india live Broadcasting

പകല്‍വീട്‌ പദ്ധതി അവലോകനം നടത്തി

രാജപുരം : മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയ്‌ക്കായി കൊട്ടോടിയില്‍ ജപ്പാന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ നിര്‍മ്മിച്ച പകല്‍ വീടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിലയിരുത്താന്‍ ജപ്പാന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധി മിസ്സിസ്‌. മായു മിനാമി സന്ദര്‍ശനം നടത്തി . 95 – ഓളം വരുന്ന വൃദ്ധ മാതാപിതാക്കള്‍ക്കായി സംവാദം നടത്തുകയും ചെയ്‌തു. റവ. ഫാ.സുനില്‍ പെരുമാനൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങ്‌ ജപ്പാന്‍ ഗവണ്‍മെന്റ്‌ പ്രതിനിധി മായുമിനാമി ഉദ്‌ഘാടനം ചെയ്‌തു. വൃദ്ധ മാതാപിതാക്കള്‍ക്കായി രാജപുരം ഹോളി ഫേമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക മിനി ഷിജു ക്ലാസ്സ്‌ എടുത്തു. ബാലചന്ദ്രന്‍ കൊട്ടോടി മാജിക്‌ ഷോയും അവതരിപ്പിച്ചു. ചടങ്ങില്‍ റവ. ഫാ.മാത്യൂസ്‌ വലിയ പുത്തന്‍പുരയില്‍ സ്വാഗതവും , അബ്രഹാം യു.പി. നന്ദിയും പറഞ്ഞു.

Read more

കൊട്ടോടിയില്‍ കെ.സി.സി ലക്കി കൂപ്പണ്‍

കൊട്ടോടി: സെന്‍റ് ആന്‍സ് പള്ളി കെ.സി.സി യൂണിറ്റിന്‍െറ ആഭിമുഖ്യത്തിലുള്ള ലക്കി കൂപ്പണിന്‍െറ ഉദ്ഘാടനം ഫൊറോന ചാപ്ളയ്ന്‍ ഫാ. ഷാജി മുകളേല്‍ നിര്‍വഹിച്ചു.

Read more

ദിലീഷ് പോത്തന് സജി പരവുര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

കൊല്ലം: ചലച്ചിത്ര സംവിധായകനായിരുന്ന സജി പരവൂരിന്‍െറ സ്മരണാര്‍ഥം സജി പരവൂര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നവാഗത ചലച്ചിത്ര സംവിധായകനുള്ള അവാര്‍ഡിന് ‘മഹേഷിന്‍െറ പ്രതികാരം’ എന്ന ചിത്രത്തിന്‍െറ സംവിധായകന്‍ ദിലീഷ് പോത്തന്‍ അര്‍ഹനായി. 25,001 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.കുറുപ്പന്തറ സെന്‍റ് തോമസ് പള്ളി ഇടവകാംഗമാണ്.

1981ൽ കുറുപ്പുന്തറയിൽ കൊല്ലാപറമ്പിൽ ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകനായി ജനനം. കോതനല്ലൂർ എമ്മാനുവേൽസ് സ്കൂൾ, കെ ഇ കോളേജ് മാന്നാനം, സെന്റ് ഫിലോമോനാസ് കോളേജ് മൈസൂർ എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കാലടി ശ്രീ ശങ്കരാ യൂണിവേഴ്സിറ്റിയിൽ നിന്നും തിയേറ്റർ ആർട്ട്സില്ൽ എം എയും മഹാതമാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം ഫില്ലും കരസ്ഥമാക്കി.

ചെറുപ്പം മുതലെ സിനിമ ഒരു ഹരമായിരുന്ന ദിലീഷ്, ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുറച്ച് ഷോർട്ട് ഫിലിമുകള്‍ ചെയ്തിരുന്നു. സിനിമയെ ഗൗരവമായി സമീപിക്കുവാനും പഠിക്കുവാനും വേണ്ടി ജോലിയില്‍ നിന്ന് ലീവെടുത്ത് നാട്ടിലെത്തി. ആ കാലഘട്ടത്തിൽ ചില ടെലിവിഷന്‍ പ്രോംഗ്രാമില്‍ പ്രവര്‍ത്തിച്ചു. കെ കെ റോഡ്‌ എന്ന ചിത്രത്തിലാണ് ആദ്യം സഹസംവിധായകനാകുന്നത്. അടുത്ത സുഹൃത്തുക്കളായ ശ്യാം പുഷ്കരന്റെയും ദിലീഷ് നായരുടേയും നിർബന്ധത്തിലാണ് സോൾട്ട് & പെപ്പറിൽ ഒരു ചെറുവേഷം അഭിനയിച്ചു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം മുതൽ എല്ലാ ആഷിക് അബു ചിത്രങ്ങളിലും അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു. ഈ സിനിമകളിലെല്ലാം ചെറു വേഷങ്ങളും കൈകാര്യം ചെയ്തു. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി മാറി. ഭാര്യ ജിംസി, മകൾ അഞ്ജലീന

Read more

കെ സി സി കുമരകം യുണിറ്റ് പരിസ്ഥിതി അവബോധ പ്രവർത്തനം നടത്തി

കെ സി സി കുമരകം യുണിറ്റ്ൻറെ പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളുടെ ഭാഗമായി 05.03.2017 ഞായറാഴ്ച ഒന്നാം കുമ്പനാക്കു ശേഷം Kumarakom KCC അംഗങ്ങൾ പള്ളിയും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. യൂണിറ്റിലെ പ്രവർത്തകർ പന്ത്രണ്ടു ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ പള്ളിയുടെയും സ്കൂളിന്റെയും പരിസരത്തുനിന്നും ശേഖരിച്ചു നീക്കം ചെയ്തു .

കുമരകം: കെ സി സി കുമരകം യുണിറ്റ്ൻറെ പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളുടെ ഭാഗമായി 05.03.2017 ഞായറാഴ്ച ഒന്നാം കുമ്പനാക്കു ശേഷം കുമരകം കെ സി സി അംഗങ്ങൾ പള്ളിയും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. യൂണിറ്റിലെ പ്രവർത്തകർ പന്ത്രണ്ടു ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ പള്ളിയുടെയും സ്കൂളിന്റെയും പരിസരത്തുനിന്നും ശേഖരിച്ചു നീക്കം ചെയ്തു. 42 അംഗങ്ങൾ ശുചികരണ പ്രവർത്തനങ്ങളിൽ നിരതരായി. ഇതുപോലെ തുടർ മാസങ്ങളിലും ഒരുദിവസം ഞായറാഴ്ച കുമ്പനാക്കു ശേഷം പള്ളിയും , റോഡ് സൈഡും, മറ്റു പൊതു സ്ഥലങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കിമാറ്റാൻ തയ്യാർ ആണെന്ന് കുമരകം കെ സി സി അംഗങ്ങൾ അറിയിച്ചു.

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്‌കൂള്‍ വാര്‍ഷികം മാര്‍ച്ച് 8ന്

ഉഴവൂര്‍: പതിനായിരക്കണക്കിന് ആണ്‍കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കിയ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂളിന്റെ 110- ാമത് വാര്‍ഷികാഘോഷങ്ങള്‍ 2017 മാര്‍ച്ച് എട്ടാം തിയതി ബുധനാഴ്ച്ച വൈകിട്ട് 5.30ന് സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപെടും. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് പ്രാലേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനം രാമപുരം എ.ഇ.ഒ. സണ്ണി മൈക്കിള്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ വാര്‍ഡംഗം ഷേര്‍ളി രാജു, ഹെഡ്മാസ്റ്റര്‍ ജോജോ കുര്യന്‍, പി.റ്റി.എ. പ്രസിഡന്റ് സജി കാരക്കുന്നത്ത്, സ്‌കൂള്‍ ലീഡര്‍ അമര്‍ഷാ, ആശാ ഷിബു, എന്നിവര്‍ പ്രസംഗിക്കും. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം ഫാ. ജിബിന്‍ പാറടിയില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

Read more

ചുങ്കം കെ സി സി യുടെ പ്രവർത്തോദ്ഘാടനവും കെ സി സി അതിരൂപതാ ഭാരവാഹികൾക്ക് സ്വീകരണവും നൽകി

ചുങ്കം: ചുങ്കം ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും, കെ സി സി അതിരൂപതാ ഭാരവാഹികൾക്കുള്ള സ്വീകരണവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി, ഫൊറോനാ വികാരി ഫാ. ജോസഫ് പുതുപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സി സി അതിരൂപതാ പ്രസിഡണ്ട് സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ, സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, വൈസ് പ്രസിഡണ്ട് തോമസ് കൊറ്റോത്ത്, ട്രഷറർ സാബു മുണ്ടകപ്പിള്ളിൽ, ഫൊറോനാ പ്രസിഡണ്ട് തമ്പി എരുമേലിക്കര, ഫൊറോനാ സെക്രട്ടറി ജോസ് കുര്യൻ, കേന്ദ്ര പ്രതിനിധി ജോൺ തെരുവത്ത്, ജോസ് അയാളെടം എന്നിവർ പ്രസംഗിച്ചു. ചുങ്കം കെ സി സി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം ഡോ നൈന മാത്യു തോട്ടുങ്കൽ എം ബി ബി എസ്, ഡോ . സിബി ലൂക്കോസ് ചേരിയിൽ (Doctorate in Physical training), ടീന ജോസ് കൂട്ടുങ്കൽ (സി എ ) എന്നിവർക്ക് നൽകികൊണ്ട് അവരെ ആദരിച്ചു. കെ സി സി യുടെ അംഗത്വ വിതരണ ഉദ്ഘാടനം ശ്രീ ഔസേപ്പ് ജോണ് പുളിമൂട്ടിലിന് നൽകികൊണ്ട് അതിരൂപതായേ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളിൽ നിർവ്വഹിച്ചു. തുടർന്ന് ക്നാനായ സമുദായ വിഹാഹ ആചാരങ്ങളെ സംബന്ധിച്ച് ഫാ, തോമസ് കരിമ്പുങ്കാലയിൽ നേതൃത്വം നൽകിയ ക്ലാസ്സ് ഏവർക്കും വിജ്ഞാപ്രദമായി തീർന്നു. 

Read more

അക്ഷരനഗരി സൗഹൃദകൂട്ടായ്മ വനിതാദിനാഘോഷം കോട്ടയത്ത്

കോട്ടയം: അക്ഷരനഗരി സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ കോട്ടയത്തെ എല്ലാ സുമനസ്സുകളുടേയും സഹകരണത്തോടെ മാര്‍ച്ച് 8-ാം തീയതി വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ വിപുലമായ പരിപാടികളോടെ തിരുനക്കര മൈതാത്ത് സംയുക്തമായി വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. മത-സാമൂഹ്യ-രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്മനസ്സുള്ളവരുടെ കൂട്ടായ്മയാണ് അക്ഷരനഗരി സൗഹൃദകൂട്ടായ്മ. അടിയന്തരഘട്ടങ്ങളില്‍ പൊതുസമൂഹപങ്കാളിത്തത്തോടെ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനോടൊപ്പം സാമൂഹിക നന്മയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതിന് അവബോധം നല്‍കി സാമൂഹ്യമുന്നേറ്റം സാധ്യമാക്കുവാന്‍ അക്ഷരനഗരി സൗഹൃദകൂട്ടായ്മ ലക്ഷ്യമിടുന്നു. സമകാലിക സാമൂഹിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷാ ശാക്തീകരണ സന്ദേശവുമായി ബഹുജന പങ്കാളിത്തത്തോടെയാണ് വനിതാദിന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷ-സ്ത്രീ ശാക്തീകരണ പ്രതിജ്ഞ, സ്ത്രീ സുരക്ഷയെ സംബന്ധിച്ച വിവിധ കലാരൂപങ്ങളുടെ അവതരണം, സ്ത്രീ സുരക്ഷാ നിയമഭേദഗതിക്കായുള്ള നിവേദനത്തിനായി ഒപ്പുശേഖരണം, പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ സ്ത്രീ സുരക്ഷയെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാനുള്ള അവസരം, പോലീസ് വനിതാസെല്ലിന്‍റെ ആഭിമുഖ്യത്തില്‍ വനിതാസ്വയം പ്രതിരോധ പരിശീലന പരിപാടി എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. 4 മണിക്ക് സ്ത്രീ ശാക്തീകരണ സുരക്ഷാ സന്ദേശവുമായി തിരുനക്കര മൈതാനത്ത് ഒരുക്കുന്ന ജനകീയ കൂട്ടായ്മയില്‍ സ്ത്രീ പുരുഷ ഭേദമെന്യേ നൂറുകണക്കിന് ആളുകള്‍ അണിചേരും. ഉദ്ഘാടന ചടങ്ങുകളോ പ്രസംഗങ്ങളോ ഇല്ലാതെ വ്യത്യസ്തമായി 4.30ന് സ്ത്രീ സുരക്ഷ സമൂഹ പ്രതിജ്ഞയോടെ ജനകീയ കൂട്ടായ്മ അവസാനിക്കും. തുടര്‍ന്ന് 5 മണിവരെ അവബോധ പരിപാടികള്‍ തുടരും.

വേര്‍തിരിവുകളില്ലാതെ എത്തിച്ചേരുന്ന എല്ലാവര്‍ക്കും തുല്യപങ്കാളിത്തവും പ്രാധാന്യവും നല്‍കി സംഘടിപ്പിക്കുന്ന ഈ ജനകീയ കൂട്ടായ്മയിലേക്ക് സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ എല്ലാ സുമനസ്സുകളേയും സ്വാഗതം ചെയ്യുന്നുവെന്ന്അക്ഷരനഗരി സൗഹൃദകൂട്ടായ്മ ചെയര്‍മാന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ലതികാ സുബാഷ്, കോര്‍ഡിനേറ്റമാരായ ആനി ബാബു, ഡോ. ഐപ്പ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് 9447568244എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Read more

ഉഴവൂരിൽ പരീക്ഷ ഒരുക്ക പ്രാർത്ഥന

ഉഴവൂർ: ഉഴവൂർ കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ പരീക്ഷ ഒരുക്ക പ്രാർത്ഥന നടത്തുന്നു. ഉഴവൂർ യൂണിന്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് മാസം 6 ‐ാം തിയതിയാണ് ഇടവകയിലെ വാർഷീക പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി പരീക്ഷ ഒരുക്ക ധ്യാനവും , ആരാധനയും , ദിവ്യബലിയും നടത്തപ്പെടുന്നത്. ഫാ.ജിബിൽ കുഴിവേലിൽ ശ്രുശ്രൂഷകൾക്ക് നേത്യത്വം നൽകും. പരീക്ഷയെ പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടെയും ശാന്തമായ മനസ്സോടെയും സമീപിക്കുവാനും, പരീക്ഷാ ദിനങ്ങളിൽ ദൈവീക ചൈതന്യത്തിലും ശാന്തതയിലും പരീക്ഷയെ നേരിടുവാനും വിദ്യാർഥീ - വിദ്യാർത്ഥിനികളെ സജ്ജരാകുക്കുവാനും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Read more

ഡൽഹിയിൽ ക്നാനാനായ സോക്കർ ലീഗ് 2017 ആരംഭിക്കുന്നു

ദൽഹി: ദൽഹി ക്നാനായ കാത്തലിക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ദൽഹി ക്നാനായ കാത്ത്ലായ്ക്ക് മിഷന്റെ സഹകരണത്തോടെ ദൽഹി സോക്കർ ലീഗ് 2017 നു തുടക്കം കുറിക്കുന്നു. ഡൽഹിയിലെ 6 ക്നാനായ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് ലീഗ് മത്സരങ്ങളോടെ നടത്തപെടുന്ന ടൂർണമെന്റിൽ ആകർഷകമായ നിരവധി സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോണ്സര്ഷിപ്പിനും കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുന്നതിനുമായി ബന്ധപ്പെടുക ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ 9061097888, ജോഷി പടവെട്ടുംകാലായിൽ 9599940401. 

Read more

കുമരകം കെസിവൈഎൽ അതിരൂപതാ തല ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നു.

കുമരകം: കുമരകം സെന്റ് ജോൺസ് വല്ലാറ പള്ളിയുടെ 175 മാത്ത് ജൂബിലിയോടനുബന്ധിച്ച് കുമരകം കെസിവൈഎൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതല ഫോഡ്‌ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 28, 29, 30 തിയ്യതികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫാ. മാത്യു വട്ടക്കളത്തിൽ ഗ്രൗണ്ടിൽ ( ഗവ. എച്ച് എസ് എസ് ഗ്രൗണ്ടിൽ ) വച്ചാണ് മതസരങ്ങൾ സംഘടിപ്പിക്കുന്നത്. രജിഷ്ട്രേഷൻ സംബന്ധമായുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 8089697281, 9497142580, 9020335202 . 

Read more

കുമരകം പള്ളിയിൽ പൂർവ്വികരുടെ ഫോട്ടോ ഗാലറി തായാറാക്കുന്നു.

കുമരകം: കുമരകം സെന്റ് ജോൺസ് വല്ലാറ പള്ളിയുടെ 175 മാത്ത് ജൂബിലിയോടനുബന്ധിച്ച് ഇടവകയിൽ നിന്നും മൺമറഞ്ഞുപോയ പൂർവ്വികരെ അനുസ്മരിക്കുന്നതിനും, അവരോടുള്ള ബഹുമാനം രേഖപ്പെടുത്തുന്നതിനുമായി കെ സി സി കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വില്ലിലെ താരങ്ങൾ എന്ന പേരിൽ ഫോട്ടോ ഗാലറി തയ്യാറാക്കുന്നു. ജൂബിലി തിരുനാൾ ദിവസങ്ങളിൽ പള്ളി പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ താൽക്കാലിക ബോർഡുകളിൽ സ്ഥാപിക്കത്തക്കവിധത്തിലാണ് ഈ ഫോട്ടോ ഗാലറി നിർമ്മിക്കപ്പെടുന്നത്. 2017 മുതൽ 50 വര്ഷം വരെ പിറകോട്ട് (1967) വരെയുള്ള വർഷങ്ങളിൽ മരിച്ചവരുടെ ഫോട്ടോകൾ വർഷാടിസ്ഥാനത്തിലും, 1967 നു മുൻപായി മരിച്ചവരുടെ ഫോട്ടോകൾ വര്ഷം തിരിക്കാതെയും, ഇടവകയിൽ നിന്നും മരിച്ചുപോയ സന്യസ്തരുടെയും വൈദീകരുടെയും ഫോട്ടോകളും എന്ന രീതിയിൽ മൂന്നു വിഭാഗങ്ങളായാണ് ഫോട്ടോ ഗാലറി നിർമ്മിക്കപ്പെടുന്നത്. ഫോട്ടോ ഗാലറിയിൽ ഫോട്ടകൾ തികച്ചും സൗജന്യമായി പ്രദര്ശിപ്പിക്കുവാനായുള്ള അവസരമാണ് കെ സി സി നൽകുന്നത്. വിണ്ണിലെ താരങ്ങൾ എന്ന ഈ ഫോട്ടോഗാലറിയിൽ തങ്ങളുടെ പ്രീയപ്പെട്ടവരുടെ ഫോട്ടോകൾ ഉൾപ്പെടുത്തുവാൻ തലപര്യമുള്ളവർ ഏപ്രിൽ 30 നുമുന്പായി 8301025620 എന്ന വാട്സാപ്പ് നമ്പറിലോ കെ സി സി യുടെ ഫേസ്ബുക്ക് പേജിലോ പ്രിന്റിങ് ചാർജ്ജ് സഹിതം അയച്ചുകൊടുക്കുവുന്നതാണ്. 6 X 4 പോസ്റ്റ്കാർഡ് വലുപ്പത്തിലുള്ള ഫോട്ടോ പ്രിന്റ് ചെയ്തു ഭാരവാഹികളെ ഏൽപ്പിക്കുകയോ, മുകളിൽ പറഞ്ഞ വലുപ്പത്തിലുള്ള ഫോട്ടോ ഇല്ലാത്ത പക്ഷം, വീടുകളിൽ എത്തി ലഭ്യമായ ഫോട്ടോകളിൽ നിന്നും 6 X 4 പോസ്റ്റ്കാർഡ് വലുപ്പത്തിലുള്ള ഫോട്ടോകൾ പ്രിന്റ് ചെയ്യുവാൻ ആവശ്യമായ ഫോട്ടോ ഭാരവാഹികൾ തന്നെ മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കെ സി സി ഭാരവാഹികളുമായി ബന്ധപ്പെടുക. 

Read more

ഇ.ജെ. ലൂക്കോസ് എള്ളങ്കിൽ എക്‌സ്.എം.എല്‍.എ. അനുസ്മരണം 2017 മാര്‍ച്ച് 12ന്

നിയമസഭാ സാമാജികന്‍, രാഷ്ട്രീയനേതാവ്, സാമൂഹ്യ പ്രവര്‍ത്തകന്‍, സമുദായ സ്‌നേഹി, അദ്ധ്യാപകൻ , സഹകാരി എന്നിങ്ങനെ വിവിധ തുറകളില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച ഉഴവൂരിന്റെ പ്രീയങ്കരാനയ ജനനായകന്‍ ഇ.ജെ. ലൂക്കോസ് എള്ളങ്കിൽ എക്‌സ്.എം.എല്‍.എ. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് 2017 മാര്‍ച്ച് 12ന് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. അദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഉചിതമായ രീതിയില്‍ ഒരു അനുസ്മരണ സമ്മേളനം ഉഴവൂരില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും, ഉഴവൂര്‍ പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 12 ഞായറാഴ്ച്ച വൈകിട്ട് 4:00ന് വി. കുര്‍ബാന, ഒപ്പീസ്, മന്ത്രാ പ്രാര്‍ത്ഥനകള്‍ എന്നിവയെ തുടർന്ന് 5.30ന് പാരിഷ് ഹാളിൽ വച്ച് അനുസ്മരണ പൊതുസമ്മേളനം നടത്തും. ഇടവക വികാരി റവ.ഫാ. തോമസ് പ്രാലേലിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മുന്‍ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ എം.എല്‍.എ. സുരേഷ്‌കുറുപ്പ്, കെ.സി. ജോസഫ് എം.എല്‍.എ., മോൻസ് ജോസഫ് എം.എല്‍.എ., ഉഴവൂര്‍ വിജയന്‍, വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എകസ്.എം.എല്‍.എ. തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും

Read more

നീണ്ടൂർ പള്ളി വികാരിക്കെതിരെ ആരോപണം: ജോമോൻ പുത്തെൻപുരയിലിനെതിരെ സോഷ്യൽമീഡിയയിൽ രോക്ഷാകുലരായി നീണ്ടൂർ ഇടവകാംഗങ്ങൾ

നീണ്ടൂർ: കോട്ടയം അതിരൂപതാംഗവും നീണ്ടൂർ ഇടവകയിലെ വികാരിയുമായ ഫാ. സജി മൈത്താനത്തിനെതിരെ അധിഷ്ഠാനരഹിതമായ ആരോപണം ടെലിവിഷൻ ചർച്ചയിൽ ഉന്നയിച്ച ജോമോൻ പുത്തെൻപുരയിലിനെതിരെ നീണ്ടൂർ ഇടവകാംഗങ്ങളുടെ പ്രതിക്ഷേധം സോഷ്യൽ മീഡിയയിൽ ഉയരുന്നു. വർഷങ്ങളായി അഭയക്കേസുമായി ബന്ധപ്പെട്ട് പേരെടുത്ത ജോമോൻ പുത്തെൻപുരയിൽ, കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫാ. റോബിനെ സംബന്ധിച്ച് ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിൽ നടത്തപ്പെട്ട ചർച്ചയിലാണ് ഫാ. റോബിൻ ചെയ്ത കുറ്റകൃത്യത്തെ ഫാ. സജിയുടെ ബന്ധപ്പെടുത്താൻ ജോമോൻ പുത്തെൻപുരയിൽ ശ്രമിച്ചത്. ഇതേ തുടർന്ന് നീണ്ടൂർ ഇടവകാംഗങ്ങൾ ശക്തമായ ഭാഷയിൽ നീണ്ടൂർ സ്വദേശികൂടിയായ ജോമോൻ പുത്തെൻപുരയിലിനെതിരെ ഫേസ്‌ബുക്കിലൂടെ രംഗത്ത് എത്തുകയായിരുന്നു. യുകെയിൽ നിന്നും നീനോദ്‌ർ സ്വദേശിയായ ബിനീഷ് പെരുമപ്പാടം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പ്രതിക്ഷേധം നിരവധിപേർ വീണ്ടും ഷെയർ ചെയ്യുകയും ജോമോനെതിരെ നിരവധി കമന്റുകൾ പോസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി. കൂടാതെ തോമസ് കോട്ടൂർ ഇത് സംബന്ധിച്ചുള്ള നിജ സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജോമോന്റെ സഹോദരന്റെ കുടുംബത്തെ സഹായിച്ചു എന്ന കുറ്റമാണ് സജിയച്ചനുമേൽ ആരോപിക്കപ്പെട്ടത്. എന്നാൽ സ്വന്തം സഹോദരനെ ജോമോൻ വെട്ടി പരുക്കേൽപ്പിച്ചതും സ്വന്തം സഹോദരിയെ രാത്രിയിൽ വീട്ടിൽ നിന്നും ഇറക്കിവിട്ടതുമെല്ലാം പ്രതിപാദിച്ചുകൊണ്ട് ബിനീഷ് പ്രതികരിക്കുകയായിരുന്നുവെങ്കിൽ തോമസ് കോട്ടൂർ ആ കുടുംബം അനുഭവിച്ച വേദനകളും വിഷമങ്ങളും അവ പരിഹരിക്കുവാൻ നാട്ടുകാർ ഇടപെട്ടതിന്റെയും ധനശേക്ഷണം നടത്തുകയും ചെയ്തതിന്റെ വിവരങ്ങളാണ് ഷെയർ ചെയ്തത്. മനുഷ്യാവകാശത്തിന്റെ പേരിൽ വൈദീകരുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിഷയങ്ങളിൽ ഇടപെടുകയും, കത്തോലിക്കാ സഭയ്‌ക്കെതിരെ ശബ്ദിക്കുവാൻ ലഭിക്കുന്ന അവസരം പരമാവധി മുതലെടുക്കുകയും ചെയ്യുന്ന ജോമോന്റെ യഥാർത്ഥ മുഖം, സ്വന്തം നാട്ടുകാർ തന്നെ തുറന്നു കാട്ടിയപ്പോൾ, നിരവധിപേരാണ് ബിനീഷിനോടൊപ്പം ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. റോബിനച്ചന്റെ കൊള്ളരുതായ്മകളെ ഏക സ്വരത്തിൽ എല്ലാവരും അപലപിക്കുമ്പോൾ തന്നെ, അതുമായി ഒരു വിധത്തിലും ബന്ധമോ സമാനതകളോ ഇല്ലാത്ത വിഷയം ഉയർത്തികൊണ്ടുവന്ന്, സഭയെ പരമാവധി ദ്രോഹിക്കുക എന്ന അജണ്ട നടപ്പിലാക്കുവാൻ ശ്രമിക്കുകയാണ് ജോമോൻ ചെയ്യുന്നത് എന്ന് പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇരുപത്തി അഞ്ചു വര്ഷം മുൻപ് ദാരിദ്ര്യത്തിൽ ജീവിച്ച ഈ വ്യക്തി, പറയത്തക്ക വിദ്യാഭ്യാസ യോഗ്യതകളോ, ജോലികളോ ഇല്ലാതെ തന്നെ മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അതി സമ്പന്നതയിലേക്ക് എത്തിയതിന്റെ പിന്നിൽ ദൂരൂഹതകൾ ഉണ്ട് എന്നും അതിനെ പറ്റി സമഗ്രമായ അന്വേഷണങ്ങൾ വേണം എന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷിൻറെയും തോമസ് കോട്ടൂരിന്റെയും ഫെസ്ബൂക് പോസ്റ്റും ജോമോന്റെ ആരോപണം ഉൾപ്പെട്ട വീഡിയോയും താഴെ കൊടുത്തിരിക്കുന്നു.

https://www.facebook.com/shigimilena.milena/videos/1218455554941886/

Read more

സെന്റ്‌ തോമസ്‌ എല്‍.പി. സ്‌കൂള്‍ ശതാബ്‌ദി നിറവില്‍

മള്ളൂശ്ശേരി: 1918 ല്‍ സ്ഥാപിതമായ മള്ളൂശ്ശേരി സെന്റ്‌ തോമസ്‌ എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങളുടെയും ശതാബ്‌ദി ആഘോഷങ്ങളുടേയും ഉദ്‌ഘാടനം കോട്ടയം അതിരൂപത കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ സെക്രട്ടറി റവ. ഫാ.തോമസ്‌ ഇടത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ മോണ്‍. മാത്യു ഇളപ്പാനിയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോമോള്‍ ജയിംസ്‌, പൂര്‍വ്വവിദ്യാര്‍ത്ഥി അഡ്വ. ജോസ്‌ സിറിയക്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒരു വര്‍ഷം നീണ്ടുനില്‌ക്കുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.

Read more

ആര്‍ച്ച്‌ ബിഷപ്‌ ഡോ. എബ്രാഹം വിരുത്തക്കുളങ്ങര ജീസസ്‌ യൂത്ത്‌ അന്താരാഷ്‌ട്ര ഉപദേഷ്‌ടാവ്‌

നാഗ്‌പൂര്‍: ജീസസ്‌ യൂത്തിന്റെ അന്താരാഷ്‌ട്ര ഉപദേഷ്‌ടാവായി നാഗ്‌പൂര്‍ ആര്‍ച്ച്‌ ബിഷപ്‌ റൈറ്റ്‌ റവ. ഡോ. എബ്രാഹം വിരുത്തക്കുളങ്ങര നിയമിതനായി. വത്തിക്കാനിലെ അല്‌മായ കമ്മീഷന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ കെവിന്‍ ഫാരേല്‍ ആണ്‌ പുതിയ നിയമനം മെത്രാപ്പോലീത്തയ്‌ക്ക്‌ നല്‌കിയത്‌. ജീസസ്‌ യൂത്തിന്റെ ഇന്ത്യന്‍ ഉപദേഷ്‌ടാവായി അദ്ദേഹം സേവനം ചെയ്യുകയായിരുന്നു. ദൈവനിയോഗങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പുതിയ ദൗത്യം ഹൃദയപൂര്‍വം ഏറ്റെടുക്കുന്നുവെന്ന്‌ ഡോ. വിരുത്തക്കുളങ്ങര പറഞ്ഞു.

Read more

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ഭക്തജനസാഗരം

വടക്കുമ്മുറി: വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നോമ്പിലെ ആദ്യവെള്ളി ഭക്തി സാന്ദ്രമായി നടന്നു. ഉച്ച തിരിഞ്ഞ് 3. 30 ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വിശുദ്ധ ബലിയര്‍പ്പിച്ചു. തുടര്‍ന്ന് വികാരി ഫാ. ഷാജി പൂത്തറ ദിവ്യകാരുണ്യ ആരാധനമദ്ധ്യേ വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന ശുശ്രൂ ഷ നയിച്ചു.

തുടര്‍ന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പീഢാനുഭവ സന്ദേശം നല്കി. യേശുവിന്റെ പീഢാനുഭവ വഴിയില്‍ സഹന നൊമ്പരങ്ങളുടെ കുരിശും പേറി കാല്‍വരി കയറേണ്ടവനാണ് ക്രിസ്ത്യാനി. അതിനു ദൈവമൊരുക്കിയ ഈ വിശുദ്ധ മല സാന്‍ജോ മൗണ്ട് നമുക്ക് അഭയകേന്ദ്രമാകട്ടെയെന്ന് അഭിവന്ദ്യ പിതാവു പ്രാര്‍ത്ഥിച്ചു.

പരിസ്ഥിതി സൗഹൃദവും ഹരിതാഭവുമാകണം സാന്‍ജോ മൗണ്ട് എന്ന ലക്ഷ്യത്തോടെ അഭിവന്ദ്യ പിതാവു മരത്തൈ നട്ടു. കോട്ടയം അതിരൂ പതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് ശ്രീ സ്റ്റീഫന്‍ ജോര്‍ജ് കോട്ടയം അതിരൂപത കെസിസി ഭാരവാഹികള്‍ ചുങ്കം ഫൊറോനയിലെ വൈദികര്‍ കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിലെ കെസിസി പ്രവര്‍ത്തകരടക്കം ആയിരങ്ങള്‍ കുരിശിന്റെ വഴിയുടെ പ്രാര്‍ത്ഥനകളുമായി കുരിശു മല കയറി. ആയിരങ്ങള്‍ പങ്കെടുത്ത നേര്‍ച്ചക്കഞ്ഞി സദ്യയും വേറിട്ട അനുഭവമായി.

2017 മാര്‍ച്ച് പത്ത് രണ്ടാം വെള്ളിയാഴ്ച കോട്ടയം അതിരൂപതയിലെ വിവിധ വിവിധ സെമിനാരികളിലെ വൈദിക വിദ്യാര്‍ത്ഥികളും വിവിധ സന്യാസിനീ ഭവനങ്ങളിലെ അര്‍ത്ഥിനികളും കിടങ്ങൂര് ‍ഫൊറോനയിലെ വിവിധ ഇടവകകളിലെ ദൈവജനവും പങ്കെടുക്കും. ഇടദിവസങ്ങളിലും മലകയറി പ്രാര്‍ത്ഥിയ്ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Read more

ക്നാനായ മലബാര്‍ കുടിയേറ്റം: സിമ്പോസിയം മടമ്പത്ത്

മടമ്പം: മലബാര്‍ ക്നാനായ കുടിയേറ്റ പ്ളാറ്റിനം ജുബിലിയുടെ ഭാഗമായി മോണ്‍. സിറിയക്ക് മറ്റത്തില്‍ മെമ്മോറിയല്‍ ഹാളില്‍ ക്നാനായ മലബാര്‍ കുടിയേറ്റത്തെ കുറിച്ച് സിമ്പോസിയം നടത്തും. മാര്‍ച്ച് 11ന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. സെന്‍റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ളോപ്പീഡിയ ചീഫ് എഡിറ്റര്‍ പ്രഫ. ജോര്‍ജ് മേനാച്ചേരി സിമ്പോസിയം ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതവും ഫാ. ഷാജി മുകളേല്‍ നന്ദിയും പറയും.തുടര്‍ന്ന് തുടര്‍ന്ന് റവ. ഡോ. ജോയി കറുകപ്പറമ്പില്‍, ഫാ.ബൈജു മുകളേല്‍, റവ.ഡോ. കെ.എസ് മാത്യു കുഴുപ്പിള്ളി, ഫാ.ജോര്‍ജ് കപ്പുകാലായില്‍, റവ. ഡോ. ജേക്കബ് മുല്ലൂര്‍, സി. ജെസി എന്‍.സി, ഡോ. സി.കെ ലൂക്കോസ് എന്നിവര്‍ പ്രബന്ധള്‍ അവതരിപ്പിക്കും. ഫാ. ഏബ്രാഹം പറമ്പേട്ട്, ബാബു കദളിമറ്റം എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും.സിമ്പോസിയം കമ്മിറ്റി കണ്‍വീനര്‍ ഡോ. ടി. എ സ്റ്റീഫന്‍ ചര്‍ച്ചകള്‍ക്ക് നന്ദി പറയും.

Read more

കരാട്ടേ സ്‌കൂള്‍തല മത്സര പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി.

രാജപുരം: 2016-2017 കാസര്‍ഗോഡ് ജില്ല ചൈനീസ് കെന്‍ പോ കരാട്ടേ സ്‌കൂള്‍തല കളര്‍ ബെല്‍ട്ട് മത്സര പരീക്ഷയില്‍ ഫൈറ്റിങ്ങില്‍ ഒന്നാം സ്ഥാനം- ആഷിന്‍ ബിജു മുണ്ടപ്പുഴയ്ക്കും, സിലബസില്‍ ഒന്നാം സ്ഥാനം- ഡൊമനിക് ജോയിക്കും ലഭിച്ചു. കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ഷാജി മുകളേല്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. സെന്‍സായി ഷാജി പൂവ്വക്കുളം 4 ഡാന്‍ ബ്ലാക്ക് ബെല്‍ട്ടാണ് പരിശീലകന്‍ 600 ഓളം കുട്ടികള്‍ പല സ്‌കൂളുകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി ഗ്രേഡിങ്ങിന് അര്‍ഹരായി.

Read more

കേരളത്തിലെ പഠനം മനസിലാക്കാൻ ലിവർ പൂളിൽ നിന്നു സംഘം കല്ലറ സെന്റ് തോമസ് സ്കൂളിലെത്തി

കടുത്തുരുത്തി: കേരളത്തിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് പഠനം നടത്താൻ ഇംഗ്ലണ്ടിലെ ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷനൽ സ്കൂളിലെ ഒരുകൂട്ടം അധ്യാപകരും വിദ്യാർഥികളും ജിജോ മാധവപ്പള്ളിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂര്‍ സാന്‍ജോസ് വിദ്യാലയത്തിലും, കല്ലറ സെന്റ് തോമസ് സ്കൂളിലെത്തി. ഇൻഡോ–ബ്രിട്ടിഷ് വിദ്യാഭ്യാസ സാംസ്കാരിക വിനിമയ പരിപാടികളുടെ ഭാഗമായാണ്  സംഘം ഏറ്റുമാനൂര്‍ സാന്‍ജോസ് വിദ്യാലയത്തിലും, കല്ലറ സ്കൂളിലെത്തിയത്. രാവിലെ 10 മണിയോടെ കല്ലറ സ്കൂളിലെത്തിയ ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷനൽ സ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ അധികൃതരും കുട്ടികളും ചേർന്ന് കേരള തനിമയിൽ മുല്ലപ്പൂമാല ചാർത്തി കളഭമണിയിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.

തുടർന്ന് ഇവർ പങ്കെടുത്ത സ്കൂൾ അസംബ്ലി നടന്നു. സാംസ്കാരിക സമ്മേളനം ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷനൽ സ്കൂളിലെ അധ്യാപകരും സെന്റ് തോമസ് സ്കൂളിലെ അധ്യാപകരും ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ഇരു സ്കൂളിലേയും വിദ്യാർഥികൾ ചേർന്ന് വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ക്ലാസ് മുറികൾ സന്ദർശിച്ച് പഠനരീതികൾ മനസ്സിലാക്കി.

ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളും സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥികളും പങ്കെടുത്ത ഫുട്ബോൾ മത്സരവും വടം വലി മത്സരവും നടന്നു. ഫുട്ബോൾ മത്സരത്തിൽ സെന്റ് തോമസ് ടീമും, വടംവലി മത്സരത്തിൽ ലിവർപൂൾ ടീമും വിജയിച്ചു. ഒരു ദിവസം മുഴുവൻ സ്കൂളിലെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞാണ് സംഘം മടങ്ങിയത്.

കേരളത്തിലെ വിദ്യാഭ്യാസ രീതി ഏറെ വ്യത്യസ്ഥവും പ്രശംസനീയവുമാണെന്ന് ഇംഗ്ലണ്ടിൽ നിന്നെത്തിയ അധ്യാപക വിദ്യാർഥി സംഘം പറഞ്ഞു. കേരളത്തിലെ ഗുരുശിഷ്യ ബന്ധം ഏറെ മാതൃകാപരവുമാണെന്നും സംഘം വിലയിരുത്തി. സ്കൂൾ അസി. മാനേജർ ഫാ. അനിൽ ഒറ്റക്കുന്നേൽ, ബിജു തറയിൽ, ഹെഡ്മാസ്റ്റർ ആർ.സി.വിൽസന്റ്, കെ.പി.രഘുനാഥ്, ഫിൽമോൻ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

ഏറ്റുമാനൂർ ടൗൺ യു പി സ്കൂള്‍ ശതാബ്ദിക്ക് തുടക്കമായി

ഏറ്റുമാനൂര്‍: ഏറ്റുമാനൂർ ടൗൺ യു പി സ്കൂളിന്റെ ശതാബ്ദി ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിര്‍വഹിച്ചു. മാര്‍ തോമസ് തെന്നാട്ട് ,ശ്രീ സുരേഷ് കുറുപ്പ് MLA , ശ്രീ ജെയിംസ് പ്ലാക്കിതൊട്ടിയില്‍,ശ്രീ ഗണേഷ് ഏറ്റുമാനൂര്‍, ഫാ സ്റ്റാനി എടത്തിപ്പറമ്പില്‍ , ഫാ മാത്യു കുഴിപ്പള്ളില്‍, ഫാ ലുക്ക് പൂത്തൃക്കയില്‍, ശ്രീമതി ജയശ്രീ ഗോപിക്കുട്ടൻ, ഹെഡ്മാസ്റ്റർ ബിജുമോൻ പി കെ എന്നിവര്‍ പ്രസംഗിച്ചു.

Read more

Copyrights@2016.