്ചു.

ഈ ടൂണമെന്റിന്റെ വിജയത്തിനായി ഉഴവൂർ കെ സി വൈ എൽ നെ പിൻതുണച്ച EZRA KNANAYA CITY, KKB SPORTS CLUB, ST. STEPHENS TRADERS UZHAVOOR, KNANAYA CATHOLIC CONGRESS OCEANIA, MANU PLATHOTTATHIL, K M JOSEPH KOITHARA ക്കും മറ്റ് എല്ലാവർക്കും ഉഴവൂർ കെ സി വൈ എൽ നു വേണ്ടി പ്രസിഡണ്ട് ജോമി കൈപ്പാറേട്ട് നന്ദി പ്രകാശിപ്പിച്ചു.

Read more

പുതിയ ഓഫ്‌സെറ്റ് മെഷീന്റെ വെഞ്ചരിപ്പും സ്വിച്ച് ഓണ്‍ കര്‍മ്മവും മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു.

കോട്ടയം; കാത്തലിക് മിഷന്‍ പ്രസ് ആധുനികവത്ക്കരണത്തിന്റെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത. എസ്.എച്ച്. മൗണ്ടിലെ പ്രിന്റിംഗ് യൂണിറ്റില്‍ പുതിയ മള്‍ട്ടികളര്‍ ഓഫ്‌സെറ്റ് മെഷീന്റെ വെഞ്ചരിപ്പും സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എച്ച്.മൗണ്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ വികാരി ജനറാള്‍ മൈക്കിള്‍ വെട്ടിക്കാട്ട്, കാത്തലിക് മിഷന്‍ പ്രസ് മാനേജര്‍ റവ. ഡോ.മാത്യു കുരിയത്തറ, പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. തോമസ് കോട്ടൂര്‍, ഫാ.സിറിയക് പടപുരയ്ക്കല്‍, ഫാ.കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ.മാത്യു കുഴിപ്പിളളി, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ജോസ് പൂത്രക്കയില്‍, ഫാ.ബെന്നി കന്നുവെട്ടിയേല്‍, ഫാ. തോമസ് കീന്തനാനിക്കല്‍, ഫാ. ജെയ്‌മോന്‍ ചേന്നാകുഴി, ഫാ.ബിബി തറയില്‍, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ.ഡാലിഷ് കൊച്ചേരില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ ശ്രമഫലമായി 1918 ലാണ് കാത്തലിക് മിഷന്‍ പ്രസ് ആരംഭിച്ചത്. നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തിലാണ് അച്ചടി സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ക്കനുസരിച്ചും ഏറ്റവും ആധുനിക രീതിയിലുളള പ്രസ് തുടങ്ങാന്‍ സാധിച്ചത്. പ്രസിന്റെ വളര്‍ച്ചയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ജപ്പാന്‍ നിര്‍മ്മിതമായ കൊമോറിയുടെ ഈ പുതിയ പ്രസ്. ഇതിനോടൊപ്പം ആധുനികരീതിയിലുളള കട്ടിംഗ് മെഷീനും പ്രസിനു സ്വന്തമായി. ഏതുതരം അച്ചടികള്‍ക്കും പര്യാപ്തമാംവിധം നവീകരിച്ച പ്രസ് സമുദായത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം മറ്റ് ആവശ്യക്കാരുടെയും അച്ചടി ജോലികള്‍ വളരെ മനോഹരമായി നടത്തിക്കൊടുക്കുന്നതാണ്. പ്രസിന്റ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വളരെ ഉത്തരവാദിത്വത്തോടെ ജോലികള്‍ നടത്തിക്കൊടുക്കുന്നതിനാല്‍ കാത്തലിക് മിഷന്‍ പ്രസിന് മറ്റ് ഇതര പ്രസുകളില്‍ നിന്നും വേറിട്ട സ്ഥാനം ഉളളത് അതിരൂപതയ്ക്കും ക്‌നാനായ സമുദായത്തിനും തീര്‍ച്ചയായും അഭിമാനിക്കാം.

കോട്ടയം; കാത്തലിക് മിഷന്‍ പ്രസ് ആധുനികവത്ക്കരണത്തിന്റെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത. എസ്.എച്ച്. മൗണ്ടിലെ പ്രിന്റിംഗ് യൂണിറ്റില്‍ പുതിയ മള്‍ട്ടികളര്‍ ഓഫ്‌സെറ്റ് മെഷീന്റെ വെഞ്ചരിപ്പും സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എച്ച്.മൗണ്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ വികാരി ജനറാള്‍ മൈക്കിള്‍ വെട്ടിക്കാട്ട്, കാത്തലിക് മിഷന്‍ പ്രസ് മാനേജര്‍ റവ. ഡോ.മാത്യു കുരിയത്തറ, പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. തോമസ് കോട്ടൂര്‍, ഫാ.സിറിയക് പടപുരയ്ക്കല്‍, ഫാ.കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ.മാത്യു കുഴിപ്പിളളി, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ജോസ് പൂത്രക്കയില്‍, ഫാ.ബെന്നി കന്നുവെട്ടിയേല്‍, ഫാ. തോമസ് കീന്തനാനിക്കല്‍, ഫാ. ജെയ്‌മോന്‍ ചേന്നാകുഴി, ഫാ.ബിബി തറയില്‍, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ.ഡാലിഷ് കൊച്ചേരില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ ശ്രമഫലമായി 1918 ലാണ് കാത്തലിക് മിഷന്‍ പ്രസ് ആരംഭിച്ചത്. നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തിലാണ് അച്ചടി സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ക്കനുസരിച്ചും ഏറ്റവും ആധുനിക രീതിയിലുളള പ്രസ് തുടങ്ങാന്‍ സാധിച്ചത്. പ്രസിന്റെ വളര്‍ച്ചയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ജപ്പാന്‍ നിര്‍മ്മിതമായ കൊമോറിയുടെ ഈ പുതിയ പ്രസ്. ഇതിനോടൊപ്പം ആധുനികരീതിയിലുളള കട്ടിംഗ് മെഷീനും പ്രസിനു സ്വന്തമായി. ഏതുതരം അച്ചടികള്‍ക്കും പര്യാപ്തമാംവിധം നവീകരിച്ച പ്രസ് സമുദായത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം മറ്റ് ആവശ്യക്കാരുടെയും അച്ചടി ജോലികള്‍ വളരെ മനോഹരമായി നടത്തിക്കൊടുക്കുന്നതാണ്. പ്രസിന്റ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വളരെ ഉത്തരവാദിത്വത്തോടെ ജോലികള്‍ നടത്തിക്കൊടുക്കുന്നതിനാല്‍ കാത്തലിക് മിഷന്‍ പ്രസിന് മറ്റ് ഇതര പ്രസുകളില്‍ നിന്നും വേറിട്ട സ്ഥാനം ഉളളത് അതിരൂപതയ്ക്കും ക്‌നാനായ സമുദായത്തിനും തീര്‍ച്ചയായും അഭിമാനിക്കാം.
നിര്‍വഹിച്ചു
Read more

മള്ളൂശ്ശേരി കെ സി സി യൂണിറ്റ് പ്രവർത്തനോദ്ഘാടനം നടത്തി

മള്ളൂശ്ശേരി : ക്നാനായ കത്തോലിക്കാ കോൺഗ്രസ് മള്ളൂശ്ശേരി യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും അതിരൂപതാ ഫൊറോന ഭാരവാഹികൾക്ക് സ്വീകരണവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോസ്മോൻ പുഴക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അതിരൂപതാ പ്രസിഡന്റ് സ്റ്റീഫൻ ജോർജ് എക്സ്. എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചാപ്ലയിൻ മോൺ. മാത്യു ഇളപ്പാനിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ ജന.സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി കർമ്മരേഖ പ്രകാശനവും അതിരൂപതാ ട്രഷറർ സാബു മുണ്ടകപ്പറമ്പിൽ അംഗത്വവിതരണവും നടത്തി. അതിരൂപത ജോയിന്റ് സെക്രട്ടറി ജേക്കബ് വാണിയംപുരയിടം, എ കെ സി സി പ്രതിനിധി ജോസ് തൊട്ടിയിൽ, എ ഐ സി ഉ പ്രതിനിധി ബേബി മുളവേലിപ്പുറം, ഇടയ്ക്കാട് ഫൊറോനാ ട്രെഷറർ ജയ്ബു മാളികയിൽ, കെ സി ഡ എ യൂണിറ്റ് പ്രസിഡന്റ് ബേബികുട്ടി മാത്യു പുത്തൻപറമ്പിൽ, കെ സി വൈ ൽ പ്രസിഡന്റ് ജോബിൻ ജോസ് പുഴക്കരോട്ട്, ഫൊറോനാ പ്രതിനിധികളായ ചാക്കോ ബാബു പേരുപറമ്പിൽ, കെ ടി ജോയ് കൊച്ചുപറമ്പിൽ എന്നീവർ ആശംസകൾ അർപ്പിച്ചു യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് ചാക്കോ കറ്റുവീട്ടിൽ സ്വാഗതവും യൂണിറ്റ് സെക്രട്ടറി തോമസ് കുര്യൻ പറമ്പേട്ട് നന്ദിയും പറഞ്ഞു. കുടുംബയോഗം, കൂടാരയോഗം, വിൻസൻ ഡിപോൾ, ലീജിയൻ ഓഫ് മേരി, എന്നീ സംഘടനാ പ്രതിനിധികളും ഇടവകാഗങ്ങളും ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.

Read more

ജീവിതശൈലി രോഗനിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണൂര്‍; മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൈമറി ഹെല്‍ത്ത് ചന്ദനയ്ക്കാംപാറയുടെ സഹകരണത്തോടെ പയ്യാവൂര്‍ സെന്റ് ആന്‍സ് പാരീഷ് ഹാളില്‍ വച്ച് ജീവിതശൈലി രോഗനിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മാസ്സ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമാ ഭായി ആശംസകള്‍ അര്‍പ്പിച്ചു.ചന്ദനയ്ക്കാംപാറ പി. എച്.ഡി ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ ജെ സ്വാഗതവും മാസ്സ് കോര്‍ഡിനേറ്റര്‍ റെനി സിബി നന്ദി പറഞ്ഞു.മടമ്പം മേഖലയിലെ വിവിധ ഇടവകകളില്‍നിന്നായി 110 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Read more

പാണത്തൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ നയിറോഷ്‌നി പദ്ധതി ഉദ്ഘാനം ചെയ്തു.

രാജപുരം: കേന്ദ്ര ന്യുന പക്ഷ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാസര്‍ഗോഡ് ജില്ലയിലെ ന്യുനപക്ഷ സ്ത്രികള്‍ക്കായി നടപ്പിലാക്കിയ നയിറോഷ്‌നി പദ്ധതിയുടെ ഉദ്ഘാടനം പാണത്തൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി. ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വിസ് സൊസൈറ്റി അസിസന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ് പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉളളാടപ്പുളളില്‍ പദ്ധതി വിശിദികരണം നടത്തി. ജ്ഞാന ജ്യോതി ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍ പ്രേംരാജ് സി.സി, സിസ്റ്റര്‍.ലിനറ്റ് എസ്.വി. എം, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പാണത്തൂര്‍ സെന്‍.മേരീസ് പളളി വികാരി ഫാ. ജോര്‍ജ്ജ് പളളിമല,ഫാ.ദീപു കാരക്കാട്ട്, സിസ്റ്റര്‍ ആന്‍സി എന്നിവര്‍ സന്നിഹിതരായിരുന്നു. നയിറോഷ്‌നി പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ ന്യുനപക്ഷ വിഭാഗത്തിലെ 375-വനിതകള്‍ക്ക് വിവിധ വിഷയങ്ങളില്‍ ഒരാഴ്ച്ച നിണ്ടുനില്‍ക്കുന്ന പരിശിലനപരിപാടിയാണ് സംഘടിപ്പിക്കുക. ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രികള്‍ക്ക് ലഭ്യമാക്കേണ്ടതും ഇത്മൂലം സ്ത്രികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലെക്ക് എത്തുവാനും വേണ്ട പരിശീലനങ്ങളാണ് ഈ പദ്ധതിയിലൂടെ ദേശിയ ന്യുനപക്ഷ മന്ത്രാലയം ഉദേശിക്കുന്നത്. മേല്‍പരിശീലന പരിപാടിക്ക് മാസ്സ് കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് നേതൃത്വം നല്കും. പ്രേഗ്രാമില്‍ മേരി ലൂയിസ് നന്ദി പറഞ്ഞു.

Read more

സൗജന്യ ദന്തല്‍ പരിശോധന ക്യാമ്പ് നടത്തി.

രാജപുരം: മാലക്കല്ല് കെ.സി.സി, കെ.സി.ഡബ്യു.എ, കെ.സി.വൈ.എല്‍ എന്നീ സംഘടനകളുടെയും പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. മാലക്കല്ല് പാരിഷ് ഹാളില്‍ വികാരി ഫാ. ബൈജു എടാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി. പ്രസിഡന്റ് അബ്രാഹം കടുതോടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ് ശാന്തമ്മ ഷാജി, കെ.സി.വൈ.എല്‍ സെക്രട്ടറി അഞ്ചു ജേക്കബ്, ആന്റണി മഴുപ്പേല്‍, സജി കുരുവിനാവേലില്‍, കുര്യന്‍ തടത്തില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ടോമി നെടും തൊട്ടിയില്‍ സ്വാഗതവും ടോമി വാഴപ്പളളില്‍ നന്ദിയും പറഞ്ഞു.

Read more

ഉഴവൂർ കെ സി വൈ എൽ അഭിഷേകാഗ്നി യാത്ര നടത്തുന്നു.

ഉഴവൂർ: ഈ നോയമ്പ് കാലത്തു വിശ്വാസികളെ ദൈവത്തിലേക്ക് അടിപ്പിക്കുക എന്ന ലഷ്യത്തോടെ ഉഴവൂർ KCYL യൂണിറ്റ് നടത്തുന്ന അഭിഷേകാഗ്നി യാത്ര നടത്തുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ സേവിയർഖാൻ വട്ടായിലച്ചൻ നയിക്കുന്ന ഏകദിന കൺവെൻഷനിലേക്ക് ഉഴവൂർ KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഭിഷേകാഗ്നി യാത്ര 31/03/2017 വെളിയാഴ്ച രാത്രി 9 മണിയോടുകൂടി ഇവിടെ നിന്ന് പുറപ്പെട്ട് 01/04/2017 ശനിയാഴ്ച രാത്രി 11 മണിയോടുകൂടി തിരിച്ചെത്തുന്നതാണ്. സെഹിയോൻ ധ്യാന കേന്ദ്രത്തിൽ പങ്കെടുക്കാൻ പറ്റുന്ന പ്രത്യേക ശുശ്രൂഷകൾ. പരിമിതമായ സീറ്റുകൾ മാത്രം താല്പര്യമുള്ളവർ കൊച്ചച്ചന്റെ കയ്യിലോ KCYL ഭാരവാഹികളുടെ കയ്യിലോ പേരും 500 രൂപയും കൊടുക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

9526302373

8086887674

8086266554

Read more

ജേക്കബ് തോമസ് മഞ്ഞനിക്കര തീർത്ഥയാത്ര സെന്റർ സെക്രട്ടറി.

റാന്നി: മഞ്ഞനിക്കര തീർത്ഥയാത്ര റാന്നി സെന്റർ ജനറൽ സെക്രട്ടറിയായി ശ്രീ ജേക്കബ് തോമസ് മറ്റക്കാട്ടിനെ (തോമസ് കുട്ടി) തെരെഞ്ഞെടുത്തു. ഐത്തല സെന്റ് കുറിയാക്കോസ് ക്നാനായ പള്ളി സെക്രട്ടറി, സാന്തോം റിട്രീറ് സെന്റർ പൊൻകുന്നം ( യാക്കോബായ സുറിയാനി സഭ) ഓഡിറ്റർ ഇനീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ജേക്കബ് തോമസ്. സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ടയേർഡ് സീനിയർ മാനേജർ ആണ് അദ്ദേഹം. മുൻ ക്നാനായ അസോസിയേഷൻ മെമ്പർ, ഓതറ നസ്രത്ത്‌ ആശ്രമം കമ്മറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ജയാ ജേക്കബ്, സ്റ്റേറ്റ് ബാങ്ക് കുറ്റിയ്ക്കല്‍ ബ്രാഞ്ചിലെ മാനേജരായി ജോലി ചെയ്യുന്നു. മക്കള്‍: മിഷാ തോമസ്‌ & ജേക്കബ്‌ തോമസ്‌. 

Read more

ചാമക്കാലായിൽ ലിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് 2017 മെയ് 18 മുതൽ

ചാമക്കാല പള്ളി വോളിബോള്‍ ഗ്രൗണ്ടിലെ നിറസാനിധ്യമായിരുന്ന കെ സി വൈ അംഗം ലിബിന്‍റെ സ്മരണയ്ക്കായി KCYL ചാമക്കാല യൂണിറ്റിന്‍റെയും ഇടവക ജനങ്ങളുടെയും ആഭിമുഖ്യത്തില്‍, നടത്തിവരുന്ന കോട്ടയം അതിരൂപതാതല വോളിബോള്‍ മത്സരം.2017 മെയ്‌ 18മുതൽ 21വരെ, നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ലിബിന്‍റെ ഓര്‍മ്മകള്‍ എന്നും എല്ലാവരിലും നിലനില്‍ക്കണം എന്ന ആഗ്രഹമാണ് “ലിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ്” എന്ന ആശയം ചമാക്കാലയിലെ യുവജനങ്ങളില്‍ ഉരുത്തിരിഞ്ഞത്. ഈ സംരംഭം മികച്ച രീതിയില്‍ തുടക്കം കുറയ്ക്കുവാനും പോയ വര്‍ഷങ്ങളില്‍ മികച്ച രീതിൽ നടത്തുവാനും , സ്വദേശത്തും വിദേശത്തുമുള്ള നല്ലവരായ നാട്ടുകാരുടെ സഹകരണവും പ്രോത്സാഹനവുമാണ് പ്രചോദനമായത് എന്നും കെ സി വൈ എൽ പ്രവർത്തകർ അറിയിച്ചു. മൂന്നാമത് ലിബിൻ മെമ്മോറിയൽ വോളിക്കും എല്ലാവരുടെയും സഹായ സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് ലിബിന്‍റെ ഓര്‍മയ്ക്കായുള്ള ഈ സംരംഭത്തിനായി ഒത്തുചേരുകയും, കൈകോര്‍ക്കുകയും ചെയ്തുകൊണ്ട് ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Read more

ഉഴവൂർ കെ.സി.വൈ.എല്‍ യൂണിറ്റിൻ സ്വപ്ന പദ്ധതിയായ സ്നേഹകൂടാരം ഭവന പദ്ധതിക്കു തറകല്ലിട്ടു.

ഉഴവുര്‍ : കെ.സി.വൈ.എല്‍ ഉഴവൂര്‍ യൂണിറ്റിെന്‍റ അഭിമാന നിമിഷമായി ഈ പ്രവർത്തനവർഷത്തെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ സ്നേഹകൂടാരം ഭവന പദ്ധതിക്കു ഇന്ന് മംഗളവാർത്ത തിരുനാൾ ദിനത്തിൽ യൂണിറ്റ് ചാപ്ല്യനും ഇടവക വികാരിയുമായ ഫാ.തോമസ് പ്രാലേല്‍ തറകല്ലിട്ടു. ഫാ.തോമസ് പ്രാലേൽ നേത്യത്വം നൽകിയ ശ്രശ്രൂഷയ്ക്ക് ഫാ.മാത്യു പാറടിയിൽ , സിസ്റ്റർ അയോണ , ഇടവകയിലെ വിവിധ സംഘടനാ ഭാരവാഹികൾ , യൂണിറ്റ് ഡയറക്ടർ , യൂണിറ്റ് ഭാരവാഹികൾ മറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read more

ക്ഷയരോഗ ദിനാചരണം നടത്തി

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ലോക ക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായി രാജപുരം മേഖലയിലെ സംഘങ്ങളെ ഉള്‍പ്പെടുത്തി ക്ഷയരോഗ ബോധവത്‌ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം പനത്തടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. ജി മോഹനന്‍ നിര്‍വ്വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി അസി. സെക്രട്ടറി ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ ബോധവത്‌ക്കരണ സെമിനാര്‍ നയിച്ചു. ക്ഷയരോഗദിനാചരണത്തോടനുബന്ധിച്ച്‌ അംഗങ്ങള്‍ ക്ഷയരോഗനിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ എടുത്തു. മാസ്സ്‌ കോര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

Read more

Copyrights@2016.