india live Broadcasting

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം; കാരിത്താസ് ആശുപത്രിയുടെയും മാള്‍ ഓഫ് ജോയിയുടെയും സംയുക്ത സഹകരണത്തോടെ കാരിത്താസ് ആശുപത്രിയില്‍ വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മാള്‍ ഓഫ് ജോയിയുടെ സാമുഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ ജോയി ആലുക്കാസ് ഗ്രൂപ്പിലെ 400 യില്‍പരം ജീവനക്കാര്‍ രക്തദാനം നടത്തി. ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ .ബിനു കുന്നത്ത്, മാള്‍ ഓഫ് ജോയി വൈസ് പ്രസിഡന്റ് ജാന്‍സി ജേക്കബ്, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ജിനു കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം; കാരിത്താസ് ആശുപത്രിയുടെയും മാള്‍ ഓഫ് ജോയിയുടെയും സംയുക്ത സഹകരണത്തോടെ കാരിത്താസ് ആശുപത്രിയില്‍ വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മാള്‍ ഓഫ് ജോയിയുടെ സാമുഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ ജോയി ആലുക്കാസ് ഗ്രൂപ്പിലെ 400 യില്‍പരം ജീവനക്കാര്‍ രക്തദാനം നടത്തി. ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ .ബിനു കുന്നത്ത്, മാള്‍ ഓഫ് ജോയി വൈസ് പ്രസിഡന്റ് ജാന്‍സി ജേക്കബ്, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ജിനു കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more

ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ

ഉഴവൂര്‍: സെന്‍റ്  സ്റ്റീഫന്‍സ് കോളേജില്‍ 2017-18 വർഷത്തേക്ക് സുവോളജി, ഫിസിക്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, മലയാളം, കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ 2017 ഏപ്രില്‍ 28ന് മുൻപായി, കോളേജില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇതോടൊപ്പം 2017-18 വര്‍ഷത്തേക്ക് ഇംഗ്ലീഷ് എഫ്.ഐ.പി. പ്രോഗ്രാമില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. ആയതിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മെയ് 12ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം.

Read more

സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഓശാനയ്ക്ക് പിറവത്ത്. ഖത്തറിൽ കഷ്ടാനുഭവ ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കും.

എറണാകുളം: പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഓശാന ശുശ്രൂക്ഷകൾക്കു ക്‌നാനായ ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.വികാരി വന്ദ്യ സൈമൺ ചെല്ലിക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ, ഫാ.മാത്യൂസ് മണപ്പാട്ടേൽ,ഫാ.റോയി മാത്യൂസ് മേപ്പാടം, ഫാ.ഷിബിൻ പോൾ എന്നിവർ സഹ കാർമികത്വം വഹിച്ചു. പള്ളിക്കു ചുറ്റും കുരുത്തോലയേന്തി നടത്തിയ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഖത്തറിലെ ദോഹ സെന്‍റ് പീറ്റേൾസ് ക്നാനായ പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് (ദുഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകൾക്ക് ) ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. 

Read more

കുടിയേറ്റത്തിന്റെ 75 മാത് വാർഷികത്തിൽ, കുടുംബസംഗമമൊരുക്കി ചമ്പന്നിൽ കുടുംബം

രാജപുരം: 1943 ഫെബ്രുവരി 2-ാം തീയ്യതി നടന്ന കോട്ടയം രൂപതയിലെ 72 ക്‌നാനായ കുടുംബങ്ങളുടെ സംഘടിതമായ രാജപുരം കുടിയേറ്റം, രൂപതയുടെതന്നെ ചരിത്രത്താളുകളില്‍ പ്രശസ്തിയുടെ പുതിയൊരദ്ധ്യായംകൂടി എഴുതിച്ചേര്‍ത്തു. അന്നുതൊട്ടിന്നുവരെ ചരിത്ര വ്യക്തിത്വമോ, പ്രതാപമോ, പ്രശസ്തിയോ ഒന്നുമില്ലെങ്കിലും കുടിയേറ്റ കുടുംബങ്ങളിലെ കാരണവന്മാര്‍ ഓരോ വേദികളിലും അനുസ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും, താരതിളക്കത്തോടെ ജനമനസ്സുകളില്‍ ജീവിക്കുകയും ചെയ്തു വരുന്നു. ദാരിദ്ര്യത്തോടും, മലമ്പനിയോടും, കാട്ടുമൃഗങ്ങളോടും, നിരന്തരം പടപൊരുതി, അങ്കം ജയിച്ച് പുതുതലമുറയ്ക്ക് സമ്പല്‍സമൃദ്ധമായ ജീവിതത്തിന് അടിത്തറ പാകിയ വീരന്മാരായ അവരെ സമൂഹ മധ്യത്തില്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഞങ്ങളുടെ ഈ പുതുതലമുറ മതിമറന്നാഹ്ലാദിക്കാറുണ്ട്. കുടിയേറ്റത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ ആ പൂര്‍വ്വ മാതാപിതാക്കളില്‍ 99 ശതമാനവും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അവരെ നന്ദിയോടെ അനുസ്മരിക്കാനും, ആദരിക്കാനും സഭാ നേതൃത്വം താല്‍പര്യം കാണിക്കാറുണ്ട്. രാജപുരം തിരുകുടുംബ ദേവാലയത്തിലെ പ്രധാന തിരുനാള്‍ കുടിയേറ്റത്തിരുന്നാളായി ആഘോഷിക്കുമ്പോള്‍ ഒരു ദിവസം മണ്‍ മറഞ്ഞ പൂര്‍വ്വപിതാക്കള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അവര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാനയും, ഒപ്പീസും, സിമിത്തേരി സന്ദര്‍ശനവും മുടക്കം കൂടാതെ നടത്തി വരുന്നു. ഇത് പ്രശംസനീയമായ ഒരാചാരമാണെന്ന് സമ്മതിച്ചേ തീരൂ. മാതാപിതാക്കളുടെ ചരമദിനം ഓര്‍ക്കാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും, ആത്മരക്ഷയ്ക്കുളള പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാനും അനന്തര തലമുറയ്ക്ക് ഇത് പ്രചോദനമാവുക തന്നെ ചെയ്യും.

സംഘടിതമായ മലബാർ കുടിയേറ്റത്തിന്റെ 75 മത് വാർഷികത്തിൽ, ആദ്യകാല കുടിയേറ്റ കുടുംബത്തിലെ കുടുംബനാഥയുടെ ഇരുപത്തി അഞ്ചാമത് ചരമവാർഷികം കുടുംബസംഗമാക്കി കൊണ്ട് രാജപുരത്ത് ചമ്പന്നിൽ പോത്തൻ ചാച്ചി ദമ്പതികളുടെ പിന്മുറക്കാർ. ഫെബ്രുവരി 14 ന് രാജപുരത്ത് നടന്ന ചരമവാർഷികാചരണത്തിന് മുഖ്യ കാർമികത്വം വഹിച്ചത് ചാച്ചിയുടെ സഹോദരപുത്രനും പുതുവേലിപ്പള്ളി വികാരിയുമായ ജേക്കബ് വാലയിൽ അച്ഛനാണ്.

കുടിയേറ്റഭൂമിയിൽ കയ്യും മെയ്യും മറന്ന്, ജീവിക്കുവാനുള്ള ഇഛാശക്തിയുമായി രോഗങ്ങളോടും, വന്യമൃഗങ്ങളോടും, കാലാവസ്ഥയോടും പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ച പോത്തൻ ചാച്ചി ദമ്പതികളുടെ നാല് തലമുറയിൽ പെട്ടവർ ഒത്തു ചേർന്നപ്പോൾ കുടിയേറ്റത്തിന്റെ ജൂബിലി വർഷത്തിലെ അനുഭൂതി പകരുന്ന ഒരു കുടുംബ സംഗമമായി ഈ കൂട്ടായ്മ മാറി.

Read more

"സാക്രിഫൈസിയോ 2017" യുവജനസാന്നിദ്ധ്യത്താല്‍ സാന്‍ജോ മൗണ്ട് അനുഗ്രഹീതമായി

വടക്കുമ്മുറി: കോട്ടയം അതിരൂപത കെസിവൈഎല്‍ സംഘടനയുടെ നേതൃത്വത്തില്‍ വടക്കുമ്മുറി സാന്‍ജോ മൗണ്ട് തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് നടന്ന കുരിശിന്റെ വഴി തീര്‍ത്ഥാടനം "സാക്രിഫൈസിയോ 2017" ഭക്തിസാന്ദ്രമായി ഉച്ചതിരിഞ്ഞ് 3.30 ന് മാറിക സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ഒരുമിച്ചു കൂടിയ യുവജനങ്ങള്‍ ദിവ്യകാരുണ്യ സന്നധിയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു വാഹന റാലിയായി വടക്കുമ്മുറി സാന്‍ജോ മൗണ്ടിലേയ്ക്ക് നീങ്ങിയ യുവതീര്‍ത്ഥാടകരെ കെസിവൈഎല്‍ അതിരൂപത ചാപ്ലയിന്‍ റവ ഫാ സൈമണ്‍ പുല്ലാട്ട് ചുങ്കം ഫൊറോന ചാപ്ലയിന്‍ റവ ഫാ വിന്‍സണ്‍ കുരുട്ടുപറമ്പില്‍ കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് മെല്‍വിന്‍ തോമസ് അതിരൂപത സിസ്റ്റര്‍ അഡ്വവൈസര്‍ റവ സി ലേഘ SJC എന്നിവര്‍ നയിച്ചു.

വടക്കുമ്മുറി സാന്‍ജോ മൗണ്ട് കവാടത്തില്‍ ചുങ്കം ഫൊറോന വികാരി റവ ഫാ ജോര്‍ജ്ജ് പുതുപ്പറമ്പില്‍ വടക്കുമ്മുറി വികാരി ഫാ ഷാജി പൂത്തറ യൂണിറ്റ് ഭാരവാഹികളായ മനു അഗസ്റ്റിന്‍, ജോസ്മി വാഴകാട്ട് ജോം വട്ടപ്പറമ്പില്‍ സ്റ്റെല്‍മിയ സ്റ്റീഫന്‍ അഞ്ജലി മറ്റപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് യുവതീര്‍ത്ഥാടകരെ സ്വീകരിച്ചു.

ഇടവക ദൈവാലയത്തില്‍ ഒരുമിച്ചു കൂടിയ യുവജനങ്ങളെ വടക്കുമ്മുറി വികാരി ഫാ ഷാജി പൂത്തറ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിജയപുരം രൂ പതയുടെ മുന്‍ വികാരി ജനറാള്‍ റവ ഫാ ജോസ് നവസ് പീഢാനുഭവ സന്ദേശം നല്കികെസിവൈഎല്‍ അതിരൂപത ചാപ്ലയിന്‍ റവ ഫാ സൈമണ്‍ പുല്ലാട്ട്നന്ദി പ്രകാശിപ്പിച്ചു.

മാറിക കെസിവൈഎല്‍ ഒരുക്കിയ യേശുനാഥന്റെ പീഢാനുഭവ സ്മരണ ഉണര്‍ത്തിയ ടാബ്ലോ ശ്രദ്ധേയമായി. വടക്കുമ്മുറി കെസിവൈഎല്‍ നേതൃത്വം നല്കിയ ഭക്തി സാന്ദ്രമായ കുരിശിന്റെ വഴി പ്രാര്‍ത്ഥന കുിശുമുടിയിലെത്തിയപ്പോള്‍ ചുങ്കം ഫൊറോന വികാരി റവ ഫാ ജോര്‍ജ്ജ് പുതുപ്പറമ്പില്‍ വി. കുരിശിന്റെ വഴി ആശീർവദിച്ചു.

Read more

മാർ ജോസഫ് പണ്ടാരശ്ശേരിൽ ഓശനദിന ശുശൂഷകൾക്ക് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിലെ കാർമികത്വം വഹിച്ചു

രാജപുരം: രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിലെ ഓശനദിന ശുശൂഷകൾക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി, ഫാ. സിനോജ് കാരുപ്ലാക്കിൽ എന്നിവർ സഹകാർമികരായിരുന്നു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

Read more

ക്നാനായകാർക്ക് അഭിമാനിക്കാം: ക്നാനായക്കാരന്‍ സംവിധാനം ചെയ്ത "മഹേഷിന്‍െറ പ്രതികാരം" ദേശിയ അവാർഡ് നേടിയ

ഡല്‍ഹി: ക്നാനായക്കാരന്‍ സംവിധാനം ചെയ്ത മഹേഷിന്‍െറ പ്രതികാരം മികച്ച മലയാള ചിത്രമായി ദേശിയ ചലചിത്ര അവാര്‍ഡ് നിര്‍ണ്ണയസമിതി തെരഞെടുത്തു. കുറുപ്പന്തറ ഇടവകാംഗമായ ദീലീഷ് പോത്തനാണ് സംവിധാനം നിര്‍വഹിച്ചത്. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയ സമിതി മികച്ച ജനപ്രീതിയുള്ള ചിത്രമായി മഹേഷിന്‍െറ പ്രതികാരം തെരഞ്ഞെടുത്തിരുന്നു. മികച്ച തിരകഥാകൃത്തായി മഹേഷിന്‍െറ പ്രതികാരത്തിലെ ശ്യാം പുഷ്ക്കരന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Read more

കെ സി വൈ എൽ ഇടയ്ക്കാട് ഫൊറോനാ "അമ്മത്തണൽ" ഫണ്ട് സമാഹരണ ഉദ്ഘാടനം നടത്തി

ഇടയ്ക്കാട്ട്: കെ.സി.വൈ.എൽ ഇടയ്ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ മാത്യദിനത്തിനോടനുബദ്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാരെ ആദരിക്കുന്ന "അമ്മത്തണൽ " പരിപാടിയുടെ ഫണ്ട് സമാഹരണത്തിന്‍റെ ഉദ്ഘാടനം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെടുകയുണ്ടായി. സംക്രാന്തി കെ.സി.വൈ.എൽ നൽകിയ തുക യൂണിറ്റ് ചാപ്ലയിൻ ഫാ സജി കൊച്ചുപറമ്പിൽ കെ. സി വൈ. എൽ ഫൊറോന പ്രസിഡന്റ് ജിൻസ് പൂത്തറയ്ക്ക് കൈമാറി ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.

Read more

ഓശാന.....ദാവീദിന്റെ പുത്രന് ഓശാന.

   കോട്ടയം : ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിച്ചു. "ഹോശാന" എന്ന ഹീബ്രൂഭാഷയില്‍ രക്ഷിക്കണമേ എന്നാണ് അര്‍ത്ഥം. രണ്ടായിരം വര്‍ഷം മുന്‍മ്പ് വലിയ ജനക്കൂട്ടങ്ങളുടെ ഇടയില്‍ കടന്നു വന്ന യേശുക്രിസ്തുവിനെ ഓശാന പാടി സ്വീകരിച്ച ഓര്‍മ്മ. വിശുദ്ധവാരാചരണത്തിന്റെ തുടക്കം കൂടിയാണ് ഓശാന പെരുന്നാള്‍. കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ഇന്നു നടന്ന ഓശാന തിരുകര്‍മ്മങ്ങളില്‍ ഇടവകവികാരി ഫാ. ജോസ് തേക്കുനില്‍ക്കുന്നതിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന  തിരുകര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു.

Read more

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നാല്പതാം വെള്ളിയാചരണവും നടത്തപ്പെട്ടു

വടക്കുമ്മുറി: വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നാല്പതാം വെള്ളിയാചരണവും 2017 ഏപ്രില്‍ 7 ന് നടത്തപ്പെട്ടു. ഉച്ച കഴിഞ്ഞ് 3. 30 ന് വികാരി ഫാ ഷാജി പൂത്തറ ദിവ്യകാരുണ്യ സന്നിധിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേനയക്ക് നേതൃത്വം നല്കി. തുടര്‍ന്ന് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന നടന്നു. ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍, പടമുഖം ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.

5 pm ന് മാര്‍ മാത്യൂ മൂലക്കാട്ട പീഢാനുഭവ സന്ദേശം നല്കി. . കഴിഞ്ഞ മൂന്നു വര്‍ഷമായി സാന്‍ജോ മൗണ്ട് കമ്മിറ്റിയില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന കമ്മിറ്റി അംഗങ്ങള്‍ക്കും സാന്‍ജോ മൗണ്ടിന്റെ ലോഗോ തയ്യാറാക്കിയ ശ്രീ മാത്യൂസ് ജിജോ വെട്ടിക്കാട്ടിലിനും അഭിവന്ദ്യ പിതാവു മെമന്റോ നല്കി. സാന്‍ജോ മൗണ്ടിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി അഭിവന്ദ്യ പിതാവു വൃക്ഷത്തൈ നട്ടു.

5.30 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയുമായി കുരിശുമല കയറ ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരും പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ബഹു വൈദികരും സന്യസ്തരും ദൈവജനവും ഇവിടെ തീര്‍ത്ഥാടകരായെ ത്തി. തീര്‍ത്ഥാടകര്‍ക്കായി ഇടവകജനം നേര്‍ച്ചക്കഞ്ഞി ഒരുക്കിയിരുന്നു.

ശുശ്രൂഷകള്‍ ക്കു നേതൃത്വം നല്കിയ അഭിവന്ദ്യ മൂലക്കാട്ടു പിതാവിനും ബലിയില്‍ സഹകാര്‍മ്മികരായിരുന്ന ലിനും പ്രത്യേകം നന്ദി സാന്നിദ്ധ്യത്താല്‍ അനുഗ്രഹിച്ച റവ ഫാ മാത്യൂ കുഴിപ്പിള്ളില്‍, ഫാ മാത്യൂ ഏറ്റിയേപ്പിള്ളില്‍, ജോസ് കുറുപ്പുന്തറ ജേക്കബ് മാന്തുരുത്തില്‍, തോമസ് കീന്തനാനിയ്ക്കല്‍, ഷാജി മേക്കര ജിനു ആവണിക്കുന്നേല്,‍ സൈമണ്‍ വെള്ളിയേപ്പിള്ളില്‍, തോമസ് കരിമ്പുംകാലായില്‍, വിന്‍സണ്‍ കുരുട്ടുപറമ്പില്‍,സുജിത്ത കാഞ്ഞിരത്തുമ്മൂട്ടില്‍,‍ ജോസ് നെടുങ്ങാട്ട് ഉണ്ണി വടക്കേക്കണ്ടങ്കിരി, മാത്യൂ വട്ടുകുളങ്ങര, രാവിലെ മിഷന്‍ ലീഗു സുഹൃത്തുക്കളുമായി എത്തിയ ലൂക്ക് പൂതൃക്കയില്‍, ജോസഫ് കീഴങ്ങാട്ട് മറ്റു വൈദികര്‍, ബ്രദേഴ്സ് , സിസ്റ്റേഴ്സ് , വിശ്വാസ പരിശീലകര്‍ ചെറുപുഷ്പ മിഷന്‍ ലീഗു സുഹൃത്തുക്കള്‍ , പടമുഖം ഫൊറോനയിലെ ബഹു സിസ്റ്റേഴ്സ് ഇടവക ജനം എന്നിവരോടെല്ലാം ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.  ഒരു ലക്ഷം രൂ പ സംഭാവന തന്ന അരീക്കര ഇടവകയോടും മുപ്പതിനായിരം രൂപ സംഭാവന തന്ന കൈപ്പുഴ ഇടവകയോടും സ്നേഹപൂര്‍വ്വം നന്ദി പറയുന്നു. ദൈവാനുഗ്രഹത്തി ന്റെ ഈ വിശുദ്ധ ഭൂമികയിലെത്തിയ ഏവര്‍ക്കും ഹൃദ്യമായ നന്ദി അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെടുക 9446201976.

 തിരുക്കര്‍മ്മങ്ങളുടെ സംപ്രക്ഷേപണം www.knanayavoice.com എന്ന സൈറ്റില്‍ ലഭ്യമാണ്.

Read more

കെ.സി.സി കോട്ടയം അതിരൂപതാ സമിതിയുടെ 2017- 19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച തുടക്കം

കോട്ടയം: ലോകമെമ്പാടുമുള്ള ക്‌നാനായ അല്‍മായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ അതിരൂപതാ പ്രവര്‍ത്തനോദ്ഘാടനവും മൈലാഞ്ചിയീടില്‍ മത്സരവും് കോട്ടയം എസ്.എച്ച് മൗണ്ട് ജോണ്‍ പുല്ലാപ്പിള്ളി നഗറില്‍ സംഘടിപ്പിച്ചു.  കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.സംഗമത്തോടനുബന്ധിച്ച് കെ.സി.സി നടപ്പിലാക്കുന്ന കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും, കെ.സി.സി പ്രവര്‍ത്തന ഫണ്ട് വിതരണോദ്ഘാടനവും മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്‌നാനായ അല്‍മായ പ്രതിഭകളെ  ആദരിക്കുകയും ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കെ.സി.സി കര്‍മ്മരേഖപ്രകാശനകര്‍മ്മം നിര്‍വഹിച്ചു. കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോനാ, ടി.സി. റോയി, ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, പ്രൊഫ.ജോയി മുപ്രാപ്പള്ളി, ഫാ. തോമസ് ഇടത്തിപ്പറമ്പില്‍, ഷൈജി ഓട്ടപ്പളളി, അഡ്വ. മാത്യു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.അതിരൂപതാതല മൈലാഞ്ചിയിടീല്‍മത്സരത്തില്‍ പതിനാല് ടീമുകള്‍ പങ്കെടുക്കുകയും ചെയ്തു.ഒന്നാം സമ്മാനം കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ നും, രണ്ടാം സ്ഥാനം മറ്റക്കര മണ്ണൂര്‍ പളളിക്കും, മൂന്നാം സ്ഥാനം മളളൂശ്ശേരി പളളിയും, നാലാം സ്ഥാനം ഏറ്റുമാനൂരും, അഞ്ചാം സ്ഥാനം മാറിയടം പളളിയും കരസ്ഥമാക്കി.  പരപാടികള്‍ക്ക് ഫാ. തോമസ് കീന്തനാനിക്കല്‍, സാബു മുണ്ടകപ്പറമ്പില്‍, ബാബു കദളിമറ്റം, തൂഫാന്‍ തോമസ്, പ്രൊഫ. തോമസ് മുല്ലപ്പള്ളി, ജേക്കബ്ബ് വാണിയംപുരയിടം, ജോസ് തൊട്ടിയില്‍, ബേബി മുളവേലിപ്പുറത്ത്, രാജു ആലപ്പാട്ട്, തോമസ് പീടികയില്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, ജോയി മന്നാമല, ജെയ്ബു മാളികയില്‍, ജേക്കബ്ബ് പീടികയില്‍, കുര്യന്‍ നെച്ചോലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read more

ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മൈ​ലാ​ഞ്ചി​യീ​ടി​ൽ മ​ത്സ​ര​വും ഇന്ന്‌ Live Telecast Available

കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മൈ​ലാ​ഞ്ചി​യീ​ടി​ൽ മ​ത്സ​ര​വും നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് ​കോ​ട്ട​യം എ​സ്എ​ച്ച്മൗ​ണ്ടി​ൽ ജോ​ൺ പു​ല്ലാ​പ്പി​ള്ളി ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.
കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ ൻ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും കെ​സി​സി ക​ർ​മ്മ​രേ​ഖ പ്ര​കാ​ശ​ന ക​ർ​മ്മ​വും നി​ർ​വ​ഹി​ക്കും. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​സി ന​ട​പ്പി​ലാ​ക്കു​ന്ന കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി​യും കെ​സി​സി പ്ര​വ​ർ​ത്ത​ന ഫ​ണ്ട് വി​ത​ര​ണോ​ദ്ഘാ​ട​നം സു​രേ​ഷ്കു​റു​പ്പ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ക്നാ​നാ​യ അ​ൽ​മാ​യ പ്ര​തി​ഭ​ക​ളെ പ്ര​ശ​സ്ത ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ആ​ദ​രി​ക്കു​ന്ന​താ​ണ​അ. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​പി.​ആ​ർ.​സോ​ന, തോ​മ​സ് ചാ​ഴി​കാ​ട​ൻ, ടി.​സി.​റോ​യി, ഫാ. ​കു​ര്യ​ൻ ത​ട്ടാ​റു​കു​ന്നേ​ൽ, പ്ര​ഫ. ജോ​യി മു​പ്രാ​പ്പ​ള്ളി, ഫാ. ​തോ​മ​സ് ഇ​ട​ത്തി​പ്പ​റ​ന്പി​ൽ, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി, അ​ഡ്വ. മാ​ത്യു ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
അ​തി​രൂ​പ​ത​ത​ല മൈ​ലാ​ഞ്ചി​യി​ടീ​ൽ മ​ത്സ​ര​ത്തി​ൽ പ​തി​നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് 10001, 7001, 5001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം കെ​സി​സി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മൈ​ലാ​ഞ്ചി​യീ​ടി​ൽ മ​ത്സ​ര​വും ഇന്ന്‌ ഉ​ച്ച​യ്ക്ക് 12.30ന് ​കോ​ട്ട​യം എ​സ്എ​ച്ച്മൗ​ണ്ടി​ൽ ജോ​ൺ പു​ല്ലാ​പ്പി​ള്ളി ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ ൻ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും കെ​സി​സി ക​ർ​മ്മ​രേ​ഖ പ്ര​കാ​ശ​ന ക​ർ​മ്മ​വും നി​ർ​വ​ഹി​ക്കും. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​സി ന​ട​പ്പി​ലാ​ക്കു​ന്ന കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി​യും കെ​സി​സി പ്ര​വ​ർ​ത്ത​ന ഫ​ണ്ട് വി​ത​ര​ണോ​ദ്ഘാ​ട​നം സു​രേ​ഷ്കു​റു​പ്പ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ക്നാ​നാ​യ അ​ൽ​മാ​യ പ്ര​തി​ഭ​ക​ളെ പ്ര​ശ​സ്ത ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ആ​ദ​രി​ക്കു​ന്ന​താ​ണ​അ. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​പി.​ആ​ർ.​സോ​ന, തോ​മ​സ് ചാ​ഴി​കാ​ട​ൻ, ടി.​സി.​റോ​യി, ഫാ. ​കു​ര്യ​ൻ ത​ട്ടാ​റു​കു​ന്നേ​ൽ, പ്ര​ഫ. ജോ​യി മു​പ്രാ​പ്പ​ള്ളി, ഫാ. ​തോ​മ​സ് ഇ​ട​ത്തി​പ്പ​റ​ന്പി​ൽ, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി, അ​ഡ്വ. മാ​ത്യു ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. അ​തി​രൂ​പ​ത​ത​ല മൈ​ലാ​ഞ്ചി​യി​ടീ​ൽ മ​ത്സ​ര​ത്തി​ൽ പ​തി​നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് 10001, 7001, 5001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം കെ​സി​സി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Read more

മുപ്പത് വെള്ളിക്കാശ് : പുന്നത്തുറയിൽ നിന്നും പുതിയ ഹൃസ്വ ചിത്രം.

പുന്നത്തുറ: ദിലീഷ് പോത്തൻ എന്ന ക്നാനായ സിനിമാ സംവിധായകന്റെ കന്നി ചിത്രമായ മഹേഷിന്റെ പ്രതികാരം ദേശീയ തലത്തിൽ തന്നെ അംഗീകാരങ്ങൾ നേടിയ വാർത്ത വന്ന അവസരത്തിൽ തന്നെ, സിനിമാ ലോകത്തെ തന്റെ വരവ് അറിയിച്ചുകൊണ്ട് പുന്നത്തുറയിൽ നിന്നും ഒരു ക്നാനായ സംവിധായകൻ എത്തുന്നു. മുപ്പത് വെള്ളിക്കാശ് എന്ന ഹൃസ്വ ചിത്രം, ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരായ നടീനടന്മാരെ ഒരുമിപ്പിച്ചുകൊണ്ടാണ് ഫിലിപ്പ് കാക്കാനാട്ട് എന്ന പുന്നത്തുറക്കാരൻ ചരിത്രം കുറിക്കുവാൻ എത്തുന്നത്. കെവിടിവിയുടെ സഹകരണത്തോടെ, ബാങ്കിങ് അവേഴ്സ് എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവായ ലീമോ ഫിലിംസിന്റെ അമരക്കാരനായ ഫെബിൻ കണിയാലിയാണ്  ഈ ഹൃസ്വ ചിത്രം നിർമ്മിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയുടെ സ്വകാര്യ അഹങ്കാരവും മലയാള നടന്മാരിൽ കാരണവസ്ഥാനം വഹിക്കുന്നതുമായ, സുപ്രസിദ്ധ നടൻ പത്മശ്രീ മധു ഈ സംരംഭത്തിലൂടെ ആദ്യമായി ഹൃസ്വചിത്രത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ മുപ്പത് വെള്ളിക്കാശ് എന്ന ഷോർട്ട് ഫിലിമിന്. കത്തോലിക്കാ പുരോഹിതനായി പ്രധാനപ്പെട്ട റോളിൽ എത്തുന്ന മധുവിനെ കൂടാതെ അരുൺ കുമാർ (മാസ്റ്റർ അരുൺ), ഷാജു, മുഹമ്മദ് ലുക്ക്മാൻ, ഗായത്രി എന്നിവരും പ്രധാന റോളുകളിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്. പാലക്കാട്ടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ   ഫിലിപ്പ് കാക്കനാട്ട്  പുന്നത്തുറ സ്വദേശിയാണ്. കേവലം ഒരു നേരംപോക്ക് എന്ന രീതിയിൽ ഹൃസ്വ ചിത്രത്തെ സമീപിക്കാതെ, അർപ്പണബോധത്തോടും, ഗൗരവത്തോടും കൂടെ, ഒരു ഉത്തമ കലാസൃഷ്ടിക്കുള്ള അവസരമായി ഹൃസ്വ ചിത്ര മേഖലയെ കാണുന്ന ഫിലിപ്പ് കാക്കനാട്ടിന്റെ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തവയാണ്. മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ കഥ, ഇന്നത്തെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയവും സംവിധായകന്റെ പ്രതിഭാ തിളക്കവും കഠിന പ്രയത്നവുമാണ് ഈ സംരഭത്തിന് മുന്നിട്ടിറങ്ങുവാൻ പ്രചോദനമായത് എന്ന് നിർമ്മാതാവും ചിക്കാഗോയിലെ സ്ഥിര താമസക്കാരനുമായ ഫെബിൻ കണിയാലിൽ ക്നാനായവോയിസിനോട് പറഞ്ഞു.

Read more

കെ സി വൈ എൽ അതിരൂപതാ സമിതിയുടെ "സാക്രിഫൈസിയോ 2017" സാൻജോ മൗണ്ട് തീർത്ഥാടനം നാളെ

മാറിക: കെ സി വൈ എൽ അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ "സാക്രിഫൈസിയോ 2017 " എന്ന പേരിൽ വടക്കുമുറി സാൻജോ മൗണ്ട് തീർത്ഥാടനം നാളെ (8/4/2017) നടക്കും. നാളെ 02 .30 ന് മാറികയിൽ നിന്നും റാലിയായി വടക്കുമുറിയിൽ എത്തിയതിനു ശേഷം കുരിശിന്റെ വഴി ചൊല്ലിയാണ് സാൻജോ മൗണ്ട് സന്ദർശിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ നാളെ മാറിക സെന്റ് ആന്റണീസ് പള്ളിയിൽ ഉച്ചതിരിഞ്ഞ്  02 .30 ന് എത്തിച്ചേരണം എന്ന് അതിരൂപതാ പ്രസിഡന്റ് മെൽബിൻ തോമസ് പുളിയൻതൊട്ടിയിൽ അറിയിച്ചു.

Read more

ഏകദിന ധ്യാനവും കുരിശിന്റെ വഴിയും കെ.സി.വൈ.എൽ രാജപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തി

കണ്ണൂര്‍:  ഏകദിന ധ്യാനവും കുരിശിന്റെ വഴിയും കെ.സി.വൈ.എൽ രാജപുരം ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ  നടത്തി. കളളാർ തിരുഹൃദയ ആശ്രമത്തിൽ നടന്ന ധ്യാനം പെരിങ്ങാല പള്ളി വികാരി ഫാ. പ്രവീൺ നയിച്ചു, ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി തുടർന്ന് നടന്ന കുർബാനക്ക്  നേതൃത്വം നൽകി.  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിലേക്ക് ഉച്ചതിരിഞ്ഞ്  നടന്ന കുരിശിന്റെ വഴി നയിച്ചു. തുടർന്ന് രാജപുരം ദേവാലയത്തിൽ വെച്ച് അദ്ദേഹം വചന സന്ദേശം നൽകുകയും ചെയ്തു. പരിപാടികൾക്ക് ഫൊറോന ചാപ്പിയൻ ഫാ. ബെന്നി ചേരിയിൽ, പ്രസിഡന്റ് ജോൺ ഒരപ്പാങ്കൽ, സിജോ ചക്കാംകുന്നേൽ, ജോണി കോച്ചേരി, സ്റ്റിമി ആണ്ടുമ്യാലിൽ, അഞ്ജൂ അറയ്ക്കപ്പടിക്കൽ എന്നിവർ നേതൃത്വം നൽകി.

Read more

കൂണ്‍ കൃഷി പരിശീലനം നാളെ ചൈതന്യയില്‍

കോട്ടയം: ഭക്ഷ്യ സുരക്ഷയോടൊപ്പം സ്വയംതൊഴില്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. നാ​ളെ (8/4/2017) രാവിലെ 10.30 മുതല്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ചൈതന്യ കമ്മ്യൂണിറ്റി കോളേജിലാണ് പരിശീലനം നടത്തപ്പെടുക. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചൈതന്യ കാര്‍ഷിക നേഴ്സറിയില്‍ പ്രവര്‍ത്തിക്കുന്ന കൂണ്‍ ഉത്പ്പാദന യൂണിറ്റില്‍ നിന്ന് കൂണ്‍കൃഷിക്കാവശ്യമായ സാമഗ്രികള്‍ മിതമായ നിരക്കില്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 9744058482 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read more

ഫാ. ഷാജി വടക്കത്തൊട്ടിയുടെ സേവനം എൻഡോസൾഫാൻ പരിശോധന ക്യാന്പിൽ ശ്രദ്ധേയം

രാജപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ പുതിയതായി രോഗികളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന പ്രത്യേക മെഡിക്കൽ ക്യാംപ് രാജപുരം ഹോളിഫാമിലി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. രാവിലെ എട്ടിനു തന്നെ രോഗികളെയും കൊണ്ടു വാഹനങ്ങൾ ക്യാംപ് സ്ഥലത്തെത്തിയിരുന്നു. ഒൻപതിനു പരിശോധന ആരംഭിച്ചു. കള്ളാർ, പനത്തടി, കോടോം ബേളൂർ, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെ രോഗികൾക്കായാണു ക്യാംപ് നടന്നത്. നേരത്തേ പേരു നൽകാത്തവർക്കു പുതിയതായി റജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും സംഘാടക സമിതി ഒരുക്കിയിരുന്നു.

മലബാര്‍ സോഷ്യല്‍ സര്വ്വീനസ് സൊസൈറ്റിയുടെ സാന്ത്വനം ശുശ്രൂഷാ പദ്ധതിയിലേക്ക് സൗജന്യമായി നല്കി യ ആംബുലന്സാരണു രാവിലെ മുതല്‍ ക്യാമ്പ് കഴിയുന്നതുവരെ വിവിധ ഭാഗങ്ങളിലേക്ക് സൗജന്യ സേവനം നടത്തിയത്. എന്നും വത്യസ്തമായ പ്രവർത്തനം കൊണ്ട് വൈദീകരുടെ ഇടയിൽ വത്യസ്തനായ രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കത്തൊട്ടിയാണ് ആംബുലന്സിനന് വളയം പിടിച്ച്. സേവനം നടത്താനാണ് ആംബുലന്സ്ം സേവനം ആവശ്യമായി വന്നാല്‍ ഡ്രൈവറാകാന്‍ ഒരു മടിയുമില്ലെന്നും ഫാ. ഷാജി വടക്കത്തൊട്ടി  പറഞ്ഞു.

അസുഖബാധിതർക്ക് വേഗത്തിൽ മടങ്ങിപ്പോകാൻ കഴിയും വിധത്തിൽ പത്തു കൗണ്ടറുകളിലായാണു പരിശോധന നടന്നത്. പരിശോധനാ റിപ്പോർട്ട് പിന്നീട് പ്രഖ്യാപിക്കും. കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ നിന്നെത്തിയ 38 ഡോക്ടർമാരും ജില്ലയിലെ മൂന്നു ഡോക്ടർ‌മാരുമാണു ക്യാംപിൽ പരിശോധന നടത്തിയത്. ക്യാംപിലെത്തിയവർക്കു ഭക്ഷണം, കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെയും സംഘാടക സമിതിയുടെയും പ്രവർത്തനം ശ്രദ്ധേയമായി.

പരിശോധനയ്ക്ക് വിധേയമായവർ ജനറൽ വിഭാഗം 152 പേർ, ഡെർമറ്റോളജി 19, ഒഫ്താൽമോളജി 14, ഇഎൻടി 36, സർജറി 87, സൈക്യാട്രി 65, പീഡിയാട്രിക്സ് 83, ഗൈനക്കോളജി 68, ന്യൂറോളജി 56, ഓർത്തോ 45. പഞ്ചായത്തുകളിൽ നിന്ന് ക്യാംപിൽ എത്തിയവർ പനത്തടി 260, കള്ളാർ 160, കോടോം ബേളൂർ 199, ബളാൽ 26, വെസ്റ്റ് എളേരി 58, ഈസ്റ്റ് എളേരി 35. ഇതിൽ കള്ളാർ, പനത്തടി പഞ്ചായത്തുകൾ മാത്രമാണ് എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളുടെ ലിസ്റ്റിലുള്ളത്.

Read more

കെ സി വൈ ൽ കടുത്തുരുത്തി ഫൊറോനയുടെ Hillel 2017 സങ്കീർത്തനാലാപന മത്സരം ഏപ്രിൽ 30 ന്

കടുത്തുരുത്തി: കടുത്തുരുത്തി ഫൊറോനയുടെ കീഴിൽ ഉള്ള എല്ലാ ഇടവകകളിലെയും കെ സി വൈൽ യൂണിറ്റാംഗങ്ങൾക്കും അംഗങ്ങളല്ലാത്തവർക്കും വേണ്ടി Hillel 2017 എന്ന പേരിൽ സങ്കീർത്തനാലാപന മത്സരം പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ചർച്ചിൽ വച്ച് ഏപ്രിൽ 30-തിയതി 2 മണിക്ക് നടത്തപ്പെടുന്നു. വിജയികൾക്ക് ഒന്നാം സമ്മാനമായി 5001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 4001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 3001 രൂപയും ട്രോഫിയും ആണ് ലഭിക്കുന്നത് . കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Read more

ഐക്യം 2017 സെപ്റ്റംബർ 29,30 തീയതികളിൽ രാജപുരത്ത്

കണ്ണൂര്‍: കോട്ടയം അതിരൂപതയിലേയും ക്നാനായ സമുദായത്തിലേയും വിവിധ മേഖലകളിലെ യുവജനങ്ങളെ ഉൾപ്പെടുത്തി കെ.സി.വൈ.എൽ അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ മലബാർ റീജിയൻ നേതൃത്വം നൽകികൊണ്ട് ആഗോള യുവജന സംഗമം ഐക്യം 2017 സെപ്റ്റംബർ 29,30 തീയതികളിൽ രാജപുരത്ത് സംഘടിപ്പിക്കുന്നു. വിവിധ റീജിയണുകളിലേയും വിവിധ രാജ്യങ്ങളിലേയും ഉൾപ്പെടെ 1300 റീൽ പരം പ്രതിനിധികൾ പങ്കെടുക്കും. വിവിധ മേഖലകളിൽ ജീവിക്കുന്ന ക്നാനായ കത്തോലിക്കാ യുവജനങ്ങളുടെ സ്വത്വ ബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി യുവജനങ്ങൾക്ക് പരിചയപ്പെടുന്നതിനും ആശയങ്ങൾ പങ്ക് വെയ്ക്കുന്നതിനുള്ള വേദികൂടിയായി മാറും.

Read more

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണല്‍ സെനറ്റ് നടത്തപ്പെട്ടു

കണ്ണൂര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണല്‍ സെനറ്റ് ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടത്തപ്പെടുകയും മുന്‍ കലാപ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു. മലബാര്‍ കുടിയേറ്റ ജൂബിലിയോട് അനുബന്ധിച്ചു മലബാര്‍ റീജിയണിന്‍്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപത ആഗോള ക്നാനായ കത്തോലിക്ക യുവജന സംഗമവുമായി (IKYM- 2017) ബന്ധപ്പെട്ട റീജിയണല്‍- ഫൊറോനാ പരിപാടികളും റീജിയണല്‍ കെ.സി.വൈ.എല്ലിന്‍്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. റീജിയന്‍ പ്രസസിഡന്‍്റ് ജോബിന്‍ ഇലക്കാട്ടിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജപുരം കെ.സി.വൈ.എല്‍ ഫൊറോനാ പ്രസസിഡന്‍്റ് ജോണ്‍ ഒരപ്പാങ്കല്‍ സ്വാഗതം ആശംസിക്കുകയും ശ്രീപുരം ഡയറക്ടര്‍ ഫാ എബ്രഹാം പറമ്പേട്ട ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു സെക്രട്ടറി ഷൈജോ മടപ്പള്ളിക്കുന്നേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സിജോ ചക്കാംകുന്നേല്‍ കണക്കു വിവരങ്ങള്‍ അവതരിപ്പിക്കുകയും സിസ്റ്റര്‍ അഡ്വൈസര്‍ സിസ്റ്റര്‍ സജിത svm ആശംസ നേരുകയും ചെയ്തു.

Read more

Copyrights@2016.